പൂര്‍ത്തീകരിക്കാനാവാത്ത വീടിന്റെ കാര്പോര്ച്ചിലുള്ള മയ്യിത്ത് കട്ടിലിന്റെ പടമെടുത്ത് സോഷ്യല്‍ മീഡിയയില്‍ ചിന്തിക്കാന്‍ ആഹ്വാനം ചെയ്ത് സായൂജ്യമടയുന്ന മാന്യദേഹമേ.. കഷ്ടം; ഷയര്‍ ചെയ്യുന്നവരും ഇത് വായിക്കാതെ പോകരുത്
Oct 15, 2019, 19:47 IST
അസ്ലം മാവിലെ
(www.kasargodvartha.com 15.10.2019)
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ശബ്ദ സന്ദേശവും കൂടെ ഒരു ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ഒഴുകുന്നുണ്ട്. ഇനി അത് ചില സ്വയം പ്രഖ്യാപിത ജനകീയ പ്രസംഗകര്‍ക്കും ആശയ ദാരിദ്ര്യം അനുഭവിക്കുന്ന എഴുത്തുകാര്‍ക്കും കിട്ടും. അവരത് ഏറ്റെടുത്തുകൊള്ളും. അവരത് ഏറ്റെടുക്കുന്നതിന് മുമ്പ് ഈ വരികള്‍ വായിക്കണേ..
വിഷയ പശ്ചാത്തലം:
പണിതീരാറായ വീട്, കാര്‍പോര്‍ച്ചില്‍ ഒരു മയ്യത്ത് കട്ടില്. അതുമായി ബന്ധപ്പെട്ട രണ്ട് മിനിറ്റ് ഒച്ച വോയിസ് ക്ലിപ്പില്‍.
മനുഷ്യപ്പറ്റുള്ള നാട്ടുകാരും പുറം നാട്ടുകാരുമായ ആരെ സംബന്ധിച്ചായാലും ആ ചിത്രം ഏറെ പ്രയാസമുണ്ടാക്കുന്നു. വോയിസില്‍ വന്നയാള്‍ എന്ത് മെസേജാണാവോ നല്കാന് ഉദ്ദേശിക്കുന്നത്? ചിന്തിക്കണമെന്നും ചിന്തിക്കാന്‍ ഒരുപാടുണ്ടെന്നും ശ്വാസം വിടാതെ അയാള്‍ തട്ടിവിടുന്നുണ്ട്.
പക്ഷെ, ഫോട്ടോ എടുത്ത ആ നാട്ടിലെ വ്യക്തി (ആരുമാവട്ടെ) ആ മരണത്തെ ആഘോഷിക്കാന്‍ തന്നെയാവണം എടുത്തതും പോസ്റ്റ് ചെയ്തതും. വീടിന്റെ പണി തീരുന്നതിന് മുമ്പ് ആള് മരിച്ചുപോയി, കാര്‍പോര്‍ച്ചില്‍ വണ്ടി കയറ്റുന്നതിന് മുമ്പ് അയാളുടെ മയ്യത്തും കട്ടില് കയറ്റേണ്ടി വന്നു എന്ന സാഡിസ്റ്റ് ആത്മനിര്‍വൃതി ആ നാട്ടില്‍ എണ്ണത്തില്‍ കുറഞ്ഞ ചിലര്‍ക്ക് ഉണ്ടാകും. മരണമനുശോചിക്കുന്നതിന് പകരം സകല പരിധിയും വിട്ട് ആഘോഷിക്കുന്നത് ഇങ്ങനെയാണ്.
അല്ലെങ്കില്‍ പിന്നെ എന്തിനാണ് (വോയിസ് ശരിയെങ്കില്‍) ഒരു മരണവീട്ടില്‍ വന്ന് അകലെ നിന്ന് ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ കൊണ്ടുവന്നുതട്ടുന്നത്? നാമത് കണ്ടും കേട്ടും ഫോര്‍വേര്‍ഡിന് മുതിരുന്നത്? പിതാവിനെ നഷ്ടപ്പെട്ട, അത്താണി നഷ്ടിപ്പെട്ട, കുടുംബനാഥന് നഷ്ടപ്പെട്ട, ഭര്‍ത്താവിനെ നഷ്ടപ്പെട്ട ആ വീട്ടുകാരുടെ കണ്ണീരെങ്കിലും ഇവര്‍ കാണേണ്ടതല്ലേ? അവരെ സാന്ത്വനിപ്പിക്കേണ്ട, അതിന് നിനക്ക് ആവതില്ല, പക്ഷെ, കുത്തിനോവിക്കാതിരിക്കുകയെങ്കിലും ചെയ്യാമല്ലോ.
വീടെന്നത് ആര്ക്കാണാവശ്യമില്ലാത്തത്? ഇതങ്ങിനെ പറയാന്‍ മാത്രം വലിയ ആഡംഭര വീടൊട്ടല്ലതാനും. അകത്തും പുറത്തും തേച്ചുതീരാനാകുന്ന ഒന്ന്. അതിന് മുമ്പ് പാലുകാച്ചല്‍ നടന്നതാണോ? അതല്ല പാലുകാച്ചല്‍ നടക്കുന്നതിന് മുമ്പ്, ഗൃഹനാഥന് ആകസ്മികമായി മരണപ്പെട്ടപ്പോള്‍ ആ വീട്ടില്‍ തന്നെ മൃതശരീരം കൊണ്ട് വരണമെന്ന് വീട്ടുകാര്‍ നിര്‍ബന്ധം പിടിച്ചതാണോ? അറിയില്ല.
പക്ഷെ,... നമുക്കെന്തിനിത്ര ധൃതി, ഒരു മരണവീടാഘോഷിക്കാന്? കണ്ണീരൊലിക്കുന്ന നെടുവീര്‍പ്പുകള്‍ മാറാത്ത ആ കുടുംബാംഗങ്ങളെ മുള്ളുതോണ്ടി വേദനിപ്പിക്കാന്‍?
എന്റെയും നിങ്ങളുടെയും വീടുപണി പകുതി വഴിക്കല്ലേ? ഇന്നലെ - മിനിഞ്ഞാന്ന് വീടുകൂടല്‍ നടന്നതല്ലേ? ഇതൊന്നും നടന്നതല്ലെങ്കില്‍, ഒരു വീടെന്ന ആലോചന ഊണുറക്കുകള്ക്കിടയില് ദീപ്ത പ്രതീക്ഷ വച്ചു പുലര്‍ത്തുന്നവരല്ലേ നാമധികം പേരും?
ഫോട്ടോ എടുത്ത മാന്യദേഹമേ.... കഷ്ടം! വോയ്സിട്ട് ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന മനുഷ്യാ... അതിലും കഷ്ടം! മുന്‍ പിന് നോക്കാതെ കണ്ടിടത്തൊക്കെ ഇവ തട്ടിക്കളിക്കുന്ന ഉടപ്പിറപ്പേ.. വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാതെ, പകുതി വഴിക്ക് പടച്ചവനിലേക്ക് മടങ്ങേണ്ടി വന്ന അജ്ഞാതനായ ആ കുടുംബനാഥന്റെ വേര്‍പാടിനു മുന്നില്‍ എന്റെ ദുഃഖ കണ്ണീര്‍കണങ്ങള്‍! പിതാവിനെ നഷ്ടപ്പെട്ട ആ കുടുംബത്തോടൊപ്പം എന്റെ വ്രണിത തപ്ത മനസ്സും!
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Aslam Mavile, Article, House, Car, Death, Deadbody, Story behind two minutes duration voice note with an image < !- START disable copy paste -->