city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബഹുമാനപ്പെട്ട എം പി, ഞങ്ങളെ കര്‍ണ്ണാടകയിലേക്ക് വിട്ടേക്ക്

നിസാര്‍ പെര്‍വാഡ്

(www.kasargodvartha.com 29.03.2020) ബഹുമാനപ്പെട്ട കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഒരു വീഡിയോ കാണാനിടയായി. അതില്‍ അദ്ദേഹം ചികിത്സക്കും മറ്റും അയല്‍ സംസ്ഥാനമായ മംഗലാപുരത്തേക്ക് പോകുന്ന അതിര്‍ത്തി ദേശക്കാരെ അതിരൂക്ഷമായി വിമര്‍ശിക്കുന്നത് കാണാന്‍ സാധിച്ചു. സര്‍, സംസ്ഥാനത്തെ ഏറ്റവും വടക്കുള്ള കിടത്തി ചികിത്സിക്കാന്‍ എല്ലാ ഭൗതിക സൗകര്യവുമുള്ള ഒരു ആശുപത്രിയുടെ കാര്യം മാത്രം അങ്ങയുടെ മുമ്പില്‍ സമര്‍പ്പിക്കാം.

മഞ്ചേശ്വരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍. അവിടെ അനുവദിച്ച തസ്തികകള്‍, ഇപ്പോള്‍ ഡ്യൂട്ടിക്കെത്തുന്നവര്‍ എന്നീ ക്രമത്തില്‍ താഴെ കൊടുക്കുന്നു .

ഡോക്ടര്‍മാര്‍: 6,1

സ്റ്റാഫ് നഴ്‌സുമാര്‍: 2,0

നേഴ്‌സിങ് അസിസ്റ്റന്റ്മാര്‍: 3,1

ഫാര്‍മസിസ്റ്റ് : 1,1


ഡോക്ടര്‍മാരില്‍ രണ്ടു പേര്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ സ്വന്തം നാട്ടില്‍ ഡിപ്പാര്‍ടമെന്റ് ഒരുക്കിക്കൊടുത്ത സൗകര്യപ്രദമായ ലാവണത്തില്‍ ജോലി ചെയ്യുന്നു

(ശമ്പളം ഇവിടുത്തെ അക്കൗണ്ടിലും, ജോലി മറ്റൊരിടത്തും) . വര്‍ക്കിങ് അറേഞ്ച്‌മെന്റിലാകുമ്പോള്‍ ശമ്പളം നല്‍കുന്നത് ഈ സ്ഥാപനത്തില്‍ നിന്നായാല്‍ പകരം ആളെ വെക്കാനാവില്ല. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥ ക്ഷാമമനുഭവിക്കുന്ന കാസര്‍കോട് ജില്ലയില്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ ആളുകളെ അയക്കരുത് എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതാണ്. ജില്ലക്കാരനായ റവന്യൂ മന്ത്രി ചന്ദ്രശേഖരനടക്കമുളള മന്ത്രിമാര്‍ ക്യാബിനറ്റ് കൂടിയെടുത്ത തീരുമാനം. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് കാസര്‍ക്കോടെത്തുമ്പോള്‍ പുല്ലു വിലയാണല്ലോ?

സര്‍, ഞങ്ങളെ കുറ്റം പറയുന്ന നേരം കൊണ്ട് തലസ്ഥാന നഗരിയില്‍ ഭരണ സിരാ കേന്ദ്രത്തില്‍ തന്നെയുള്ള അങ്ങേക്ക് ഇനിയെങ്കിലും ആ വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് റദ്ദ് ചെയ്ത് രണ്ടു ഡോക്ടര്‍മാരെയും അടിയന്തിരമായും തിരിച്ചു വിളിപ്പിക്കാമോ?


മൂന്ന് ഡോക്ടര്‍മാര്‍ മംഗലാപുരത്ത് സ്ഥിരതാമസമാണ്. ഇപ്പോള്‍ ഇങ്ങോട്ട് വരാന്‍ പറ്റില്ലെന്ന് ന്യായം പറയുന്നു. ഇത്ര ദൂരം താമസിക്കാന്‍ പറ്റില്ലെന്നുള്ള സര്‍വ്വീസ് ചട്ടം ഇവിടെ കാസര്‍ക്കോട്ട് ആര് അനുസരിക്കാന്‍. ആര് അനുസരിപ്പിക്കാന്‍?

 നേഴ്‌സുമാരുടെ രണ്ടു പോസ്റ്റും കുറെ കാലമായി ഇവിടെ വേക്കന്റ് ആണ്. ലോകത്തില്‍ വിവിധ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ നേഴ്‌സുമാരെ സംഭാവന ചെയ്യുന്നത് കേരളമാണ്. ഈ സംസ്ഥാനത്ത് എത്ര വേണമെങ്കിലും നേഴ്‌സിങ് ബിരുദധാരികള്‍ ജോലി ഇല്ലാതെ ഇരിക്കുന്നുണ്ട്. മഞ്ചേശ്വരത്ത് അതില്‍ നിന്ന് രണ്ടു പേരെ നിയമിക്കാന്‍ എന്താണ് സര്‍ തടസ്സം.

നേഴ്‌സിങ് അസിസ്റ്റന്റുമാരില്‍ രണ്ടു പേരെ ആരോഗ്യ വകുപ്പ് തന്നെ വേറെ സ്ഥലത്ത് ഡ്യുട്ടിക്കയച്ചിട്ടുണ്ട്. ഇവിടെയാകുമ്പോള്‍ ചോദിക്കാനും പറയാനും ആരുമില്ലല്ലോ.
കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ഈ അശുപത്രിയിലെ കട്ടിലുകള്‍ എങ്ങനെ കാലിയാകാതിരിക്കും ?

ഭൗതിക സൗകര്യം ഇനിയും എത്ര വേണമെങ്കിലും ഒരുക്കി ക്കൊടുക്കാന്‍ ഭരണ ചുമതലയുളള മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സന്നദ്ധമാണ്. എന്നാല്‍ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണല്ലോ ?

ലോകമാദരിച്ച ഒരു സംസ്ഥാന ആരോഗ്യ മന്ത്രിയാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. അവരുടെ ശ്രദ്ധയില്‍ ഇവിടത്തെ പ്രതിനിധികള്‍ കാര്യം അവതരിപ്പിക്കാത്തതോ അതോ എന്നിട്ടും കൂട്ടാക്കത്തതോ?

അത്യുത്തര ദേശക്കാര്‍ക്കിത് മതി എന്നാണ് ഇനിയും ഭാവമെങ്കില്‍ സര്‍, ദയവ് ചെയ്ത് ഞങ്ങളെ വിട്ടേക്ക്. സംസ്ഥാന പുനര്‍നിര്‍ണ്ണയ കാലത്ത് നിയോഗിച്ച മഹാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാർശ അനുസരിച്ച് ഞങ്ങളെ കര്‍ണ്ണാടകയിലേക്ക് വിട്ടേക്ക്.

മംഗലാപുരത്ത് വന്‍കിട സ്വകാര്യ ആശുപത്രികള്‍ മാത്രമല്ല, സര്‍ക്കാര്‍ വെന്‍ ലോക് ഹോസ്പിറ്റല്‍, ചുരുങ്ങിയ ചെലവില്‍ പാവങ്ങള്‍ക്ക് മികച്ച ചികിത്സ നല്‍കുന്ന ഫാദര്‍ മുള്ളേര്‍സ് മുതലായ ചാരിറ്റി ആതുരാലയങ്ങൾ കൂടിയുണ്ട് എന്നതും മറക്കാതിരിക്കുക.

ബഹുമാനപ്പെട്ട എം പി, ഞങ്ങളെ കര്‍ണ്ണാടകയിലേക്ക് വിട്ടേക്ക്


Keywords:  Article, Kasaragod, Kerala, Trending, COVID-19, Top-Headlines, Nisar Perwad, Respected MP, Leave us to Karnataka
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia