city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗ്രാമങ്ങള്‍ വരണ്ടുണങ്ങി, പുഴകള്‍ വറ്റി; ദാഹജലം കിട്ടാക്കനി; ദൈവത്തിന്റെ സ്വന്തം നാടിനിതെന്തുപറ്റി?

പ്രതിഭാരാജന്‍

(www.kasargodvartha.com 02/03/2017)
സംസ്ഥാനമൊട്ടാകെ വരള്‍ച്ചയുടെ പിടിയില്‍. റവന്യു വകുപ്പു മന്ത്രി കൂടിയായ ഇ ചന്ദ്രശേഖരന്റെ ആവനാഴിയിലെ മുഴുവന്‍ അമ്പും പുറത്തെടുക്കേണ്ടി വരും ഇതു തടയാന്‍. കിഴക്കന്‍ കേരളത്തിന്റെ തൊണ്ട ഇപ്പോള്‍ തന്നെ വരണ്ടു തുടങ്ങി. കാസര്‍കോട് ജില്ലയിലും വ്യാപകമായി ടാങ്കുവഴി വെള്ളമെത്തിക്കേണ്ടി വരും. അതിനായുള്ള ഒരുക്കങ്ങള്‍ ഇനിയും പൂര്‍ത്തിയായി കാണുന്നില്ല. മലനാടുകളുടെ ഉറവ വറ്റി. ഗ്രാമങ്ങള്‍ വെയില്‍ താങ്ങാനാകാതെ വിയര്‍ക്കുകയാണ്.

കാഞ്ഞങ്ങാട് അടക്കമുള്ള തീരദേശത്തിലെ പൂഴി മണലുകളിലെ വെള്ളത്തിന് പതിവില്‍ കവിഞ്ഞ നിറം മാറ്റം വന്നുതുടങ്ങി. അരയിപ്പുഴയിലെ വെള്ളവും കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഭീക്ഷണി നേരിടുകയാണ്. മെയ് വരെ ഭുഗര്‍ഭജലം തുരന്നെടുക്കരുത്, കൃഷിക്ക് വെള്ളമൊഴിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പട്ടാലും തടയാനാകുമെന്നു തോന്നുന്നില്ല, പിടിപെട്ട വരള്‍ച്ച.

ഗ്രാമങ്ങള്‍ വരണ്ടുണങ്ങി, പുഴകള്‍ വറ്റി; ദാഹജലം കിട്ടാക്കനി; ദൈവത്തിന്റെ സ്വന്തം നാടിനിതെന്തുപറ്റി?


വിയര്‍ത്തു ചുടുകുരു പൊങ്ങിവരുന്ന ഗ്രാമങ്ങള്‍. തുലാവര്‍ഷം ചതിച്ചതാണ് പ്രധാന കാരണം. ഒരിക്കലും വറ്റാത്ത ഉദുമ പോലുള്ള ഇടങ്ങളിലെ കിണറുകളും വറ്റിത്തുടങ്ങി. ബേക്കലിലെ പുഴയിലുടെ നടന്ന് അക്കരെ കടക്കാം. ചിത്താരിയും വരളുന്നു. ചന്ദ്രഗിരി പോട്ടെ, എറ്റവും വീതിയേറിയ ഭാരതപ്പുഴ പോലും എന്നേ വറ്റി. അവിടെ പൂഴിയും പുഴക്കാടുകളും മാത്രം ബാക്കി. കടല്‍ തീരത്ത് 40 ഡിഗ്രി വരെയുണ്ട് ചൂട്. ദൈവത്തിന്റെ സ്വന്തം നാടിനിതെന്തു പറ്റി?

വരള്‍ച്ച മുന്‍കൂട്ടി കണ്ട് ജലവിഭവ വകുപ്പ് പ്രത്യേകം നടത്തിയ കരുതലുകളൊന്നും ഫലം കണ്ടില്ല. ബ്രീട്ടീഷുകാര്‍ തൊട്ട് ഇങ്ങോട്ട് പല പുഴകളിലും പലയിടത്തായി നിരവധി ബണ്ടുകളും തടയിണകളും പണിതിട്ടിട്ടുണ്ട്. ലക്ഷക്കണക്കിനു കോടികള്‍ പലതവണകളായി തുലച്ചതല്ലാതെ എല്ലാം തുരുമ്പെടുത്തു നശിക്കുകയാണ്. ജലസംഭരണ വകുപ്പ് വെറുതെ കുത്തിയിരുന്ന് സമയം കൊല്ലുന്നു. എത്രയെത്ര തടയണകള്‍, ബണ്ടുകള്‍, ഓവര്‍ കം ബ്രിഡ്ജുകള്‍. അതിലുള്ള വെള്ളം തുലാമഴയെ വിശ്വസിച്ച് നേരത്തേ തുറന്നു വിട്ടു. ഇപ്പോള്‍ കിടിച്ചതും പിടിച്ചതുമില്ല. ഉദ്യോഗസ്ഥര്‍ അവരുടെ പ്രശ്‌നങ്ങളും പരിദേവനങ്ങളുമായി ദിവസമെണ്ണി കഴിയുന്നതല്ലാതെ ജനങ്ങളെക്കുറിച്ച് ചിന്തയില്ല. അവരെ എന്തിനു പഴിക്കണം. മോന്തായം തന്നെ വളഞ്ഞ മട്ടാണല്ലോ.

പ്രധാന ജലസംഭരണികളിലെ നീക്കിയിരിപ്പും കുറയുന്ന സ്ഥിതിക്ക് കടുത്ത വോള്‍ട്ടേജ് ക്ഷാമം പ്രതീക്ഷിക്കണം. നിരക്ക് കൂട്ടുമെന്ന സുചന അഡ്വാന്‍സായി മന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. പേടിക്കേണ്ട, വേനല്‍മഴ രണ്ടാഴ്ച്ചക്കകമെത്തുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും അറിയിപ്പു വന്നിട്ടുണ്ട്. അത് വിശ്വസിച്ച് സമാധാനിക്കുകയല്ലാതെ വേറെന്തു പോംവഴി.

കാഞ്ഞങ്ങാട്ടുകാരന്‍ കൂടിയായ മന്ത്രി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ചില്ലറ മാറ്റങ്ങളും കണ്ടു തുടങ്ങിയെങ്കിലും അവ ജനങ്ങളിലേക്കെത്താന്‍ ഇനിയും ഏറെ കാതം കാത്തിരിക്കേണ്ടി വരും. പ്രതീക്ഷ കൈവെടിയാതെ ജനം കാത്തിരിക്കുകയാണ്. മാനം നോക്കി, വേഴാമ്പലിനേപ്പോലെ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha Rajan, water, River, Drought, heat, wheather, No water, Kerala, Villages and rivers dried up

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia