ഗ്രാമസഭകള്‍ ചേരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുഹമ്മദ് മൊഗ്രാല്‍
(www.kasargodvartha.com 10.02.2021) ഓരോ പഞ്ചായത്തിലും ഗ്രാമ സഭകള്‍ ചേര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഗ്രാമസഭകള്‍ ജനപങ്കാളിത്തവും ചര്‍ച്ചകളും തീരുമാനങ്ങളും കൊണ്ട് അര്‍ത്ഥ സമ്പുഷ്ടമാക്കാന്‍ നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
1. വാര്‍ഡുകളിലുള്ള വിവിധ പ്രദേശങ്ങളെ ഓരോ മേഖലകളായി (ക്ലസ്റ്ററുകളായി) തരം തിരിച്ച് എല്ലായിടത്ത് നിന്നും പരമാവധി ജനപങ്കാളിത്തം ഉറപ്പ് വരുത്തുക. ഉദാഹരണത്തിന് കുമ്പള ഗ്രാമ പഞ്ചായത്തിലെ 18-ാം വാര്‍ഡായ മൊഗ്രാല്‍ 5 ക്ലസ്റ്ററുകളാക്കാം. 1 - ദേശീയ പാതയ്ക്ക് പടിഞ്ഞാറും റെയില്‍വേക്ക് കിഴക്കുമായി മൊഗ്രാല്‍ പാലം മുതല്‍ കുന്നില്‍ പള്ളി വരെയുള്ള പ്രദേശം. 2 - ടൗണ്‍ മുതല്‍ നാങ്കി വരെ. 3 - നാങ്കി കണ്ണന്‍വളപ്പ് മുതല്‍ ടിവിഎസ് വരെ. 4 - ദേശീയ പാതയ്ക്ക് കിഴക്ക് പാലം മുതല്‍ ലീഗ് ഓഫീസ് വരെ. 5 - ടൗണ്‍ മുതല്‍ കെകെ പുറം വരെ.
ആ പ്രദേശങ്ങളിലെ യതാര്‍ത്ഥ പ്രശ്‌നങ്ങളും ആവശ്യങ്ങളും ശരിയായി അവതരിപ്പിക്കാന്‍ ഇത് കൂടുതല്‍ എളുപ്പമായിരിക്കും.
2. അതത് പ്രദേശങ്ങളിലെ സന്നദ്ധ സംഘടന പ്രവര്‍ത്തകരും, പൊതു പ്രവര്‍ത്തകരും വാര്‍ഡ് മെമ്പറും സംയുക്തമായി ചേര്‍ന്ന് ഒരു ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കിയാല്‍ വികസനത്തിന് ആക്കം കൂട്ടും.
3. ഗ്രാമ സഭ ചേരുന്ന സ്ഥലത്ത് കസേര, ഫാന്‍ തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങള്‍ ഉണ്ട് എന്ന് ഉറപ്പ് വരുത്തുക.
4. കഴിയുന്നത്ര ഹൈടെക് ആക്കാന്‍ ശ്രമിക്കുക. കംപ്യൂടര്‍, പ്രൊജക്ടര്‍, വീഡിയോ അവതരണം ഇവയൊക്കെ ഉപയോഗിക്കുമ്പോള്‍ മികവേറും.
5. ലഘു ഭക്ഷണമോ മറ്റോ നല്‍കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ അവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശുചിത്വവും തനിമയും പാലിച്ചു കൊണ്ട് തന്നെ ചെയ്യുക.
6. കോവിഡ് നിയന്ത്രണങ്ങളും നിബന്ധനകളും കര്‍ശനമായും പാലിക്കുക. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹ്യ അകലം ഇവയൊക്കെ ലംഘിക്കാതിരിക്കുക.
ഇവിടെ ഒരു ജനാധിപത്യ പ്രാദേശിക ഭരണ കൂടം നമുക്കരികില്‍ ഉണ്ടെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടാനും, അധികാരവികേന്ദ്രീകരണം കൂടുതല്‍ കാര്യക്ഷമമാക്കി നാടിന്റെ സമഗ്ര പുരോഗതിക്ക് കക്ഷി രാഷ്ട്രിയ ഭേദമന്യേ ഒരവബോധം സൃഷ്ടിക്കാനും നമുക്ക് ശ്രമിക്കാം.
Keywords: Kasaragod, Kerala, Article, Gramasabha, National highway, Computer, Government, COVID-19, Things to look out for when joining gram sabhas.
< !- START disable copy paste -->