city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാര്‍, വെറുതായെണെങ്കിലും ചോദിച്ചോട്ടെ പോകാതിരുന്നൂടെ...

(www.kasargodvartha.com 30/06/2015) ഒടുവില്‍ എന്നെ തനിച്ചാക്കി പോവുകയാണല്ലേ... പോകുന്നു എന്നതിനോട് ഇനിയും താദാമ്യപ്പെടാന്‍ എനിക്കായിട്ടില്ല.. നാലു വര്‍ഷം.. വെറും നാലു വര്‍ഷമല്ല സംഭവബഹുലമായ നാലു വര്‍ഷം.. സഅദിയ്യ സ്‌കൂളിന്റെ സുവര്‍ണകാലം.. ആറാം ക്ലാസുകാരനായ എനിക്കൊരു പുതിയ പ്രിന്‍സിപ്പാള്‍ വരുന്നു എന്നത് എന്നെ ബാധിക്കുക പോലും ചെയ്യാത്ത എന്തോ ഒന്നായിരുന്നു.. ഓഫീസ് മുറിയില്‍ കനപ്പെട്ട് മാത്രം സംസാരിക്കുന്ന ഭയത്തിന്റെ കണ്ണുകളും വിറയ്ക്കുന്ന കാലുകളും മാത്രമായി സമീപിക്കേണ്ട ഒരാള്‍.

ചൂരലുയര്‍ത്തുവാനും ജഡ്ജിയെ പോലെ വിധി പറയാനും മാത്രമുള്ള ഒന്നായിരുന്നു അന്ന് വരെ എനിക്ക് പ്രിന്‍സിപ്പാള്‍. എന്റെ ക്ലാസുമുറികളില്‍ ദുഃഖം തളം കെട്ടി നിന്നു. അധ്യാപകരും വിദ്യാര്‍ത്ഥിയുമെന്നത് കേവലം യാന്ത്രികമായ ഒരു ബന്ധം. പക്ഷേ നാലു വര്‍ഷത്തിനിപ്പുറം സിദ്ദീഖ് സാര്‍ പടിയിറങ്ങുമ്പോള്‍ ഒരു സ്‌കൂള്‍ ഒന്നടങ്കം വിതുമ്പുന്നത് ഞാന്‍ കാണുന്നു.. കേട്ടത് യാഥാര്‍ഥ്യമാവരുതേ എന്ന് ഒരുപാട് പ്രാര്‍ത്ഥിച്ചു.. പക്ഷേ ഒടുവില്‍ ഞാനുമതുള്‍ക്കൊള്ളുന്നു.. സര്‍ പോവുകയാണ്..  ഒന്നുമില്ലായ്മയില്‍ നിന്ന് എന്നെ കൈപിടിച്ചുയര്‍ത്തി എന്നെ ഞാനാക്കിയത് നിങ്ങളായിരുന്നു.

തളരുമ്പോഴൊക്കെ കൈപിടിച്ചുയര്‍ത്തി തോളില്‍ കൈയ്യിട്ട് പ്രചോദിപ്പിക്കാന്‍ എന്നും നിങ്ങളുണ്ടായിരുന്നു. ക്ലാസ് മുറിയിലെ പിന്‍ ബെഞ്ചിലെ തല്ലുകൊള്ളിയെ പ്രീഫെക്ട് ആകുവാനും ഐ.ഐ.എം സ്വപ്നം കാണാനും പ്രേരിപ്പിച്ചത് നിങ്ങളായിരുന്നു. മനസ് അസ്വസ്തപ്പെടുമ്പോഴൊക്കെ ഏകാകിയാകുന്നതിന് പകരം കടന്നു വരാന്‍ ഞങ്ങള്‍ക്കൊരിടമുണ്ടായിരുന്നു പ്രിന്‍സിപ്പാള്‍ കാബിന്‍..

മറ്റു സ്‌കൂളിലെ കുട്ടികള്‍ അവരുടെ പ്രിന്‍സിപ്പളിനെ കുറിച്ച് പറയുന്നത്രയും അവരുടെ രീതികളെ കുറിച്ചും ശിക്ഷയെ കുറിച്ചുമായിരുന്നു. അവര്‍ക്കിടയില്‍ ഞങ്ങളുടെ സ്വകാര്യമായൊരു അഹങ്കാരമായിരുന്നു സര്‍ അങ്ങ്. ഒരു പ്രിന്‍സിപ്പള്‍ എന്നതിനപ്പുറം അങ്ങ് ഞങ്ങളുടെ ജേഷ്ഠനായിരുന്നു... ഉപ്പയായിരുന്നു. കൂട്ടുകാരനായിരുന്നു.

ഞങ്ങളുടെ പ്രയാസങ്ങളില്‍ ഒപ്പം നിന്നും വഴി തെറ്റുമ്പോഴൊക്കെ ആരുമറിയാതെ വിളിച്ച് ഉപദേശിച്ചും കാറിലിരുത്തി തോളില്‍ കയ്യിട്ടും ഞങ്ങളെ തിരുത്തുവാന്‍. സര്‍ ഇനി ഞങ്ങള്‍ക്കാരുമില്ലല്ലോ. സായാഹ്നങ്ങളില്‍ ഞങ്ങളെ വീട്ടിലെത്തിക്കാനും ഒരു കുടുംബാഗത്തെ പോലെ വീട്ടില്‍ കയറി പഠനമുറിയില്‍ ഇരുന്ന് എങ്ങനെ പഠിക്കണമെന്ന് പറഞ്ഞ് തരാനും സര്‍ ഇനി ഞങ്ങള്‍ക്കാരാണ്. എന്റെ അലസതകള്‍ സൃഷ്ടിച്ച പ്രശ്‌നങ്ങളുടെ പേരില്‍ മുഖം കറുപ്പിക്കാതെ എപ്പോഴും സ്‌നേഹം മാത്രം തന്ന ഒരാള്‍. പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട് എന്തിന് എന്നെ ഇത്രയേറെ സ്‌നേഹിക്കുന്നുവെന്ന്.

എനിക്കുറപ്പുണ്ട് കണ്ണകലുമ്പോള്‍ ഖല്‍ബകലും. പക്ഷേ അങ്ങേയ്ക്ക് സന്തോഷിക്കാം സാര്‍. നിങ്ങള്‍ പോകുന്നത് ഞങ്ങളെ പെരുവഴിയിലാക്കിയല്ല. രാജവീഥികളിലാണ് ഞങ്ങളിന്ന്. നിറമാര്‍ന്ന പരസ്യപലകകളില്ലാത ഞങ്ങളുടെ സഅദിയ്യ മൂവായിരത്തോളം കുട്ടികള്‍ പഠിക്കുന്ന കാമ്പസിലേക്ക് വളര്‍ത്തിയത് അങ്ങയുടെ സാന്നിധ്യമായിരുന്നു. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പരിഛേദമെന്നോണം ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും വിദ്യാര്‍തികള്‍ക്കൊപ്പം സഅദിയ്യ വളരുമ്പോള്‍ അങ്ങ് പോകുന്നു അല്ലേ.

നിരന്തരം സ്വപ്നത്തെ കുറിച്ച് ഞങ്ങളോട് സംവദിച്ചും ക്ലാസ് മുറികളില്‍ കയറി വിഷയങ്ങള്‍ക്കൊരു പോലെ കൈകാര്യം ചെയ്ത് ഞങ്ങളെ നയിച്ചത്. കാര്യങ്ങള്‍ വിട്ട് വീഴ്ചയില്ലാതെ സമീപിച്ചത്. അലസമായ വേഷവും ഫ്രീക്കുമായി വരേണ്ട ഇടമല്ല ക്ലാസുമുറിയെന്ന് പഠിപ്പിച്ചത്. അധ്യാപകരെ ബഹുമാനിക്കാന്‍ കാണിച്ചത്. ജീവിതത്തെയും മാതാപിതാക്കളെയും എങ്ങിനെ സമീപിക്കണമെന്ന് പറഞ്ഞത് ഒന്നും മറന്നിട്ടില്ല സര്‍. അങ്ങ് എല്ലാ പകര്‍ന്നു തന്നെ എങ്ങിനെ സ്‌നേഹിക്കണമെന്ന് പോലും.  അറിയാം അങ്ങ് പോകുന്നത് ഉന്നതമായ പദവിയിലേക്കാണെന്ന്. തടയാന്‍ എനിക്കാവില്ല. സഅദിയ്യക്ക് നഷ്ടപ്പെടുന്നത് ഒരു പ്രതിഭാധനനായ പ്രിന്‍സിപ്പാളിനെയാണ്.

പകരമാകാന്‍ ആര്‍ക്കും സാധിച്ചെന്നും വരില്ല. പക്ഷേ സാര്‍ വെറുതെയാണെങ്കിലും ചോദിച്ചോട്ടെ പോകാതിരുന്നൂടെ. അങ്ങ് പോകുന്നത് ഉന്നതമായ സ്ഥാനത്തേക്കാണ് എന്നെനിക്കറിയാം. സര്‍സയ്യിദ് കോളജിലെ വിദ്യാര്‍ഥികള്‍ ഭാഗ്യവാന്മാരാണ്. അവര്‍ക്ക് ലഭിക്കുന്നത് പ്രതിഭാധനനായ ഒരു പ്രിന്‍സിപ്പാളിനെയാണ്. ജീവതത്തിന്റെ പ്രാരാബ്ധങ്ങളോട് പൊരുതി അനാഥാലയത്തിലും അരീക്കോട് മജ്മഇലും പഠനം നടത്തി മതരംഗത്ത് സഖാഫിയും സിദ്ദീഖിയുമായി ഒപ്പം എം കോം, എം.ബി.എ, യുജി സി നെറ്റ് ഉള്‍പെടെ കരസ്ഥമാക്കിയ അങ്ങ് ഞങ്ങള്‍ക്കെന്നും മാതൃകയാണ്,  പ്രചോദനവും.

ഞങ്ങളുടെ ജീവതത്തിലെ പ്രയാസങ്ങളിലും പ്രതിസന്ധികളിലും ഞങ്ങളെന്നും ഓര്‍ത്തുകൊണ്ടേയിരിക്കും അങ്ങുണ്ടായിരുന്നെങ്കില്‍...

-മുഹമ്മദ് ജസീറുദ്ദീന്‍ 
സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 10 A ക്ലാസ് വിദ്യാര്‍ത്ഥി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സാര്‍, വെറുതായെണെങ്കിലും ചോദിച്ചോട്ടെ പോകാതിരുന്നൂടെ...

Keywords :  College, Students, Article, Jamia-sa-adiya, Kasaragod, Kerala, Sir please do not go.  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia