city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Uroos | ആത്മസംതൃപ്തിയുടെ നിലവറ; തങ്ങളുപ്പാപ്പ ഉറൂസ് നിറവില്‍ നെല്ലിക്കുന്ന്

-മുഹമ്മദലി നെല്ലിക്കുന്ന്

(www.kasargodvartha.com) കാസര്‍കോട് നെല്ലിക്കുന്ന് ചന്ദ്രഗിരി പുഴയുടെ തീരത്തോട് ചേര്‍ന്ന് മന്ദമാരുതന്റെ തഴുകലേറ്റ് പച്ച ഖുബ്ബയുടെ പച്ച നിറഭംഗിയില്‍ തലയെടുപ്പോടെ ഹൃദയങ്ങളില്‍ കുളിരേകുന്ന നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദിന്റെ അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഹനീഫ് തങ്ങള്‍ ഉപ്പാപ്പയുടെ മഖ്ബറ. കണ്ണുകള്‍ക്ക് ആനന്ദമേകുന്ന, മനസ്സിന് കുളിരേകുന്ന ആ പച്ച ഖുബ്ബയുടെ താഴത്ത് അന്തിയുറങ്ങുന്ന വലിയുള്ളാഹി തങ്ങളുപ്പാപ്പയുടെ പാദ സ്പര്‍ശമേറ്റ് കിടക്കുന്ന നെല്ലിക്കുന്ന് ദേശം. പല നാടുകളില്‍ നിന്നും പല ഭാഷക്കാരും ഇവിടെ പ്രാര്‍ത്ഥനക്കും സന്ദര്‍ശനത്തിനും എത്താറുണ്ട്. ശാന്തിയുടേയും സമാധാനത്തിന്റേയും ആത്മീയതയുടേയും തീരമാണ് നെല്ലിക്കുന്ന്.
    
Uroos | ആത്മസംതൃപ്തിയുടെ നിലവറ; തങ്ങളുപ്പാപ്പ ഉറൂസ് നിറവില്‍ നെല്ലിക്കുന്ന്

തങ്ങളുപ്പാപ്പ അന്ത്യവിശ്രമം കൊള്ളുന്ന നെല്ലിക്കുന്നിലെ ഓരോ മണല്‍ തരികളുമിന്ന് പുളകം കൊള്ളുകയാണ്. മുഹമ്മദ് ഹനീഫ് തങ്ങളുപ്പാപ്പയെ പറ്റി ഒരുപാട് ചരിത്രങ്ങള്‍ പഠിക്കാനുണ്ട്. മലപ്പുറം ജില്ലയിലെ കൂട്ടായി എന്ന ദേശത്തു നിന്നും വന്ന് ഒരുപാട് അത്ഭുതങ്ങള്‍ (കറാമത്ത്) കാട്ടിയ മഹാനായ വ്യക്തിയാണ് ഉപ്പാപ്പ. പലരും പല കാര്യങ്ങള്‍ മനസ്സില്‍ കരുതി ഇവിടേക്ക് സംഭാവനകള്‍ നല്‍കി വരുന്നു. മുന്‍ തലമുറക്കാര്‍ തങ്ങളുടെ ചരിത്രങ്ങള്‍ പറഞ്ഞു തരുമ്പോള്‍ രോമാഞ്ചത്താല്‍ കുളിരു കോരുകയാണ്. ചരിത്രത്തിന്റെ താളുകളില്‍ ഇടംപിടിച്ച ഒരാളാണ് തങ്ങളുപ്പാപ്പ. മഖാം സിയാറത്തിനെത്തുന്നവര്‍ നിറഞ്ഞ മനസ്സോടെയാണ് തിരിച്ചു പോകുന്നത്.

നെല്ലിക്കുന്നില ഓരോ മണ്‍തരികള്‍ക്കും തങ്ങളുപ്പാപ്പയുടെ ചരിത്രങ്ങള്‍ പറയാനുണ്ടാകും. നെല്ലിക്കുന്ന്, ദക്ഷിണ കന്നഡ, കണ്ണൂര്‍, മലപ്പുറം തുടങ്ങി നാടുകള്‍ ചുറ്റി അവസാനം നെല്ലിക്കുന്നില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു. കാട്ടിലെ പള്ളിയില്‍ പഠിപ്പ് പൂര്‍ത്തിയാക്കിയാണ് ഇവിടെ എത്തപ്പെട്ടതെന്നാണ് ചരിത്രം. ഉറക്കവും ഊണും ആരാധനയായി കൊണ്ട് അതുല്യമായി കൊടും കാട്ടില്‍ ഒതുങ്ങി ജീവിച്ചും, ഒരു നേരത്ത് പള്ളത്തും പിന്നെ നിമിഷ നേരം ഉള്ളാളത്തും ഒരു മണിക്കൂറില്‍ മംഗലാപുരത്തും, പിന്നെ ഹറമില്‍ വെച്ച് ഒരാള്‍ തങ്ങളെ കണ്ടു സലാം ചൊല്ലി പിന്നെ മംഗലാപുരത്തുണ്ടെന്നറിയുന്നു.

ഇങ്ങനെ പല അത്ഭുതങ്ങളും കാണിച്ചു നടന്നവരാണവര്‍. തങ്ങളുപ്പാപ്പ ജനിച്ചത് കൊല്ലത്താണ്. അവിടെ നിന്നും പലേ നാടുകളും ചുറ്റി കറങ്ങി അവസാനം നെല്ലിക്കുന്നില്‍ എത്തിച്ചേരുകയും 1962 സെപ്റ്റംബര്‍ ആറാം തീയതി നെല്ലിക്കുന്നില്‍ വെച്ച് വിടവാങ്ങുകയും ആയിരുന്നു. തങ്ങള്‍ ഉപ്പാപ്പ ഇഹലോകം വെടിഞ്ഞിട്ട് 61 വര്‍ഷങ്ങളായി. മഹാരഥനായ മുഹമ്മദ് ഹനീഫ് തങ്ങളുപ്പാപ്പയുടെ പേരില്‍ ആദര സൂചകമായി കൊണ്ടാടുന്ന ഉറൂസ് മുബാറക്കിന്റെ ഒരുക്കത്തിലാണ് ഒരു നാട് മുഴുവനും. രണ്ട് വര്‍ഷത്തിലൊരിക്കല്‍ കഴിച്ചു വരാറുള്ള ഉറൂസ് പരിപാടികളിലേക്ക് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ വന്നു ചേരുന്നു.

കേരളത്തില്‍ നിന്നും, ദക്ഷിണ കന്നഡയില്‍ നിന്നും നിരവധി വിശ്വാസികള്‍ നെല്ലിക്കുന്നിന്റെ പുണ്യഭൂമിയിലേക്ക് ഒഴുകിയെത്തുന്നു. പള്ളിയും, മഖ്ബറകളും ദര്‍സുകളും വഴിയോരങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണ വിസ്മയങ്ങളും ഒരുക്കി ഉറൂസിന് കൊഴുപ്പ് കൂട്ടുകയാണ് ജമാഅത്ത് കമ്മിറ്റിയും നാട്ടുകാരും. പ്രഗത്ഭ പണ്ഡിത ശിരോമണികളും പ്രാസംഗികരും ഒത്തു ചേരുന്ന മഹനീയ സദസ്സാണ് നെല്ലിക്കുന്ന് ഉറൂസ്. ജാതിമത ഭേതമന്യേ എല്ലാവരും ഈ പരിപാടിയില്‍ പങ്കെടുത്ത് പ്രാര്‍ത്ഥന നടത്താറുള്ളതാണ്. ഉറൂസിന് കടപ്പുറം ശ്രീ കുരുംബാ ഭഗവതി ക്ഷേത്രത്തില്‍ നിന്നും തങ്ങളുപ്പാപ്പയുടെ മഖ്ബറയിലേക്ക് കാഴ്ച എഴുന്നള്ളിപ്പുമുണ്ടാവാറുണ്ട്. പള്ളിയും മഖ്ബറകളും വര്‍ണ്ണാഭവമായ അലങ്കാരത്താല്‍ മോഡിയോടെ സുന്ദരമായിരിക്കുകയാണ്. ഉറൂസിന്റെ അവസാന ദിവസം ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് അന്നദാനം നല്‍കുകയും അതോടെ കൊടിയിറങ്ങുകയും ചെയ്യും. രാത്രിയെ പകലാക്കി വിശ്വാസികളെ നിര്‍വൃതികളിലാക്കി കൊണ്ട് പതിനൊന്ന് ദിവസങ്ങള്‍ ധന്യമാവുകയാണ്.

Keywords:  Kerala, Kasaragod, Makham-Uroos, Uroos, Religion, Article, Nellikunnu, About Nellikkunnu Uroos.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia