city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനിച്ച പാര്‍ട്ടി തന്നെ കൊല്ലുന്നതാണ് സ്റ്റാലിനിസം

ജനിച്ച പാര്‍ട്ടി തന്നെ കൊല്ലുന്നതാണ് സ്റ്റാലിനിസം
നിച്ച് പാര്‍ട്ടിയില്‍ നിന്നും മുമ്പേ മരിക്കും മുമ്പേ പടിയടച്ചു വിട്ട പ്രസ്ഥാനത്തിന്റെ കൈകള്‍ കൊണ്ടു തന്നെ മരിക്കേണ്ടി വരികയെന്ന് ആരോപിക്കപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഓര്‍മകള്‍ മരിക്കാത്തവയായി ചരിത്രത്തില്‍ ഇടം നേടി. ഈ നിഷ്ഠൂര കൃത്യത്തെ വിഎസ്സിനോടൊപ്പം അപലപിക്കാനെത്തിയവരില്‍ ഇടതു പക്ഷ ചിന്തകരും, എഴുത്തുകാരും ഉള്‍പ്പെടും. കൊലപാതക രാഷ്ട്രീയത്തിലെ വേട്ടയാടപ്പെട്ടവരുടെ ഒടുവിലത്തെ കണ്ണിയാണ് ചന്ദ്രശേഖരന്‍.

സ്‌കൂള്‍ അദ്ധ്യാപകനെ ക്ലാസു മുറിയില്‍ കയറി പിഞ്ചു കുഞ്ഞുങ്ങളുടെ മുമ്പിലിട്ട് വെട്ടി നുറുക്കിയ സംഭവം കൊലപാതക രഷ്ട്രീയത്തിലെ മൃഗതുല്യതയെ അടയാളപ്പെടുത്തിയിരുന്നു. മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിനെ വയലിനു നടുവിലിട്ട് നാട്ടു രാജ്യ അടിമത്വവ്യവസ്ഥയെപ്പോലും നാണിപ്പിക്കും വിധത്തില്‍ പൊതു വിചാരണ നടത്തി അരിഞ്ഞു വീഴ്ത്തിയതടക്കം കേരളം കണ്ട അക്രമ രാഷ്ട്രീയത്തിന്റെ വ്യാപ്തി സ്വാതന്ത്രം കിട്ടാന്‍ നടത്തിയ രക്ത കുരുതിയോളം വ്യാപിക്കുന്നതായി വര്‍ത്തമാന രാഷ്ട്രീയം ജാതി മത സൈദ്ധാന്തിക വിഷയങ്ങളെ അടയാളപ്പെടുത്തുന്നു.

രാഷ്ട്രീയത്തില്‍ മാത്രമാണ് കൊലപാതക പ്രവണതയെന്ന് കരുതേണ്ട. കൊലപാതകം ദൈനംദിന ജീവിതത്തിലെ കണ്ണിയായി മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യാന്തരീക്ഷത്തിന്റെ നടുവിലൂടെയാണ് നാം സഞ്ചരിക്കുന്നത്. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് യുവാവിനെ കൊല്ലാന്‍ 2012 ജനു. 16ന് കോപ്പു കൂട്ടിയ വിദ്യാര്‍ത്ഥിനിയായ മിത്രാസുതനെ നാം മറന്നിട്ടില്ല. ഇത് കൊലപാതക പ്രവണതയിലെ പെണ്‍ചിന്തയിലേക്ക് വെളിച്ചം വീശുന്നു. പ്ലസ് ടു വീദ്യാര്‍ത്ഥി ആലപ്പുഴയിലെ ലെനിന്‍ വര്‍ഗീസ് സഹപാഠിയെ കഴുത്തറത്തു കൊന്ന് കാട്ടിലൊളിപ്പിച്ച സംഭവം കഴിഞ്ഞ ആഴ്ച്ച നമ്മെ നടുക്കിയാണ് കടുന്നു പോയത്. പറക്കമെത്താത്ത വിദ്യാര്‍ത്ഥിയെ വെല്ലുന്ന വേലയാണ് കായികാധ്യാപകന്‍ കൂടിയായ മംഗലാപുരത്തെ മോഹന്‍ കുമാര്‍ ചെയ്തത്. രാപകല്‍ വ്യത്യാസമില്ലാതെ നിരന്തര രതിക്രീഡ നടത്തി സ്ത്രീകളുടെ പുടവക്കുള്ളില്‍ നുരയുന്ന കാമത്തിന്റെ ലഹരി നുകര്‍ന്ന് മതിവന്നപ്പോള്‍ മാറിടത്തില്‍ കത്തിവെച്ച് അതു കണ്ടാസ്വതിക്കുന്ന കൊലപാതക രതിപ്രേമകളുടെ പ്രതിനിധിയാണ് മോഹന്‍ കുമാര്‍.


ഇത്തരത്തില്‍ 19 സ്ത്രികളെ വകവരുത്തിയ മോഹന്‍ കുമാറിന്റെ കാമ ബലിക്ക് നമ്മുടെ ജില്ല നാല് പെണ്‍കൊടികളെ ബലിയര്‍പ്പിക്കേണ്ടി വന്നു. സ്വന്തം ഭര്‍ത്താവിന്റെ കൈകള്‍ കൊണ്ട് മരണം ഏറ്റു വാങ്ങേണ്ടി വന്ന നമ്മുടെ അയല്‍വാസി ഇന്ദിര ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട്. ജില്ലയില്‍ തന്നെ നടന്ന മറ്റൊരു കൊലപാതകം കാര്‍ഡൈവറുടേതാണ്. കാര്‍ വാടകക്കെടുത്ത് ഡൈവറെ വഴിയില്‍ കൊന്നു തള്ളി ടാറ്റാ സോമോയുമായി ചെന്ന് സംഘം ബംഗലൂരില്‍ കവര്‍ച്ച നടത്തി. പാലക്കുന്ന് ക്ഷേത്രത്തിലെ സ്ഥാനികനായിരുന്ന അപ്പ ആയത്താറുടെ രണ്ടു മക്കളെ ബ്ലേഡ് മാഫിയാ സംഘം വീട്ടില്‍ നിന്നും ഇറക്കി കൊണ്ടു പോയി കൊന്ന് ചന്ദ്രഗിരി പുഴയില്‍ തള്ളിയതും, പാലക്കുന്നിലെ കാര്‍ഡ്രൈവര്‍ അപ്പുഡു ബന്ധുവിന്റെ ചവിട്ടേറ്റു മരിച്ചതും നമുക്ക് മറക്കാനാവുമോ.

കേരളത്തില്‍ വന്ന് കേരളത്തിലെ മല്‍സ്യ തൊഴിലാളിയുടെ ജീവന് ഒരു കോടി രൂപ വിലയിട്ട ഇറ്റാലിയന്‍ പട്ടാളക്കാരന്റെ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ 32 ലക്ഷത്തിന് ചന്ദ്രശേഖരനെ തട്ടാന്‍ സാധിച്ചതില്‍ അതിന്റെ പ്രായോജകര്‍ക്ക് ആനന്ദിക്കാം. ഇറ്റാലിയന്‍ തടവുകാര്‍ക്കും ബന്ധുക്കള്‍ക്കും ജയിലില്‍ കിട്ടിയ സ്വീകരണവും. ചായസല്‍ക്കാരവും ക്വട്ടേഷന്‍ സംഘക്കാര്‍ ജനങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ടാവാം. ജനാധിപത്യത്തില്‍ കയ്യൂക്കുള്ളവന് കൊല്ലാന്‍ അധികാരം കൈവന്നിരിക്കുന്നു.

കാടാംങ്കോട്ടെ മൂലക്കാല്‍ രാജേഷിനെ മടക്കരയില്‍ വെച്ച് കൊലപ്പെടുത്തിയതിന്റെ എഫ്‌ഐആര്‍ ഇനിയും കോടതി കേറിയിട്ടില്ല. ഇങ്ങനെ കാസര്‍കോട് മാത്രം എത്ര മരണങ്ങള്‍ നാം കൊല്ലക്കത്തിയെ ഏല്‍പ്പിച്ചു. സമാധാനം മാത്രം ആഗ്രഹിക്കുന്ന മത ചിന്തകള്‍ ഏത്ര ജീവനുകളെടുത്തു. കൊച്ചിയില്‍ സ്‌കൂട്ടര്‍ ഓടിച്ചു വരവേ നഗരമദ്ധ്യത്തില്‍ വെച്ച് പരസ്യമായി യുവതിയുടെ കഴുത്തില്‍ കത്തി താഴ്ത്തി കൊന്ന സംഭവം കാസര്‍കോട്ടുകാരന്റെ സംഭാവനയാണ്. ഇത് നടന്നത് മാര്‍ച്ച് 15നാണ്. കാസര്‍കോട് എസ്പിയുടെ തോക്കിന്‍ കുഴലില്‍ നിന്നും പറന്നുപോയ ജീവനുള്‍പ്പെടെ ആര്‍ സമ്പത്ത്, തുടങ്ങി ബിവി ഉണ്ണിത്താന്‍ വരെ രാജന്‍ വധത്തിന്റെ പിന്നണികളായി പോലീസ് കൊലപാതകത്തിന്റെ വീര്യം കാത്തു സൂക്ഷിക്കുന്ന എത്ര സംഭവങ്ങള്‍? പോയ വാരത്തിലാണ് ഒരു ജഡ്ജിയും, ഭാര്യയും കൊലപാതക കേസില്‍ പ്രതിയായി ജയിലില്‍ പോയത്.


ഇതൊക്കെ എഴുതുമ്പോഴും മാര്‍ക്‌സിസ്റ്റുകാര്‍ തിങ്ങി പാര്‍ക്കുന്ന സംസ്ഥാനമായ ബംഗാളില്‍ ആ പാര്‍ട്ടി പ്രവര്‍ത്തകര്‍ മമതയുടെ ഒത്താശയോടെ ബലിക്കല്ലിലേക്ക് നടന്നു കയറുന്ന അവസ്ഥ നമുക്ക് മറക്കാനാവുന്നതല്ല. മമത അധികാരത്തിലെത്തിയതിനു ശേഷം 30 സിപിഎം പ്രവര്‍ത്തകര്‍ ബംഗാളില്‍ കൊലക്കത്തിക്കിരയായി. നൂറുകണക്കിന് ആളുകള്‍ക്ക് അംഗഛേദം സംഭവിച്ചു. മമത നിര്‍ബന്ധിച്ച് സിപിഎമ്മില്‍ നിന്നും രാജിവെപ്പിച്ച് തന്റെ പാര്‍ട്ടിയില്‍ ആളെ കൂട്ടുകയാണ്.ബംഗാള്‍ ആവര്‍ത്തിക്കുന്ന സംഭവത്തെ അടയാളപ്പെടുത്തുന്ന സംഭവമാണ് എസ്എഫ്‌ഐ ഇടുക്കി ജില്ലാ പ്രസിഡണ്ടും,പാര്‍ട്ടി ഏരിയ സെക്രട്ടറി കൂടിയായ അനീഷ് രാജന്റെ കൊല പാതകം. ഇതിലെ ഒന്നാം പ്രതി അടക്കമുള്ള 9 പ്രതികള്‍ നാട്ടില്‍ വിരാജിക്കുന്നു. രാഷ്ട്രീയത്തിന്റെ അകക്കണ്ണുള്ള പോലീസിനിടയില്‍ ഇവര്‍ സുരക്ഷിതര്‍. യൂത്ത് കോണ്‍ഗ്രസ് നെടുങ്കണ്ടം മണ്ഡലം പ്രസിഡണ്ട് അഭിലാഷാണ് ഈ കൊല കേസിലെ പ്രതി. ചീമേനിയില്‍ സിപിഎം ഓഫീസിലിട്ട് ഏതാനും പേരെ ചുട്ടു കൊന്ന സംഭവവും, പാര്‍ട്ടിയിലെ രാക്ഷസീയതയുടെ തെളിവുകളായി അവശേഷിക്കുന്നു. ഏറനാട്ടെ സഖാവ് കുഞ്ഞാലിയുടെ മരണത്തില്‍ ആര്യാടനടക്കം പ്രതിയായിരുന്നു. തീവ്രവാദത്തിന്റെ പേരില്‍ എഴുതിചേര്‍ക്കപ്പെട്ടതാണെങ്കിലും അഴീക്കോടന്റെ കൊലച്ചോരയില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.


സ്വവര്‍ഗ രതി രാക്ഷസനെ മനുഷ്യനാക്കുന്നു. ഒബാമക്ക് സമ്മതം
രതിയുടെ പൂന്തേന്‍ തേടി നടക്കുന്ന സ്വവര്‍ഗരതി അനുരാഗികള്‍ക്ക് അമേരിക്കയില്‍ പച്ച കാര്‍ഡ്. അവര്‍ക്ക് നിയമ തടസമില്ലാതെ സ്വവര്‍ഗരതിയിലേര്‍പ്പെടാമെന്നാണ് ഒബാമയുടെ അഭിപ്രായം. വരാനിരിക്കുന്ന പ്രസിഡണ്ട് തെരെഞ്ഞെടുപ്പില്‍ അമേരിക്കന്‍ ജനതക്ക് ചര്‍ച്ച ചെയ്യാന്‍ രതി ലഹരി ചേര്‍ത്ത ചൂടുള്ള നെയ്യപ്പം ബറാക്കിന്റെ വക. സ്വവര്‍ഗ രതി രാക്ഷസനെ ദേവനാക്കുന്നു. വിഷത്തെ അമൃതാക്കുന്നു. വാകാരത്തിന്റെ വെള്ളച്ചാട്ടങ്ങളെ ശാന്തമായ നദിയാക്കുന്നുവെന്നാണ് സ്വവര്‍ഗ രതിക്കാരുടെ സംഘടനയുടെ സംഘടന പറയുന്നത്.

ബറാക്കിനെതിരെ എതിരാളി മറ്റ്‌റോണി രംഗത്തുണ്ട്. രതിയെന്നാല്‍ സംശുദ്ധ വിവാഹത്തിലധിഷ്ടിതമാണെന്നും, അതു സ്ത്രീയും പുരുഷനും തമ്മില്‍ മാത്രമെ ആകാവുമെന്നും സര്‍വ്വലിംഗാരാധന കുലം മുടിക്കുമെന്നുമാണ് മറ്ററോണിയുടെ അഭിപ്രായം.


ചെങ്ങറയും പനയാലിലെ ജലസേചനവും
പോയ വാരം നാട്ടില്‍ മഴപെയ്തങ്കിലും ആശ്വാസ മഴ പെയ്തത് ചെങ്ങറയില്‍. ചെങ്ങറയിലെ പണി പൂര്‍ത്തിയായ ഭവനങ്ങള്‍ വിതരണം ചെയ്യുന്നതിനോടൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരോരുത്തര്‍ക്കും 50, 000 രൂപയും പാരിതോഷികമായി നല്‍കി. ഇതു കൂടാതെ പശുക്കളെയും. ചെങ്കല്‍ക്വാറ, മരപ്പണി യൂണിറ്റ് എന്നിവയും പ്രഖ്യാപിച്ചു. ടൂറിസം വികസനത്തിനു വേണ്ടി ബിആര്‍ഡിസിയെ സജ്ജമാക്കാന്‍ പദ്ധതിയും കൊണ്ടു വന്നു. ഇതിനൊക്കെ മുഖ്യമന്ത്രിയോട് നന്ദി പറയുന്നതിനോടൊപ്പം പള്ളിക്കര പഞ്ചായത്തിലെ ബംഗാട് ഗ്രാമത്തിലെ ഒരു ചതിപ്രയോഗത്തെക്കുരിച്ച് ഓര്‍ക്കാതെ വയ്യ.

ബിആര്‍ഡിസിയിലേക്ക് കുടിവെള്ളമെത്തിക്കുന്നത് ബംഗാടിലെ കരിച്ചേരി പുഴയില്‍ നിന്നുമാണ്. വെള്ളമൂറ്റിയെടുക്കാന്‍ തുനിയുമ്പോള്‍ ജനം എതിര്‍ത്തു. ബംഗാട് ഗ്രാമത്തിലെ ഓരോ വീടുകളിലും സൗജന്യ വെള്ളം തരാമെന്നേറ്റവര്‍ പിന്നീട് ജനങ്ങളെ വഞ്ചിച്ചു. ഇപ്പോഴും നില നില്‍ക്കുന്ന വഞ്ചന, സമരം കൊണ്ടൊന്നും പരിഹരിക്കപ്പെട്ടില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ ഗ്രമാത്തിലെ ദാഹജലത്തിന്റെ പ്രശ്‌നം ചെങ്ങറയെ പോലെ കാണണം. എന്നാട്ടാവാം വിദേശ ടൂറിസ്‌റുകാരുടെ കാര്യം . വോട്ടു ചെയ്യേണ്ടവര്‍ അവരല്ല.


മദ്യം മൂല്യശോഷണം, മുല്യവര്‍ദ്ധനയും അവന്‍ തന്നെ
മന്ത്രി അനൂബ് ജേക്കബിന് പോയ വാരത്തിന്റെ അഭിവാദനങ്ങള്‍. വെറുതെ അഭിനന്ദിക്കുന്നതല്ല. മദ്യ ഉപഭോഗം കേരള സമൂഹത്തെ മൂല്യശോഷണത്തിലെത്തിക്കുമെന്ന് പറഞ്ഞതിന്. കീഴ് വഴക്കമായി മരണവീട്ടിലും, വിവാഹ വേദിയിലും മദ്യം വിളമ്പുന്ന അതിരൂപതയുടെ കുഞ്ഞാടുകള്‍ പങ്കെടുത്ത രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് അച്ചായന്മാരോടും അച്ചായത്തിമാരോടുമാണ് മന്ത്രി തന്റെ കണ്ടെത്തല്‍ പങ്കുവെച്ചത്. മന്ത്രിപ്പയ്യന്‍ ഉപദേശിക്കുവാനൊക്കെ വളര്‍ന്നുവെന്നായിരിക്കുന്നുവെന്നാണ് മാണക്ക്. മദ്യം മൂല്യശോഷണമെങ്കില്‍ കേരളത്തിന്റെ മൂല്യവര്‍ദ്ധന മദ്യത്തെ ആശ്രയിച്ചാണെന്ന പാഠം അനൂപ് ധനകാര്യ മന്ത്രിക്ക് അനൂപിനെ പഠിപ്പിച്ചു കൊടുക്കേണ്ടിയിരിക്കുന്നു. കിലയിലെ ക്ലാസൊന്നും മന്ത്രിപ്പയ്യന് കിട്ടിയിട്ടില്ലല്ലോ.

രോഗങ്ങള്‍ നീണാള്‍ വാഴട്ടെ..... രോഗികളും.

നേഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ ഞങ്ങള്‍ ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് ആതുര സേവന രംഗം. കാഞ്ഞങ്കാടെന്റെ എല്ലൊടിഞ്ഞാല്‍ ഓടിപ്പോകുന്ന ഡോക്റ്റരുടെ ടോക്കണ്‍ നമ്പര്‍ നൂറില്‍ മേലെ. തൊട്ടാല്‍ കൊടുക്കേണ്ടുന്ന മിനിമം വേതനം 100 രൂപ. പ്ലാസ്റ്ററിട്ടാല്‍ 2000വരെ ആവാം. ഈ വെള്ളരിപ്രാവുകള്‍ക്ക് സര്‍ക്കാര്‍ ഇത്തിരി വേദനം കൂട്ടുയാല്‍ അത് സഹിക്കാന്‍ ഡോക്റ്റര്‍മാര്‍ക്ക് സഹിക്കാനാകാത്തതിന് കാരണമുണ്ട്. ഒരു മെഡിക്കല്‍ സീറ്റ് തരപ്പെടുത്താന്‍ കോടികളാണ് കൂടെ കൊണ്ടു പോകേണ്ടത്. അത് പിരിച്ചെടുക്കാന്‍ ജനങ്ങളല്ലാതെ മറ്റെന്തു പോം വഴി. രോഗങ്ങള്‍ നീണാള്‍ വാഴട്ട.... രോഗികളും.
ജനിച്ച പാര്‍ട്ടി തന്നെ കൊല്ലുന്നതാണ് സ്റ്റാലിനിസം

-പ്രതിഭാ രാജന്‍ Keywords:  Article, Political party, Prathibha Rajan


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia