city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വായന വെളിച്ചത്തിന്റെ താക്കോല്‍

ഇബ്‌നു പി മുഹമ്മദ് അലി

(www.kasargodvartha.com 19.06.2021) 1996 മുതല്‍ കേരള സര്‍കാര്‍ ജൂണ്‍ 19 വായന ദിനമായി ആചരിക്കുന്നു. ഈ ദിവസം മുതല്‍ 25 വരെ വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി എന്‍ പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. കേരള സര്‍കാര്‍ അദ്ദേഹത്തിന്റെ ചരമ ദിനമാണ് കേരളത്തില്‍ വായനദിനമായി ആചരിക്കുന്നത്‌.

വായന വെളിച്ചത്തിന്റെ താക്കോല്‍

കേരള നിയമസഭ അംഗീകരിച്ച കേരളപബ്ലിക് ലൈബ്രറീസ് ആക്ട് പി എന്‍ പണിക്കരുടെ സ്വപ്നമായിരുന്നു. സ്‌കൂളുകളില്‍ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബുകളും ഐ ടി ക്ലബുകളും ഇലക്ട്രോണിക് ക്ലബുകളും ആരംഭിക്കാന്‍ ഈ സമയം ഉപയോഗപെടുത്തുന്നു.

പി എന്‍ പണിക്കരുടെ ഓര്‍മയ്ക്കായി 2004 ജൂണ്‍ 19നു അഞ്ചു രൂപയുടെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.

'വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും' വായനയുടെ ശക്തിയെ കുറിച്ചുള്ള ബോധം നമ്മുടെ മനസിലേക്ക് ആവാഹിക്കുന്നത് കുഞ്ഞുണ്ണി മാഷിന്റെ വാക്കുകള്‍ ഓര്‍ക്കുമ്പോഴാണ്.

ഖുര്‍ആനിലെ ആദ്യം ഇറങ്ങിയ വാചകം നീ വായിക്കുക എന്നായിരുന്നു.

ഇലക്ട്രോണിക് മള്‍ടിമീഡിയ ഉപകരണങ്ങള്‍ വന്നതോടു കൂടി പുസ്തക വായനയെ മറക്കുന്നൊരു അവസ്ഥയാണുള്ളത്. വായന ഇപ്പോള്‍ ഇ-വായനയിലേക്ക് മാറിയിരിക്കുന്നു. പുസ്തകങ്ങള്‍ പരതിയുള്ള യാത്രകളെല്ലാം ഓര്‍മകള്‍ മാത്രമാകുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു.

പുസ്തകം കൊണ്ടുള്ള വായന അത് കണ്ണിനെ ബാധിക്കില്ല. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വായന കണ്ണിനെ നല്ല രീതിയില്‍ ബാധിച്ചേക്കും. പുസ്തകം അറിവിന്റെ ലോകമാണ് അതിനാല്‍ വായന ജീവിതത്തിലെ ആയുധമാണ്. വായനയിലൂടെ സംസ്‌കാര സമ്പന്നമായ ഒരു തലമുറയെ വാര്‍ത്തെടുക്കാനാവും. ഇരുട്ടില്‍ നിന്നുള്ള വെളിച്ചമാണത്.

പുസ്തകങ്ങള്‍ വെളിച്ചത്തിലേക്കുള്ള വഴി കാട്ടുന്നു. വിദ്യാര്‍ഥികള്‍ക്ക് പോലും ഹരമായിരുന്ന പുസ്തകംങ്ങള്‍ മറന്നു തുടങ്ങിയിരിക്കുന്നു.

നമ്മളെ കളിപ്പിച്ചതും ചിരിപ്പിച്ചതുമായ പുസ്തകങ്ങളുണ്ട്. അതൊക്കെ ജീവനില്ലാത്ത മനുഷ്യനെ പോലെ ഒതുങ്ങി. വിദ്യാര്‍ഥികളുടെ കൈകളില്‍ മൊബൈല്‍ ഫോണുകള്‍ കൊടുക്കുമ്പോള്‍ ഈ പുസ്തകങ്ങളെ മറന്നു തുടങ്ങുന്നു. വരും തലമുറയ്ക്ക് ആവശ്യമാണ് അറിവ്. അതിനാല്‍ പുസ്തകങ്ങളെ സ്‌നേഹിക്കുക. വായനയെ ആയുധമായി ഉപയോഗിക്കുക.

Keywords:  Reading-Day, Kerala, kasaragod, Article, Government, Education, Qurhan, Book, Students, Reading is key of light.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia