മുഹമ്മദ് റാഫിയെ ആത്മാവില്‍ കുടിയിരുത്തിയ എന്‍ എ സുലൈമാന്‍
Jan 1, 2020, 20:32 IST
അനുസ്മരണം/ എരിയാല്‍ ഷരീഫ്
(www.kasargodvartha.com 01.01.2020)
വെണ്മയുടെ ആ ഇതളറ്റുവീണ് എട്ടാണ്ട് തികയുന്നു. കാസര്‍കോടന്‍ പരിസരങ്ങളില്‍ വിശുദ്ധിയുടെ നറുമണം ചൊരിഞ്ഞ് സുലൈമാന്‍ ഇപ്പോഴും അരികിലെവിടെയോ ഉണ്ടെന്ന തോന്നല്‍....കാണാമറയത്താണെങ്കിലും കാതുകളിലിപ്പോഴും ആ സ്നേഹമധുരം വന്നുവീഴുന്നതുപോലെ. എന്‍ എ സുലൈമാന്റെ ജീവിതം ഓരോ ഹൃദയത്തിലും കോറിയിട്ട നന്മയുടെ മഴവില്ലിന് മനോഹാരിത എത്ര പറഞ്ഞാലും തീരില്ല. അത്രമേല്‍ അഴകുറ്റതായിരുന്നു സത്യശോഭ തൂകിയ ആ വ്യക്തിത്വം.
വര്‍ഷം എട്ട് കഴിഞ്ഞിട്ടും മരിക്കാതെ നില്ക്കുന്ന ചില ഓര്‍മകളില്‍ ഒന്നാണ് എന്‍ എ സുലൈമാന്‍. തൂവെള്ള സഫാരിയിട്ട് വെള്ള ഉറുമാല് വീശിയുള്ള എന്‍ എയുടെ നടത്തം കാസര്‍കോട് തെരുവിന് ഏറെ പരിചയമുള്ളതാണ്. മൗലവി ട്രാവല്‍സ് ഡയറക്ടര്ക്കപ്പുറം എഴുത്തുകാരന്, സഹൃദയന്, സംഘാടകന്‍, രാഷ്ട്രീയക്കാരന്, നിരവധി സംഘടനയുടെ സാരഥി എന്ന നിലകളിലെല്ലാം എന്‍ എ തന്‍േറതായ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.
വിശ്വ ഗായകന് മുഹമ്മദ് റാഫിയെ തന്റെ ആത്മാവില്‍ കുടിയിരുത്തിയ സഹൃദയ മനസ്സായിരുന്നു എന്‍ എയുടേത്. റാഫി എന്ന പാട്ടുകാരനിലപ്പുറം മുഹമ്മദ് റാഫിയുടെ വിശുദ്ധ ജീവിതമാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്. ജീവിതത്തില്‍ റാഫിയുടെ ജീവിത വിശുദ്ധി പകര്‍ത്തിയ ഒരാളും കൂടിയായിരുന്നു. മുഹമ്മദ് റാഫിയുടെ ഗാന മാധുര്യം പോലെയായിരുന്നു സുലൈമാന്റെ സാമൂഹ്യ ഇടപെടലും. അതുകൊണ്ട് തന്നെ മുഹമ്മദ് റാഫിക്കൊരു സ്മാരകം വേണമെന്ന നിര്‍ബന്ധത്തിലാണ് തളങ്കരയില്‍ റാഫി മഹല്‍ പിറക്കുന്നത്.
ഇന്ന് ഇന്ത്യയില്‍തന്നെ സ്വന്തം കെട്ടിടമുള്ള ഒരു റാഫി സ്മാരകം റാഫി മഹലാണെന്ന് അറിയുന്നവര്‍ വിരളം.
ജീവകാരുണ്യവും കറകളഞ്ഞ സ്നേഹവും സഹജീവികള്‍ക്കായി ആരുമറിയാതെ കൈമാറി, എന്‍ എയുടെ തലോടല്‍ കിട്ടിയവര്‍ നിരവധി.
എന്‍ എക്ക് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും എന്നും ഹരമായിരുന്നു. മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഇഷ്ട തോഴനും അവരുമായി ചങ്ങാത്തം മുറിയാതെ നിലനിര്‍ത്തുന്നതിലും വളരെയധികം തല്പരനുമായിരുന്നു. കാസര്‍കോടിന്റെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ വാര്‍ത്തകള്‍ അറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ ആശ്രയിച്ചിരുന്നത് സുലൈമാനെയായിരുന്നു. മംഗലാപുരം വിമാന ദുരന്തം മാധ്യമങ്ങള്‍ ആദ്യം അറിയുന്നത് എന്‍ എ വഴിയാണ്. വിമാന ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിനുവേണ്ടി അധികൃതരുമായി നിരന്തര ഇടപെടലുകളും അവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ലഭ്യമാക്കുക വഴി എന്‍ എയുടെ സാന്നിധ്യം വിളിച്ചറിയിക്കുന്നത് സഹജീവികളോടുള്ള കാരുണ്യത്തിന്റെ കടലോളമുള്ള മനസ്സാണ്.
ഈ നാടിന്റെ ഈറന്‍ സ്മരണകളായി ഇനിയുമെത്രയോ കാലം സുലൈമാന്‍ തലമുറകളിലൂടെ ഇവിടെ ജീവിക്കുമെന്ന് നേര് പറയുന്ന കാലത്തിന്റെ മന്ത്രം....!
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Article, Death, Kasaragod, Remembrance of NA Sulaiman
< !- START disable copy paste -->