city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആദൂര്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍: മണ്‍മറഞ്ഞത് ലാളിത്യത്തിന്റെ പ്രതീകം

അനുസ്മരണം/ എ ബെണ്ടിച്ചാല്‍

(www.kasargodvartha.com 13.04.2019) ആദൂര്‍ തങ്ങള്‍ മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ്. അതിന്റെ പ്രധാനപ്പെട്ട ഒരു ഉദാഹരണം തങ്ങള്‍ ഒരു പര ജീവി സ്‌നേഹിയായിരുന്നു എന്നതാണ്. ലൗഗീക സുഖം ആഗ്രഹിക്കാതിരുന്ന തങ്ങള്‍ താമസിച്ചിരുന്ന വീട് തന്നെയാണ് അതിന് തെളിവ്. കൊട്ടാരം പണിയാമായിരുന്നിട്ടും ഒരു പഴകി ദ്രവിച്ച വീട്ടിലായിരുന്നു തങ്ങള്‍. എലികള്‍, കൂറകള്‍, ഉറുമ്പുകള്‍, ചിതലുകള്‍, പല്ലികള്‍ എന്നു വേണ്ട പലവിധ പ്രാണികളോടൊപ്പമായിരുന്നു തങ്ങളുടെ താമസം. ഒരു ചിലന്തിവല പോലും നശിപ്പിക്കുന്നത് തങ്ങള്‍ക്ക് ഇഷ്ടമായിരുന്നില്ല.

അനുദിനം ആവലാതികളും, വേവലാതികളുമായി വീട്ടുമുറ്റത്ത് എത്തുന്നവരോട് തങ്ങളുടെ മറുപടി: 'അള്ള സലാമത്ത്' എന്നായിരുന്നു. കോടികള്‍ സമ്പാദിക്കാമായിരുന്നിട്ടും ഒരു ഉത്തമ മുസല്‍മാന്റെ ജീവിതമായിരുന്നു തങ്ങളുടേത്. തങ്ങളുടെ നാവില്‍ നിന്നും ഉതിരുന്നത് രത്‌നങ്ങളാണെന്ന് വിശ്വസിച്ച് കാത്തുനില്‍ക്കുന്നവരുടെ മുന്നില്‍ തങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നത് തോന്നുമ്പോള്‍ മാത്രമായിരുന്നു. തന്റെ കഴിവിനെ വിലപേശി വിറ്റ് കാശാക്കാത്ത ഒരു മനുഷ്യനായിരുന്നു ആദൂര്‍ തങ്ങള്‍.
ആദൂര്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍: മണ്‍മറഞ്ഞത് ലാളിത്യത്തിന്റെ പ്രതീകം


റസൂലിന്റെ (മുഹമ്മദ് നബിയുടെ) പരമ്പരയില്‍പെട്ടവരാണ് സയ്യദ് (തങ്ങന്മാര്‍). ആദൂര്‍ ആറ്റക്കോയ തങ്ങളുടെ കുടുംബവും അതിലുള്‍പെട്ടതാണ്. ആറ്റക്കോയ തങ്ങളുടെ മനസ് എന്നും ആത്മീയതയില്‍ വേരൂന്നിയതായിരുന്നു. ഭൗതിഗത തൊട്ടു തീണ്ടാത്ത ആ നാക്കില്‍ നിന്നും ഉതിര്‍ന്നു വീണത് അറിവിന്റെ നെല്ലിക്കകളാണ്. വിശ്വാസികള്‍ക്ക് മധുരവും, അവിശ്വാസികള്‍ക്ക് കയ്പുമായിരുന്നു ആ നെല്ലിക്ക. ആറ്റക്കോയ തങ്ങളാകുന്ന നെല്ലിമരച്ചോട്ടില്‍ കുട്ടികളെപ്പോലെ മത-ജാതി ഭേദമന്യെനാന ദേശക്കാര്‍ ആറ്റക്കോയ തങ്ങളുടെ നാവില്‍ നിന്നും ഉതിരുന്ന ഔഷധവീര്യമുള്ള നെല്ലിക്ക പെറുക്കാന്‍ എത്തുമായിരുന്നു.

സയ്യദുമാരില്‍ (തങ്ങന്മാര്‍) ഒന്നിനും കൊള്ളാത്തവര്‍ ആരും തന്നെ ഇല്ല. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാത്തവരാണ് തങ്ങന്മാര്‍. നല്ലത് മാത്രം ചിന്തിക്കലും, നല്ലത് മാത്രം പ്രവര്‍ത്തിക്കലുമാണ് സയ്യദുകളുടെ പ്രത്യേകത. അതുകൊണ്ട് തന്നെയാണ് തങ്ങന്മാര്‍ക്ക് സമൂഹത്തില്‍ ഉന്നതന്മാര്‍ (ശുദ്ധര്‍) എന്ന പേര് തന്നെ ലഭിക്കാനും ബഹുമാന്യരാവാനും കാരണം. നമ്മുടെ നാട്ടില്‍ തന്നെ നിരവധി സയ്യിദ് കുടുംബങ്ങളുണ്ട്. പലരും പല കാര്യങ്ങളിലും ഉന്നതന്മാരുമാണ്. അവരില്‍ നിന്നെല്ലാം വേറിട്ടുനിന്നിരുന്ന ഒരു മഹാനാണ് ആദൂര്‍ തങ്ങള്‍. ഏത് നേരവും ഏകനില്‍ (അല്ലാഹു)വില്‍ ലയിച്ചിരുന്ന ആറ്റക്കോയ തങ്ങള്‍ക്ക് പരലോക ചിന്ത മാത്രമായിരുന്നു.

Related News:
ആദൂര്‍ തങ്ങള്‍ അന്തരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Remembrance of Adoor Thangal, A Bendichal, Article, Remembrance of Adoor Thangal

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia