city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലൈംഗീക അരാജകത്വം: മനുഷ്യന്‍ മൃഗമാകുമ്പോള്‍

ലൈംഗീക അരാജകത്വം: മനുഷ്യന്‍ മൃഗമാകുമ്പോള്‍
നുഷ്യനും മൃഗവും ഒരു കാര്യത്തിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. മനുഷ്യന് വിശേഷബുദ്ധിയുണ്ട്. എന്നാല്‍ മൃഗത്തിന് അതില്ല. മൃഗം ആരെയും ദ്രോഹിക്കാറില്ല. കുറച്ചുദിവസം മുമ്പാണ് കാസര്‍കോട് ജില്ലയില്‍ പാവം പശുവിന്റെ നേരെയുണ്ടായ ലൈംഗീക അക്രമണം മനസാക്ഷിക്ക് നിരക്കാത്ത സംഭവമാണ്. ഇത്തരത്തില്‍ ഒറ്റപ്പെട്ട പല സംഭവങ്ങളും പത്രങ്ങളില്‍ അടുത്തകാലത്തായി ഇടംപിടിക്കുന്നുണ്ട്. കോഴിയേയും, ആടിനെയും, പശുവിനെയും ലൈംഗീക ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. വിദേശ രാജ്യങ്ങളില്‍ പട്ടികളെ ലൈംഗീക ആവശ്യത്തിനായി വളര്‍ത്തുന്നവരുണ്ട്. പെറ്റ് കാറ്റ്‌സ്, പെറ്റ് ഡോഗ്‌സ് എന്നിങ്ങനെ ഓമനപേരിട്ട് ഇവരെ വീട്ടില്‍ പ്രത്യേക കിടപ്പുമുറി ഒരുക്കിയാണ് വളര്‍ത്തുന്നത്.


ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ഇത്തരം നായ്ക്കളെ തങ്ങളുടെ ലൈംഗീക ആവശ്യത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് വാര്‍ത്ത. ശരീര ഭാഗങ്ങളില്‍ ജാം, ബട്ടര്‍ മറ്റ് മധുര പലഹാരങ്ങള്‍ എന്നിവ വെച്ചാണ് ഇവറ്റകളെ കൊണ്ട് നക്കിയും, തീറ്റിച്ചും ചിലര്‍ ലൈംഗീക സംതൃപ്തി തീര്‍ക്കുന്നത്. ഇത് ഉദാരവത്ക്കരണത്തിന്റെയും, ആഗോളവത്ക്കരണത്തിന്റെയും ഭാഗമായി ഇങ്ങ് സാംസ്‌ക്കാരിക കേരളത്തിലും ഓമനപേരിട്ട് അനുകരിക്കുകയാണ്. ഇത്തരത്തിലുള്ള പല സംഭവങ്ങളും ആളുകള്‍ രഹസ്യമായി ചെയ്യുന്നത് കൊണ്ടാണ് പുറംലോകം അറിയാതിരിക്കുന്നത്. കാസര്‍കോട് പനത്തടിയിലെ ബളാംതോട് സ്വദേശിയായ മുപ്പത്തിരണ്ടുകാരന്‍ ഒ.കെ. വിജയകുമാര്‍ നടത്തിയ ലൈംഗീക അരാജകത്വം മൃഗത്തോടു പോലും കാണിക്കാന്‍ പറ്റാത്ത കടുത്ത സംഭവമാണ്. ഇത്തരം ആളുകള്‍ മനുഷ്യരോട് അല്ലെങ്കില്‍, തന്റെ എതിര്‍ലിംഗത്തോട് എങ്ങനെ പെരുമാറുമെന്നത് സാമാന്യ ജനത്തിന് ഊഹിക്കാവുന്നതെയുള്ളു. പണ്ടാരോ പറഞ്ഞതുപോലെ പശുവും കോഴിയും ആടുമാകുമ്പോള്‍ പരാതി പറയാന്‍ ആളുണ്ടാവുകയില്ലല്ലോ? 


പക്ഷേ വിജയകുമാറിന് തെറ്റി. സ്വന്തം അയല്‍വാസിയുടെ ആറു മാസം ഗര്‍ഭിണിയായ പശുവിനെ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുപോയി ലൈംഗീക വൈകൃതത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം മനസാക്ഷി ഉള്ളവര്‍ക്കാര്‍ക്കും കേള്‍ക്കാന്‍ പോലും അറപ്പുളവാക്കുന്നതാണ്. പശുവിന്റെ കാലുകള്‍ മൂക്കുകയറില്‍ വരിഞ്ഞുകെട്ടി തന്റെ ലൈം ഗീക ഇംഗിതത്തിന് ഉപയോഗിച്ച കഥ നാട്ടിലെല്ലാം പാട്ടാണ്. ഒരു സാമൂഹ്യവിരുദ്ധന് മാത്രമേ ഇ ത്തരം വൈകൃതം ചെയ്യാനാകു. 15 വര്‍ഷം മുമ്പ് ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായിരുന്നു ഇയാള്‍. ഇതേ തുടര്‍ന്ന് ഇയാളെ എരമംകുറ്റൂരിലെ കക്കറയിലേക്ക് താമസം മാറുകയായിരുന്നു. പനത്തടി പ്രദേശത്തെ ലജ്ജിപ്പിച്ച ഈ സംഭവം ഒരിടത്തും നടക്കാന്‍ പാടില്ലാത്തതാണ്. ഒരു പാവം മൃഗത്തോട് മനുഷ്യന്‍ കാണിച്ച കൊടിയ സംഭവം ഇനിയും ആവര്‍ത്തിക്കാതിരിക്കട്ടെ.

-അഹ്മദ് മിസ്അബ്

Keywords: Article, sexual anarchy

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia