വാഹനങ്ങളിലെ ഹൈ പവര്‍ ലൈറ്റുകള്‍ ഒഴിവാക്കാന്‍ ആര്‍ ടി ഒ അധികൃതര്‍ മടിക്കുന്നതെന്തിന്
Feb 28, 2017, 16:30 IST
നേര്‍ക്കാഴ്ച്ചകള്‍/പ്രതിഭാരാജന്‍
(www.kasargodvartha.com 28.02.2017) നിയമം ലംഘിച്ച് വാഹനങ്ങളില്‍ ഹൈ പവര്‍ സിനോണ്‍ ലൈറ്റുകള്‍ വ്യാപകമാകുന്നു. കണ്ണ് മഞ്ഞളിച്ചിട്ടും കണ്ടില്ലെന്നു നടിക്കുകയാണ് നടപടി എടുക്കേണ്ട ആര്‍ ടി ഒ - പോലീസ് അധികൃതര്‍. ഇരുചക്ര, മുചക്രവാഹനങ്ങള്‍ക്കും കെ എസ് ആര്‍ ടി സിക്കുമാണ് ഇത്തരം ലൈറ്റുകള്‍ മൂലം ദുരിതം ഉണഅടാവുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വൈറ്റ്‌ലൈറ്റ് കണ്ണില്‍ കൊണ്ടാല്‍ വാഹനം കടന്നു പോയതിനു ശേഷവും അല്‍പ്പ നേരത്തേക്ക് കാഴ്ച്ച മങ്ങും. അമിതപ്രകാശം നേരിടേണ്ടി വരുമ്പോള്‍ ഡിംഡിപ് ചെയ്ത് സിഗ്‌നല്‍ നല്‍കണം, ഇല്ലെങ്കില്‍ ഇവയൊക്കെ അപകടം ക്ഷണിച്ചു വരുത്തും. റോഡിന്റെ ഹൃദയമായ, സദാസമയവും തെരുവില്‍ അവരുടെ അന്നം അന്വേഷിച്ചു നടക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ ജീവനാണ് ഏറെ ഭീഷണി. കെ എസ് ടി പി റോഡില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ക്ക് ഇത് കാരണമാകുന്നു.
മോട്ടോര്‍ വാഹന ചട്ടത്തിലെ 52ാം വകുപ്പില്‍ ഏതുതരം ഹെഡ്‌ലൈറ്റുകളാണ് വാഹനങ്ങളില്‍ ഉപയോഗിക്കേണ്ടതെന്ന് നിഷ്‌ക്കര്‍ശിച്ചിട്ടുണ്ട്. നിയമം കര്‍ശനമാക്കാത്തതതിനെ കുറിച്ച് ആര്‍ ടി ഒ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുകയാണ്.
60 വാട്ടിനപ്പുറം വെളിച്ചം പ്രവഹിപ്പിക്കുന്ന ഹെഡ്‌ലൈറ്റുകള്‍ പാടില്ലെന്ന് നിയമം. 106 എ പ്രകാരം കണ്ണു മഞ്ഞളിപ്പിക്കും വിധമുള്ള പ്രകാശം എല്ലാ ഇനം വാഹനങ്ങളിലും, ഇനി വിദേശനിര്‍മ്മിത വാഹനമായാല്‍ പോലും നിരോധിച്ചിട്ടുണ്ട്. ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കേസെടുക്കാനും, പിഴ അടച്ചില്ലെങ്കില്‍ വാഹനം കണ്ടു കെട്ടാനും നിയമമുണ്ട്. ഇതിനൊന്നും തയ്യാറാകാതെ വാഹനങ്ങളിലെ പ്രകാശം കണ്ട് കണ്ണു മഞ്ഞളിച്ചിരിക്കുകയാണ് ആര്‍ ടി ഒ അധികൃതര്‍.
സര്‍ക്കാര്‍ അനുമതിയോടെ ന്യുജനറേഷന്‍ വാഹനങ്ങളില്‍ ഇത്തരം ലൈറ്റുകള്‍ കമ്പനി തന്നെ ഘടിപ്പിച്ചു വിടുന്നുണ്ട്. അവ നിയമാനുസരണവും, പകലും രാത്രിയിലും ഒരു പോലെ പ്രകാശിക്കും വിധവും 10 വാട്ടിലും കുറഞ്ഞവയുമാണ്. അവയെ ഹോള്‍ഡറേഷന്‍ ചെയ്തും ഹെഡ്‌ലൈറ്റ് ഡൂം മാറ്റിയുമാണ് വാഹന ഉടമകള്‍ നിയമം ലംഘിക്കുന്നത്. കെ എസ് ആര്‍ ടി സി ബസുകളില്‍ നിയമാനുസരണമുള്ള പരിമിത പ്രകാശം മാത്രമുള്ള ബള്‍ബുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ന്യുജനറേഷന്‍ വാഹനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ബസ് യാത്രയേയും ബാധിക്കുന്നതായി െ്രെഡവര്‍മാര്‍ പരാതിപ്പെടുന്നു.
ആര്‍ ടി ഒ വിഭാഗം നടപടി സ്വീകരിക്കാതിരിക്കുന്നതിനാല്‍ കുറ്റകൃത്യം കുടുന്നു. ജില്ലയില്‍ ഏറ്റവും കുടുതല്‍ അപകടസാദ്ധ്യത തങ്ങി നില്‍ക്കുന്ന കെ എസ് ടി പി തീരദേശ റോഡില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്ന ആര്‍ ടി ഒ അധികൃതര്‍ അല്‍പ്പം മയപ്പെട്ടതോടെ വീണ്ടും നിയമലംഘനവും, അമിത വേഗതയും വര്‍ദ്ധിച്ചു വരുന്നതായി യാത്രക്കാര്‍ പറയുന്നു. അമിത പ്രകാശം ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നാണ് പോലീസിന്റെ നിഗമനം. കെ എസ് ടി പി റോഡിലെ വാഹനാപകടനിരക്ക് കൂടാന്‍ ഇത് കാരണമാകുന്നതായി അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു.
ഓട്ടോമൊബൈല്‍ ഷോപ്പുകളിലുടെ നിയമം അനുശാസിക്കാത്ത പാര്‍ട്ട്‌സുകള്‍ വില്‍പ്പനക്ക് വെക്കുന്നതും കുറ്റകരമാണ്. അവ കണ്ടെത്തി കേസെടുക്കുന്നതിന് ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha Rajan, RTO, Bike, Car, KSRTC, Accident, Lights, Vehicles, High Power Lights, RTO Refuses to take action against vehicles with high power lights