സചാര്‍ കമ്മീഷന്: പാലോളി കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചാര്‍ത്തിയ മഞ്ചേശ്വരത്തിന്റെ കൈയൊപ്പ്; ശനിയാഴ്ച അന്തരിച്ച സി. അഹ് മദ് കുഞ്ഞിയെക്കുറിച്ച്...
May 26, 2020, 13:53 IST
സൂപ്പി വാണിമേല്‍
(www.kasargodvartha.com 26.05.2020) കാലം 2007. ജമാഅത്തെ ഇസ് ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍ വിളിച്ചു.'ആരാണീ സി. മുഹമ്മദ് കുഞ്ഞി?' കാഞ്ഞങ്ങാട്ടുകാരനാണെന്ന മറുപടിയില്‍ അദ്ദേഹം തൃപ്തനായില്ല. തുടരന്വേഷണത്തില്‍ അറിഞ്ഞു,'മു'അല്ല,'അ'ആണ് പേരിന്റെ ആദ്യാക്ഷരം.അന്ന് എത്ര അപരിചിതനായിരുന്നുവോ അതിന്റെ തുടര്‍ച്ചയുടെ അടയാളമായിരുന്നു ഞായറാഴ്ച പത്രങ്ങളുടെ ശ്മശാനത്തില്‍ ഒറ്റ കോളത്തില്‍ കിടന്ന സി.അഹമ്മദ് കുഞ്ഞി.ഒരാള്‍ മഹാനാവണമെങ്കില് അനേകം കൂലിക്കാരെ ഏര്‍പ്പാട് ചെയ്യണം എന്നതാണ് പൊതു സ്ഥിതിയെങ്കില്‍ ഞാനാണ് മഹാന്, ഞാനേയുള്ളൂ മഹാന്,ഞാനേ ആകാവൂ മഹാന് ശൈലിയാണ് കാസര്‍കോട്ട്.ആ ശൈലിയോട് പൊരുതിയ ജനനേതാവാണ് ശനിയാഴ്ച അന്തരിച്ച മഞ്ചേശ്വരത്തെ സി.അഹ്മദ് കുഞ്ഞി.യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന് 2006 നവംബര്‍ 30ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടി ചെയര്‍മാനായി സര്‍ക്കാര്‍ 2007 ഒക്ടോബര്‍ 15 ന് രൂപവത്കരിച്ച സമിതിയില്‍ അംഗമായിരുന്നു സി എന്ന് അറിയപ്പെട്ട കുഞ്ഞി.ടി.കെ.ഹംസ എം.പി,കെ.ഇ.ഇസ്മയില്‍ എം.പി,കെ.എ.അസീസ് എം.എല്‍.എ,ഡോ.കെ.ടി.ജലീല്‍ എം.എല്‍.എ,ടി.കെ.വില്‍സണ്‍,ഡോ.ഫസല്‍ ഗഫൂര്‍, മാധ്യമം എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്,ഡോ.ഹുസൈന് രണ്ടത്താണി,കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍.
കേരളത്തിനും പുറത്തും അറിയപ്പെടുന്ന ഈ മഹാന്മാരുടെ കൂട്ടത്തില്‍ എന്തെങ്കിലും സന്തുലനം പാലിക്കാന്‍ ഉള്‍പ്പെടുത്തിയ പേരായിരുന്നില്ല അഹ്മദ് കുഞ്ഞിയുടേത്.മുസ് ലിം ലീഗ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന അദ്ദേഹത്തിന്റെ കഴിവുകളും ബോധ്യങ്ങളും പാര്‍ട്ടി തിരിച്ചറിഞ്ഞതിന്റേതായിരുന്നു പരിഗണന.പാലോളി കമ്മിറ്റി അംഗങ്ങളുമായി സമ്പര്‍ക്കം എന്ന ജമാഅത്തെ ഇസ്ലാമി തീരുമാന ഭാഗമായിരുന്നു ഹമീദ് വാണിമേലിന്റെ വിളി.
മഞ്ചേശ്വരം മുറ്റത്തെ മുല്ലയുടെ പരിമളം കേരളമാകെ പരക്കുന്നതിന്റെ മണമടിച്ച നാളുകളില്‍ സൗരഭ്യം കൂട്ടാന്‍ കൂട്ടായി നിന്നപ്പോള്‍ അദ്ദേഹം പങ്കുവെച്ച സന്തോഷവും പ്രതീക്ഷയും ഇതൊക്കെയായിരുന്നു-ജമാഅത്ത് പൊളിറ്റിക്കല്‍ സെക്രട്ടറി വിളിച്ചത്,ആ പ്രസ്ഥാന പ്രതിനിധിയായ എ.ആര്.സമിതിയില്‍ അംഗമായുള്ളത്, അദ്ദേഹത്തിന്റെ പത്രവും അതിന്റെ കാസര്‍കോട് ജില്ലയിലെ പ്രതിനിധിയും ഒപ്പമുള്ളത്.പാലോളി കമ്മിറ്റി കാസര്‍കോട് സിറ്റിംഗ് നിശ്ചയിച്ചപ്പോള്‍ അതില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രത്യേകം എടുത്തു വെക്കുകയും അത് ഒ.അബ്ദുറഹ്മാന് സാഹിബുമായി ചര്‍ച്ച ചെയ്യാന്‍ അവസരം തേടുകയും ചെയ്തപ്പോള്‍ സിയില്‍ പ്രകടമായ ഉത്സാഹം അവര്‍ണ്ണനീയമായിരുന്നു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ കാസര്‍കോട് സിറ്റിംഗില്‍ ജമാഅത്തെ ഇസ്ലാമി പ്രതിനിധിയായ അംഗം മാത്രം വന്നില്ല.അത് സിയില്‍ സൃഷ്ടിച്ച അന്തസ്സംഘര്‍ഷം 'സൂപ്പ്സാബ്'സംബോധനയോടെ അദ്ദേഹം നടത്തിയ ഓരോ പ്രതികരണങ്ങളിലും നിഴലിച്ചു.
പതിനാല് ജില്ലകളില്‍ പാലോളി കമ്മിറ്റി നടത്തിയ സിറ്റിംഗുകളില്‍ 398 പ്രതിനിധികളില്‍ നിന്നായി 4000 നിര്‍ദ്ദേശങ്ങളാണ് ലഭ്യമായിരുന്നത്.
ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്നങ്ങള്‍ക്ക് ഉപരിയായ സവിശേഷതകള്‍ കാസര്ക്കോട്ടുണ്ടെന്ന് സമിതി വഴി സര്‍ക്കാറിനെ ബോധ്യപ്പെടുത്താനുള്ള തീവ്രശ്രമം തന്നെ സി നടത്തി.
ഉര്‍ദു മാതൃഭാഷയായ തുര്ക്കന്മാര് എന്നറിയപ്പെടുന്ന, ടിപ്പുസുല്‍ത്താന്റെ പടയാളികളുടെ പിന്മുറക്കാര് മഞ്ചേശ്വരം ഉപ്പളയില്‍ വലിയ സമൂഹമായി താമസിക്കുന്നുണ്ട്.ഹനഫികളായ ഈ വിഭാഗത്തിന്റെ പ്രത്യേക ആരാധനാലയവും മറ്റും പ്രവര്‍ത്തിക്കുന്നു.സചാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ഉര്‍ദു മേഖലക്ക് ശുപാര്‍ശ ചെയ്ത പ്രത്യേക ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കാനുള്ള സിയുടെ ഇടപെടല്‍ എടുത്തുപറയേണ്ടതാണ്.എന്നാല്‍ ഈ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ആരും ഉര്‍ദു മീഡിയം സ്കൂളില്‍ പഠിക്കുന്നില്ലെന്ന മുടന്തന്‍ ന്യായം പറഞ്ഞ് സചാര്‍ കമ്മീഷന് ശുപാര്ശയടിസ്ഥാനത്തില് ഉപ്പളക്ക് അവകാശപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം ഇംഗ്ലീഷ് മീഡിയമാക്കിയുള്ള പ്രഖ്യാപനമാണ് അന്നത്തെ തൊഴില്‍ മന്ത്രി പി.കെ.ഗുരുദാസന് നിയമസഭയില്‍ നടത്തിയത്.അതിന് ബലമായതാവട്ടെ പാലോളി കമ്മിറ്റി അംഗമായ ഡോ.കെ.ടി.ജലീല്‍ സഭയില്‍ നടത്തിയ പ്രസംഗവും.
സി.അഹ്മദ് കുഞ്ഞിയിലെ ഭാവനാസമ്പന്നത അദ്ദേഹം അധികാര സ്ഥാനങ്ങളില്‍ ഇരുന്നേടത്തെല്ലാം പ്രകടമായിരുന്നു.ഇ.പത്മാവതി പ്രസിഡണ്ടായ 2000-2005 വര്‍ഷ കാസര്‍കോട് ജില്ല പഞ്ചായത്ത് ഭരണസമിതി പുറത്തിറക്കിയ 'കാസര്‍കോട് ചരിത്രവും സമൂഹവും'
ഗ്രന്ഥത്തിന്റെ ആമുഖത്തിലും തുടര്‍ന്ന് എം.വി.ബാലകൃഷ്ണന് മാസ്റ്റര്‍ നേതൃത്വം നല്കിയ ഭരണസമിതി പുതുക്കി പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ അവസാന ഭാഗത്തും സി.അഹ്മദ് കുഞ്ഞിയുടെ സമര്‍പ്പണ പത്രം കാണാം.ഇന്നേവരെ കേരളത്തില്‍ മറ്റൊരു ജില്ലക്കും സാധിക്കാത്ത കാസര്‍ക്കോടിനെ സമഗ്രം സ്പര്‍ശിക്കുന്ന ഗ്രന്ഥം 1995-2000 വര്‍ഷങ്ങളില്‍ പ്രഥമ ജില്ല പഞ്ചായത്ത് പ്രസിഡണ്ടായ സി.അഹ്മദ് കുഞ്ഞി ആവിഷ്കരിച്ച പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനം മാത്രമാണതെന്ന് ആ പത്രിക ബോധ്യപ്പെടുത്തും.അന്ന് അദ്ദേഹം മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് കൂടിയായിരുന്നു.
'കേട്ടു കേള്വികളും വിരലിലെണ്ണാവുന്ന അല്പം ചില രേഖകളുമല്ലാതെ യുക്തിസഹവും വിശ്വാസ യോഗ്യവുമായ പൂര്‍വ്വകാല ചരിത്രത്തിനെ സംബന്ധിച്ച തെളിവുകള്‍ ലഭ്യമല്ലാത്ത കാസര്‍കോട് ജില്ലയുടെ ചരിത്രം തനതായി അന്വേഷിച്ചറിഞ്ഞ് ആധികാരികമായ ചരിത്ര ഗ്രന്ഥം രചിക്കുക എന്ന ദുഷ്കരമായ ജോലിയാണ് കാസര്‍കോട് ജില്ലയുടെ ആദ്യത്തെ ജില്ല പഞ്ചായത്ത് ഭരണസമിതി എന്ന നിലയില്‍ ഞങ്ങള്‍ ഏറ്റെടുത്തത്.ജനകീയാസൂത്രണ പദ്ധതിയുടെ കീഴില്‍ ഞങ്ങളുടെ സമിതി ഏറ്റെടുത്ത വിവിധ പ്രൊജക്ടുകളില്‍ ഒരു പക്ഷെ ഏറ്റവും സാര്‍ത്ഥകവും ഈ പ്രൊജക്ട് തന്നെയായിരിക്കും.ജില്ലയെ സംബന്ധിച്ച് അതിന്റെ ചരിത്രത്തില്‍ എന്നെന്നും നിലനില്‍ക്കുന്ന ഒരു സംഭാവനയാണ് കാസര്‍കോട് ജില്ല പഞ്ചായത്ത് തയ്യാറാക്കിയ ഈ ചരിത്ര ഗ്രന്ഥം.ഇതിന്റെ ചുമതല ഏറ്റെടുത്ത എഡിറ്റോറിയല്‍ ബോര്‍ഡിനോടും അവര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്കിയ ഉപദേശക സമിതിയോടും ഇതില്‍ സഹകരിച്ച എല്ലാ ചരിത്ര ഗവേഷകരോടും വിദ്യാര്‍ഥികളോടും സ്ഥാപനങ്ങളോടും ഞങ്ങള്‍ക്ക് നിസ്സീമമായ കടപ്പാടുണ്ട്.ചരിത്ര രചന സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കാന് എഡിറ്റോറിയല്‍ ബോര്‍ഡിന് പൂര്‍ണ്ണമായ സ്വാതന്ത്ര്യം ഞങ്ങള്‍ നല്‍കിയിരുന്നു.
ജില്ലയുടെ ആദ്യത്തെ ആധികാരിക ചരിത്ര ഗ്രന്ഥം എന്ന നിലയില്‍ ഈ ഗ്രന്ഥവും ഇതിന്റെ രചയിതാക്കളും കൂടി ചരിത്രത്തിന്റെ ഭാഗമാവുന്നതില്‍ ആത്മാര്‍ത്ഥമായി സന്തോഷിച്ചുകൊണ്ട് ഈ ഗ്രന്ഥം പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.
ആശംസകളോടെ
സി.അഹ് മദ് കുഞ്ഞി
(പ്രസിഡണ്ട് ജില്ലാ ഞ്ചായത്ത് 1995-2000)
അഹ് മദ് കുഞ്ഞി മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ടായ കാലത്താണ് മലബാര്‍ അക്വാഫാം എന്ന ചെമ്മീന്‍ കൃഷി സ്ഥാപനം അന്നത്തെ ഫിഷറീസ് മന്ത്രി എം.ടി.പത്മ ഉദ്ഘാടനം ചെയ്തത്.പഞ്ചായത്ത് പാട്ട വ്യവസ്ഥയില്‍ കൈമാറിയ ഭൂമിയില്‍ തുടങ്ങിയ ഫാം പഞ്ചായത്തിന് സ്ഥിരവരുമാനവും പ്രദേശവാസികള്‍ക്ക് തൊഴിലും തീരദേശത്തിന് ഉണര്‍വ്വും പകര്‍ന്ന പദ്ധതിയായിരുന്നു.ഈ സ്ഥാപനം പിന്നീട്
ഒരു യു.ഡി.എഫ് പ്രമുഖന്റെ കേസ്സും ഇടത് മുന്നണി ഭരണത്തില്‍ അഡ്വക്കറ്റ് ജനറലായിരുന്ന വ്യക്തിക്ക് കൈമാറിയ ലക്ഷങ്ങളുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രീയ അശ്ലീലം സിയില്‍ നിന്ന് അകലം പാലിച്ച് സംഭവിച്ചതാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മഞ്ചേശ്വരം കണ്‍സ്യൂമര്‍ സൊസൈറ്റി നടത്തുന്ന പൗരാവകാശ പ്രവര്‍ത്തനങ്ങള്‍ ആലംബഹീനര്‍ക്ക് അത്താണിയും ബ്യൂറോക്രാറ്റുകള്‍ക്ക് ഭീഷണിയുമാണ്.
സ്വയം ചരിത്രമാവുക കൂടിയായിരുന്നു'സി'എന്നറിയപ്പെട്ട സി.അഹ്മദ് കുഞ്ഞി.തുളുനാടിന്റെ ഭാഷകളും വേഷവും പ്രസംഗ ഗാംഭീര്യവും കൊണ്ട് മഞ്ചേശ്വരത്ത് ഇദ്ദേഹം മേല്‍കൈ നേടുന്നതിനെതിരെ മുസ്ലിം ലീഗിനകത്തുണ്ടായ കരുനീക്കങ്ങളെ തുടര്‍ന്നാണ് സി പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നത്.അദ്ദേഹത്തിന് വളരെ വേഗം ആ പാര്‍ട്ടിയില്‍ അംഗീകാരം ലഭിക്കുകയും നേതൃത്വത്തിലെത്തുകയും ചെയ്തിരുന്നു.
കമ്മ്യൂണിസ്റ്റ് രീതികളും തന്റെ സലഫിസവും തമ്മിലുള്ള മനോസംഘര്‍ഷം പിരിമുറുകിത്തുടങ്ങിയ ഘട്ടത്തില്‍ ചെങ്കൊടി ഉപേക്ഷിച്ചു.മഞ്ചേശ്വരം റയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് കളിപ്പാട്ടങ്ങളും യൂനാനി മരുന്നും വില്‍ക്കുന്ന കൊച്ചു കടയിലേക്ക് ഒതുങ്ങിയെങ്കിലും രാഷ്ട്രീയാതീത ആദരവോടെ അദ്ദേഹത്തെ ജനങ്ങള്‍ സമീപിക്കുന്നുണ്ടായിരുന്നു.
വെല്ഫേര് പാര്‍ട്ടി ജില്ല പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആ പാര്‍ട്ടി സംഘാടന ഭാഗമായി സിയുമായി ഇടപഴകിയതും അദ്ദേഹത്തെ അടുത്തറിഞ്ഞപ്പോള്‍ വലിയ മനുഷ്യന് മനസ്സില്‍ കയറിയതും മാസങ്ങള്‍ മുമ്പ് ശാന്തപുരം യാത്രാവേളയില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി.മുഹമ്മദ് വേളം പങ്കുവെച്ചിരുന്നു.പ്രബോധനം വാരികക്ക് വേണ്ടി സിയെക്കുറിച്ച് ഫീച്ചര്‍ തയ്യാറാക്കുന്ന കാര്യവും സംസാരിച്ചു. അതിനുള്ള മാനസിക തയ്യാറെടുപ്പിനിടെ മഞ്ചേശ്വരം പ്രസ് ഫോറം പ്രസിഡണ്ട് റഹ്മാന് ഉദ്യാവര്‍ സിയുടെ ആരോഗ്യ നില സൂചിപ്പിച്ച് വിളിക്കുകയും ചെയ്തതാണ്.ലോക്ക്ഡൗണ്‍ വിലക്കുകള്‍ കാരണം ആ ദൗത്യം നീട്ടിവെക്കല്‍ അനിവാര്യമായി.
വെല്ഫേര് പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരിക്കെയാണ് മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് എം.സി.ഖമറുദ്ദീനും ജനറല്‍സെക്രട്ടറി എ.അബ്ദുറഹ്മാനും അദ്ദേഹത്തെ ചെന്ന് കണ്ട് തിരിച്ചു വരാന്‍ അഭ്യര്‍ത്ഥിച്ചത്.താന്‍ വളര്‍ത്തിയ പച്ചയിലേക്ക് മടങ്ങുകയും ചെയ്തു.ഞായറാഴ്ച ഈദുല്‍ ഫിത്വര്‍ ദിന കൂടിച്ചേരലിന്റെ ഭാഗമായി ടിഎമ്മിനെ വാണിമേല്‍ പുഴയുടെ തീരത്ത് വീണ്ടും കണ്ടുമുട്ടിയപ്പോഴേക്കും സി ചരിത്രമായി കഴിഞ്ഞിരുന്നു.
Keywords: Article, Top-Headlines, Manjeshwaram, Remembrance, Remembrance of C Ahmed Kunhi
< !- START disable copy paste -->

ശ്രീജ നെയ്യാറ്റിന്കരക്കൊപ്പം സി അഹ് മദ് കുഞ്ഞി
ഹമീദ് വാണിമേല്‍
കാസര്‍കോട് ചരിത്രവും സമൂഹവും ഗ്രന്ഥം
ഒ അബ്ദുര്‍ റഹ് മാന്‍
മഞ്ചേശ്വരത്ത് കണ്‍സ്യൂമര്‍ സൊസൈറ്റി നേതൃത്വത്തില്‍ പൗരാവലി സൂപ്പി വാണിമേലിനെ ആദരിച്ച ചടങ്ങില്‍ സി അഹ് മദ് കുഞ്ഞി
< !- START disable copy paste -->