city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അടുത്ത ആഘോഷത്തിന് മുമ്പ് ചിലകാര്യങ്ങള്‍

അടുത്ത ആഘോഷത്തിന് മുമ്പ് ചിലകാര്യങ്ങള്‍
ഘോഷങ്ങളെല്ലാം മനുഷ്യ ജീവിതത്തിന് അര്‍ഥവും ആനന്ദവും പകരുന്നതാണ്. അവ യഥാര്‍ഥ അര്‍ഥത്തില്‍ കൊണ്ടാടുമ്പോഴാണ് ഉദ്ദേശിച്ച സന്തോഷവും സദ്ഫലവും കൈവരുന്നത്. ആഘോഷമേതായാലും അവ അന്വര്‍ഥമാക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.

സാമൂഹികമായ ആഘോഷങ്ങള്‍ക്കെല്ലാം മാനുഷികമായ ഒരു മുഖവും ദൗത്യവുമുണ്ട്. മതപരവും അല്ലാത്തതുമായ ആഘോഷങ്ങള്‍ക്കെല്ലാം മേല്‍പറഞ്ഞ ദൗത്യം നിര്‍വഹിക്കാനുണ്ട്. അങ്ങനെ അല്ലാതെ വന്നാല്‍ ആഘോഷം അനാചാരവും ജീവനില്ലാത്ത ചടങ്ങും ആയി മാറും.

ചരിത്രാതീത കാലം മുതല്‍ക്കുതന്നെ ആഘോഷങ്ങള്‍ക്കുള്ള സ്ഥാനം മനുഷ്യന്‍ തിരിച്ചറിഞ്ഞിരുന്നു. നായാട്ടിന് പോകുമ്പോഴും മൃഗത്തെ കിട്ടുമ്പോഴും അതിനെ ചുട്ടു തിന്നുമ്പോഴുമൊക്കെ പ്രാകൃത മനുഷ്യന്‍ നൃത്തം ചവിട്ടുകയും പാട്ട് പാടുകയും ഗുഹയുടെ ചുമരിലും പാറയിലും ചിത്രം വരക്കുകയും മറ്റും ചെയ്തിരുന്നു. മഴ വരുമ്പോഴും, വെയിലുദിക്കുമ്പോഴും, കൃഷിയിറക്കുമ്പോഴും, കൊയ്യുമ്പോഴും എല്ലാം മനുഷ്യന്‍ അതില്‍ ആനന്ദം കണ്ടെത്തുകയും ക്രമേണ അവ ആഘോഷങ്ങളായി പരിണമിക്കുകയും ചെയ്തു.

ഓണവും വിഷുവും ക്രിസ്തുമസ്സും പെരുന്നാളും എന്നു വേണ്ട എല്ലാ ആഘോഷങ്ങള്‍ക്ക് പിറകിലും അതിന്റേതായ ചരിത്രവും സവിശേഷതകളും ഉണ്ട്. കാലത്തിനനുസൃതമായ മാറ്റങ്ങളും നവീകരണങ്ങളും ഓരോ ആഘോഷത്തിനും സംഭവിക്കുന്നുണ്ട്. ആ മാറ്റങ്ങള്‍ ചിലപ്പോള്‍ ഗുണപരവും മറ്റു ചിലപ്പോള്‍ ദോഷവും ആകാറുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ലോകമെങ്ങും നബിദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ കൊണ്ടാടുകയുണ്ടായി. ഘോഷയാത്രകളും മധുര പലഹാര വിതരണവും പ്രവാചക പ്രകീര്‍ത്തനങ്ങളും നാടെങ്ങും നടന്നു. പലയിടത്തും ആഘോഷങ്ങളില്‍ ഇതര മതസ്ഥര്‍ പങ്കാളികളാവുകയോ, അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്തു. മതമൈത്രിയും മാനവ മൈത്രിയും സഹോദര്യവും ഊട്ടിയുറപ്പിക്കാന്‍ അത് കാരണമായി. ആഘോഷങ്ങള്‍ ഏതായാലും അതെല്ലാം മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയാണെന്നും ഒരു വിഭാഗം മാത്രം ആഘോഷിച്ച് സന്തോഷം കണ്ടെത്തേണ്ട ഒന്നല്ല ആഘോഷമെന്നും ഉള്ള തിരിച്ചറിവ് വളരെയധികം ശ്ലാഘിക്കപ്പെടേണ്ടതാണ്.

ആഘോഷങ്ങളുടെ ഭാഗമായി തെരുവിലൂടെ ഘോഷയാത്ര നടത്തുന്നതും പടക്കം പൊട്ടിക്കുന്നതും അടുത്തകാലത്തായി കൂടുതലായിട്ടുണ്ട്. സംഘാടകര്‍ രാഷ്ട്രീയക്കാരായാല്‍ തെരുവിലെ ആഘോഷം അല്‍പം അതിരു കടന്നെന്നുംവരും. ഇത് വാഹനക്കുരുക്കിനും ചിലപ്പോള്‍ സംഘര്‍ഷങ്ങള്‍ക്കും മറ്റും വഴിവെക്കാറുണ്ട്. ആഘോഷങ്ങളെ അതാതിന്റെ തട്ടകങ്ങളില്‍ നിന്ന് പൊതു ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലുകളും സാമുദായിക സംഘടനകളുടെ മുതലെടുപ്പുകളും ഒരു പരിധി വരെ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു.

ആഘോഷത്തിന്റെ ഭാഗമായി പൊതുസ്ഥലത്ത് അലങ്കരിക്കാന്‍ തോരണങ്ങളും ബോര്‍ഡുകളും സ്ഥാപിച്ചാല്‍ പരിപാടി സമാപിക്കുന്ന ദിവസം തന്നെ അഴിച്ചുമാറ്റാന്‍ സംഘാടകര്‍ മുന്‍കൈയ്യെടുക്കണം. ഇതിന് പോലീസിനെ സമീപിക്കേണ്ട അവസ്ഥ സംജാതമാക്കരുത്. ഘോഷയാത്ര കടന്നു പോകുമ്പോള്‍ ഒരു വാഹനത്തിനും യാത്ര മുടങ്ങാന്‍ പാടില്ല. ഘോഷയാത്രയുടെ സംഘാടകര്‍ തന്നെയാണ് അത് ശ്രദ്ധിക്കേണ്ടത്. നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഘോഷയാത്രകള്‍ കഴിവതും രാവിലെ തന്നെ നടത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചാല്‍ വാഹനങ്ങള്‍ക്ക് യാത്ര മുടങ്ങുന്ന പ്രശ്‌നം ഒഴിവാക്കാവുന്നതാണ്. റോഡില്‍ തിരക്ക് ഏറുന്നതിന് മുമ്പ് തന്നെ ഘോഷയാത്ര അവസാനിപ്പിക്കാന്‍ കഴിയണം. അല്ലാത്ത പക്ഷം ഓരോ സ്ഥലങ്ങളിലും നടക്കുന്ന ഘോഷയാത്രകള്‍ക്ക് വേണ്ടി വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടതായി വരും. ദേശീയ പാതകള്‍ വഴി ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ക്ക് ഇത് കനത്ത ദുരിതം സമ്മാനിക്കും. മറ്റുള്ളവരുടെ ഘോഷയാത്രയില്‍ ഗതാഗതം സ്തംഭിച്ചതിനാല്‍ നമ്മുടേതിനും ഗതാഗതം സ്തംഭിപ്പിച്ചേ അടങ്ങൂ എന്ന വാശി വെടിയണം. മറ്റുള്ളവര്‍ക്ക് മാതൃകയായി നമ്മുടെ ഘോഷയാത്രയും മറ്റ് ആഘോഷങ്ങളും നടത്തുമെന്ന ചിന്ത ഓരോ പൗരനുമുണ്ടാവണം.

പ്ലാസ്റ്റിക്ക് കപ്പുകളില്‍ പാനീയങ്ങള്‍ നല്‍കുന്നതും ഭക്ഷണം കഴിച്ചതിന് ശേഷം പ്ലാസ്റ്റിക്ക് കവറുകള്‍ അലക്ഷ്യമായി റോഡിലും പൊതുസ്ഥലത്തും മറ്റും വലിച്ചെറിയുന്നതും പതിവ് കാഴ്ചയാണ്. അതിന് ഒരറുതി ഉണ്ടാവണം. പായസവും, മറ്റു പാനീയങ്ങളും ഭക്ഷണവും വിതരണം ചെയ്യുമ്പോള്‍ പരമാവധി പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ ഒഴിവാക്കണം. ഉപയോഗിച്ച കപ്പുകളും മറ്റും നിക്ഷേപിക്കാനും ശേഖരിക്കാനും സൗകര്യമൊരുക്കണം. ഇങ്ങനെ വന്നാല്‍ ഘോഷയാത്ര കടന്നുപോകുന്ന വഴികളില്‍ അലക്ഷ്യമായി ചിതറിക്കിടക്കുന്ന മാലിന്യങ്ങള്‍ മറ്റുള്ളവര്‍ കാണുമ്പോള്‍ ആഘോഷ കമ്മിറ്റിക്കാരെയും ആഘോഷത്തെതന്നെയും പഴിചാരുന്ന അവസ്ഥ ഒഴിവാക്കാന്‍ സാധിക്കും.

ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്ന തോരണങ്ങളും പതാകകളും ഒരു നിറത്തില്‍ മാത്രം ഒതുക്കിക്കൂട. എല്ലാ നിറങ്ങളും എല്ലാവരും ഉപയോഗിക്കണം. ഒരു നിറവും ഒരാളെയും കുത്തകയാക്കാന്‍ അനുവദിക്കരുത്. നബിദിനാഘോഷത്തിന് ചിലയിടങ്ങളില്‍ പച്ച നിറമാണ് കൂടുതലായും ഉപയോഗിച്ച് കാണുന്നത്. ആഘോഷങ്ങള്‍ക്ക് കവി നിറവും ചിലര്‍ ചുവപ്പും മഞ്ഞയും ഉപയോഗിച്ചു വരാറുണ്ട്. വെള്ളയും നീലയും കാവിയും മഞ്ഞയും ചുവപ്പും പച്ചയുമൊക്കെ തോരണങ്ങളുടെ നിറമായി എല്ലാ ആഘോഷള്‍ക്കും ഉപയോഗിക്കാന്‍ ശ്രമിക്കണം. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പൊതുപരിപാടിയില്‍ എല്ലാ മതവിഭാഗങ്ങളിലെയും പ്രതിനിധികളെ ക്ഷണിക്കണം.

ആഘോഷങ്ങളില്‍ ബൈക്കുകള്‍ കൂട്ടമായി ഓടിച്ചു വരുന്നത് മറ്റു വാഹനങ്ങളെയും യാത്രക്കാരെയും ആവോളം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ചരക്കു കയറ്റുന്ന പിക്കപ്പുകളില്‍ മറ്റും ആളുകളെ കയറ്റി ചുറ്റിക്കറങ്ങുന്നതും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും ഒഴിവാക്കാന്‍ അതാത് ആഘോഷ കമ്മിറ്റിക്കാര്‍ സജീവമായി ഇടപെടണം.

പ്ലാസ്റ്റിക്ക് കപ്പുകളില്‍ പാനീയങ്ങള്‍ നല്‍കുന്നതും ഭക്ഷണം കഴിച്ചതിന് ശേഷം പ്ലാസ്റ്റിക്ക് കവറുകള്‍ അലക്ഷ്യമായി റോഡിലും പൊതുസ്ഥലത്തും മറ്റും വലിച്ചെറിയുന്നതും പതിവ് കാഴ്ചയാണ്. അതിന് ഒരറുതി ഉണ്ടാവണം. പ്ലാസ്റ്റികിന് പകരം കടലാസ് പ്ലേറ്റുകളിലോ, പാള പ്ലേറ്റുകളിലോ, കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങളിലോ ഭക്ഷണം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. പാത്രങ്ങള്‍ നിശ്ചിത സ്ഥലത്തു തന്നെ നിക്ഷേപിക്കാനും അവ യഥാസമയം നീക്കം ചെയ്യാനും സംഘാടകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച് പാലക്കൊമ്പ് എഴുന്നള്ളത്ത് നടക്കുമ്പോഴും ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് കലവറ ഘോഷയാത്ര നടക്കുമ്പോഴും ചില പള്ളിക്കമ്മിറ്റികളും മുസ്ലിം സംഘടനകളും ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് കുടിവെള്ളവും മധുരവും മറ്റും നല്‍കി സ്‌നേഹ പ്രകടനം നടത്തുന്നത് ചില സ്ഥലങ്ങളില്‍ കാണാറുണ്ട്. തിരിച്ചും അങ്ങനെയുള്ള സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നു. അതെല്ലാം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും കുറേക്കൂടി വിശാലമാക്കേണ്ടതുമാണ്.

ബഹുവിധ സംസ്‌കാരമുള്ള ഒരു പ്രദേശത്താണ് ഭാരതീയര്‍ ജീവിക്കുന്നത്. പലതരം മതങ്ങളും ഭാഷകളും ആചാരങ്ങളും വിശ്വാസങ്ങളും പുലര്‍ത്തുന്ന ഇന്ത്യക്കാര്‍ വിഭിന്നതകള്‍ക്കിടയിലും സാഹോദര്യം മുറുകെ പിടിക്കാന്‍ എന്നും ജാഗ്രത പുലര്‍ത്തണം. മതങ്ങളെ അന്യോന്യം അറിയാനും പരസ്പരം മാനിക്കാനും എല്ലാവരും തയാറായാല്‍ ഇന്നുകാണുന്ന പല അനിഷ്ട സംഭവങ്ങള്‍ക്കും അറുതി വരുത്താന്‍ കഴിയും എന്നകാര്യത്തില്‍ സംശയമില്ല.

-സമീര്‍ ഹസ്സന്‍

Keywords : Article, Milad-e-Shereef, Flag, Color, Green, Onam-Celebration, Rally, Road, Morning, Traffic Block, Plastic, Kasargodvartha.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia