city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആഭാസങ്ങൾ അതിര് കടക്കുന്ന കല്യാണങ്ങൾ

മുഹമ്മദലി നെല്ലിക്കുന്ന്

(www.kasargodvartha.com 09.01.2022) കല്യാണം അതൊരു പുണ്യകർമ്മമാണ്, അത് ഏതു മതസ്ഥരുടേതായാലും. ഒരാണും പെണ്ണും തമ്മിലുള്ള ഉടമ്പടിയിലൂടെ ജീവിതം തുടങ്ങുന്ന കരാറ്. ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് കല്യാണം. അതിന്റെ പവിത്രത എത്രത്തോളമുണ്ടെന്നുള്ള കാര്യങ്ങൾ മറന്നു കൊണ്ടാണ് ആഭാസങ്ങളും, കോപ്രായങ്ങളും കൊണ്ട് അതിനെ മലീമസമാക്കുന്നത്. കാസർകോട് ജില്ലയിൽ രണ്ടുദിവസം മുമ്പ് നടന്ന ഒരു കല്യാണം ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്നു.
                           
ആഭാസങ്ങൾ അതിര് കടക്കുന്ന കല്യാണങ്ങൾ

വരനെ കൊറഗ സമദായത്തിലെ വേഷവിധാനങ്ങൾ ധരിപ്പിക്കുകയും, തലയിൽ കമുകിൻ പാള കൊണ്ടുള്ള തൊപ്പി വെപ്പിച്ചും വധുവിന്റെ വീട്ടിലേക്ക് ആനയിക്കുകയും ചെയ്ത സംഭവം ഏറെ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. കൊറഗ സമൂഹത്തിലെ അവരുടെ തനതായ ആചാരങ്ങളേയും, വസ്ത്ര വിതാനത്തേയും അവഹേളിക്കുന്നതിന് തുല്യമായ രംഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

വരന്റെ മുഖത്ത് കരിവാരിത്തേച്ചും ഇലകളുടെ മാല കഴുത്തിൽ ചാർത്തിയും തലയിൽ പാളതൊപ്പി ധരിപ്പിച്ചും നാണം മറയ്ക്കുവാൻ ഒരു തുണ്ട് തുണിയുടുപ്പിച്ചും കൊണ്ടുള്ള ആഭാസം മൂത്ത വരന്റെ സുഹൃത്തുക്കൾ,കോമാളി വേഷം കെട്ടിച്ച് മണവാട്ടി പെണ്ണിന്റെ മണിയറയിലേക്ക് തള്ളി വിട്ടപ്പോൾ കൂട്ടുകാർക്ക് ഒരു നിമിഷ നേരത്തേക്ക് ആനന്ദം കിട്ടിയെന്നു വരാം. പക്ഷെ ജീവിതകാലം മുഴുവനും ഒരുമിച്ചു ജീവിക്കാൻ ഉടമ്പടി കരാറിൽ ഒപ്പു വെച്ച വധുവിന്റെയോ അവളുടെ കുടുംബത്തിന്റേയോ ശാപം ലഭിച്ചാൽ ആഭാസവും അഹങ്കാരവും അവിടെ അവസാനിക്കും.

ഒരാണും പെണ്ണും ഇണയാകുന്ന ആ സുന്ദര മുഹൂർത്തം എത്ര മഹത്വരമാണ്. അതിനെ അലങ്കോലപ്പെടുത്തി കൊണ്ട് ആനന്ദം കൊള്ളുന്ന ഇന്നത്തെ തലമുറയുടെ പോക്ക് എങ്ങോട്ടാണ്?. നാടിനേയും സമുദായത്തേയും ഒന്നടങ്കം ആക്ഷേപങ്ങൾക്ക് വഴിയൊരുക്കി വെക്കുന്നവർ ഏത് ലോകത്താണ് വസിക്കുന്നത്?. ഇതിന് മുമ്പും ആഭാസങ്ങളും കോപ്രായങ്ങളും കൊണ്ട് ഒരുപാട് കല്യാണങ്ങൾ നമുക്ക് മുന്നിലൂടെ കഴിഞ്ഞു പോയിട്ടുണ്ടെങ്കിലും അതൊന്നും അത്ര വലിയ കാര്യഗൗരവമായി കണ്ടിട്ടില്ല. ഇതൊരു സമുദായത്തെ ആക്ഷേപ രൂപേണ അനുകരണം നടത്തിയപ്പോൾ അതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ് ചെയ്തത്.

അല്ലാഹുവിന്റെ അനുഗ്രഹം ചൊരിയപ്പെടുന്ന നിക്കാഹിന്റെ മന്ത്രധ്വനികളാൽ രണ്ടു പേരും സംഗമിക്കുന്ന സുദിനത്തെ മലീമസമാക്കുന്നവരുടെ ഇംഗിതത്തിന് വഴങ്ങേണ്ടി വരുന്ന വരന്റേത് ഗതികേട് തന്നെയാണ്. പ്രതിഷേധങ്ങൾ കൊടിമ്പിരി കൊണ്ടപ്പോഴാണ് നിയമം മുന്നിലേക്ക് വന്നത്. അതു നല്ല കാര്യമാണ്. മറ്റുള്ളവർക്ക് അതൊരു പാഠമാകട്ടെ. വരന്റെ പേരിലും, സുഹൃത്തുക്കളുടെ പേരിലും ജാമ്യമില്ലാത്ത വകുപ്പു പ്രകാരം കേസെടുത്തതിൽ നിയമ പാലകർക്ക് ഒരു ബിഗ് സല്യൂട്ട്. ഇനിയുള്ള നാളുകളിലുള്ള കല്യാണം അതിന്റെ ചിട്ടയോടും ആദരവോടും കൂടി നടത്തുന്നതിന് സഹകരിക്കുമെന്ന പ്രത്യാശയോടെ നമുക്ക് പങ്ക് ചേരാം.


Keywords: News, National, Article, Top-Headlines, Wedding, Marriage, Programme, Kasaragod, District, Man, Case, Issue, Unnecessary things in marriage function.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia