ബഹുമാനപ്പെട്ട മന്ത്രി മാഡം... ആശുപത്രികള്‍ രോഗികളുടെ ജീവന് വെച്ച് മത്സരത്തിലാണ്, അനുവദിക്കാനാവില്ല ഡോക്ടര്‍മാരുടെ കണ്ണില്ലാത്ത ഈ ക്രൂരതകള്‍
Aug 28, 2017, 12:22 IST
അസ്ലം കാസര്‍കോട്
(www.kasargodvartha.com 28.08.2017) സ്വകാര്യാശുപത്രികള്‍ രോഗികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് പുതിയ കാര്യമല്ല. നമ്മുടെ പൊതു ആരോഗ്യമേഖലയുടെ ദൗര്‍ബല്യം മുതലെടുത്തുകൊണ്ടാണ് സ്വകാര്യാശുപത്രികള്‍ രോഗികളെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളോട് കരുണയുള്ളവരാണ് എന്ന് ഇതിനര്‍ഥമില്ല.
കൈക്കൂലി കിട്ടിയില്ലെങ്കില്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുകയും അവരെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നതില്‍ സര്‍ക്കാര്‍ ആശുപത്രികളും മത്സരിക്കുകയാണ്. കൊല്ലത്ത് തമിഴ്നാട് സ്വദേശി വിനായകന് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചതുമൂലം മരണപ്പെട്ട സംഭവം ഏറെ പ്രതിഷേധത്തിന് കാരണമാവുകയുണ്ടായി. ഈ സംഭവത്തില്‍ സര്‍ക്കാര്‍തല അന്വേഷണം നടന്നുവരികയാണ്. വെന്റിലേറ്ററുകള്‍ ഒഴിവില്ലെന്ന കാരണത്താലാണ് വിനായകന് ചികിത്സ നിഷേധിച്ചത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല.
ചികിത്സാനിഷേധം കാരണം രോഗികള്‍ മരണപ്പെടുന്ന പുറത്തറിയാത്ത സംഭവങ്ങള്‍ അനവധിയുണ്ട്. ഡോക്ടറെ വീട്ടില്‍ ചെന്ന് കണ്ടില്ലെങ്കില്‍ പരിശോധനയും ചികിത്സയും നടത്താതെ രോഗികളെ പീഡിപ്പിക്കുന്ന പ്രവണതകള്‍ക്ക് ഇനിയും അറുതിയുണ്ടായിട്ടില്ല. ഇതൊക്കെ സര്‍ക്കാര്‍ ആശുപത്രികളുമായി ബന്ധപ്പെട്ട അധാര്‍മിക പ്രവര്‍ത്തികളാണ്. അതേ സമയം സ്വകാര്യാശുപത്രികള്‍ രോഗികളുടെ ചോരയും നീരും ഊറ്റിയെടുത്ത് കൊള്ളലാഭം ഉണ്ടാക്കുന്നു. ചെറിയ പനി ബാധിച്ച് സ്വകാര്യാശുപത്രികളില്‍ ചികിത്സക്കുപോയാല് അറിയാം പണം പിടുങ്ങാന്‍ അവിടെ നടത്തുന്ന വേലത്തരങ്ങള്‍. രക്തം, മൂത്രം, കഫം തുടങ്ങി ശരീരത്തിലെ സകല ആന്തരികാവയവങ്ങളും പരിശോധനക്കുവിധേയമാക്കും.
പനി മാരകമാണെന്ന് വിധിയെഴുതി ആഴ്ചകളോളം രോഗിയെ ആശുപത്രിയില്‍ കിടത്തിക്കും. പത്തായിരത്തിന്റെയും പതിനഞ്ചായിരത്തിന്റെയും ബില്ലുകള്‍ ഉണ്ടാക്കിയ ശേഷമേ രോഗിയെ വിടുകയുള്ളൂ. ഒരു ഗുളിക കഴിച്ചാല്‍ മാറുന്ന പനിക്ക് ഇത്രയും തുക നല്‍കേണ്ടിവരുന്നത് സ്വകാര്യാശുപത്രികളിലെ പ്രതിഭാസമാണ്. കാസര്‍കോട് ജില്ലയിലെ സ്വകാര്യാശുപത്രികളെക്കാള് രോഗികളെ കൊടുംചൂഷണത്തിന് വിധേയരാക്കുന്നത് മംഗളൂരുവിലെ ആശുപത്രികളിലാണ്. ഇവിടങ്ങളില്‍ ചികിത്സ നടത്തിയാല്‍ രോഗിക്ക് അയാളുടെ സകല സമ്പാദ്യങ്ങളും വില്‍ക്കേണ്ടിവരും. മാരകരോഗങ്ങള്‍ ബാധിച്ചാലും അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റാലും കാസര്‍കോട്ടുകാര്‍ക്ക് വിദഗ്ധ ചികിത്സ തേടേണ്ടിവരുന്നമത് മംഗളൂരുവിലെ ആശുപത്രികളിലാണ്.
ഇവിടത്തെ ചികിത്സാരംഗം വേണ്ടത്ര പുരോഗതി കൈവരിക്കാത്തതാണ് ഈ ദുരവസ്ഥക്ക് കാരണം. ഒരാഴ്ച മുമ്പ് ബായാര്‍ സ്വലാത്തില്‍ പങ്കെടുത്ത ശേഷം ബൈക്കില്‍ മറ്റൊരാളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പന്ത്രണ്ടുകാരന് അപകടത്തില്‍ മരിച്ച സംഭവം അങ്ങേയറ്റം വേദനാജനകമായിരുന്നു. ഈ കുട്ടിയുടെ മരണത്തിന് കാരണം മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ നല്കാന് വൈകിയതുമൂലമാണെന്ന് പിന്നീടാണ് പുറത്തുവന്നത്. ബന്ധുക്കള്‍ എത്താതിരുന്നതിനാല്‍ കുട്ടിക്ക് ചികിത്സ വൈകിപ്പിക്കുകയായിരുന്നു. ഒടുവില്‍ ബന്ധുക്കള്‍ എത്തിയതോടെയാണ് ചികിത്സ നല്‍കിയത്. അപ്പോഴേക്കും രക്തം വാര്‍ന്ന് കുട്ടി മരണപ്പെടുകയും ചെയ്തു.
ബന്ധുക്കള്‍ വന്നില്ലെങ്കില്‍ കുട്ടിയെ ചികിത്സിച്ചതിന്റെ പണം കിട്ടാതെ പോകുമോയെന്ന സ്വാര്‍ത്ഥത നിറഞ്ഞ ചിന്തയാണ് ഈയവസരത്തില്‍ ആശുപത്രി അധികൃതരെ അലട്ടിയത്. പണത്തോടുള്ള ആര്‍ത്തി ഇവരെ മനുഷ്യത്വമില്ലാത്തവരാക്കി മാറ്റുകയാണ്. മുന്നിലെത്തുന്നത് ആരായാലും ആ ജീവന് രക്ഷപ്പെടുത്തുന്നതിനായിരിക്കണം ആതുരസേവകര്‍ മുന്‍ഗണന നല്‍കേണ്ടത്. അപകടത്തില്‍പെടുന്നവരും ആക്രമിക്കപ്പെടുന്നവരും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാകുമ്പോള്‍ അവരുടെ കൂടെ ആദ്യം ബന്ധുക്കള്‍ ഉണ്ടായെന്ന് വരില്ല. തത്സമയം അവിടെയുണ്ടാകുന്ന ഏതെങ്കിലും അപരിചിതരായിരിക്കും ജീവന് രക്ഷപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുക. ഒപ്പമുള്ളവര്‍ ബന്ധുക്കളാണോ അല്ലയോ എന്നൊന്നും നോക്കാതെ പരിക്കേറ്റയാളുടെ ജീവന് രക്ഷിക്കാനുള്ള നടപടികളാണ് ആശുപത്രി അധികൃതരടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. അതിനുകഴിയുന്നില്ലെങ്കില്‍ ഈ മേഖലക്ക് ശാപമാകാതെ ഒഴിഞ്ഞുപോവുകയാണ് വേണ്ടത്. പണം മാത്രം കുമിഞ്ഞുകൂട്ടുകയെന്ന ലക്ഷ്യത്തോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വൈദ്യശാസ്ത്രത്തിന് തന്നെ അപമാനകരമാണ്.
ഡോക്ടര്‍മാരെ ആശുപത്രിയില്‍ ചെന്നുകാണാതെ വസതിയില്‍ പോയി രോഗികള്‍ കാണുന്നത് കൂടുതല്‍ പരിഗണന ലഭിക്കുന്നതിനാണ്. ഈ അവസരം കൊള്ളലാഭത്തിനുള്ള അവസരമായാണ് ചില ഡോക്ടര്‍മാര്‍ കാണുന്നത്. 250 മുതല്‍ മൂന്നൂറുരൂപ വരെയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിശോധനാഫീസ് ഈടാക്കുന്നത്. ആദ്യം വീര്യം കുറഞ്ഞ മരുന്നും ഗുളികകളും നല്‍കും. ഈ ഫീസ് നല്കി മരുന്നും വാങ്ങി പോകുന്ന ഒരു രോഗി അസുഖം ഭേദമാകാതെ വീണ്ടും ഇതേ ഡോക്ടറെ കാണാന്‍ വന്നാല്‍ പിന്നെയും പരിശോധനാഫീസ് വാങ്ങുന്നു. ആ ഫീസില്‍ ഒരു രൂപയുടെ കുറവ് പോലും വരുത്തില്ല. ചെറിയ ഫീസ് വാങ്ങി സേവനത്തിന്റെ മഹനീയമാതൃകയായിരുന്ന അനവധി ഡോക്ടര്‍മാര്‍ കാസര്‍കോട്ടുണ്ടായിരുന്നു. രോഗികള്‍ക്ക് സ്നേഹവും സാന്ത്വനവും സേവനത്തോടൊപ്പം പകര്‍ന്നുനല്‍കിയ ആ ഡോക്ടര്‍മാര്‍ മണ്‍മറഞ്ഞുപോയെങ്കിലും അവരെ ഇപ്പോഴും ആദരവോടെ ഓര്‍ക്കുന്നവര്‍ ഏറെയാണ്. ഇപ്പോഴും നന്മയുള്ള ഡോക്ടര്‍മാര്‍ ഉണ്ട്. എന്നാല്‍ അവരുടെ എണ്ണം കുറഞ്ഞുവരികയാണ്. കൈമോശം വന്ന മനുഷ്യത്വം കുറച്ചെങ്കിലും കാണിക്കണമെന്നാണ് ഈ കാലഘട്ടത്തിലെ ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിക്കാനുള്ളത്. കണ്ണില്ലാത്ത ക്രൂരത അവസാനിപ്പിക്കണം. രോഗികളോട് കരുണ കാണിക്കണം. രോഗികള്‍ക്ക് ഡോക്ടര്‍മാരിലുള്ള വിശ്വാസം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Article, Doctor, hospital, Treatment denying in hospitals