city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

T A Shafi | വിന്റേജ് ഉത്തരദേശവും ടി എ ഷാഫിയും

/ മൂസാ ബാസിത്ത്

(KasargodVartha) ഉത്തരദേശത്തിനുമുണ്ട് ഒരു വിന്റേജ് കാലം. ഓൺലൈൻ ന്യൂസ് പോർട്ടലുകളെ കുറിച്ച്, ഇ - വായനയെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലാതെ കാലത്ത് രണ്ടു രൂപയ്ക്ക് ലഭിക്കുന്ന കാസർകോടിന്റെ വർത്തമാനത്തിനായി നാടും നഗരവും കാത്തിരുന്ന കാലം, ന്യൂസ്‌ പേപ്പർ ബോയ്സ് നഗര മധ്യത്തിലൂടെ പത്രത്തിന്റെ തലകെട്ടുകൾ ഉറക്കെ വിളിച്ചു പറഞ്ഞ് ചൂടപ്പം പോലെ പത്രം വിറ്റഴിച്ചിരുന്ന കാലം.

T A Shafi | വിന്റേജ് ഉത്തരദേശവും ടി എ ഷാഫിയും

അന്നും ഉത്തരദേശത്തിന്റെ ആകർഷണമായിരുന്നു ടി എ ഷാഫിയുടെ എഴുത്തുകൾ. ഷാഫിയുടെ ബൈലൈൻ റിപ്പോർട്ടിനും ലേഖനങ്ങൾക്കുമായി വൈകുന്നേരം ഉത്തരദേശത്തിൻ്റെ വരവും കാത്ത് ഞങ്ങൾ നിന്നിരുന്നു. ഹൃദയസ്പർശിയായ പല കുറിപ്പുകളും പല കുറി വായിച്ചിട്ടുണ്ട്. എയ്ഡ്സ് ബാധിതയായ ഉമ്മയെ തനിച്ചു പരിചരിച്ച ആമിന എന്ന പെൺകുട്ടിയുടെ കഥ കണ്ണു നിറഞ്ഞല്ലാതെ വായിച്ചു തീർക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ എത്രയെത്ര സ്റ്റോറികൾ.

 
T A Shafi | വിന്റേജ് ഉത്തരദേശവും ടി എ ഷാഫിയും



ചോര മണക്കുന്ന ക്രൈം സ്റ്റോറികൾ കൊണ്ട് വായനക്കാരിൽ ഭീതിയും ഉദ്വേഗവും നിറച്ചിരുന്ന ഒരു കാലഘട്ടത്തിൽ, നോവൂറുന്നവരുടെ കണ്ണീരൊപ്പുന്ന രചനകളുമായി ഷാഫി ഉത്തരദേശത്തിൻ്റെ താളുകളിൽ കാരുണ്യത്തിൻ്റെ ഉറവ നിറച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇതിനിടയിൽ അന്വേഷണാത്മക റിപ്പോർട്ടിംഗുകളാലും ശ്രദ്ധ നേടുകയും ചെയ്തു. കഞ്ചാവിലുരുകുന്ന യൗവ്വനങ്ങളും മംഗലാപുരത്തെ അധോലോക കൊലപാതങ്ങളെ കുറിച്ചുള്ള മംഗലാപുരം ചുവക്കുന്നു എന്ന സ്റ്റോറിയും അവയിൽ ചിലത് മാത്രം. അപ്പോഴും തൻ്റെ എഴുത്തിൽ ചോരയുടെ മണം നിറക്കാനല്ല, വസ്തു നിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിച്ച് അധോലോകത്തിൻ്റെ വഴിയിൽ നിന്ന് യുവതലമറയെ മാറ്റി നിർത്താനാണ് ഷാഫി ശ്രമിച്ചത്.

T A Shafi | വിന്റേജ് ഉത്തരദേശവും ടി എ ഷാഫിയും

വറ്റാത്ത കരുണയുടെ നീരുറവയായ മദർ തെരേസയെയും ലോക സുന്ദരി ഐശ്വര്യ റായിയെയും ഷാഫി മംഗലാപുരത്ത് ചെന്ന് അഭിമുഖം നടത്തി അവ 
കാസർകോട്ടെ വായനക്കാരുടെ മുമ്പിലെത്തിച്ചപ്പോൾ സന്തത സഹചാരിയായ ദിനേഷ് ഇൻസൈറ്റിൻ്റെ ഒന്നാന്തരം ഫോട്ടോസ് ആ അഭിമുഖങ്ങൾക്ക് ചാരുതയേറ്റി. 'അയ്യടാ കള്ള' എന്നാ പംക്തി ഉത്തരദേശത്തിലെ അന്നത്തെ ചിരി വിരുന്നായിരുന്നു. നാട്ടിലെ സംഭവ വികാസങ്ങളെ ഫലിതം ചേർത്ത് അവതരിപ്പിച്ചിരുന്ന അയ്യട കള്ള ശരിക്കും അന്നത്തെ കാസർകോട്ടെ ട്രോൾ പേജ് തന്നെയായിരുന്നു.

T A Shafi | വിന്റേജ് ഉത്തരദേശവും ടി എ ഷാഫിയും

ഒരുപക്ഷെ, ജീവിതത്തിൽ നിന്ന് വിട പറഞ്ഞവർ ഏറെയും ആദരിക്കപ്പെട്ടത് ടി എ ഷാഫിയുടെ പേനത്തുമ്പിലൂടെയായിരിക്കണം. പലരെ കുറിച്ചും മരണാനന്തരം അദ്ദേഹം എഴുതിയ അനുസ്മരണ കുറിപ്പുകൾ പരേതർക്കുള്ള അളവറ്റ ആദരവും യാത്രയയപ്പുമായി തോന്നിയിട്ടുണ്ട്. നൂറുകണക്കിന് അനുസ്മരണ കുറിപ്പുകളാണ് ഷാഫിയുടെ തൂലികയിൽ നിന്ന് ഊർന്നു വീണത്.

ദേശക്കാഴ്ച്ചയായിരുന്നു ഷാഫിയുടെ മറ്റൊരു ജനകീയ പരമ്പര, ലെഫ്റ്റന്റ് കേണൽ ഹാഷിമിനെ കാസർകോട്ടുകാർക്ക് പരിചയപ്പെടുത്തിയ പംക്തി, കാസർകോടിന്റെ പഴയ കാലത്തേക്കുള്ള എത്തി നോട്ടമായിരുന്നു ദേശക്കാഴ്ച. രാത്രി നേരത്തെ ഉറങ്ങുന്ന നഗരത്തെ കുറിച്ചും കാസർകോട്ട് സജീവമായിരുന്ന കാർണിവലിനെ കുറിച്ചും എൻ എൻ പിള്ളയുടെ നാടകത്തെ കുറിച്ചുമൊക്ക ലളിതമായ അവതരണത്തിലൂടെയാണ് അദ്ദേഹം പുതു തലമുറയ്ക്ക് പരിചയപ്പെടുത്തിയത്.

ഇന്ദിരാ ഗാന്ധിയുടെ കാസർകോട് സന്ദർശനവും മൈക്കിന്റെ വയർ കട്ടായ സംഭവവും ത്രില്ലടിച്ചാണ് വായിച്ചത്. എൻ്റെ നാട്ടുകാരനായ ഫസലിച്ചാന്റെ ബൈക്ക് റേസ് കമ്പവും ഫ്ലാഷ് ബാക്കും മനസിലാക്കുവാൻ ദേശക്കാഴ്ച വേണ്ടി വന്നു ഞങ്ങൾ മൊഗ്രാൽ പുത്തൂറുകാർക്ക്. കെ എസ് അബ്ദുല്ല സ്മരണികയിൽ പണ്ട് ദിലീപ് കുമാർ കാസർകോട്ട് വന്നതിനെ കുറിച്ചൊക്കെ എഴുതിയത് വായിച്ചാൽ മനസിലാവും കാസർകോടിന്റെ ഇന്നലകളെ ലളിതമായി അവതരിപ്പിക്കാൻ ഷാഫിക്കുള്ള പ്രത്യേക കഴിവ്. ആരും പറയാതെ സംഭവങ്ങളെ സിനിമാ സ്റ്റൈലിൽ വിവരിക്കുവാൻ കഴിവുള്ള ടി എ ഷാഫി എന്ന എഴുത്തുകാരന്റെ ഓരോ കലാ സൃഷ്ടിക്കും ഒരു മിനിമം ഗ്യാരണ്ടിയുണ്ട്. നാട്ടോർമ്മകളുടെ, നാട്ടു നന്മകളുടെ ഗ്യാരണ്ടിയാണത്.

പോയ വാരം ചൗക്കി സന്ദേശം ലൈബ്രറിയുടെ പി എൻ പണിക്കർ അവാർഡ് ടി.എ ഷാഫി കേരള നിയമ സ്പീക്കർ എ.എൻ ഷംസീറിൽ നിന്നും ഏറ്റു വാങ്ങിയിരുന്നു. പ്രൗഡ ഗംഭീരമായ ആ സദസ് ഷാഫി എന്ന ജനകീയ മാധ്യമ പ്രവർത്തകനെ അടയാളപ്പെടുത്തുന്നു. സാമൂഹിക പ്രതിബദ്ധതയോടെ ഇനിയും തൂലിക ചലിപ്പിക്കാൻ, അന്വേഷണാത്മക പത്ര പ്രവർത്തനത്തിലൂടെ നാടിന്റെ ഇന്നലെകളെ ഓർമ്മപ്പെടുത്താൻ കാസർകോടിന്റെ സ്വ.ലേ ടി എ ഷാഫിക്ക് ഇനിയും സാധിക്കട്ടെ.

Keywords: News, Articals, Malayalam, Utharadesam, TA Shafi, Award, Media, Journalist , Vintage Utharadesam and TA Shafi

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia