city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അറബി നാട്ടിലെ ഫുട്‌ബോള്‍ മാമാങ്കം

ഇര്‍ഫാല്‍ പി എ

(www.kasargodvartha.com 05.04.2016) നാട്ടിലെ കാല്‍പന്ത് കളിയുടെ സൗന്ദര്യം കടലിനക്കരെയും ആവേശമായി മാറുന്ന കാഴ്ചയാണ് എമ്പാടും. ക്ലബ്ബുകളും, കൂട്ടായ്മകളും, സംഘടനകളും ദുബൈയിലും മറ്റ് ജിസിസി രാജ്യങ്ങളിലും ഇപ്പോള്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നാട്ടിലെ ആവേശം ഒട്ടും ചോരാതെയാണ് മത്സരങ്ങള്‍ ഇവിടെയും നടക്കുന്നത്. കഴിഞ്ഞ ദിവസം ദുബൈ ഖിസൈസ് കോര്‍ണര്‍ സ്‌റ്റേഡിയത്തില്‍ നടന്ന അമാസ്‌ക് പ്രീമിയര്‍ ലീഗ് എന്തുകൊണ്ടും വേറിട്ട അനുഭവമാണ് കായിക പ്രേമികള്‍ക്ക് സമ്മാനിച്ചത്.

ഫുട്‌ബോളിന്റെ സകല സൗന്ദര്യവും ആവാഹിച്ച് കാല്‍പന്തിനോടുള്ള ആവേശം ലഹരിയായി കൊണ്ടുനടക്കുന്ന അമാസ്‌ക് സന്തോഷ് നഗറിലെ യുവ തലമുറയുടെ യു എ ഇ പ്രീമിയര്‍ ലീഗ് സീസണ്‍ 2 വിന് സാക്ഷികളാകാന്‍ സന്തോഷ് നഗറിന് പുറമെ ജില്ലയിലെ മറ്റു പ്രദേശങ്ങളിലുള്ളവരും ഒഴുകിയെത്തിയെന്നതാണ് വാസ്തവം. അറബിക്കടലിന്റെ തീരത്ത്, കാസര്‍കോടിന്റെ കളി മൈതാനത്ത്, തിരമാലകളുടെ ലാളനയും ശൗര്യവും തൊട്ടറിഞ്ഞുള്ള അമാസ്‌കിന്റെ താരങ്ങള്‍ ദുബൈയിലെ പേര്‍ഷ്യന്‍ കടലോരത്ത് സുനാമി തിരമാലകള്‍ തീര്‍ത്തു. ഇത് ആരുടെയൊക്കെ അടിവേരുകള്‍ ഇളകുമെന്ന ചര്‍ച്ചകള്‍ക്ക് ഉത്തരം നല്‍കുന്നതായിരുന്നു. വീര യോദ്ധാക്കളായ ഒരോ ടീമും അംഗത്തിനിറങ്ങുമ്പോള്‍ കാണികളും ആവേശഭരിതരായി.

അമാസ്‌കിന്റെ ചരിത്രങ്ങളെ എടുത്തുപറയാനൊരുങ്ങിയാല്‍ വായനക്കാരുടെ മനസ് മന്ത്രിക്കും ഇത് ഒരു അഹംഭാവത്തിന്റെ വാക്കുകളാണോ എന്ന്, അല്ല ഒരിക്കലുമല്ല. ആ വര്‍ണനങ്ങള്‍ക്ക് ഒരു അന്ത്യമുണ്ടാവണമെന്നില്ല... അത്ര മാത്രം. അമാസ്‌ക് സന്തോഷ് നഗറിന്റെ യു എ ഇ, സൗദി, ഖത്തര്‍ കമ്മിറ്റികള്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും മുന്നിലാണ്.

പ്രവാസ ലോകത്ത് കഠിനാധ്വാനത്തിനിടിയില്‍ ഒരു വിശ്രമം നല്‍കി ഇത്തിരി മധുരക്കിന്നാരങ്ങള്‍ പറഞ്ഞിരിക്കാനൊരു കൂട്ടായ്മയും അമാസ്‌ക് സംഘടിപ്പിച്ചു. ഇത്തരമൊരു അവസരം നല്‍കി ബാല്യകാല ഓര്‍മകളെ അനുസ്മരിച്ച് കൊണ്ട് ഇന്നത്തെ തലമുറകള്‍ ഒരുക്കിയ കൂട്ടായ്മ എന്തുകൊണ്ടും വേറിട്ടതായിരുന്നു. ഫുട്‌ബോളിന് പ്രചോദനം നല്‍കി ഒരോ ടീമിനേയും അണിയിച്ചൊരുക്കിയ ഫ്രാഞ്ചെയ്‌സിമാരായ സാഫ്‌ക്കൊ മാര്‍ക്കറ്റ് ഉടമ സലാം മാര, ദുബൈ അല്‍ ഫഹദി ടൈപ്പിംഗ് സെന്റര്‍ 786 ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ്, സി കെ ഗ്രൂപ്പ് നിയാസ് മാര, അഷ്‌റഫ് മാങ്ങാട് എന്നിവരുടെ നിറസാന്നിധ്യവും സഹകരണവുമാണ് പ്രീമിയര്‍ ലീഗിന്റെ വിജയമെന്നുറപ്പായി പറയാം.

സംഘാടക സമിതിയുടെ പ്രവര്‍ത്തനങ്ങളും മാതൃകാപരമായിരുന്നു. പേരുപറയാന്‍ ഒന്നിനൊന്നായി മാറിയ അമാസ്‌ക് യു എ ഇ പ്രതിനിധികള്‍ക്കും, അതോടൊപ്പം നാട്ടില്‍ നിന്നും ഇതിന്റെ ചലനങ്ങള്‍ക്ക് കാതോര്‍ത്തിരുന്ന് രാത്രിയെ പകലാക്കിമാറ്റി ഓണ്‍ലൈനിലൂടെ നല്‍കിയ പ്രോത്സാഹനത്തിനും, കളികാണാനെത്തിയ കായിക പ്രേമികള്‍ക്കും എല്ലാ സുഹൃത്തുകള്‍ക്കും നന്ദി അറിയിക്കുന്നു. ഇനിയും ഒരു ഫുട്‌ബോള്‍ മാമാങ്കം വരുമെന്ന പ്രതീക്ഷയോടെ...

അറബി നാട്ടിലെ ഫുട്‌ബോള്‍ മാമാങ്കം

Keywords : Dubai, Football Tournament, Sports, Gulf, Irfal PA, Amasc Santhosh Nagar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia