city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുട്ടികളുടെ കളി വീടാണെന്ന് തോന്നരുത്; ഒന്ന് നിവര്‍ന്ന് നില്‍ക്കാന്‍പോലും പറ്റാത്ത കൂരകളില്‍ അന്തിയുറങ്ങുന്ന മനുഷ്യ ജന്മങ്ങള്‍

സഫ് വാന്‍ തുരുത്തി

(www.kasargodvartha.com 29.06.2018) ദാരിദ്ര്യത്തിന്റെ അവസാനവാക്ക്, അത് തന്നെയാണ് തമിഴ്‌നാട് ഏര്‍വാടിക്കടുത്ത തൊട്ടന്‍ മഹാന്‍വാടി എന്ന പ്രദേശത്ത് കാണാന്‍ കഴിഞ്ഞത്. ആരെയും കരളലയിപ്പിക്കും ആ കാഴ്ചകള്‍. തിമര്‍ത്തുപെയ്യുന്ന ഈ മഴക്കാലത്തും മഴ എത്തിനോക്കാന്‍ മടിക്കുന്ന പ്രദേശം. ഒന്ന് തലചായ്ക്കാന്‍ മാത്രം സ്ഥലപരിമിതി ഉള്ളതുകൊണ്ടായിരിക്കാം നിത്യോപയോഗ സാധനങ്ങള്‍ പുറത്തുവെച്ച് ദിവസങ്ങള്‍ തള്ളി നീക്കുന്നത്.

ചുട്ടുപൊള്ളുന്ന വെയിലത്ത് മര തൈകള്‍ക്കുമുകളില്‍ എന്തൊക്കെയോ കാട്ടികൂട്ടി ഒന്ന് നിവര്‍ന്ന് കിടക്കാന്‍ പോലും പറ്റാതെ ചുരുണ്ടു കൂടി വേറെയും കുറേ ജീവിതങ്ങള്‍ അഭയം തേടുകയാണ്. ദാരിദ്ര്യത്തിന്റെ കഥ മാത്രം പറയുന്ന നാട് നമ്മെ പലതും ചിന്തിപ്പിക്കും. ഇത് കണ്‍മുന്നില്‍ കാണാന്‍ കഴിഞ്ഞ കാഴ്ചയെങ്കില്‍ ഇതുപോലെ കാണാമറയത്ത് ദാരിദ്ര്യത്തിന്റെ കൈപ്പേറിയ ജീവിതം തള്ളിനീക്കുന്ന എത്രയോ സഹജീവികള്‍ നമുക്ക് ചുറ്റുമുണ്ട്.

അറിവ്, ജോലി, ധനം, സൗന്ദര്യം, പദവി, ശക്തി തുടങ്ങിയവയെല്ലാം നമുക്ക് അഹങ്കരിക്കാനുള്ള മാര്‍ഗ്ഗമായി തീര്‍ന്നിരിക്കുന്നു. മറ്റുള്ളവരെക്കാള്‍ ഉയര്‍ന്ന സ്ഥാനം തനിക്കുണ്ടെന്ന വിചാരത്താല്‍ മേന്മ നടിച്ച് ജനങ്ങള്‍ക്ക് മുകളിലെത്താന്‍ ശ്രമിക്കുന്ന നാം നമുക്ക് താഴെയുള്ള ഇതുപോലുള്ള ജീവിതങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്.

(മൂസ നബിയുടെ ചരിത്രമാണ് ഇവിടെ ഓര്‍മ്മവരുന്നത്:
ഒരിക്കല്‍ മൂസാ നബിക്ക് മുമ്പില്‍ അദ്ദേഹത്തിന്റെ ജനങ്ങള്‍ ഒരു പരാതിയുമായി വന്നു. മൂസാ നബിയേ ഞങ്ങളുടെ കുട്ടികള്‍ പെട്ടെന്ന് പെട്ടെന്ന് മരിച്ചുപോവുന്നു. ഇതായിരുന്നു അവരുടെ പരാതി. ഇതുകേട്ട മൂസാനബി തിരിച്ചു ചോദിച്ചു. ആട്ടെ, എത്രവയസിലാണ് അവര്‍ മരണപ്പെടുന്നത്. ഇരുന്നൂറ് മുന്നൂറ് വയസാകുമ്പോള്‍ എന്ന മറുപടി കേട്ട മൂസാനബി ഒന്ന് ചിരിച്ചു. ഞങ്ങളുടെ സങ്കടം കേട്ട് എന്തിനാ നബിയേ അങ്ങ് ചിരിക്കുന്നത് എന്നുചോദിച്ച ജനങ്ങളോട് മൂസാനബി ഇപ്രകാരം പറയുകയുണ്ടായി.

എനിക്ക് ശേഷം ഒരു നബി വരാനുണ്ട്. ആ നബിയുടെ സമുദായത്തിന് അറുപതിന്റെയും, എഴുപതിന്റെയും, ഇടയില്‍ മാത്രമേ ആയുസ്സ് ഉണ്ടാവൂ
എന്ന് കേട്ട ജനം അത്ഭുതത്തോടെ ചോദിച്ചുവത്രെ അവര്‍ വീടുകളും മറ്റു സുഖ സൗകര്യങ്ങളെയും തേടി പോകുമോ നബിയേ. തീര്‍ച്ചയായും അവര്‍ ആകാശ ചുംബികളായ മണിമാളികകള്‍ നിര്‍മ്മിക്കുകയും, എല്ലാവിധ സുഖ സൗകര്യങ്ങളെയും അവര്‍ തേടിപോകുമെന്ന് മൂസാനബി പറഞ്ഞപ്പോള്‍ എന്തിനാണ് നബിയേ ഈ ചുരുങ്ങിയ കാലയളവില്‍ അവര്‍ക്ക് മണിമാളികളൊക്കെ, ഒരു മര തണല്‍ പോരെ അവര്‍ക്ക് ജീവിക്കാന്‍ എന്ന് മൂസാനബിയോട് ജനങ്ങള്‍ അഭിപ്രായപ്പെട്ടുവത്രെ)
അത് തന്നെയാണ് ഇവിടെയും കാണാന്‍ കഴിയുന്നത് ഒരു മരത്തണലില്‍ ജീവിച്ചു തീര്‍ക്കുന്ന ജീവിതങ്ങള്‍.

കോടിക്കണക്കിന് പട്ടിണി പാവങ്ങളാണ് രാജ്യത്തുള്ളത്. വര്‍ഷംതോറും അത് കൂടി കൂടി വരികയാണ്. എന്നിട്ട് പറയുന്നു രാജ്യത്ത് അച്ഛാ ദിന്‍ ആഗയാ, ഇത് പോലുള്ള ദരിദ്ര കാഴ്ചകള്‍ മായാത്തിടത്തോളം രാജ്യത്ത് അച്ഛാ നഹീ ദിന്‍ തന്നെയാണ്.
കുട്ടികളുടെ കളി വീടാണെന്ന് തോന്നരുത്; ഒന്ന് നിവര്‍ന്ന് നില്‍ക്കാന്‍പോലും പറ്റാത്ത കൂരകളില്‍ അന്തിയുറങ്ങുന്ന മനുഷ്യ ജന്മങ്ങള്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, House, Food, Safwan Thuruthi,Story of Some Humans and their poverty
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia