city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

T Ubaid | പൂങ്കുയിലുകളുടെയും കോകിലങ്ങള്‍ക്കിടയിലിരുന്നൊരു കാക്ക; ടി ഉബൈദ് വിടവാങ്ങിയിട്ട് 51 വര്‍ഷങ്ങള്‍

-ഹമീദ് കാവില്‍

(KasargodVartha) മഹാകവി ടി ഉബൈദ് മരിച്ചിട്ട് 51 വര്‍ഷമാണ് തികഞ്ഞത്. 1972 ഒക്ടോബര്‍ മൂന്നിന് അറുപത്തി നാലാം വയസിലാണ് ടി ഉബൈദ് മാഷ് എന്നെന്നേയ്ക്കുമായി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. നിരവധി കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കവിതകളും ലേഖനങ്ങളും കൊണ്ട് തന്റെ സാഹിത്യ പ്രവര്‍ത്തനം ധന്യമാക്കിയ മഹാകവി കാസര്‍കോട് തളങ്കര സ്വദേശിയാണ്.
          
T Ubaid | പൂങ്കുയിലുകളുടെയും കോകിലങ്ങള്‍ക്കിടയിലിരുന്നൊരു കാക്ക; ടി ഉബൈദ് വിടവാങ്ങിയിട്ട് 51 വര്‍ഷങ്ങള്‍

കാസര്‍കോട് സാഹിത്യ വേദി പ്രസിദ്ധീകരിച്ച, ഈയിടെ അന്തരിച്ച ഇബ്രാഹിം ബേവിഞ്ച 2008 ല്‍ പുന:പ്രസിദ്ധീകരിച്ച 'ഉബൈദ് സ്മാരക' ഗ്രന്ഥത്തിലും, ടി കെ അബ്ദുള്ള കുഞ്ഞി എഴുതിയ ടി ഉബൈദ്: രചനകള്‍ പഠനങ്ങള്‍, ഓര്‍മ്മകള്‍ എന്ന പുസ്തകത്തിലും, രവീന്ദ്രന്‍ പാടി എഴുതിയ പുതുമപ്പറമ്പ് - ഉബൈദ് കവിതകളിലൂടെ ജീവിതത്തിലൂടെ എന്ന പുസ്തകത്തിലൂടെയും ടി ഉബൈദ് എന്ന മഹാകവിയെ വരച്ച് കാട്ടുന്നു.

നവരത്‌നമാലിക, ബാഷ്പധാര, ഗാനവീചി (കവിതാ സമാഹാരങ്ങള്‍), പതിത പുഷ്പ (വിവര്‍ത്തനങ്ങള്‍), മാപ്പിളപ്പാട്ടു വൃത്തങ്ങള്‍ (ഛന്ദശാസ്ത്രം), മുന്തിരി പഴങ്ങള്‍ (ബാല സാഹിത്യം), നബി ചരിത്രം തുടങ്ങി നിരവധി നിരവധി സാഹിത്യ കൃതികള്‍ നല്‍കിയാണ് ഉബൈദ് സാഹിബ് വിട പറഞ്ഞത്.

ധ്യാനനിരതരായ സൂഫികളുടെ രചനപോലെ ധ്യാനനിരതരായ കവികളിലെന്നപ്പോലെ വളരെ ആധികാരികമായ രചനകള്‍ കൊണ്ട് അലംകൃതമായിരുന്നു ടി ഉബൈദിന്റെ വെളിച്ചം കണ്ട കവിതകളൊക്കെയും. വെളിച്ചം കാണാത്ത നിരവധി കൃതികള്‍ വേറെയും ഉണ്ടെന്ന് പറയുന്നു എന്നല്ലാതെ, അത് പ്രസിദ്ധീകരിക്കാന്‍ ആരും അമ്പത് വര്‍ഷമായ് മുന്‍കയ്യെടുത്തില്ല എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. ഖുര്‍ആനും നബിചര്യയും ഉള്‍കൊണ്ട കവിതകള്‍ എന്ന പോലെ തന്നെ ദേശഭക്തി നെഞ്ചിലേറ്റിയ ഗാനങ്ങളും ടി ഉബൈദ് മാഷിന്റെ തൂലികയില്‍ നിന്ന് പിറവി കൊണ്ടിട്ടുണ്ട്.

വിളി കേള്‍ക്കുന്നു,
വിളി കേള്‍ക്കുന്നു,
മാതാവിന്‍ വിളി കേള്‍ക്കുന്നു!
വിടതരിക കന്നഡ ധാത്രി
കേരള ജനനി വിളിക്കുന്നു.
... എന്ന് തുടങ്ങുന്ന കവിതയില്‍ ദക്ഷിണ കര്‍ണാടകയുടെ ഭാഗമായിരുന്ന കാസര്‍കോടിനെ കേരളത്തിന്റെ ഭാഗമാക്കുമ്പോള്‍ ഒരു വിടവാങ്ങല്‍ കവിതയായി, ദേശസ്‌നേഹത്തിന്റെ ഉദാത്തമായ മാതൃകയോടെ നമുക്ക് കാട്ടി തരുന്നു.
          
T Ubaid | പൂങ്കുയിലുകളുടെയും കോകിലങ്ങള്‍ക്കിടയിലിരുന്നൊരു കാക്ക; ടി ഉബൈദ് വിടവാങ്ങിയിട്ട് 51 വര്‍ഷങ്ങള്‍

ആശയ പ്രകാശനചാതുരിക്കപ്പുറം ആത്മാവില്‍ തട്ടിയുള്ള അക്ഷങ്ങള്‍ കൊണ്ട് കവിതകള്‍ കുറിച്ച മഹാനായ കവിക്ക് ഉത്തര കേരളം അര്‍ഹമായ ആദരവ് നല്‍കിയില്ല എന്ന കാര്യത്തില്‍ സംശയമില്ല. അപ്രകാശിത കവിതകളും ലേഖനങ്ങള്‍ സമാഹരിച്ച് സൂക്ഷിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും സംശയമുണ്ട്. വിശിഷ്ട കൃതികള്‍ കൊണ്ട് സമ്പുഷ്ടമായ ടി ഉബൈദിന്റെ സാഹിത്യ സപര്യയില്‍ അര്‍ത്ഥ സാന്ദ്രതയോടെ വാക്കുകള്‍ കൊണ്ട് ഭാഷാപരമായ വിവിധ മേഖലകള്‍ സ്പര്‍ശിച്ച് കൊണ്ടുള്ള സാഹിത്യ സൃഷ്ടികളാല്‍ സുഗന്ധ സ്രവങ്ങളൊഴുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

മഹാകവി ടി ഉബൈദ് കാസര്‍കോടിനെ കേരളത്തിലെ സാഹിത്യ ശാഖയ്ക്ക് വിലമതിക്കാനാവാത്ത സംഭാവന നല്‍കിയ മഹദ് വ്യക്തികളില്‍ ഒരാളായി അടയാളപ്പെട്ട് കിടക്കുന്നു. ഭാഷാപരമായ ഔന്നിത്യം കൊണ്ടും കാവ്യാത്മക രചന കൊണ്ടുo മലയാളികളുടെ മനസില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ടി ഉബൈദിന്റെ ഓര്‍മ്മകള്‍ മുമ്പില്‍ പ്രാര്‍ത്ഥനയോടെ.

Keywords: T Ubaid, Writer, Kasaragod, Poet, Hameed Kavil, Remembrance, T Ubaid's 51st death anniversary.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia