city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചി­കി­ത്സ വേണം, 'തു­പ്പല്‍രോ­ഗ'­ത്തിനും

കാസര്‍­കോട്ടും പ­രി­സ­ര­ങ്ങ­ളിലും 'തു­പ്പല്‍ രോ­ഗം' പ­ടര്‍­ന്നു­പി­ടി­ക്കു­ക­യാണ്. ഈ രോ­ഗിക­­ളു­ടെ ശ­ല്യം കാര­ണം മാ­ന്യ­ന്മാര്‍­ക്ക് ന­ഗ­ര­ത്തി­ലൂ­ടെ ബസി­ലോ, ന­ടന്നോ പോ­വാന്‍ ക­ഴി­യാ­ത്ത സ്ഥി­തി­യാ­ണ്. പാന്‍­പ­രാഗും മു­റു­ക്കാനും മ­റ്റു­പു­കയി­ല ഉല്‍­പ­ന്ന­ങ്ങളും ച­വ­ച്ച് പ­രിസ­ര­ബോ­ധ­മില്ലാ­തെ കാ­ണുന്നിട­ത്തെല്ലാം തു­പ്പി­വെ­ക്കു­ന്ന ആ­ളുക­ളെ എ­ങ്ങ­നെ കൈ­കാര്യം ചെ­യ്യ­ണ­മെ­ന്ന­റി­യാ­തെ കു­ഴ­ങ്ങു­ക­യാ­ണ് അത്ത­രം രോ­ഗ­മില്ലാ­ത്ത ആ­ളുകള്‍.

ചി­കി­ത്സ വേണം, 'തു­പ്പല്‍രോ­ഗ'­ത്തിനും തു­പ്പല്‍ രോ­ഗി­ക­ക­ളു­ടെ വി­ക്രി­യ­കള്‍ നേ­രി­ട്ട് ക­ണ്ട് ബോ­ധ്യ­പ്പെ­ട­ണ­മെ­ങ്കില്‍ കാ­സര്‍­കോ­ട് പുതി­യ ബ­സ് സ്റ്റാന്‍­ഡി­ലേ­ക്ക് ഒ­ന്ന് വ­ന്നാല്‍ മാ­ത്രം മതി. അ­വി­ടെ യാ­ത്ര­ക്കാ­ര്‍ ബ­സു­കാ­ത്തു­നില്‍­ക്കു­ന്ന സ്ഥ­ലത്തും ബ­സ് വ­ന്നു­നില്‍­ക്കു­ന്ന സ്ഥ­ലത്തും ബ­സി­ല്‍ ക­യ­റാന്‍ ന­ടന്നു­പോ­വേ­ണ്ട സ്ഥ­ലത്തും എല്ലാം തു­പ്പ­ലി­ന്റെ പ­രാ­ക്ര­മം കാ­ണാം. ചുവ­ന്ന നി­റ­ത്തിലും മ­ഞ്ഞ നി­റ­ത്തി­ലും ഉ­ള്ള തു­പ്പല്‍ കൊ­ണ്ട് ഒ­രു ത­രം മോ­ഡേണ്‍ പെ­യ്ന്റിം­ഗ് ന­ട­ത്തിയ­ത് പോ­ലെ­യാ­ണ് ബ­സ് സ്­റ്റാന്‍­ഡ് പ­രിസ­രം മു­ഴു­വന്‍. അ­തി­ന് പുറ­മെ മൂ­ത്ര­പ്പു­ര­യിലും അ­തി­ന്റെ ചു­മ­രിലും ബ­സ് സ്റ്റാന്‍­ഡ് ഷോ­പ്പിം­ഗ് കോം­പ്ല­ക്‌­സി­ന്റെ ഇ­ട­നാ­ഴി­ക­ളിലും കോ­ണി­പ്പ­ടി­ക­ളിലും പെ­യിന്റ­ടി­ച്ച ചു­മ­രു­ക­ളിലും എല്ലാം തു­പ്പല്‍ ച­ിത്രം പ­തി­ഞ്ഞി­ട്ടു­ണ്ട്.

ചി­കി­ത്സ വേണം, 'തു­പ്പല്‍രോ­ഗ'­ത്തിനും
മു­ക­ളി­ലെ നി­ല­യില്‍ നി­ന്ന് താ­ഴെ റോ­ഡി­ലേ­ക്കും മേല്‍­ക്കൂ­ര­യി­ലേക്കും കാര്‍­ക്കി­ച്ച് തു­പ്പു­ന്ന­വരും കാസര്‍­കോ­ട്ട് കു­റവല്ല. കെ.എ­സ്.ആര്‍.ടി.സി.ബ­സ് സ്­റ്റാന്‍­ഡ് കോം­പ്ല­ക്‌സ്, ജ­ന­റല്‍ ആ­ശു­പ­ത്രി­യി­ലെ ഏ­ഴ് നി­ല കെ­ട്ടിടം, കാസര്‍­കോ­ട്ടെ സ്വ­കാ­ര്യ ആ­ശു­പ­ത്രി­ക­ള്‍, ലോ­ഡ്­ജുകള്‍, സി­നി­മാ തി­യേ­റ്റ­റു­കള്‍ എ­ന്നി­വി­ട­ങ്ങ­ളിലും തു­പ്പ­ലി­ന്റെ പെ­രു­പ്പം കാ­ണി­ക്കു­ന്ന അ­ട­യാ­ള­ങ്ങള്‍ വേണ്ടു­വോ­ളം പ­തി­ഞ്ഞു­കി­ട­പ്പു­ണ്ട്. ഓട്ടോ റി­ക്ഷ­യില്‍ പോ­കു­മ്പോഴും ബ­സില്‍ പോ­കു­മ്പോഴും റോ­ഡി­ലേ­ക്ക് നീ­ട്ടി­ത്തു­പ്പു­ന്ന ഡ്രൈ­വര്‍­മാരും യാ­ത്ര­ക്കാരും ഇ­വി­ടെ കു­റവല്ല. പു­കയി­ല ഉല്‍­പ­ന്ന­ങ്ങള്‍ ഉ­പ­യോ­ഗി­ക്കാ­നു­ള്ള അ­വ­കാ­ശം അ­ത് ഉ­പ­യോ­ഗി­ക്കു­ന്ന­വര്‍­ക്ക് വി­ട്ടു­കൊ­ടു­ത്താല്‍ ത­ന്നെയും മേല്‍­പ­റ­ഞ്ഞ വി­ധത്തില്‍ കാ­ണു­ന്നി­ട­ത്തൊ­ക്കെ തു­പ്പി വ­ച്ച് ആ­ളുക­ളെ ബു­ദ്ധി­മു­ട്ടി­ക്കു­ന്ന­തെ­ന്തി­ന് എന്ന ചോ­ദ്യ­ത്തി­നാ­ണ് ഉത്ത­രം കി­ട്ടാ­ത്തത്. തു­പ്പ­ണ­മെ­ങ്കില്‍ ത­ന്നെ ആര്‍­ക്കും ബു­ദ്ധി­മു­ട്ടില്ലാ­ത്ത സ്ഥ­ല­ത്ത് തു­പ്പി­യാല്‍ പോരെ? അ­തി­നു­ള്ള സാ­മാ­ന്യമാ­യ പ­രി­സര ബോ­ധവും ശു­ചി­ത്വ ബോ­ധവും എ­ങ്കിലും ഈ നൂ­റ്റാ­ണ്ടില്‍ ജീ­വി­ക്കു­ന്ന പ­രി­ഷ്­കൃ­തരാ­യ മ­ല­യാ­ളി­കള്‍ പു­ലര്‍­ത്തേ­ണ്ടത­ല്ലെ?.

ചി­കി­ത്സ വേണം, 'തു­പ്പല്‍രോ­ഗ'­ത്തിനും
അ­ന്യ സം­സ്ഥാ­ന­ക്കാരും കാസര്‍­കോ­ട്ടി­നെ തു­പ്പി വൃ­ത്തി­കേ­ടാ­ക്കു­ന്നു­ണ്ട് എ­ന്ന കാര്യം ഇ­വി­ടെ വി­സ്­മ­രി­ക്കു­ന്നില്ല. ന­മ്മള്‍ അങ്ങ­നെ ചെ­യ്യു­ന്നി­ല്ലെ­ങ്കില്‍ അ­വരും അങ്ങ­നെ ചെ­യ്യില്ല. അഥ­വാ തു­പ്പി­വെ­ക്കു­ന്നവ­രെ ന­മു­ക്ക് ത­ട­യാനും ക­ഴി­യും. പക്ഷെ, രണ്ടും ഇ­വി­ടെ ന­ട­ക്കു­ന്നില്ല. പോ­രാ­ത്ത­തി­ന് നി­യ­മ­പാ­ല­ക­രായ പോ­ലീ­സു­കാ­രും ബ­സ് സ്­റ്റാന്‍­ഡ് പ­രി­സ­ര­ത്ത് മു­റു­ക്കി­ത്തു­പ്പു­ന്നുണ്ട്. ഇ­തി­ന് പുറ­മെ ന­ടന്നു­പോ­വു­മ്പോള്‍ തു­പ്പി­ക്കൊ­ണ്ടേ­യി­രി­ക്കു­ന്ന ശീ­ല­മു­ള്ള ചി­ലരും ന­മു­ക്കി­ട­യി­ലുണ്ട്. അ­ത്ത­ര­ക്കാര്‍­ക്ക് ക്ഷ­യം പോ­ലെ­യുള്ള രോ­ഗ­ങ്ങ­ളു­ണ്ടെ­ങ്കില്‍ രോ­ഗം പ­കര്‍­ത്താ­നും അത് കാ­ര­ണ­മാ­കും. തു­പ്പ­ലില്‍ ഈ­ച്ച­കള്‍ പാ­റി­യി­രി­ക്കു­കയും അ­വ പി­ന്നീ­ട് ഭ­ക്ഷ­ണ പ­ഥാര്‍­ത്ഥ­ങ്ങ­ളില്‍ ചെ­ന്നി­രി­ക്കു­കയും ചെ­യ്­താ­ലു­ള്ള അ­വ­സ്ഥ പ്ര­ത്യേ­കം പ­റ­യേ­ണ്ട­തു­ണ്ടോ? പൊ­തു­സ്ഥല­ത്ത് മൂ­ത്ര­മൊ­ഴി­ക്കു­ന്ന­തും മ­ദ്യ­പി­ക്കു­ന്നതും പു­ക­വ­ലി­ക്കു­ന്നതും പോ­ലെ വി­ല­ക്കേ­ണ്ട ഒ­രു കു­റ്റം ത­ന്നെ­യാ­ണ് പൊ­തു­സ്ഥ­ല­ത്തും ആ­ളു­കള്‍ ഇ­ട­പെ­ടു­ന്ന സ്ഥ­ലത്തും തു­പ്പ­ി­വെ­ക്കു­ന്ന­ത്. പൊ­തു­സ്ഥല­ത്തെ തു­പ്പല്‍ നി­രോധ­നം നി­ല­വില്‍ വ­രു­ത്തേ­ണ്ട­തി­ലേ­ക്ക് അ­ധി­കൃ­ത­രു­ടെ അ­ടി­യ­ന്തി­ര ശ്ര­ദ്ധ ക്ഷ­ണി­ച്ചു­കൊ­ള്ളുന്നു. ഒ­പ്പം പ­രിസ­ര­ബോ­ധ­മില്ലാ­തെ തു­പ്പു­ന്ന­വര്‍ ആ ശീ­ലം മാ­റ്റേ­ണ്ട­തി­ലേ­ക്കും.

ചി­കി­ത്സ വേണം, 'തു­പ്പല്‍രോ­ഗ'­ത്തിനും
പു­കയി­ല ഉല്‍­പ­ന്ന­ങ്ങ­ളു­ടെ ഉ­പ­യോ­ഗവും വില്‍­പ­നയും നി­രോ­ധി­ക്ക­പ്പെ­ട്ട പ്ര­ദേ­ശ­മാ­ണ് കേരളം എന്ന­ത് അ­ധി­കൃത­രെ ഇ­വി­ടെ ഒ­ന്നു­കൂടി ഓര്‍­മ­പ്പെ­ടു­ത്തു­ക­യാണ്. എ­ന്നി­ട്ടും പാന്‍­പ­രാ­ഗിനും മ­ധു­വിനും മറ്റും ഒ­രു ദൗര്‍­ല­ഭ്യവും നാട്ടിലില്ല. പ­ല ക­ട­ക­ളി­ലും 18 വ­യ­സി­ന് താ­ഴെ­യു­ള്ള­വര്‍­ക്ക് പു­കയി­ല ഉല്‍­പ­ന്ന­ങ്ങള്‍ നല്‍­കു­ന്ന­തല്ല എന്നും പ്ര­ദര്‍­ശി­പ്പി­ച്ചി­ട്ടുണ്ട്. അ­ത് കേവ­ലം കാ­ണാന്‍ വേ­ണ്ടി മാ­ത്ര­മാ­ണെ­ന്ന കാ­ര്യം ആര്‍­ക്കാ­ണ് അ­റി­ഞ്ഞു­കൂ­ടാ­ത്ത­ത്?.

സ്­കൂള്‍ പ­രി­സ­ര­ങ്ങ­ളി­ലും മിഠാ­യി­കള്‍ ല­ഭി­ക്കു­ന്നതു­പോ­ലെ പു­കയി­ല ഉല്‍­പ­ന്ന­ങ്ങള്‍ യാ­തൊ­രു ക്ഷാ­മവും കൂ­ടാ­തെ ല­ഭ്യ­മാ­ണെ­ന്ന കാ­ര്യവും ന­മു­ക്കെല്ലാം അ­റി­വു­ള്ള­താണ്. ബീ­ഡിയും സി­ഗ­ററ്റും ഉള്‍­പെ­ടെ­യു­ള്ള­വ­യു­ടെ കാ­ര്യവും അ­ങ്ങ­നെ­തന്നെ. പൊ­തു­സ്ഥല­ത്ത് പു­ക­വ­ലി­ക്ക­രു­തെ­ന്ന് നി­യ­മ­മു­ണ്ടെ­ങ്കിലും അ­ത് ക­ട­ലാ­സില്‍ മാ­ത്ര­മാ­യി ഒ­തു­ങ്ങുന്നു. പൊ­തു സ്ഥല­ത്ത് പു­ക വ­ലി­ക്കുന്ന­തിനെ ചോദ്യം ചെ­യ്­താല്‍ അ­ടി കി­ട്ടുന്ന സം­ഭ­വ­ങ്ങള്‍ക്കും ന­മ്മു­ടെ നാ­ട്ടില്‍ കു­റ­വില്ല. നി­രോ­ധ­ന­ങ്ങ­ളി­ലല്ല കാ­ര്യം, അ­വ ന­ട­പ്പി­ലാ­ക്കു­ന്ന­തി­ലാ­ണ് എ­ന്നു­കൂ­ടി ഇ­വി­ടെ സ­ന്ദര്‍­ഭ­വ­ശാല്‍ പ­റ­ഞ്ഞു­കൊ­ള്ളട്ടെ.

ചി­കി­ത്സ വേണം, 'തു­പ്പല്‍രോ­ഗ'­ത്തിനും
- ര­വീ­ന്ദ്രന്‍ പാടി 

Keywords: Kasaragod, Bus, Busstand, KSRTC, Article, hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews, Spitting in public places

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia