city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൈസ് ചാന്‍സലറും മോഡി സ്വയം സേവകും

മുനീര്‍ പി ചെര്‍ക്കളം

(www.kasargodvartha.com 30.10.2014) ജനായത്ത രീതിയില്‍ അധികാരത്തിലെത്തിയ മന്ത്രിസഭയിലും സര്‍ക്കാരിലും നിക്ഷിപ്തമായ ഭരണപരമായ കാര്യങ്ങളില്‍ ഇടപെട്ടുകൊണ്ട് കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിരിക്കുകയാണ് കേരള ഗവര്‍ണര്‍ പി സദാശിവം.

സ്വതന്ത്ര ഭാരതം മുമ്പ് ദര്‍ശിച്ചിട്ടില്ലാത്ത വിധത്തില്‍ ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിച്ച് വിശ്രമം നയിക്കേണ്ടവരെ ഗവര്‍ണര്‍ പദവിയില്‍ അവരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച നിയമ വിശാരദരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒപ്പമാണ് ന്യായവും ശരിയുമെന്നു ബോധ്യപ്പെടുകയാണിവിടെ.

ഒരുവശത്ത് സംഘ പരിവാരങ്ങള്‍ രാജ്യത്തിന്റെ മൂല്യങ്ങള്‍ തകര്‍ത്ത് കാവിവല്‍ക്കരിക്കാന്‍ കരുക്കള്‍ നീക്കുകയും മറുവശത്ത് എല്ലാം തന്നിലാവണമെന്ന ഏകാധിപത്യ പ്രവണതയിലേക്ക് നമ്മുടെ രാജ്യത്തെ മാറ്റിയെടുക്കാനും ശ്രമം തുടരുന്നു എന്നതിന്റെ ഉദാഹരണമാണ് ഗവര്‍ണരുടെ ഈ നടപടി.

കേരളം വിദ്യാഭ്യാസപരമായി ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. വിദ്യാഭ്യാസത്തിന്റെ കേരളീയ ശൈലി ലോകം അംഗീകരിച്ചതുമാണ്. ഈ മേഖലയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് സംസ്ഥാന വിദ്യഭ്യാസ മന്ത്രിയുടെ നേതൃത്വത്തിലാണ്. നാളിതു വരെ അങ്ങനെ തന്നെയായിരുന്നു താനും.

സദാശിവം ഗവര്‍ണരായി കേരളത്തിലെത്തിയതെന്തിനെന്ന ആപല്‍ക്കരമായ ഒരു സൂചന പ്രകടമാവുന്ന കാഴ്ചയാണിത്. ഏകാധിപത്യം കൊതിക്കുന്നവരെ ഗവര്‍ണരുടെ നടപടി സന്തോഷിപ്പിക്കുന്നുണ്ടാവാം. പക്ഷെ ജനാധിപത്യം ജീവവായി കരുതുന്ന മഹാ ഭൂരിപക്ഷം കേരളീയരിലും പ്രതിഷേധമുയരുക തന്നെചെയ്യും.

ഗവര്‍ണര്‍ സര്‍വകാലാശാലകളുടെ ചാന്‍സലറാക്കിയിരിക്കുന്നുവെന്നത് നിയമപരമായ കീഴ് വഴക്കം മാത്രമാണ്. നേരത്തേയുള്ള കീഴ് വഴക്കങ്ങള്‍ ഈ സാഹചര്യത്തില്‍ തുടരണമോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ക്കണം. ജനാധിപത്യ സംവിധാനങ്ങള്‍ക്ക് കോട്ടം തട്ടാതെയായിരിക്കണം ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടത്.

ഗവര്‍ണര്‍ പി.സദാശിവം വി.സി.മാരുടെ യോഗം വിളിച്ചത് ജനാധിപത്യ സര്‍ക്കാറിന്റെ അധികാരത്തിന്‍മേലുള്ള കയ്യേറ്റമാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംസ്ഥാനത്തെ 12 വൈസ് ചാന്‍സലര്‍മാരുടെ യോഗം കൊച്ചിയില്‍ സദാശിവം വിളിച്ചു ചേര്‍ത്തത്.

കാലിക്കറ്റ്, കുസാറ്റ്, എം.ജി, കേരള സര്‍വകാശാലകളില്‍ സമീപകാലത്തുണ്ടായ കുഴപ്പങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണറുടെ യോഗം. സദാശിവത്തിന്റെ നടപടിക്കെതിരെ മുന്‍ ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍ രംഗത്തു വന്നപ്പോള്‍ സദാശിവത്തെ ന്യായീകരിക്കാനാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മുതിര്‍ന്നിരിക്കുന്നത്.

ന്യായാന്യായങ്ങള്‍ സംബന്ധിച്ച് തര്‍ക്കവും വിവാദവും തുടരുന്നതിനിടയിലും വൈസ് ചാന്‍സലര്‍ മോഡി സേവക് ആകുന്നു എന്നത് മുഴച്ചു നില്‍ക്കുകയാണ്.

വൈസ് ചാന്‍സലറും മോഡി സ്വയം സേവകും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords: Article, BJP, Prime Minister, Education, university, CPM, V.S Achuthanandan, Vice chancellor and Modi Seva 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia