city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബ­ഷീര്‍ സാ­ഹി­ത്യ­ത്തി­ന്റെ അ­ടി­വേ­രു­കള്‍

ബ­ഷീര്‍ സാ­ഹി­ത്യ­ത്തി­ന്റെ അ­ടി­വേ­രു­കള്‍ ബ­ഷീര്‍ സാ­ഹി­ത്യ­ത്തി­ന്റെ അ­ടി­വേ­രു­കള്‍ ചി­ക­യു­മ്പോള്‍ ഇ­ബ്രാഹിം ബേ­വി­ഞ്ച ക­­ണ്ടെത്തുന്ന­ത്

­ഷീര്‍ സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ച് മ­ല­യാ­ള­ത്തില്‍ നി­രവ­ധി പഠ­ന­ങ്ങ­ളു­ണ്ടാ­യി­ട്ടുണ്ട്. എത്രയോ പേര്‍ അ­ക്കാ­ദ­മി­ക് ത­ല­ങ്ങ­ളില്‍ ബ­ഷീര്‍ സാ­ഹി­ത്യ­ത്തി­ലെ ഉള്‍­കാ­ഴ്­ചക­ളെ ഗ­വേ­ഷ­ണ­ വി­ധേ­യ­മാ­ക്കി ബി­രു­ദ­ധാ­രി­ക­ളാ­യി­ത്തീര്‍­ന്നി­ട്ടുണ്ട്­. ഇ­നിയും ഒ­ട്ടേ­റെ പഠ­ന­ങ്ങള്‍ വരും വര്‍­ഷ­ങ്ങ­ളിലും സം­ഭ­വി­ക്കും.കാര­ണം വര്‍­ത്ത­മാ­ന­കാല­ത്ത് ഏ­റ്റ­വു­മ­ധി­കം വാ­യി­ക്ക­പ്പെ­ടു­ന്ന ഈ എ­ഴു­ത്തു­കാ­രന്‍ ഭാ­വി­യില്‍ മ­ലയാ­ള സാ­ഹി­ത്യ­ത്തില്‍ നി­ന്ന് കാല­ത്തെ അ­തി­ജീ­വി­ക്കു­ന്ന രണ്ടോ മൂന്നോ എ­ഴു­ത്തു­കാ­രില്‍ ഒ­രാ­ളാ­യി­രി­ക്കും.

'ഖുര്‍­ആനും ബ­ഷീ­റും' എ­ന്ന കൃ­തി­യില്‍ ഇ­ബ്രാഹിം ബേ­വി­ഞ്ച ബ­ഷീ­റി­നെ വാ­യി­ക്കുന്ന­ത് മ­റ്റാരും ബ­ഷീ­റി­നെ വാ­യി­ക്കാ­ത്ത ഒ­രു പു­തു­പ­രി­പ്രേ­ക്ഷ്യ­ത്തി­ലാണ്. ഈ നവീ­ന കാ­ഴ്­ച­പ്പാ­ടാക­ട്ടെ വാ­യ­ന­ക്കാ­രെ­ക്കൊണ്ട്­ ത­ല­കു­ലു­ക്കി സ­മ്മ­തി­പ്പി­ക്കു­ന്ന യു­ക്തി­യു­ക്തമാ­യ സ്ഥാ­പി­ച്ചെ­ടു­ക്ക­ലു­മാണ്.

ബ­ഷീര്‍ സാ­ഹി­ത്യ­ത്തി­ന്റെ അ­ടി­വേ­രു­കള്‍
ഇബ്രാഹിം ബേവിഞ്ച
ബ­ഷീര്‍ സാ­ഹി­ത്യ­ത്തി­ന്റെ അ­ടി­വേ­രു­കള്‍ ഖുര്‍ആ­നിക സൗ­ന്ദ­ര്യ­ശാ­സ്­ത്ര­ത്തി­ലാ­ണ് എ­ന്ന­താ­ണ് ബേ­വി­ഞ്ച­യു­ടെ ഊ­ന്നല്‍. ഖുര്‍ആ­നിക ദര്‍­ശ­ന­ങ്ങ­ളേയും ബ­ഷീ­റി­ന്റെ എ­ഴു­ത്തി­നേയും മുന്‍­നിര്‍­ത്തി മുന്‍­പ് ചി­ല ലേ­ഖ­ന­ങ്ങള്‍­ വ­ന്നി­ട്ടു­ണ്ട­. എ­ന്നാല്‍ ഒ­രു പഠ­ന­കൃ­തി മ­ല­യാ­ള­ത്തില്‍ ആ­ദ്യ­മാ­യാ­ണെന്നു­തോ­ന്നു­ന്നു. മൂ­ന്നു ഭാ­ഗ­ങ്ങ­ളാ­ക്കി­ത്തീര്‍­ത്ത ഈ പു­സ്­ത­ക­ത്തി­ന്റെ ഒ­ന്നാം­ഭാ­ഗ­ത്താണ് ബ­ഷീര്‍ സാ­ഹി­ത്യ­ത്തി­ലെ ഖുര്‍ആ­നിക മു­ദ്ര­കള്‍ ഇ­ഴ­പി­രി­ച്ചെ­ടു­ത്ത് ബേ­വി­ഞ്ച മാ­ഷ് അ­വ­ത­രി­പ്പി­ക്കു­ന്ന­ത്. ബ­ഷീര്‍ ത­ന്റെ ജീവി­ത ദര്‍­ശ­നങ്ങ­ളെ അ­വ­ത­രി­പ്പി­ക്കുന്ന­ത് പ­ല­പ്പോഴും ഖുര്‍ആ­നിക വെ­ളി­ച്ച­ത്തി­ലാ­ണെ­ന്നും കാ­ണാം.

ബ­ഷീ­റി­ന്റെ ഖുര്‍ആ­നിക ജ്ഞാ­ന­ത്തി­ന് ഏ­റ്റവും ഉ­ജ്ജ്വ­ലമാ­യ തെ­ളിവ് 'ഓര്‍­മ­യു­ടെ അ­റ­കള്‍'ആണ്. ഖുര്‍ആന്‍ ദൈവ­ത്തെ പ­രി­ച­യ­പ്പെ­ടുത്തു­ന്ന ' നൂ­റു­സ്സ­മാ­വാ­ത്തി വല്‍ അര്‍­ള്' (ആ­കാ­ശ ഭൂ­മി­ക­ളു­ടെ പ്ര­കാ­ശം) എ­ന്ന സ­ങ്ക­ല്­പം ബ­ഷീ­റി­ന് ഏ­റെ പ്രി­യ­പ്പെ­ട്ട­താ­ണ്. ബ­ഷീര്‍ സാ­ഹി­ത്യ­ത്തി­ലെ കാല­ത്തെ അ­തി­ജീ­വി­ച്ചു നില്‍­ക്കു­ന്ന മാ­ന്ത്രി­ക വെ­ളി­ച്ചം തീര്‍­ച്ച­യായും വേ­രൂ­ന്നി നില്‍­ക്കുന്നത് ഈ സാ­ത്വി­ക ഭൂ­മി­യി­ലാണ്.

ഓര്‍­മ­യു­ടെ അ­റ­കള്‍, ന്റു­പ്പൂ­പ്പാ­ക്കൊ­രാ­നേ­ണ്ടാര്‍­ന്നു, ഭൂ­മി­യു­ടെ അ­വ­കാ­ശി­കള്‍, മ­ര­ണ­ത്തി­ന്റെ നി­ഴ­ലില്‍, തേന്‍­മാവ്, ബാ­ല്യ­കാ­ല­സ­ഖി, പാ­ത്തു­മ്മയു­ടെ ആ­ട്, ശി­ങ്കി­ടി മുങ്കന്‍, മാ­ന്ത്രി­ക­പ്പൂ­ച്ച, ക­ഥാ­ബീജം, ചി­രി­ക്കു­ന്ന­മ­ര­പ്പാ­വ, നീ­തി­ന്യാ­യം, വൃ­ക്ഷങ്ങള്‍, പേ­ര, പ­ഴം, ഒ­രു മ­നു­ഷ്യന്‍ തു­ടങ്ങി­യ ഒ­ട്ടേ­റെ ബ­ഷീര്‍ കൃ­തിക­ളെ നി­രൂ­പ­കന്‍ വി­ചാ­ര­ണ­യ്­ക്ക് വി­ധേ­യ­മാ­ക്കുന്നു.

വ­രി­കള്‍­ക്കി­ട­യിലും വ­രി­ക­ളിലും പ­ല­പ്പോഴും പ­ദ­ങ്ങ­ളിലും ത­ന്നെ തെ­ളി­ഞ്ഞു­വ­രു­ന്ന ദാര്‍­ശനി­ക ഗ­രി­മ­യ്­ക്ക് ഖുര്‍­ആ­നിക പിന്‍­ബ­ല­മു­­ണ്ടെന്ന് എ­ഴു­ത്തു­കാ­രന്‍ ക­ണ്ടെ­ത്തു­ന്നു. എ­ട്ടാം­വ­യ­സ്സില്‍ ഖുര്‍ആന്‍ ഓ­തി­പ്പഠി­ച്ച ബ­ഷീര്‍ ഖുര്‍­ആ­നിക ലാ­വ­ണ്യ­ത്തെ ആ­ത്മ­സാ­ക്ഷാല്‍­ക്ക­രി­ച്ചാ­ണ് ത­ന്റെ സര്‍­ഗാത്മ­ക­ത ക­രു­പി­ടി­പ്പി­ച്ചത്.

ബ­ഷീര്‍ സാ­ഹി­ത്യ­ത്തി­ന്റെ അ­ടി­വേ­രു­കള്‍
അ­ന്ധമാ­യ മ­ത­ബോ­ധ­മല്ല മ­റി­ച്ച് ദൈ­വ­ത്തോ­ട് ക­ല­ഹി­ക്കു­കയും നി­രന്ത­രം ചോ­ദ്യ­ങ്ങള്‍ ചോ­ദി­ക്കു­കയും ചെ­യ്യു­ന്ന ഖുര്‍­ആന്‍ ത­ന്നെ മ­നുഷ്യ­രോ­ട് നി­രവ­ധി സ്ഥ­ല­ങ്ങ­ളില്‍ ആ­ഹ്വാ­നം ചെ­യ്യു­ന്ന 'ചി­ന്തിക്കു­ക' എ­ന്ന ആ­ശയ­ത്തെ അ­ന്വര്‍­ത്ഥ­മാ­ക്കു­ന്ന ബ­ഷീ­റി­നെ­യാ­ണ് അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­ക­ളില്‍ ­നമു­ക്ക് കണ്ടെത്താ­നാ­വു­ക.

അതു­കൊണ്ട്­ കേ­വ­ല മ­ത­യു­ക്തി­കള്‍­ക്ക­പ്പുറ­ത്ത് ക­ട­ന്നു­ചെ­ന്നാ­ലേ ബ­ഷീ­റി­യന്‍ സാ­ഹി­ത്യ­ത്തി­ന്റെ അ­ടി­വേ­രു­ക­ളുടെ ഈ­ട്ടം സ്­പര്‍­ശ­നീ­യ­മാ­യി­ത്തീ­രു­ക­യുള്ളൂ. ഈ പഠ­നം ബ­ഷീര്‍ സാ­ഹി­ത്യ­ത്തി­ന്റെ പാ­രി­സ്ഥിതി­ക പഠ­നം കൂ­ടി­യാണ്. മ­രു­ഭൂ­മി­യെ മ­ലര്‍­വാ­ടി­യാ­ക്കു­ക, ഭൂ­മി­യെ ഒ­രു മ­നു­ഷ്യോ­ദ്യാ­ന­മാ­ക്കു­ക എ­ന്ന­താ­ണ് ബ­ഷീ­റി­ന്റെ സ്വ­പ്നം.

ന­ന്മ­ക­ളാല്‍ സ­മൃ­ദ്ധമാ­യ ഒ­രു ജീ­വി­തം ന­യി­ച്ച് ഭൂ­മി­യെ ഒ­രു പൂ­ന്തോ­ട്ട­മാ­ക്കു­ക എ­ന്ന­താ­ണ് ബ­ഷീര്‍ കൃ­തി­ക­ള്‍ സ­ഹൃ­ദ­യര്‍­ക്ക് സ­മ്മാ­നി­ക്കു­ന്ന വീ­ക്ഷണം. ജ­യി­ലില്‍ പോലും പൂ­ന്തോ­ട്ട­മു­ണ്ടാ­ക്കിയ ലോ­ക­ത്തി­ലെ ഒരേ­യൊ­രു എ­ഴു­ത്തു­കാ­രന്‍ ബ­ഷീ­റാ­യി­രി­ക്കും. ദു­രി­ത­ങ്ങ­ളു­ടെ തീ­ക്കാ­റ്റൂ­തു­ന്ന മ­രു­ഭൂ­മി­യില്‍ ജീ­വിത­ത്തെ മ­ലര്‍­വാ­ടി­യാ­ക്കാന്‍ ശ്ര­മി­ക്കു­ന്ന­വ­രാ­ണ് ബ­ഷീ­റി­ന്റെ ക­ഥാ­പാ­ത്രങ്ങള്‍.

മ­രു­ഭൂ­മി­യെ മ­ലര്‍­വാ­ടി­യാ­ക്കി­യ ഖു­ര്‍ആനും പ്ര­വാ­ച­ക­നു­മാ­യി­രിക്ക­ണം ബ­ഷീ­റി­ന്റെ ജീ­വി­ത­വീ­ക്ഷ­ണങ്ങ­ളെ പ­രു­വ­പ്പെ­ടു­ത്തു­ന്ന­ത്. പ­ച്ച­പ്പാര്‍­ന്ന താ­ഴവാ­ര­ങ്ങളും വൃ­ക്ഷ­ങ്ങളും സ­മൃ­ദ്ധ­മാ­യി ക­ട­ന്നു­വ­രു­ന്നുണ്ട­് ഖു­ര്‍ആനില്‍. യു­ദ്ധ­വും, യു­ദ്ധ­ക്കൊ­തിയും ര­ക്ത­ച്ചൊ­രി­ച്ചി­ലു­മില്ലാ­ത്ത ഒരേ­യൊ­രു മ­ത­സാ­ഹി­ത്യ­മാ­ണ് ഖു­ര്‍ആ­നെ­ന്ന് സ­ക്കറി­യ നി­രീ­ക്ഷി­ക്കു­ന്നുണ്ട്.

ഈ പ­ച്ച­പ്പി­ന്റെ പശി­മ ബ­ഷീര്‍ സാ­ഹി­ത്യ­ത്തേയും ഏ­റെ ആര്‍­ദ്ര­മാ­ക്കു­ന്നുണ്ട­. ഖു­ര്‍­ആ­നില്‍ സി­ദ്‌­റ­ത്തുല്‍ മുന്‍ത­ഹാ എ­ന്ന ഒ­റ്റ­മ­ര­ത്തെ­ക്കു­റി­ച്ച് പ­റ­യു­ന്നുണ്ട്. നി­ഗൂ­ഢ­ത­ക­ളേ­റെ­യു­ള്ള ആ മ­ര­ത്തി­ന്റെ വ്യാ­ഖ്യാ­നം ഇ­നി­യും ഫ­ല­പ്ര­ദ­മാ­യി­ട്ടില്ല. എ­ന്നാല്‍ ബ­ഷീര്‍ എ­ന്ന ഒ­റ്റമ­രം പാ­ര­മ്പ­ര്യ­ത്തി­ന്റെ സ­മൃ­ദ്ധി­യില്‍ വേ­രു­ക­ളാ­ഴ്­ത്തിയും പൂ­ഞ്ചില്ലക­ളെ നീ­ലാ­കാ­ശ­ത്തി­ന്റെ ചോ­ട്ടില്‍ ഫ­ല­സ­മൃ­ദ്ധ­മാ­ക്കി­യും ന­മ്മു­ടെ കാ­ല­ഘ­ട്ട­ത്തിലും വരും കാ­ല­ഘ­ട്ട­ത്തി­ലേ­ക്കു­മാ­യി നി­ല­കൊ­ള്ളു­ന്നു എ­ന്ന­തി­ന്റെ ഏ­റ്റവും ഉ­ജ്ജ്വ­ലമാ­യ പഠ­ന നി­രീ­ക്ഷ­ണ­മാ­ണ് ബേ­വിഞ്ച­യു­ടെ ഈ ബ­ഷീര്‍ വായ­ന.

ബ­ഷീര്‍ സാ­ഹി­ത്യ­ത്തി­ന്റെ അ­ടി­വേ­രു­കള്‍

-പി.സി.അ­ഷ്‌­റ­ഫ്
(മലയാള വിഭാഗം മേധാവി
ഗവ. കോളജ്, മാനന്തവാടി)

Part 1:  
മതിലുകള്‍ ഇടിയുമ്പോള്‍ ഇല്ലാതാവുന്നത്

Keywords: Vaikam Muhammad Basheer, Literature, Writer, Quran, Ibrahim Bevinja, Study class, Research, Jail, Garden, Article.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia