city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് ആരും പറഞ്ഞ് കേട്ടില്ല വിദ്യാരംഗത്തെ കൂടി പരിപോഷിപ്പിക്കുമെന്ന്

സ്‌കാനിയ ബെദിര

(www.kasargodvartha.com 11.04.2020) 'ആഴക്കയത്തിലേക്കാഴ്ന്ന് പോകും
ജീവനൊന്നിന്നുയിര്‍പ്പിന്റെ വരമാവുക.
ആപത്തിലൊറ്റയ്ക്കു നില്‍ക്കുന്നൊരുത്തന്റെ കൂടെ കരുത്തിന്റെ കൂട്ടാവുക' എന്നുള്ളതും ഹാര്‍ഷഭാരത സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിന്റെ കടയ്ക്കലായിരുന്നല്ലോ കഴിഞ്ഞ ഏതാനും ആഴ്ചകളായി കര്‍ണാടക സര്‍ക്കാര്‍ കത്തി വെച്ചത്.

ഈ ഒരു കോവിഡ് അത്യാഹിതത്തിന്റെ കാലത്ത് ആ ഒരു സര്‍ക്കാര്‍ കേരളത്തോട് കാണിച്ച നെറികേടിന്റെയും മംഗലാപുരത്തെ അതിര്‍ത്തി അടച്ച് പലേടത്തും മണ്ണിട്ട് മൂടി ഇവിടന്നുള്ള രോഗികളെ മരണക്കയത്തിലേക്ക് തള്ളിവിട്ടതിനേയും ആസ്പദമാക്കി ഇതിനു മുമ്പ് ഒരു വീഡിയോ ചെയ്തിരുന്നു. അതിന്റെ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. അതും കൂടി കണ്ടതിന് ശേഷം ഈ ഒരു ക്ലിപ്പ് കാണുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.

അതില്‍ പ്രത്യേകമായി പറഞ്ഞ കാര്യം സാമ്പത്തികമായി കാസര്‍കോട്ടുകാര്‍ അത്ര പിന്നിലല്ലെന്നും കണ്ടാലറിഞ്ഞില്ലെങ്കില്‍ കൊണ്ടാലെങ്കിലും അറിയണം എന്നുള്ള ഉണര്‍ത്തലായിരുന്നു. അതിന് ഫലം കണ്ടു. സുമനസ്സുകളായ കുറച്ചു പേര്‍ ആസ്പത്രി വാഗ്ദാനങ്ങളുമായി രംഗത്ത് വന്നു.

വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങളായി നിലനിന്നില്ലെങ്കില്‍ പിന്നെ വാഗ്ദാനങ്ങള്‍ക്കെന്ത് വില എന്ന് ചോദിക്കും പോലായിരിക്കരുത് കാര്യങ്ങള്‍. ആതുര സേവനങ്ങള്‍ വഴിവക്കിലെ കോഴി വിതരണം പോലെയുമായിപ്പോകരുത്.

നിങ്ങള്‍ ചാനലുകളിലുടെ വെച്ചു നീട്ടിയ ശുഭപ്രതീക്ഷകള്‍ ഇക്കൊറോണക്കാലം കഴിഞ്ഞ് യാഥാര്‍ഥ്യമാക്കേണ്ടത് നിങ്ങളുടെ കടമയാണ്. മറ്റൊരു കാര്യം കൂടി കഴിഞ്ഞ ക്ലിപ്പില്‍ പറഞ്ഞത് വിദ്യാഭ്യാസ മേഖലയുടെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു. ആതുരരംഗത്തോടൊപ്പം ഇവിടുത്തെ വിദ്യാഭ്യാസ രംഗം കൂടി നിങ്ങളില്‍ നിന്നും കനത്ത സംഭാവനകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന്. അതിന്റെ അപര്യാപ്തത കൊണ്ടു തന്നെയാണ് ഉന്നത വിദ്യാഭ്യാസത്തിന് നമ്മള്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നതെന്ന് അങ്ങോട്ടു ചെല്ലുന്നതെന്ന്.
ഇനിയെങ്കിലും നമ്മുടെ പണം ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകരുത്. അതിനെ ക്രിയാത്മക മേഖലകളിലേക്ക് വഴി തിരിച്ച് വിടുകയാണെങ്കില്‍ അതിവിടെ സ്വര്‍ഗം പണിയും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ചെയ്യുന്ന കാര്യങ്ങളിലെക്കെ ആഭിജാതിത്വത്തിന്റെ കസവു കര തുന്നിയിരുന്ന ഒരു കാര്യദര്‍ശിയുണ്ടായിരുന്നു നമുക്ക്. കാസര്‍കോടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് തുടക്കം കുറിച്ച കെ.എസ്. അബ്ദുല്ല സാഹിബ്. സ്തംഭിച്ചു പോയ ഈയൊരു കാലത്ത് മുഴുക്കെ ഓര്‍ക്കപ്പെടുന്നത് അദ്ദേഹത്തിന്റെ പേരാണ്. കെ.എസ്. ഉണ്ടായിരുനെങ്കില്‍ എന്ന്. അദ്ദേഹം ഇവിടെ ബാക്കി വെച്ചു പോയ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ തുന്നിച്ചേര്‍ക്കേണ്ട ബാധ്യത നമ്മുടേതു കൂടിയാണ്.

ഷോപ്പിംഗ് മാളുകളല്ല നമുക്കാവശ്യം. സര്‍വകലാശാലകളും കലാലയങ്ങളുമാണ്. ഇന്ത്യയുടെ ഭാവി കലാലയങ്ങളുടെ നാലുച്ചുവരുകള്‍ക്കുളളിലാണെന്ന് കണ്ടെത്തിയത് കോത്താരി കമ്മീഷനാണ്. അഭ്യസ്ത വിദ്യരും അറിവുള്ളവരുമായ ഒരു തലമുറയെ വാര്‍ത്തെടുക്കേണ്ടത് നാമാണ്.

പലരും പരിഹസിക്കുന്നത് പോലെ ആസ്പത്രികള്‍ പണിയുമെന്നുള്ള വാഗ്ദാനങ്ങള്‍ വേണ്ടതിലും അധികമായി. ആരും പറഞ്ഞ് കേട്ടില്ല വിദ്യാരംഗത്തെ കൂടി പരിപോഷിപ്പിക്കുമെന്ന്. അവസരം മാത്രമല്ല, അനുഭവവും കൂടിയാണ് ആവശ്യത്തിന്റെ മാതാവ്.

കവി സച്ചിദാനന്ദന്‍ പാടിയത് പോലെ

'വാസ്തവത്തില്‍ നമുക്കിനി ഏറെ സമയമില്ല.
ചെയ്യേണ്ടതൊന്നും ചെയ്തിട്ടില്ല.
ഭൂമിക്കു ചൂടു കൂടുകയാണ്.
മലകള്‍ ഉരുകിയേക്കാം.
കടലുകള്‍ ഇനിയും ഉയര്‍ന്നേക്കാം.
നാം ഇരിക്കുന്നേടം കുലുങ്ങുന്നുണ്ട്.
ആരോ യുദ്ധത്തിനൊരുങ്ങുന്നുണ്ട്. :'

അത് കൊണ്ട് .....
അത് കൊണ്ട് .........
അതോര്‍ത്തു നീ ചെയ്യുക നിന്റെ ധര്‍മം
അങ്ങേ പുറത്തേക്കധികാരി ദൈവം.

കാസര്‍കോട്ട് ആരും പറഞ്ഞ് കേട്ടില്ല വിദ്യാരംഗത്തെ കൂടി പരിപോഷിപ്പിക്കുമെന്ന്

Keywords:  Kasaragod, Kerala, Top-Headlines, Trending, COVID-19, Education, Article, Scania Bedira writing about Education situation of Kasaragod
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia