city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇവരുടെ പ്രകടനം കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ച് പോകും!

യഹ്‌യ തളങ്കര

(www.kasargodvartyha.com 16.03.2016) ചിലര്‍ വരുമ്പോള്‍ ചരിത്രം സൃഷ്ടിക്കുന്നു എന്ന് പറയാറുണ്ടല്ലോ... ടിഫ (തളങ്കര ഇന്റര്‍ നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍) യുടെ വരവും പ്രകടനവും ക്ലൈമാക്‌സും കാണുമ്പോള്‍ നാം മൂക്കത്ത് വിരല്‍ വെച്ച് പോകും. മനോഹരമായ പേര് ടിഫ... അതിനേക്കാള്‍ മനോഹരമായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. കാസര്‍കോടിന്റെ ഫുട്‌ബോള്‍ ചക്രവാളത്തില്‍ പന്തുകള്‍ കൊണ്ട് ഇന്ദ്രാജാലം കാണിച്ച വളരെ പ്രഗത്ഭരായ മഹദ് വ്യക്തിത്വങ്ങള്‍ വാണിരുന്ന ഇന്നലെയും നവ ഫുട്‌ബോള്‍ ട്രിക്കുകള്‍ ഉപയോഗിച്ച് കളിക്കളം നിറയെ വിലസിക്കൊണ്ടിരിക്കുന്ന തളങ്കരയിലെ ഇന്നത്തെ യുവ ഫുട്‌ബോള്‍ കേസരികളും നമ്മുടെ മുന്നില്‍ ഓര്‍മയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ നിമിഷങ്ങളായിരുന്നു അവിടെ സമ്മാനിച്ചത്.

ഇവിടെ പ്രവാസി ഭൂമികയില്‍ കഠിനാധ്വാനത്തിന്റെ കഥകള്‍ അയവിറക്കുമ്പോള്‍ അക്കൂട്ടത്തില്‍ നെഞ്ചോടുചേര്‍ത്തുവെയ്ക്കാന്‍ ഒരു പിടിമധുരോര്‍മകള്‍ പെയ്തിറങ്ങിയ മുഹൂര്‍ത്തങ്ങളും ടിഫ സമ്മാനിച്ചു എന്നത് സന്തോഷം തരുന്നു.

മികച്ച സംഘാടന പ്രാഗത്ഭ്യം ഉണ്ടെങ്കില്‍ എത്ര സുന്ദരമായി ഒരു പരിപാടി വിജയിപ്പിച്ചെടുക്കാം എന്ന് ബോധ്യപ്പെടുത്തി തന്നത് ടിഫയാണ്. രാത്രിയുടെ അന്തിയാമങ്ങളിലും തളങ്കര എന്ന വികാരത്തില്‍ നാം അലിഞ്ഞുപോയ ദിവസം. കാസര്‍കോടിന്റെ തലസ്ഥാനമെന്ന് പറയുന്ന തളങ്കരയിലെ വിവിധ പ്രവിശ്യകള്‍ അഭിമാനത്തോടെ വികാരംപൂണ്ട നിമിഷങ്ങള്‍... ഈ പ്രവിശ്യകളെ ഒരു മാലയില്‍ മുത്ത് മണികളെ പോലെ കോര്‍ത്തുകെട്ടിയ ടിഫയുടെ കര്‍മ്മ ഭടന്മാരെ അഭിനന്ദിക്കുന്നു. ടിഫയുടെ ഈ മനോഹരസ്വപ്നം സാക്ഷാത്കരിക്കപ്പെടാന്‍ ഒരു പാട് അധ്വാനിക്കേണ്ടി വന്നിരിക്കും ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എന്നുറപ്പുണ്ട്. തളങ്കര എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ ഞരമ്പുകളില്‍ ചോര തിളക്കുന്നുണ്ട് എന്നു അവിടെയുണ്ടായിരുന്ന ഓരോ മുഖവും വിളിച്ചോതിയിരുന്നു.

ഇന്നും നമുക്ക് പ്രചോദനം തരുന്ന ഫുട്‌ബോളിന്റെ മാന്ത്രികന്‍ കൊച്ചി മമ്മുച്ചയെ പൊലെ മണ്മറഞ്ഞ എ എസ്, ബാഹു തുടങ്ങിയ ഫുട്‌ബോള്‍ മാന്ത്രികര്‍, ഇന്നും ജീവിച്ചിരിക്കുന്ന അല്‍ത്താഫ്ച്ച, സ്‌ട്രൈക്കര്‍ അബ്ദുല്ല, ഇല്യാസ് എ റഹ് മാന്‍, അബു, ബഷീര്‍ എം എസ്, പൊയക്കര നൂറുദ്ദീന്‍ തുടങ്ങി അനവധി പ്രഗത്ഭരുടെ പാദസ്പര്‍ശമേറ്റ് പുളകിതമായ തളങ്കരയുടെ മണ്ണ് ഒരുപാട് ഓര്‍മ്മകളുടെ താജ്മഹല്‍ നമ്മുടെ മനസ്സില്‍ പണിത് തന്നു.

ഫുട്‌ബോളിന്റെ മക്ക എന്നറിയപ്പെടുന്ന നാഷണല്‍ ഇന്നും ജനഹൃദയങ്ങളില്‍ വല്ലാത്ത ഒരോളം സൃഷ്ടിക്കാറുണ്ട്. യഫ തായലങ്ങാടി, തെരുവത്ത് സ്‌പോര്‍ട്ടിംഗ്, പടാന്‍സ് പള്ളിക്കാല്‍, ദീനാര്‍, സി എന്‍ എന്‍ ഹില്‍ടോപ്, ടാസ്  കടവത്ത്, ബ്ലേസ് കടവത്ത്, കെ കെ പുറം, വാസ് പടിഞ്ഞാര്‍ എന്നീ ക്ലബ്ബുകള്‍ ഇവിടെ മാറ്റുരക്കുകയുണ്ടായി... പക്ഷേ ഈ ക്ലബ്ബുകള്‍ അവര്‍ പ്രതിനിദാനം ചെയ്യുന്ന നാടിന്റെ സ്പന്ദനങ്ങളായി വിവിധ സ്‌പോണ്‍സര്‍മാരെ സംഘടിപ്പിച്ച് മത്സരിക്കുകയായിരുന്നു. അതില്‍ പാണൂസ്, ദില്‍റുബാ, സിംസ്, ഫില്ലി, ഗ്ലോബല്‍ പെജെന്റ്, സ്മാര്‍ട്ട്, ഇയോണ്‍, യുണൈറ്റഡ് തുടങ്ങിയവര്‍ മനസ്സറിഞ്ഞ് സഹകരിച്ചു. ടിഫയുടെ ഈ പ്രഥമ സംരഭത്തില്‍ പങ്കെടുത്ത മുഴുവന്‍ ടീമംഗങ്ങളെയും ചാമ്പ്യന്‍ പട്ടം നേടിയ ദില്‍റുബ മുപ്പതാം മൈലിനെയും, ഇവരെയൊക്കെ മനോഹരമായി ചമയിച്ചൊരുക്കി ഒരു പൂങ്കാവനമാക്കിയ ടിഫയുടെ അപാര കഴിവിനു മുമ്പില്‍ നിറപുഞ്ചിരിയോടെ ഒരു ബിഗ് സല്യൂട്ട് നല്‍കുന്നു.

ഇവരുടെ പ്രകടനം കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ച് പോകും!

Keywords:  Article, Football, Thalangara, Yahya-Thalangara, Football tournament, Club, kasargod, TIFA, Thalangara football and performance of TIFA.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia