city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തീരദശ റോഡിന് 20 കോടി; ടെണ്ടര്‍ വിദേശ കമ്പ­നിക്ക്

Kanhangad - Kasragod rout, Chandragiri Road
തീര­ദേ­ശ­ത്തിന്റെ പതി­റ്റാ­ണ്ടു­കള്‍ പഴ­ക്ക­മുള്ള സ്വപ്ന­മാണ് കാഞ്ഞ­ങ്ങാട്-കാസര്‍കോട്‌റോഡിന്റെ വിക­സ­നം. സ്ഥലം അക്വ­യര്‍ ചെയ്ത് അധി­കൃ­തര്‍ കൈവ­ശ­പ്പെ­ടുത്തിയിട്ട് വര്‍ഷ­ങ്ങ­ളാ­യി. ഉത്തരം കിട്ടാത്ത ചോദ്യ­മായി തദ്ദേ­ശി­യര്‍ക്കി­ട­യില്‍ നോക്കു­കു­ത്തി­യായി നില്‍ക്കുന്ന റോഡിന് അഹ­ല്യ­ക്കല്ലെന്ന പോലെ മോക്ഷം കൈവ­ന്നിരി­ക്കു­ക­യാണ്. ഉദുമ എംഎല്‍എ കെ. കുഞ്ഞി­രാ­മനെ നമു­ക്ക­ഭി­ന­ന്ദി­ക്കാം. ജില്ല­യില്‍ നില­വില്‍ രോഗാ­വ­സ്ഥയുള്ള റോഡു­ക­ളില്‍ പ്രധാ­ന­മാ­ണി­ത്. 20ല്‍പ്പരം കോടി രൂപക്ക് വിദേശ കമ്പ­നി­യാണ് നിര്‍മ്മാണ ചുമ­തല ഏറ്റെ­ടു­ത്തി­രി­ക്കു­ന്ന­ത്. ആധു­നിക സാങ്കേതിക വിദ്യ­യുടെ സഹാ­യ­ത്തോടെ റോഡിന്റെ പണി ആരം­ഭി­ക്കു­മെന്ന് ഉദുമ എംഎല്‍എ അറി­യിച്ചു. ഒന്നാം ഘട്ട­മെന്ന നില­യില്‍ 26 കിലോ­മീ­റ്റര്‍ റോഡാണ് വിക­സി­പ്പി­ക്കു­ന്ന­ത്. റോഡ് പുന­ക്ര­മീ­ക­രി­ക്കു­മ്പോള്‍ 7 മീറ്റര്‍ ടാറിങ്ങ് പുതുക്കിയു­ണ്ടാക്കും. കെഎ­സ്ടി­പി­യുടെ പദ്ധ­തി­യില്‍ പെടു­ത്തി­യാ­ണിത് രൂപ കല്‍പ്പന ചെയ്തി­രി­ക്കു­ന്ന­ത്. പുതു റോഡിന് ടോള്‍ ഏര്‍പ്പെ­ടു­ത്തുമോ എന്ന കാര്യം ഇപ്പോള്‍ പറ­യാ­നാ­വി­ല്ലെന്ന് എംഎല്‍എ വ്യക്തമാക്കി.

കാഞ്ഞ­ങ്ങാ­ട് നിന്നും കാസര്‍കോ­ട്ടേക്ക് ഹൈവേ­യി­ലൂടെ പോകു­ന്ന­വരെ തെക്കില്‍ വളവ് എന്നും ഭയപ്പടുത്തു­ന്ന­ു. ഐക്യ­മു­ന്നണി അധി­കാ­ര­ത്തില്‍ വന്ന് ഏതാനും മാസ­ങ്ങള്‍ക്കി­ട­യില്‍ തന്നെ റോഡ് പുനര്‍നിര്‍മ്മാ­ണ­ത്തിന് ടെണ്ടര്‍ വളി­ച്ചു. ടെണ്ട­റു­ക­ളില്‍ കൃത്രിം ഒഴി­വാ­ക്കാന്‍ ജില്ല­യിലെ ആദ്യത്തെ ഇ-ടെ­ണ്ട­റായി ഇതിനെ പരി­ഗ­ണി­ച്ചി­രു­ന്നു. റോഡ് ടെണ്ട­റെ­ടുത്ത് മാസങ്ങള്‍ പിന്നി­ട്ടു­വെ­ങ്കിലും റോഡി­നിതു വരെ ശാപ­മോക്ഷം കിട്ടി­യി­ട്ടി­ല്ല. അഞ്ച് കിലോ­മീ­റ്റര്‍ ടാര്‍ ചെയ്യാനും 2 കിലോ­മീ­റ്റര്‍ ഓവു­ചാലു പണി­യാനും ഏതാനും വള­വു­ക­ളില്‍ ഹോളോ­ബ്രിക്ക്‌സ് സ്ഥാപി­ക്കാ­നു­മാ­യി­രുന്നു ടെണ്ടര്‍. എന്നാല്‍ ഇതു­വ­രേയും പണി തുട­ങ്ങി­യിട്ടു പോലു­മി­ല്ല. റോഡിന്റെ ഹൃദ­യ­മായ മോട്ടോര്‍ തൊഴി­ലാ­ളി­കള്‍ക്കു പോലും ഇതി­ലൊന്നും ഒരു താല്‍പര്യ­വു­മി­ല്ല. പ്രതി­ക­രണ ശേഷി നഷ്ട­പ്പെട്ട വിഭാ­ഗ­മായി സമൂ­ഹം മാറി­കൊ­ണ്ടി­രി­ക്കുന്ന സാഹ­ച­ര്യ­ത്തി­ലാണ് കേരളം വിദേ­ശീ­യന്റെ കൈക­ളില്‍ 20കോടി­യില്‍ക്കൂ­ടു­തല്‍ പണം ഏല്‍പ്പി­ക്കു­ന്ന­ത്. നമ്മുടെ നികു­തി­പ്പണം കൃത്യ­മായി വിനി­യോ­ഗി­ക്ക­പ്പെ­ടു­ന്നുണ്ടോ എന്ന പരി­ശോ­ധന ഒരോ പൗര­നു­മു­ണ്ടാ­കു­മെന്ന് നമുക്ക് പ്രത്യാ­ശി­ക്കാം.


തീരദശ റോഡിന് 20 കോടി; ടെണ്ടര്‍ വിദേശ കമ്പ­നിക്ക്

-പ്രതിഭാ­രാജന്‍







Keywords: Prathibha Rajan,  Kasaragod - Kanhangad Road, K. Kunhiraman Article, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia