കാസര്‍കോട് സ്വദേശി സൂര്യ 'കല്യാണിസ'ത്തിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിക്കുന്നു
Sep 12, 2014, 12:00 IST
ഷാഫി തെരുവത്ത്
(www.kasargodvartha.com 12.09.2014) സിനിമാലോകത്ത് കാസര്‍കോട്ട് നിന്നൊരു താരോദയംകൂടി. മുള്ളേരിയ കിന്നിംഗാര്‍ സ്വദേശിയും ഗള്‍ഫില്‍ ബാങ്ക് ഉദ്യോഗസ്ഥനുമായ സൂര്യയാണ് പുത്തന്‍ പ്രതീക്ഷ പകരുന്നത്. കല്യാണിസത്തിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിക്കുന്ന സൂര്യ തന്റെ സിനിമാ വിശേഷങ്ങള്‍ സൂര്യ കാസര്‍കോട് വാര്‍ത്തയുമായി പങ്കിടുന്നു.
സ്‌കൂള്‍ പഠനം കഴിഞ്ഞ് മഞ്ചേശ്വരം ഗോവിന്ദപൈ കോളജില്‍നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കിയ സൂര്യ പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ബാങ്കില്‍ കുറച്ചുകാലം ജോലിചെയ്തു. ദുബൈയിലെ ബാങ്കില്‍ ജോലികിട്ടിയതോടെ അവിടേക്ക് പറന്നു. എന്നാല്‍ ചെറുപ്പത്തിലുള്ള അഭിനയമോഹം മനസില്‍ സൂക്ഷിച്ച സൂര്യ അവിടെ മോഡലിംഗില്‍ ശ്രദ്ധ പതിപ്പിച്ചു.
അവിടെ വെച്ചാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസില്‍ ചെറിയ വേഷം ചെയ്ത് മലയാളസിനിമയിലെത്തിയത്. ചെറിയ വേഷമായിരുന്നുവെങ്കിലും തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതായി സൂര്യ പറഞ്ഞു. പിന്നീട് ദുബൈയില്‍ കാതല്‍ തിരുന്തട കാതല്‍ എന്ന ചിത്രത്തിലേക്ക് ഒഡീഷന്‍ നടന്നു. 250 പേരാണ് ഒഡീഷനില്‍ പങ്കെടുത്തത്. അതില്‍ 15 പേരെ തിരഞ്ഞെടുത്തതില്‍ സൂര്യയുമുണ്ടായിരുന്നു.
ദുബൈയില്‍ ജോലിക്കെത്തുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് കാതല്‍ തിരുന്തട കാതല്‍. ഈ ചിത്രത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞു. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്ന് സൂര്യപറഞ്ഞു. അശോക് ആര്‍. നാഥ് സംവിധാനം ചെയ്ത മുകേഷ് നായകനായ പേര്‍ഷ്യക്കാരനിലും വേഷമിട്ടു. നവാഗതനായ അനു റാം സംവിധാനം ചെയ്ത കല്യാണിസത്തില്‍ പ്രധാനവേഷമാണ് സൂര്യയ്ക്ക്. അനന്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ദുബൈയില്‍ പൂര്‍ത്തിയായി.
സൂര്യയ്‌ക്കൊപ്പം കൈലാസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അടുത്തമാസം റിലീസ് ചെയ്യും. ദുബൈയില്‍ കഴിയുന്ന മലയാളി വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കല്യാണിസം. ഭര്‍ത്താവ് ബിസിനസില്‍ തകര്‍ന്നതോടെ ജീവിക്കാന്‍വേണ്ടി നെട്ടോട്ടമോടുന്ന വീട്ടമ്മയുടെ കഥ മലയാളസിനിമയ്ക്ക് പുത്തന്‍ അനുഭവമാകുമെന്ന് സൂര്യ പറയുന്നു.
കാസര്‍കോട്ടെ പ്രദേശങ്ങള്‍ ചിത്രീകരിച്ച് പുതിയ ചിത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് ഈ യുവനായകന്‍. കാസര്‍കോട്ടുകാരായ കാവ്യാമാധവന്‍, മഹിമ എന്നിവര്‍ക്കൊപ്പം മലയാളസിനിമയില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സൂര്യ.

Keywords : Kasaragod, Entertainment, Film, Mulleria, Article, Soorya, Kavya Madhavan, Mahima, Soorya, another star from Kasargod.
Advertisement:
Advertisement: