ഹനീഫ് കൽമാട്ടയുടെ 'അബ്രക്കരികിൽ' വരച്ചുകാട്ടുന്നത് ജീവിതത്തിന്റെ നേർസാക്ഷ്യം
Mar 25, 2022, 19:55 IST
പുസ്തക പരിചയം
(www.kasargodvartha.com 25.03.2022) ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള സർഗധാരാ വിങ്ങ് 2021 യു എ ഇ വായനാ വർഷമായി ആചരിക്കുന്നതിൻറെ ഭാഗമായി പായൽ ബുക്സുമായി സഹകരിച്ച് പ്രസിദ്ധീകരിച്ച ഹനീഫ് കൽമാട്ട രചിച്ച 'അബ്രക്കരികിൽ' എന്ന കവിതാ സമാഹാരം വേറിട്ട വായാനാനുഭവം നൽകുന്നു. അമ്പത് കവിതകൾ അടങ്ങിയതാണ് പുസ്തകം.
പുസ്തകത്തിൻറെ പേര് സൂചിപ്പിക്കുന്ന മൂന്നാമത്തെ കവിത 'അബ്രക്കരികിൽ' എന്നത് എഴുത്തുകാരൻ ദീർഘ കാലം തൻറെ കർമ്മ ഭൂമിയായിരുന്ന ദുബായിലെ വിശേഷങ്ങളാണ് പറയുന്നത്. ദുബായിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് 'അബ്ര' എന്ന് പറയുന്ന ജല ഗതാഗത പാത. വിനോദ സഞ്ചാരത്തിന് വരുന്നവരും, യു എ ഇ യിലെ താമസക്കാരുമെല്ലാം ഒരു വട്ടമെങ്കിലും അബ്രയുടെ മനോഹാരിത കണ്ട് ആസ്വദിച്ചിട്ടുണ്ടാവും.
അബ്രയിലെ ഉല്ലാസ നൗകയിൽ ഇരുന്ന് ദുബായുടെ മനോഹര കാഴ്ചകൾ കണ്ട് ആസ്വദിച്ചവർക്ക് പറയാനുള്ള അനുഭൂതിയല്ല കവിതയിൽ വിഷയമാക്കുന്നത്. ഒരു ശരാശരി പ്രവാസിയുടെ എല്ലാ കദനങ്ങളും, വേലാതികളുമാണ് കവിതയിലെ വിഷയം.
'പ്രാരാബ്‌ധ സാഗരം താണ്ടുവാനെത്ര പേർ,
വാഴ്വിൻറെയക്കരെ എത്തുവാൻ ധൃതിയായി,
തീരത്തടുക്കുമാ വഞ്ചിയിൽ നിന്നവർ,
ലക്ഷ്യങ്ങളെത്തുവാൻ വെപ്രാളപ്പാച്ചിലായ്'
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ കുറിച്ചാണ് എഴുതുന്നത്. ദുബായിലുള്ളവർക്ക് 'അബ്ര' എന്നത് അവരുടെ ദൈന്യം ദിന ജീവിതത്തിൻറെ ഭാഗമാണ്. പുലർ കാലത്ത് ഉറക്കച്ചടവോടെ അവരുടെ അന്നം തേടിയുള്ള യാത്രാ വഴിയാണ് അബ്ര. അതി രാവിലെ തങ്ങളുടെ ജോലി സ്ഥലത്തേക്ക് യന്ത്രങ്ങൾ ഘടിപ്പിച്ച വഞ്ചിയിലൂടെ അക്കരെ ഇക്കരെ താണ്ടുന്ന സാധാരണ തൊഴിലാളികളുടെ ആശങ്കയും, ജിജ്ഞാസയും കവിതയിൽ മനോഹരമായി വരച്ച് കാട്ടുന്നു. ആലസ്യത്തിലാണവർ, മോഹവും, മോഹഭംഗവും, ആകാംഷയും, പ്രതീക്ഷയും എല്ലാം യാത്രക്കാരുടെ മുഖത്ത് പ്രകടമാകും വിധം എഴുത്തുകാരൻ വളരെ നന്നായി കവിതയിൽ വരച്ച് കാട്ടുന്നുണ്ട്.
'കലിയുഗം' എന്ന ഒന്നാമത്തെ കവിത നിലവിലെ ഭാരതത്തിലെ അവസ്ഥാ വിശേഷങ്ങളും, കയ്യേറ്റങ്ങളും മുതൽ ഭരണാധികാരികളും വസ്ത്രത്തിൻറെയും ഭക്ഷണത്തിന്റെയും ഒക്കെ പേരിലുള്ള നരഹത്യകൾ പ്രമേയമാവുന്നു. ഓക്സിജൻ വാങ്ങാൻ സർക്കാരിൽ കാശില്ലാത്തതിനാൽ ജീവൻ പൊലിഞ്ഞ കുട്ടികളും, നിലവിലെ റിസോർട്ട് രാഷ്ട്രീയവും തുടങ്ങി രാജ്യത്തിൻറെ ഇന്നത്തെ സ്ഥിതിയാണ് കവിതയിൽ പറയുന്നത്. എഴുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു സ്വതന്ത്ര സമരത്തിന് കാഹളം മുഴങ്ങാൻ സമയമായി എന്ന് കവി പറയുന്നു.
'അമ്മ ഭൂമി' എന്ന ആദ്യ കവിതയിൽ കവി ഉത്കണ്ഠ രേഖപ്പെടുത്തുന്നത് പ്രകൃതിയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ചാണ്. കുന്നുകൾ നിരപ്പാക്കിയും, കാടുകൾ വെട്ടിയും എന്ന് വേണ്ട മനുഷ്യൻ പ്രകൃതിയോട് ചെയ്ത ക്രൂരതകൾ വിളിച്ച് പറയുന്നു. മാറ്റം വരുത്തിയ മനുഷ്യ നിർമിതികൾ കൊണ്ട് ആഭാസ വ്യവസ്ഥ തന്നെ മാറിയ കാലത്തേക്കാണ് കവി വായനക്കാരെ കൊണ്ട് പോകുന്നത്.
' പെറ്റമ്മ, ഭൂമിയോടിത്ര മേൽ ക്രൂരമായ്
ചെയ്തൊരാ കർമ്മത്തിൻ ദൃശ്യങ്ങളോരോന്നായ്
ശാപമായ് ദണ്ഡമായ് ഭവിക്കുന്നു ഭൂവിതിൽ
നാം ചെയ്യും പാപങ്ങൾ അഗ്നിയായ് വാർഷിക്കും.'
ഭൂമിയോട് ഇത്രമേൽ ക്രൂരത ചെയ്ത മനുഷ്യരോട് ശാപ വാക്കുകൾ വർഷിച്ചാണ് അമ്മ ഭൂമി എന്ന കവിത അവസാനിക്കുന്നത്.
ബറാഹയിലെ സായാഹ്നങ്ങൾ എന്ന കവിതയിൽ ഹനീഫ് കൽമാട്ട പ്രവാസ ജീവിതത്തിൻറെ എല്ലാ തിരക്കുകൾക്കിടയിലും കർമം കൊണ്ടും, സാന്നിധ്യം കൊണ്ടും സമ്പന്നമാക്കിയ കെ എം സി സി എന്ന പ്രസ്ഥാനത്തിൻറെ ആസ്ഥാനത്ത് മിക്ക ദിവസങ്ങളിലും ചിലവഴിച്ച സായാഹ്നങ്ങളിലെ അനുഭവങ്ങളാണ് പങ്ക് വെക്കുന്നത്. പ്രവാസ ജീവിതത്തിൽ അദ്ദേഹത്തിൻറെ ഓർമയിലെ വസന്തകാലം എന്നത് ബറാഹയിൽ ചിലവഴിച്ച സമയങ്ങൾ തന്നെ. അവിടെ കാരുണ്യ പ്രവർത്തനങ്ങളുണ്ട്, എഴുത്തും വരയും പാട്ടും പ്രസംഗവും എല്ലാം ഒന്നിക്കുന്ന സർഗാത്മകതയുടെ ലോകം. കേരളത്തിലെ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പല തലത്തിലുള്ള വ്യക്തികൾ, അവരുടെ സംഭാഷണങ്ങൾ, അവരോടുള്ള സൗഹൃദങ്ങൾ ഒക്കെ ബറാഹയിലെ സായാഹ്നത്തിൽ വിഷയമാവുന്നു. മലപ്പുറത്തുകാരുടെ 'ഇജ്ജി' വിളിയും, കാസറോഗോട്ടുകാരുടെ 'ഇച്ചാ' വിളിയും, തൃശൂരുകാരുടെ 'എന്തൂട്ടാ' പ്രയോഗങ്ങൾ എല്ലാം കവിതയിൽ ഉൾകൊള്ളുന്നു.
നീണ്ട മൂന്ന് പതിറ്റാണ്ടിൻറെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇമറാത്തിനോട് വിട പറഞ്ഞുള്ള 'വിട ഇമാറാത്തിനാ..' എന്ന അദ്ധ്യായത്തിൽ ഗൾഫിലെ ജീവിതത്തിലെ നേട്ടങ്ങൾ പറയുന്നു. ഒരു വിദേശിയെ ഇരു കയ്യും നീട്ടി സ്വീകരിച്ച് ആതിഥ്യമരുളിയ രാജ്യം നൽകിയ സ്നേഹവും, കരുതലും, സുരക്ഷയും കവിതയിലെ വിഷയമാണ്. അനുദിനം വികസിച്ച് കൊണ്ടിടിരിക്കുന്ന രാജ്യത്തിൻറെ അത്ഭുദ കാഴ്ചകൾ കവിതയിൽ പരാമർശിക്കുന്നു. ദേശ, ഭാഷ, വർഗ, വർണ വ്യതാസമന്യേ നേടിയ സൗഹൃദങ്ങൾ ഇമാറാത്ത് ജീവിതത്തിൽ നേടിയെടുത്ത വലിയ സമ്പാദ്യമായി കവി വരച്ച് കാട്ടുന്നു. ഇമറാത്തിനോടുള്ള വിട പറയൽ വളരെ പ്രയാസത്തോടെയാണ് എഴുത്തുകാരൻ പറയുന്നത്. തൻറെ സ്നേഹ സൗഹൃദങ്ങളും, ആത്മബന്ധങ്ങളും മുറിഞ്ഞു പോകുമല്ലോ എന്ന ആശങ്കയാണ് ഇവിടെ പങ്ക് വെക്കുന്നത്.
പുസ്തകത്തിലെ അമ്പത് കവിതകളും എഴുത്തുകാരൻ ഇന്നിന്റെ ലോകത്തെ നേർ രേഖകളാണ് പ്രതിപാദിക്കുന്നത്. എളുപ്പം മനസിലാവും വിധത്തിലുള്ള ലളിതമായ പദപ്രയോഗങ്ങളാണ് എഴുത്തുകാരൻ ഉപയോഗിച്ചിരിക്കുന്നത്. അതിൽ പ്രകൃതിയുണ്ട്, മാതൃത്വമുണ്ട്, പ്രണയം, പ്രവാസം, വിരഹം, രാഷ്ട്രീയം, ആനുകാലിക സംഭവം തുടങ്ങി സകലതും പ്രതിപാദിക്കുന്നു എന്നതാണ് അബ്രക്കരികിൽ എന്ന കവിതാ സമാഹാരത്തിൻറെ പ്രത്യേകത. ഹനീഫ് കൽമാട്ടയുടെ ആദ്യ കവിത സമാഹാരമാണ് ഇത്. എഴുത്തിലും, വരയിലും, ഫോട്ടോഗ്രാഫിയിലും നല്ല കഴിവുള്ള പ്രതിഭയാണ് അദ്ദേഹം. ധാരാളം അനുഭവ സമ്പത്തുള്ള ഹനീഫയ്ക്ക് വായനക്കാർക്ക് നല്ല അനുഭൂതി നൽകുന്ന സാഹിത്യ സൃഷ്ടികൾ രചിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
റാഫി പള്ളിപ്പുറം

Keywords: News, Kerala, Book Review, Article, Book, Dubai-KMCC, Kasaragod, District, UAE, Poem, Haneef Kalmatta's book , Haneef Kalmatta, Review of Haneef Kalmatta's book.
< !- START disable copy paste -->
< !- START disable copy paste -->