ജില്ലക്ക് കൈവന്ന ജഞാന പീഠം അതാണ് സുബൈദയുടെ “കരിനാഗം”
Apr 24, 2012, 07:44 IST
Subaida Nileshwaram |
5ാം ക്ലാസുവരെ മാത്രം പഠിച്ച സുബൈദക്കുള്ള ഈ ബഹുമതി ജില്ലക്ക് ലഭിച്ച ജ്ഞാന പീഠമാണ്. ഇക്കാര്യം ജനങ്ങളെ അറിയിക്കാന്‍ അദ്ദേഹം കൂടി കെട്ടിപൊക്കിയ ജില്ലയിലെ പത്രപ്രവര്‍ത്തക കൂട്ടായ്മകള്‍ ഒരുമ്പെടാന്‍ ഒരുങ്ങാത്ത ദുഖം പങ്കുവെക്കാന്‍ മാത്രമാണ് വാര്‍ത്താ വാരം ഈ വരികള്‍ കുറിച്ചിടുന്നത്.
പഠിച്ചു കൊണ്ടിരിക്കെ ഭക്ഷിക്കാന്‍ ദാരിദ്യം മാത്രം ബാക്കിവെച്ച വീട്ടില്‍ നിന്നും നാടു വിട്ടു ജീവിതം തേടി അലഞ്ഞതിന്റെ ഓര്‍മ്മക്കുറിപ്പുകളാണ് സുബൈദയടെ കൃതികള്‍.
“പട്ടത്തി”യുടെ ഹോട്ടലില്‍ വിശപ്പു കാക്കാന്‍ ഹിന്ദുവായി പണിക്കു നിന്നതും, മൂത്രമൊഴിച്ച് വെള്ളമുപയോഗിച്ച് കഴുകന്നത് കണ്ട പട്ടത്തി ആട്ടി ഓടിച്ചതും, കാല്‍നടയായി മൈസൂരിലെത്തി ഭിക്ഷക്കാരോടൊത്തു ചേന്ന് ഭിക്ഷാടനത്തിലേര്‍പ്പെട്ടതും, സുഹൃത്തിനൊപ്പം മാലയിട്ട് മല ചവിട്ടിയതും ഭൂതകാലം കുടിച്ചു തീര്‍ത്ത ജീവിതത്തിന്റെ തുടിപ്പുള്ള ഓര്‍മ്മകളാണ്. വൈക്കത്തെ മുഹമ്മദ് ബഷീറാണ് നീലേശ്വരത്തെ സുബൈദയെന്ന അബൂബക്കര്‍. ജില്ലക്ക് കൈവന്ന ഈ ജ്ഞാന പീഠം നമുക്ക് ഏറ്റു വാങ്ങാം.
സത്യപ്രതിജ്ഞാ ചടങ്ങിലെ അടവു നയങ്ങള്‍
ഭൂകമ്പമാപിനിയില്‍ 5 രേഖപ്പെടുത്തി കെപിസിസിയില്‍ പൊട്ടിത്തെറി. കെപിസിസിയോട് ആലോചിക്കാതെ മുഖ്യനെടുത്ത തീരുമാനമാണ് ഭൂമികുലുക്കത്തിന് കാരണമായത്.
രമേശ് ചെന്നിത്തല സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് വകുപ്പു മാറ്റത്തെ കുറിച്ചറിയുന്നത്. ഗവര്‍ണരുടെ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കാതെ ഇറങ്ങിപോയത് പരാതി പറയാന്‍ ആന്റണിയുടെ അരികിലേക്ക്.
മന്ത്രി ആര്യാടന് പറയാനുള്ളത് മറ്റൊന്നാണ്. ലീഗിന് കോണ്‍ഗ്രസ് അടിമപ്പെട്ടു. തന്റെ വീട്ടിനു നേരെ കല്ലെറിഞ്ഞവരാണവര്‍. എനിക്കെതിരെ കരിങ്കൊടി കാട്ടിയവരാണവര്‍. ആര്യാടന്‍ തൊട്ടടുത്ത ബംഗ്ലാവിലുണ്ടായിരുന്നെങ്കിലും അങ്ങോട്ടു പോയില്ല.
മുസ്ലീങ്ങള്‍ക്ക് 5 മന്ത്രിമാരെ കൊടുത്തപ്പോള്‍ അവരേക്കാള്‍ ന്യൂനപക്ഷമായ നാടാര്‍ സമുദായത്തിന് ഒരു മന്ത്രിപോലും തരാത്ത വിഷമത്തിലാണ് ഡെ.സിപീക്കര്‍ ശക്തന്‍ നാടാര്‍. ശക്തനും ചടങ്ങില്‍ പങ്കെടുത്തില്ല.
അഞ്ചാം മന്ത്രിയെ കൊടുക്കുമ്പോള്‍ വിദ്യാഭ്യാസ വകുപ്പെങ്കിലും തിരികെ വാങ്ങാമായിരുന്നുവെന്ന് മാറി നിന്ന മറ്റൊരു നേതാവ് കെ. മുരളീധരന്‍. ഞങ്ങള്‍ ആ വകുപ്പുപയോഗിച്ച് രാഷ്ട്രീയവും വര്‍ഗീയവും കളിച്ചിട്ടില്ലെന്ന് കുട്ടി അഹമ്മത് കുട്ടി.
വിഎം സുധീരനും,ആര്‍ ബാലകൃഷ്ണപിള്ളയും, ജി. സുധാകരന്‍ നായരും, വെള്ളാപ്പള്ളിയും വിഡി സതീശനും, ടിഎന്‍ പ്രതാപനും പ്രതികരിച്ചതോടെ ബിജെപിയുടെ ഹര്‍ത്താലിനും, കരിദിനത്തിനും ലഹരി കൂടി. കൈ നനയാതെ മീന്‍ പിടിക്കുന്നത് അവരാണ്.
ഇതൊക്കെ കാണുമ്പോള്‍ വാര്‍ത്താ വാരത്തിന് ഒരു സംശയം. എല്ലാവരോടും ആലോചിച്ചു മാത്രം എന്തും ചെയ്യുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇതെന്തു പറ്റി? ഏതായാലും ലീഗ് മുന്നണി വിട്ടു പോകില്ല. അതിനുള്ള സാഹചര്യവുമില്ല. 4 മന്ത്രിമാരെ പിന്‍വലിച്ച് ലീഗിന് നേട്ടമില്ല. 5ാമത് മന്ത്രി സ്ഥാനം കിട്ടിയെന്നല്ലാതെ പുതിയ വകുപ്പുകള്‍ ഒന്നും ലഭിച്ചതുമില്ല. ഇത് ലീഗിന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒരു പ്രശ്‌നം മാത്രമായാണ് അവര്‍ കാണുന്നത്. ശിഹാബ്തങ്ങളുടെ നാവില്‍ നിന്നും വീണതിനെ സംരക്ഷിക്കപ്പെടേണ്ട ബാദ്ധ്യത കോണ്‍ഗ്രസിന്റെതല്ല.
ഉമ്മന്‍ചാണ്ടി മന്ത്രിയെ കൊടുത്തില്ലെങ്കില്‍ ലീഗിന് പിന്തുണ പിന്‍വലിക്കാതെ തരമില്ല. അത് എല്‍ഡിഎഫിലേക്ക് പോകാനല്ല. മന്ത്രിസഭാ രൂപീകരണ സമയത്തു തന്നെ സുകുമാരന്‍ നായര്‍ ആറ്റു നോറ്റിരുന്ന ഒരു സ്വപ്നമുണ്ട്. ഒരു നായരെ മുഖ്യനാക്കണം. ചെന്നിത്തലയെ ജയിപ്പിച്ചു. ഓപ്പറേഷന്‍ വിജയിച്ചുവെങ്കിലും രോഗി മരിച്ചു പോയി. മുഖ്യനായത് അച്ചായനായ ചാണ്ടി അദ്ദേഹം. ഇതൊരു സുവര്‍ണാവസരമാണ്. ലീഗ് ഉമ്മന്‍ ചാണ്ടിക്കുള്ള പിന്‍തുണ പിന്‍വലിച്ചാല്‍ ചെന്നിത്തലക്ക് പിന്‍തുണയും മന്ത്രി അഞ്ചല്ലെങ്കില്‍ ആറ്. വിജയം സുകുമാരന്‍ നായര്‍ക്കും, ശിഹാബ് തങ്ങള്‍ക്കും കോണ്‍ഗ്രസിനും ഒരു പോലെ. ഇതു മണത്തറിഞ്ഞാണ് മുഖ്യന്‍ ഇരു ചെവി അറിയാതെ പുതിയ വാളെടുത്ത് പയറ്റിയത് .നായര്‍ കൊണ്ടു പോയാല്‍ ഒരു അഭ്യന്തരം മാത്രം. മുഖ്യമന്ത്രി കസേരയുടെ കാലൂരി തെറിച്ചില്ലല്ലോ. ലീഗിന്റെ ബിരിയാണി അച്ചായന്റെ ചെമ്പില്‍ വെന്തതങ്ങനെയാണ്.
പിതാവിന്റെ പാത പിന്‍തുടരുന്ന മക്കള്‍
ഉമ്മന്‍ ചാണ്ടി മന്ത്രി സഭയില്‍ പിതാവിന്റെ പാത പിന്‍തുടരുന്ന ആറാമാനാണ് അനൂപ്. ഇത് രാഷ്ട്രീയ ചരിത്രത്തിലെ ഒരു പുതിയ ഏടു കൂടിയാണ്.
സാമൂഹ്യ ക്ഷേമം കൈകാര്യം ചെയ്യുന്ന മുനീര്‍ മുന്‍ മുഖ്യമന്ത്രി സിഎച്ചിന്റെ മകനെങ്കില്‍ മുന്‍ ഉപമുഖ്യമന്ത്രി അവൂക്കാദര്‍ കുട്ടി നഹയുടെ മകനാണ് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്. എല്‍ഡിഎഫ് വളര്‍ത്തി വലുതാക്കിയ രണ്ടു ബിംബങ്ങളാണ് ബേബിജോണും, പിആര്‍ കുറുപ്പും. അവരുടെ പുത്രന്മാര്‍ രണ്ടു പേരും യുഡിഎഫിലെ മന്ത്രിമാര്‍. ഷിബുജോണ്‍ തൊഴിലും, പികെ മോഹനന്‍ കൃഷിയും നോക്കുന്നു. ആര്‍ ബാലകൃഷ്ണ പിള്ള മകനു വേണ്ടി നിര്‍മിച്ചു ഇഷ്ട ദാനമായി കൊടുത്ത മണ്ഡലമാണ് പത്തനാപുരം.അനൂപാണ് ഇതിലെ അവസാന കണ്ണി. പാര്‍ലിമെന്ററി സംവിധാനത്തില്‍ മുലകുടി മാറാത്ത മന്ത്രിയാണ് അനൂപ്. എംഎ ബേബിയും ജനിച്ചയുടന്‍ വിഎസ് സര്‍ക്കാരിലെ മന്ത്രിയായവരിലെ പ്രമുഖനാണ്.
ദൈവത്തിന്റെ സ്വന്തംനാട് മുഴു ഭ്രാന്തിലേക്ക്
ദൈവത്തിന്റെ സ്വന്തം നാട് ഭ്രാന്താലയത്തിലേക്ക് വീണ്ടും നടന്നടുക്കുകയാണ്. ജാതിക്കും മതത്തിലുമപ്പുറത്തെ മാനവികത കേരളത്തിന് കൈമോശം വന്നു പോയിരിക്കുന്നു. കേരളം ഇരുട്ടിലേക്കാണ് സഞ്ചരിക്കുന്നത്. വിഭജിച്ചു ഭരിക്കുക (ഡിവൈഡ് ആന്റ് റൂള്‍) നടപ്പിലാക്കിയ ബ്രിട്ടീഷുകാരെ പോലും നാണിപ്പിക്കുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ ഭരണം. നമുക്കിനി മതങ്ങള്‍ മാത്രം മതിയോ? മനുഷ്യര്‍ വേണ്ടേ?
മതങ്ങള്‍ക്കപ്പുറത്തെ മാനവികത ഉയര്‍ത്തി കൊണ്ടു വരാന്‍ ദേശീയ പാര്‍ട്ടികള്‍ ശ്രമിക്കാത്തപക്ഷം രാഷ്ട്രീയത്തിനു പകരം നാളെ ഭരിക്കുന്നത് പുരോഹിതന്മാരായിരിക്കും. എണ്ണത്തില്‍ ഭൂരിപക്ഷമുള്ള ഹിന്ദുക്കള്‍ സിപിഎം വിട്ട് ബിജെപിയിലേക്കും, മറ്റു എല്ലാ സമുദായങ്ങളും പ്രത്യേകമായും സംഘടിക്കുമ്പോള്‍ ഇവിടെ മരിക്കുന്നത് ദേശീയ രാഷ്ട്രീയമായിരിക്കും.
-പ്രതിഭ രാജന്‍
Keywords: Varthavaram, Subaida Nileshwaram, Prathibha Rajan