city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലക്ഷ്മണന്‍ മാഷ് വെറുതെ ഇരിക്കുന്നില്ല

അസ്ലം മാവിലെ

(www.kasargodvartha.com 28.07.2019) മാസങ്ങളൊന്നും ആയില്ല ലക്ഷ്മണന്‍ മാഷ് പട്‌ല സ്‌കൂളില്‍ നിന്ന് റിട്ടയേര്‍ഡ് ആയിട്ട്. പക്ഷെ, അത്രയൊക്കെ മതി ചിലര്‍ക്ക് അവര്‍ പഠിപ്പിച്ച സ്‌കൂളുകള്‍ മറക്കാന്‍, ആ നാട് മറക്കാന്‍. അതിന്നവരെ കുറ്റം പറയാന്‍ പറ്റില്ല. അധികം പേരും വിരമിച്ച് തങ്ങളുടെ ശിഷ്ടജീവിതം കുടുംബ - കുഞ്ഞു - കുട്ട്യാദികളോട് ചെലവഴിക്കാന്‍ ആണ് കൂടുതല്‍ ശ്രദ്ധിക്കുക.

ഇവിടെ ഇതാ ലക്ഷ്മണന്‍ മാഷ് കുറച്ച് വ്യത്യസ്തനാണ്. മൂപ്പര്‍ക്ക് വിരമിക്കല്‍ ഒരു വിഷയമേ അല്ല. ദേ, നോക്കൂ, ഇതില്‍ കാണുന്ന ഫോട്ടോ. നീന്തല്‍ കുളത്തിലാണ് മാഷ്. ഒപ്പം കുറച്ച് കുട്ടികളും. കാര്യമെന്തെന്നോ? മാഷിന് ഇപ്പോള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നീന്തല്‍ പരിശീലക ബാഡ്ജ് ലഭിച്ചിരിക്കുകയാണ്. അത് വെച്ച് സേവനം. വേണ്ട സമയത്ത് തന്നെ.

ലക്ഷ്മണന്‍ മാഷ് വെറുതെ ഇരിക്കുന്നില്ല

മാഷ് നമ്മുടെ മക്കളെയും കൂട്ടി നീന്തല്‍ പരിശീലനത്തിനിറങ്ങി ആഴ്ചകളായി. കുറച്ച് കുട്ടികളെ ബൂഡ് തോടിലും പതിക്കാല്‍ തോടിലുമായി പരിശീലനത്തിലാണ് ഒഴിവ് ദിവസങ്ങളിലദ്ദേഹം.

അതെ, ലക്ഷ്മണന്‍ മാഷിന് പട്‌ല വിട്ടു പോകാന്‍ തോന്നുന്നേയില്ല. പ്രളയനാട്ടില്‍ മാഷ് തനിക്ക് പറ്റാവുന്ന തരത്തില്‍ കുട്ടികളെ നീന്തല്‍ പരിശിലിപ്പിക്കാനുള്ള ഒരുക്കത്തലാണ്.

മാഷെ, ഫീസ്? ഞാന്‍ എന്റെ അല്‍പത്തരം കൊണ്ട് ചോദിച്ചു. എന്ത് ഫീസ് അസ്ലമേ? ഒഴിവ് സമയത്ത് കുറച്ച് മക്കളെ പഠിപ്പിക്ക്‌ന്നെ, അത്രന്നെ.

ഇത്തരം നന്മ മരങ്ങളുള്ളിടത്താണ് അര മണിക്കൂര്‍ ജനസേവനം ചെയ്യാന്‍ നമ്മെ മടിയും കോംപ്ലക്‌സും കുന്നായ്മയും ബെല്യത്തണഉം വലിയ തടസങ്ങളായി നില്‍ക്കുന്നത്. അവര്‍, ലക്ഷ്മണന്മാര്‍ സമയം ശരിയായ രീതിയില്‍ വിനിയോഗിക്കുന്നു. നമ്മിലധികം പേരാകട്ടെ ഉരുണ്ടും മറിഞ്ഞും സമയം ധൂര്‍ത്തടിക്കുന്നു.

മാഷിന്റെ സൗകര്യം മാനിച്ച് നിങ്ങള്‍ക്ക് ബന്ധപ്പെടാം. അദ്ദേഹം എന്നും തയ്യാറാണ്.

NB: ഇന്നത്തെ ട്രോമാകെയര്‍ ട്രെയിനിംഗ് സെഷനില്‍ നമ്മുടെ നാടിന്റെ സാന്നിധ്യം ഒന്ന് അറിയണമായിരുന്നു. ഏത് നാടിന്റേത്? 4000+ ജനസംഖ്യയുളള നാട്ടിലേത്?

Keywords:  Article, Aslam Mavile, Swimming, Patla, Story about Lakshmanan Master

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia