വീണ് കിട്ടിയ പണം ഉടമസ്ഥന് നല്‍കി മാതൃകയായി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി
Dec 7, 2017, 14:53 IST
പയ്യന്നൂര്‍: (www.kasargodvartha.com 07.12.2017) പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവാമൃത ജയേഷാണ് വീണുകിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് നല്‍കി ഏവര്‍ക്കും മാതൃകയായത്. ബുധനാഴ്ച വൈകുന്നേരം 6 മണിയോടെ പെരുമ്പ മാര്‍ക്കറ്റ് റോഡില്‍ സാധനങ്ങള്‍ വാങ്ങാനായി എത്തിയ മാതാപിതാക്കളോടൊപ്പം വന്നതായിരുന്നു ദേവാമൃത. കടയുടെ സമീപത്തായി റോഡിനരികില്‍ കിടന്ന ചെറിയ തുകല്‍ ബേഗ് സംശയം തോന്നി ദേവാമൃത എടുത്ത് നോക്കിയപ്പോഴാണ് പണവും ആധാര്‍കാര്‍ഡും കണ്ടത്. ഉടനെ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.
ദേവാമൃതയുടെ ആവശ്യപ്രകാരമാണ് കുട്ടിയേയും കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തിയതെന്ന് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു.
പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ അശോകിനെ പേഴ്‌സ് ഏല്‍പ്പിക്കുകയും, പേഴ്‌സ് പരിശോധിച്ച എസ്.ഐ
പേഴ്‌സിന്റെ ഉടമയും ഉടുമ്പന്തല സ്വദേശിനിയുമായ വി.കെ നഫീസയെ വിവരമറിയിക്കുകയും സ്‌റ്റേഷനില്‍ എത്താന്‍
പറയുകയുമായിരുന്നു. എസ്.ഐ അശോകന്റെ സാന്നിധ്യത്തില്‍ ദേവാമൃത നഫീസയ്ക്ക് പണമടങ്ങിയ പേഴ്‌സ് കൈമാറി.
പയ്യന്നൂര്‍ സ്വദേശിയും പനത്തടി ഗ്രാമപഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് കെ.വി ജയേഷിന്റെയും ടി.വി വിധുവിന്റെയും മകളാണ് ഈ കൊച്ചുമിടുക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, payyannur, Cash, Student, Aadhar Card, Parents, Police-station, Purse, Returns, Returns abandoned purse to owner.
< !- START disable copy paste -->