city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ണാടകയെ ഇന്ത്യന്‍ ജനത ഉറ്റുനോക്കുന്നു; എന്തു സംഭവിക്കും? താമര വിരിയുമോ? കൈപ്പത്തി വീണ്ടും ഉയരുമോ?

അനസ് ആലങ്കോള്‍

(www.kasargodvartha.com 22.04.2018) ഇന്ത്യന്‍ ജനങ്ങള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് കര്‍ണാടക തെരെഞ്ഞെടുപ്പിനെയാണ്. രാജ്യത്തിലെ ഓരോ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിനെയും ജനങ്ങള്‍ ഏറെ ആകാംഷയോടെ വീക്ഷിച്ചുവെങ്കിലും മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന വാര്‍ത്തകളാണ് ഓരോ തെരെഞ്ഞെടുപ്പ് ഫലങ്ങളും നല്‍കിയത്. തിരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് സര്‍വേകളും പഠനങ്ങളും ബി.ജെ.പി തൂത്തുവാരുമെന്ന് ഉറപ്പ് പറഞ്ഞിരുന്നെങ്കിലും പ്രതീക്ഷയുടെ നേരിയ കിരണങ്ങള്‍ ബാക്കിയുള്ളത് കൊണ്ടാണ് രാജ്യത്തിലെ ഓരോ പൗരനും എല്ലാ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിനെയും ഏറെ ആകാംഷയോടെ വീക്ഷിച്ചത്. പക്ഷേ മനസിലെ സകല പ്രതീക്ഷകളെയും തല്ലി കെടുത്തി ബി.ജെ.പി ഓരോ സംസ്ഥാനവും സ്വന്തമാക്കി കൊണ്ടിരുന്നു.

2014 ല്‍ ഭരണത്തില്‍ കയറിയതിനു ശേഷം രാജ്യം മുഴുവന്‍ താമര കൃഷി വ്യാപിപ്പിക്കുന്ന തിരക്കിലാണ് ബി.ജെ.പി. കര്‍ണാടകയില്‍ ആകെയുള്ള 224 സീറ്റുകളില്‍ 150 എണ്ണവും പിടിച്ചെടുക്കണമെന്ന ലക്ഷ്യത്തിലാണ് ബി.ജെ.പി. ലക്ഷ്യസാക്ഷാത്കാരത്തിനായി അമിത് ഷാ അടങ്ങുന്ന ടീം നിരന്തര പ്രവര്‍ത്തനങ്ങളിലാണ്. ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ പയറ്റിയ അടവുകള്‍ ഇവിടെ വിലപോവില്ലെന്ന വസ്തുതയും ഇതിനോട് ചേര്‍ത്ത് വായിക്കണം. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരത ഇത്തിരി കൂടുതലുള്ള സംസ്ഥാനമാണ് കര്‍ണാടക.

കോണ്‍ഗ്രസ് ഭരണം നിലവിലുള്ള രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് കര്‍ണാടക. ഒരു കാലത്ത് രാജ്യമാകെ അടക്കി വാണിരുന്ന കോണ്‍ഗ്രസ് എല്ലാ സ്ഥലത്തും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിരുന്നു. കാലങ്ങള്‍ ഏറെയായി കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഉറക്കം നടിക്കുമ്പോഴും കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കന്മാരും പ്രവര്‍ത്തകരും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. സാധാരണ ജനങ്ങളുടെ ആവശ്യങ്ങളെ കണ്ടറിഞ്ഞ് സഹായിക്കുക എന്ന ലക്ഷ്യമായിരുന്നു കഴിഞ്ഞ 5 വര്‍ഷമായി കോണ്‍ഗ്രസ് നടപ്പിലാക്കി കൊണ്ടിരുന്നത്. അത് കൊണ്ട് തന്നെ കഴിഞ്ഞ 5 വര്‍ഷത്തെ പറ്റി വികസനങ്ങളുടെ വര്‍ഷങ്ങളെന്നാണ് കര്‍ണാടകയിലെ ജനങ്ങള്‍ വിലയിരുത്തുന്നത്. ജനങ്ങള്‍ക്ക് ഏറെ ഉപകാരമുള്ള അനേകം പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കാണിച്ചു. ഇന്ദിരാ ക്ലിനിക്ക്, ഇന്ദിരാ ക്യാന്റീന്‍, അന്ന ഭാഗ്യ, ക്ഷീര ഭാഗ്യ എന്നിവ അതില്‍ ചിലത് മാത്രം. കന്നടയിലെ എല്ലാവരും കന്നട മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ എന്ന സിദ്ധരാമയ്യന്റെ തിരുമാനം അദേഹത്തെ ജനകീയനാക്കി. ബാംഗ്ലൂരുവിലെ മെട്രോ സ്റ്റേഷനിലെ ഹിന്ദി സൂചക ബോര്‍ഡ് മാറ്റി കന്നട യാക്കിയതും പൊന്‍തൂവലായി.

2018 മെയ് 13 സിദ്ധരാമയുടെ രാഷ്ട്രീയ ജീവിതത്തിലെ പൊന്‍ തൂവലായി അറിയപ്പെടും. നീണ്ട 40 വര്‍ഷത്തിനു ശേഷം ഭരണത്തില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രഥമ മുഖ്യമന്ത്രിയെന്ന പദവി സിദ്ധരാമയ്യക്ക് സ്വന്തമാവാന്‍ പോവുന്നു. ഭരണത്തില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഏക പാര്‍ട്ടി എന്ന വിളംബരവുമായാണ് കോണ്‍ഗ്രസ് പ്രചരണത്തിനിറങ്ങിയത്.2008 ല്‍ ബി.ജെ.പി കര്‍ണാടകയില്‍ ആദ്യമായി അധികാരത്തിലെത്തിയപ്പോള്‍ അഞ്ച് വര്‍ഷത്തിനുളളില്‍ മൂന്ന് മുഖ്യമന്ത്രിമാര്‍ ഭരിക്കേണ്ട അവസ്ഥ വന്നിരുന്നുവെന്ന ചീത്ത പേരും ബി.ജെ.പിക്കുണ്ട്. എന്നാല്‍ എന്ത് വില നല്‍കിയാലും കര്‍ണാടക സ്വന്തമാക്കിയേ പറ്റൂ എന്ന വാശിയിലാണ് ബി.ജെ.പി.

കാല്‍ നൂറ്റാണ്ട് കാലം ത്രിപുര ഭരിച്ച ഇടതുപക്ഷത്തെ ഭരണത്തില്‍ നിന്ന് വീഴ്ത്തിയ ഞങ്ങള്‍ക്ക് കര്‍ണാടക ഒരു പ്രശ്‌നമേ അല്ലെന്നാണ് ബി.ജെ.പി യുടെ വാദം. ത്രിപുരയില്‍ പയറ്റിയ തന്ത്രങ്ങളെല്ലാം കര്‍ണാടകയിലും പയറ്റും.ശക്തമായ പ്രചരണത്തിലൂടെയായിരുന്നു ബി.ജെ.പി ത്രിപുര സ്വന്തമാക്കിയത്.മാസത്തില്‍ രണ്ട് തവണ ഓരോ കേന്ദ്ര മന്ത്രിമാരും ത്രിപുരയില്‍ പോവണമെന്നായിരുന്നു പ്രധാന മന്ത്രിയുടെ തീരുമാനം.കൂടാതെ പ്രധാന മന്ത്രിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും ത്രിപുരയില്‍ രംഗത്ത് എത്തിയിരുന്നു. കേന്ദ്ര മന്ത്രിമാരുടെയും എം.പി മാരുടെയും നിരന്തര സന്ദര്‍ശനം മൂലം ത്രിപുരയിലെ നാട്ടുകാര്‍ വീര്‍പ്പ് മുട്ടുമ്പോഴും രാഹുല്‍ ഗാന്ധി ത്രിപുരയിലെത്തിയത് പ്രചരണത്തിന്റെ അവസാന ദിവസം ഉച്ചകഴിഞ്ഞാണ്. എന്നാല്‍ മൂന്നിലധികം തവണ രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ പ്രചരണത്തിന് എത്തിയിട്ടുണ്ട്. ഓരോ തവണ കര്‍ണാടകയില്‍ എത്തുമ്പോഴും വന്‍ ആള്‍കൂട്ടങ്ങള്‍ രാഹുലിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.എന്ത് വില കൊടുത്തും കര്‍ണാടക സ്വന്തമാക്കിയേ മതിയാവൂ എന്നാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം.

രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പി വിജയിച്ചത് വോട്ടിംഗ് മെഷീന്‍ ക്രമക്കേട് നടത്തിയിട്ടാണെന്നും കര്‍ണാടകയില്‍ ഞങ്ങള്‍ അങ്ങനെ അനുവദിക്കുകയില്ലെന്നും സിദ്ധരാമയ്യ വെല്ലുവിളിച്ചിരുന്നു. ഈയടുത്ത് നടന്ന കോണ്‍ഗ്രസ് 84 മത്തെ പ്ലിനറി ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യം ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രം ഒഴിവാക്കി ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നാണ്. വോട്ടിംഗ് യന്ത്രം തകരാറിലാക്കി അധികാരത്തില്‍ കയറാന്‍ ആര്‍ക്കും അറിയാം. എന്നാല്‍ ജനങ്ങളുടെ വിശ്വാസം കൊണ്ട് ഭരണം സ്വീകരിക്കണമെന്നാണ് സിദ്ധരാമയ്യുടെ പക്ഷം.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരം നിലനിര്‍ത്തിയാല്‍ 49 -ാമത്തെ അധ്യക്ഷനായി സ്ഥാനമേറ്റ രാഹുല്‍ ഗാന്ധിക്ക് നേരെ ശ്വസിക്കാം. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ പുതിയ രാഹുലെന്ന് വിശേഷിപ്പിച്ച പലരും ഒന്നിനും കൊള്ളാത്ത വ്യക്തിയാണ് രാഹുലെന്ന് വിധി എഴുതും. ഗുജറാത്തില്‍ ബി.ജെ.പി ഇനി അധികാരം സ്വപ്നം കാണേണ്ടെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വെല്ലുവിളിയെ കാറ്റില്‍ പറത്തി അധികാരം നിലനിര്‍ത്തി. ചുവപ്പിന്റെ കോട്ടയിലും അവര്‍ അധികാരത്തിലെത്തി. കര്‍ണാടക ആരെ സ്വീകരിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
കര്‍ണാടകയെ ഇന്ത്യന്‍ ജനത ഉറ്റുനോക്കുന്നു; എന്തു സംഭവിക്കും? താമര വിരിയുമോ? കൈപ്പത്തി വീണ്ടും ഉയരുമോ?

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Karnataka, Election, Congress, BJP, Article, Anas Alangol, The Battle for Karnataka, Article

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia