city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ സമ്മേളനം: ടി. നാരായണന്‍ മാറി നിന്നാല്‍ സെക്രട്ടറിയായി മധുമുതിയക്കാലോ മണികണ്ഠനോ വരും

പ്രതിഭാരാജന്‍

(www.kasargodvartha.com 06.12.2017) ഉദുമ ഏരിയ സമ്മേളനത്തിനു ആരംഭം കുറിച്ചതോടെ സെക്രട്ടറിയായി വരേണ്ടതാരാണെന്ന ചര്‍ച്ച മുറുകുകയാണ്. കെ.വി. കുഞ്ഞിരാമന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റിലെത്തിയ ഒഴിവിലേക്കാണ് ഇന്നത്തെ സെക്രട്ടറി ടി.നാരായണന്‍ ഉദുമ ഏരിയയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ഒരു തവണ കൂടി അദ്ദേഹത്തിനു തന്നെ ചുമതല നല്‍കിയേക്കും. എന്നാല്‍ സമ്മേളന പ്രതിനിധികള്‍ മധു മുതിയക്കാലിന്റെയും, കെ. മണികണ്ഠന്റെയും പേര് നിര്‍ദേശിക്കാനും പിന്‍തുണക്കാനും സാധ്യത തെളിയുന്നു. കെ.വി. കുഞ്ഞിരാമന്‍ സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ പകരം മധുമുതിയക്കാലിന്റെ പേര് ഉയര്‍ന്നു വന്നിരുന്നുവെങ്കിലും, അന്ന് പാലക്കുന്ന് ലോക്കല്‍ സെക്രട്ടറിയായതിനാല്‍ പകരം ടി. നാരായണനെ നിയോഗിക്കുകയായിരുന്നു.

മധുവിന് പിന്നീട് ബാലസംഘത്തിന്റെയും, സി.ഐ.ടിയുവിന്റെയും ചുമതല നല്‍കി. അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങള്‍ നിരത്തി മധുവിനെ പിന്‍തിരിപ്പിക്കാന്‍ നടക്കുന്ന ശ്രമം ഫലം കാണുന്നപക്ഷം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. മണികണ്ഠനെ സെക്രട്ടറിയാക്കാനും പാര്‍ട്ടി ആലോചിക്കും. ഡി.വൈ.എഫ്‌ഐയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച രാജ്‌മോഹന്‍ കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറിയായ സാഹചര്യത്തിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമയെ പ്രതിനിധീകരിക്കാന്‍ സാധ്യത തെളിയുന്ന സാഹചര്യത്തിലും പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം ഇതിനെ പിന്തുണച്ചേക്കും.

ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം ശിരസാ വഹിക്കേണമോ, യുവജന നേതൃത്വത്തിന് അവസരം നല്‍കേണ്ടതുണ്ടോ എന്ന തിരക്കിട്ട അനൗപചാരിക ചര്‍ച്ചകളിലാണ് പാര്‍ട്ടിയും സമ്മേളന പ്രതിനിധികളും.

ബുധനും വ്യാഴവുമായി കളനാടും, മേല്‍പ്പറമ്പുമായാണ് പ്രതിനിധി സമ്മേളനവും, പൊതുസമ്മേളനവും നടക്കുക. അഞ്ഞൂറില്‍പ്പരം റെഡ് വളണ്ടറിയന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള അയ്യായിരത്തോളം പേര്‍ അണിനിരക്കുന്ന പ്രകടനവും, പൊതു സമ്മേളനവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യുമെന്നും മൊത്തം 18 അംഗ ഏരിയാ കമ്മറ്റിയില്‍ ഇനിമുതല്‍ 19 പേരുണ്ടായേക്കുമെന്നും ഏരിയ സെക്രട്ടറി ടി. നാരായണന്‍ അറിയിച്ചു.

ഉദുമ സമ്മേളനം: ടി. നാരായണന്‍ മാറി നിന്നാല്‍ സെക്രട്ടറിയായി മധുമുതിയക്കാലോ മണികണ്ഠനോ വരും

എസ്.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡണ്ട് പനയാലില്‍ നിന്നുമുള്ള ശിവപ്രസാദ് യുവജന പ്രതിനിധിയായി ഏരിയാകമ്മറ്റിയിലേക്ക് എത്തിച്ചേരാന്‍ സാധ്യത വര്‍ദ്ധിക്കുന്നു. മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ എം. കരുണാകരന്‍ അരവത്തും, നാരായണന്‍ പള്ളിക്കരയും സ്വയം ഒഴിഞ്ഞു നില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ വരുന്ന ഒഴിവിലേക്ക് മഹിളാ ഏരിയ പ്രസിഡണ്ടു കൂടിയായ പി. ലക്ഷ്മി കടന്നു വന്നേക്കും. ലോക്കല്‍ കമ്മറ്റി പ്രതിനിധികളും ഏരിയ കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് 139 പ്രതിനിധികളാണ് കളനാട് നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, Conference, Local secretary, Uduma conference; Discussion on secretary post.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia