city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഖാവ്: മുഖ്യമന്ത്രിയേക്കുറിച്ചുള്ള സംഗീത ശില്‍പ്പം ജനശ്രദ്ധ പിടിച്ചു പറ്റുന്നു

നേര്‍ക്കാഴ്ച്ചകള്‍/ പ്രതിഭാരാജന്‍

(www.kasargodvartha.com 22.04.2020)വിശുദ്ധമായ ഒന്നാണ് ജീവന്‍. ഭൂമിയിലുള്ള സകല ധര്‍മ്മ സിദ്ധാന്തങ്ങളുടേയും സമ്മിശ്രമാണത്. മനുഷ്യന്റെ മാത്രമല്ല, ജന്തു,- ജീവുജാലങ്ങളുടെയെല്ലാം ജീവന്‍ നിലനിര്‍ത്താന്‍, അവര്‍ക്ക് ഒരു അപകടം നേരിട്ടാല്‍ അതു തിരിച്ചറിയുന്നവനാണ് ധര്‍മ്മിഷ്ടനായ ഭരണാധികാരി. അത്തരം ധര്‍മ്മിഷ്ടതക്ക് ഉറക്കമുണ്ടാകില്ല, തങ്ങളുടെ പ്രജകള്‍ക്കു മുമ്പാകെ സദാസമയവും തന്റെ കണ്ണും കാതും കൂര്‍പ്പിച്ചു വെക്കും. എവിടെയെങ്കിലും ഒരില അനങ്ങിയാല്‍ അതറിയാന്‍ കഴിയും. ഊണിലും ഉറക്കിലും തന്റെ ചുമതലകളേക്കുറിച്ച് ജാഗരൂഗനാകും.

കേരള രാഷ്ട്രീയത്തിലെ  ധര്‍മ്മിഷ്ടനായ ഭരണാധികാരയാണ് പിണറായി വിജയന്‍.  ആര്‍തര്‍ കൊയ്സലര്‍ പറഞ്ഞതു പോലെ 'അസ്തമിക്കാത്ത വെളിച്ചം പേറുന്ന നേതാവാണ് അദ്ദേഹം. സ്വന്തം ജീവിതം തന്നെ  തൊഴിലാളി വര്‍ഗ താല്‍പ്പര്യത്തിന്റെ ക്ഷേമത്തിനായി നീക്കിവെച്ച സഖാവ്. അദ്ദേഹത്തേക്കുറിച്ചുള്ള  ഒരു സംഗീത ശില്‍പ്പം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
സഖാവ്: മുഖ്യമന്ത്രിയേക്കുറിച്ചുള്ള സംഗീത ശില്‍പ്പം ജനശ്രദ്ധ പിടിച്ചു പറ്റുന്നു

കോവിഡിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി നടത്തിയ സന്ധിയില്ലാത്ത പോരാട്ടങ്ങളെ  പ്രകീര്‍ത്തിക്കുന്നു ' സഖാവ്' എന്ന് പേരിട്ടിരിക്കുന്ന ഈ സംഗീത വിരുന്ന്.

 എപ്രില്‍ 17ന് പുറത്തിറങ്ങിയ ശില്‍പ്പം ഇതിനകം തന്നെ  വൈറലായിക്കഴിഞ്ഞു. മഹാനായ ലിയോ ടോള്‍സ്റ്റോയി തന്റെ 'വാട്ടീസ് ആര്‍ട്ട്' എന്ന ഗ്രന്ഥത്തില്‍ പറഞ്ഞതുപോലെ ഒരു വരി ഒരിക്കല്‍ കേള്‍ക്കുമ്പോള്‍ തന്നെ അതു ഭംഗിയള്ളതായി തോന്നുകയും വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് മോഹമുണ്ടാവുകയും, ഓരോ തവണ കേള്‍ക്കുമ്പോഴും പുതിയ പുതിയ അനുഭവങ്ങള്‍ ആശയങ്ങളായി  ഇറങ്ങിവന്ന് മനസിനെ മഥിക്കുകയും ചെയ്യന്നു ഇവിടെ. വരികളുടെ പാട്ടു മികവാണോ, അതോ പാട്ടിലെ കവിതയാണോ അറിയില്ല, മുഖ്യ പാത്രമായ മുഖ്യമന്ത്രിയേക്കുറിച്ചു കേള്‍വിക്കാരന് ആദരവു ജനിപ്പിക്കുന്നു.


ഒരു മനോഹര എണ്ണഛായാചിത്രം മികവുറ്റതാണെങ്കില്‍ ഒറ്റനോട്ടത്തില്‍ മാത്രമല്ല,  കാണുമ്പോഴൊക്കെ ഭംഗി കൂടിക്കൊണ്ടിരിക്കും എന്ന് പറഞ്ഞത് വിശ്വസാഹിത്യ നിരൂപകനായ സാര്‍ത്രര്‍ ആണ്. അടുത്തു നിന്നും നോക്കിക്കാണുമ്പോള്‍ കുറെയേറെ വര്‍ണങ്ങള്‍ മാത്രമാണ് കണ്ണിലെങ്കില്‍ വീണ്ടും വീണ്ടും കാണുകയും, കാണുന്തോറും വര്‍ണ്ണങ്ങള്‍ക്കിടയിലൂടെ നീരുറവകള്‍ ഒഴുകി വരുന്നതും, കൊക്കുകള്‍ ഒറ്റക്കാലില്‍ തപസു ചെയ്യുന്ന വയലും, കര്‍ഷകന്‍ നിലമുഴുതുമറിക്കുന്നതും, പുഴ കിന്നാരം പറഞ്ഞൊഴുകുന്നതുമെല്ലാം ചിത്രത്തില്‍ തെളിഞ്ഞു വരുന്നതു കാണാം.  സഖാവിനേക്കുറിച്ചുള്ള പാട്ടിന്റെ  വരികളിലും ഇത് ദൃശ്യമാകുന്നു. ഓരോ തവണ കേള്‍ക്കുമ്പോഴും ആശയങ്ങള്‍ പ്രകാശ വേഷം ധരിച്ച പടനായകരെപ്പോലെ മനസിലേക്ക് ഓടിക്കയറുന്നു.

വാസനയില്ലാത്തവര്‍ പാടിയാലും, ആടിയാലും പ്രസംഗിച്ചാലും കാണികള്‍ക്കത് ക്ഷിപ്രനേരം കൊണ്ട് മനസിലാകും. യഥാര്‍ത്ഥ കവിതയുടെ പ്രഭാവം പാട്ടില്‍ ലയിപ്പിക്കുമ്പോഴാണ് ആസ്വാദ്യമായ സംഗീതമുണ്ടാകുന്നതെന്ന് സാര്‍ത്രര്‍ പറഞ്ഞിട്ടുണ്ട്. കാസര്‍കോട്ടെ ഒരു സംഘം കലാകാരന്മാര്‍ ഒത്തു ചേര്‍ന്നാണ് ' സഖാവ്' ചിട്ടപ്പെടുത്തിയത്. ജനങ്ങളെ ആശ്ലേഷിച്ചും, അണി ചേര്‍ത്തും ഭാരതത്തിന്റെ ഓമനപുത്രിനായി മാറിയ പിണറായി ജനങ്ങള്‍ക്കിടയില്‍ അവരോടൊപ്പവും എന്നാല്‍ അവര്‍ക്കു ഒരു ചുവടു മുന്നിലായും നടക്കുന്ന ഭരണാധികാരിയാക്കുന്നു ഈ ശില്‍പ്പം. രഞ്ജിത്ത് പത്മനാഭന്‍ രചന നിര്‍വ്വഹിച്ച് ഒരുക്കിയ  സംഗീത ശില്‍പ്പം ഇരുളില്‍ നിന്നും പ്രകാശത്തിലേക്ക് നയിക്കാന്‍ ചുവടുകള്‍ മുന്നോട്ടാഞ്ഞു ചവിട്ടാന്‍ ആഹ്വാനം ചെയ്യുന്നു. വിദേശത്ത് പ്രവാസിയായും ഔദ്യോഗിക ജീവിതത്തില്‍ സ്വന്തം നാട്ടിനെ സേവിച്ചുമുള്ള അനുഭവങ്ങളുടെ ഉള്‍കാമ്പുകള്‍ കോര്‍ത്തിണക്കിയതായിരിക്കണം രഞ്ജിത്ത് പത്മനാഭനന്‍ ഇങ്ങനെയൊരു രചനക്കായി പ്രേരിപ്പിച്ചിരിക്കുക.

പിന്നണി ഗായകന്‍ ഉമേഷ് നിലേശ്വരം ഈണവും ശബ്ദവും നല്‍കി. ടി.വി. സുരേഷ്ബാബു നിലേശ്വരമാണ് കോര്‍ഡിനേററര്‍. എ.കെ.വി മീഡിയ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചൊരുക്കിയ ശില്‍പ്പം മാണിയാട്ടെ വി.എസ് അഖില്‍രാജ്,  പ്രോഗ്രാമിങ്ങും, അഖില്‍രാജ് മിക്സിംഗും നിര്‍വ്വഹിച്ചു. യുട്യൂബിലും, ഫേയ്സ്ബുക്കിലൂടെയും മണിക്കൂറുകള്‍ക്കിടയില്‍ തന്നെ നിരവധി പേരാണ് ഈ സംഗീതശില്‍പ്പം ഷെയര്‍ ചെയ്യുന്നത്.


Keywords:  Kerala, Article, Pinarayi-Vijayan, Prathibha-Rajan, Song about Pinarayi vijayan goes viral

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia