city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെരുവില്‍ ഓണസദ്യ വിളമ്പിയ രവിയെ കുറിച്ച് നിങ്ങളും അറിയണം

പ്രതിഭാരാജന്‍

(www.kasargodvartha.com 16.09.2016) ഓണവും ബലിപെരുന്നാളും കഴിഞ്ഞു. ആഘോഷങ്ങളും ആ്തുരസേവനവുമായി നാട് ആഘോഷ തിമിര്‍പ്പിലായിരുന്നു. ഉത്സവങ്ങളില്‍ പങ്കാളികളായവര്‍ അവരവരുടെ കര്‍മ്മപഥങ്ങളിലേക്ക് തിരിച്ചെത്തിത്തുടങ്ങി. പുഴിമാമാഫിയാ സംഘങ്ങള്‍ തുടങ്ങി പ്രകൃതിയെ കുഴിച്ചു കുഴി തോണ്ടുന്നവരും, സമാന്തര ബാറുകള്‍ നടത്തുന്നവര്‍ അടക്കം കൈകുലി വാങ്ങി സ്വന്തമായി കൈലാസം തീര്‍ക്കുന്നവര്‍ വരെ ധാനധര്‍മ്മ രംഗത്ത് സജീവമായിരുന്നു. എന്നാല്‍ അതില്‍ നിന്നുമൊക്കെ വേറിട്ടു നില്‍ക്കുകയാണ് കാഞ്ഞങ്ങാട് തെരുവില്‍ പച്ചക്കറി വിത്തു വില്‍ക്കുന്ന രവിയുടെ ഓണം. രവി വര്‍ഷം തോറും അനാഥര്‍ക്കായി നല്‍കാറുള്ള ഓണസദ്യയും, ഓണക്കോടിയും ദക്ഷിണയും ഇത്തവണ ജില്ലാ ആശുപത്രി പരിസരത്തു വെച്ചായിരുന്നു. അനാഥത്വത്തില്‍ ജനിച്ച് തെരുവില്‍ വളര്‍ന്ന് സമ്പാദ്യമില്ലെങ്കിലും കര്‍മ്മം കൊണ്ട് മനസു വലുതായ രവി താന്‍ വളര്‍ന്നതു പോലുള്ള സാഹചര്യങ്ങളില്‍ അനാഥമായി കഴിഞ്ഞു കുടുന്നവര്‍ക്ക് നല്‍കിയ ഓണസദ്യ വേറിട്ട കാഴ്ച്ചയാണ്.

എന്നും ഏതു നേരത്തും കാഞ്ഞങ്ങാട് തെരുവില്‍ പഴം പച്ചക്കറിയുടേയും, മറ്റു പൂവിത്തുകളും വില്‍ക്കുന്ന രവിയെ ഏവര്‍ക്കും സുപരിചിതമാണ്. രവിയോട് ചോദിച്ചപ്പോള്‍ പറഞ്ഞു. ജീവിതം മുന്നോട്ടു തള്ളിനീക്കാന്‍ വിത്തു കച്ചവടം തൊഴിലാക്കാനുള്ള കാരണം വിത്തു വാങ്ങിക്കൊണ്ടു പോയി മുളപ്പിച്ച് അതില്‍ നിന്നും കറിയുണ്ടാക്കി വീണ്ടും വിത്തു ചോദിച്ചു വരുന്നവരെ കാണുമ്പോള്‍, പൂവിത്തു വാങ്ങി ചെടിവളര്‍ത്തി അതിലെ പുവ് ചൂടി വഴിയോരത്തു കുടി നടന്നു നീങ്ങുന്ന സഹോദരികളെ കാണുമ്പോള്‍ കിട്ടുന്ന സംതൃപ്തി മറ്റേതൊരു ലഹരിയേക്കാളും ഏറെ സുഖകരമാണ്. ആ സംതൃപ്തി മാത്രമാണത്രെ അയാളുടെ സമ്പാദ്യം.

ഏഴാം വയസില്‍ തമിഴ്‌നാട്ടില്‍ നിന്നും ഒറ്റക്ക് കാഞ്ഞങ്ങാടെത്തിയ അനാഥന്‍. തെണ്ടി ജീവിച്ച് തെരുവിനൊപ്പം വളര്‍ന്നു. 19ാം വയസില്‍ ഇവിടുന്നു തന്നെ പെണ്ണുകെട്ടി. കടപ്പുറത്ത് ഒരു ഓലക്കുര തീര്‍ത്ത് അവിടെ ചിമ്മിനി വിളക്കില്‍ മുന്നു കുട്ടികളെ പഠിപ്പിച്ചു. തെരുവ് ഉറങ്ങും വരെ രവി കാഞ്ഞങ്ങാട്ടു തന്നെ കാണും. ഉണരുന്നതിനു മുമ്പെ തെരുവിലെത്തും.

ബംഗാളില്‍ നിന്നും നാട്ടിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നതിനു മുമ്പുള്ള കാലം. ഒരു ബംഗാളി യുവാവ് കുന്നുമ്മല്‍ വളവില്‍ ബസിനു കുറുകെ ചാടി മരിക്കാന്‍ കാത്തു നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. രവി അരികില്‍ ചെന്നു. ശരീരം ആകമാനം നാറുന്നു. മരിച്ചുകളായാനുള്ള ശ്രമത്തിനു കാരണം കഠിനമായ വിശപ്പായിരുന്നുവത്രെ. വിശന്നാലുള്ള വയറെരിച്ചലിന്റെ കാഠിന്യം നന്നായി അറിയാവുന്ന രവി ഹോട്ടലില്‍ കൊണ്ടു പോയി വയര്‍ നിറച്ചു. വൃണം കേറി കിടക്കുന്ന ശരീരം. ജനനേന്ദ്രീയം മുറിച്ചു മാറ്റിയ നിലയില്‍ പഴുത്ത് ചീഞ്ഞിരിക്കുന്നു. എങ്ങനെ രക്ഷപ്പെടുത്തും. ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോയിട്ട് ഓട്ടോക്കു പോലും കാശില്ല. കടം പറഞ്ഞ് റിക്ഷയിലിട്ട് അമ്പലത്തറയിലെ സ്‌നേഹാലയത്തില്‍ എത്തിച്ചു. ഗാര്‍ഡിയനായി നിന്നു. പൂര്‍ണസുഖം പ്രാപിച്ചതിനു ശേഷമാണ് അവിടുന്നും പറഞ്ഞു വിട്ടത്. രവിയുടെ കണ്ണും കാതും അന്നും ഇന്നും ഇതുപോലെ തെരുവിനു മുമ്പില്‍ തുറന്നു വെച്ചു തന്നെ.

പഴയ നാണയങ്ങള്‍ കണ്ടാല്‍ രവിക്കത് ദൗര്‍ബല്യമാണ്. കിട്ടിയ സമ്പാദ്യം മുവനും ഇരട്ടി വിലകൊടുത്താലും ശരി നാണയം വാങ്ങിക്കൂട്ടും. കള്ളും കഞ്ചാവുമടിച്ച് റോഡരികില്‍ മലര്‍ന്നു വീഴുന്നതിനേക്കാള്‍ എത്രയോ വലിയ ലഹരിയാണത്രെ അപൂര്‍വ്വ നാണയങ്ങള്‍ കൈയ്യില്‍ കിട്ടുമ്പോഴും, പൂവിത്ത് വില്‍ക്കുമ്പോഴും ആരെയെങ്കിലും സഹായിക്കുമ്പോഴും ഒക്കെ കിട്ടുന്നത്. ഉത്രാടം നാളില്‍ നൂറോളം അനാഥരെ ജില്ലാ ആശുപത്രിക്കരികിലേക്ക് എത്തിച്ച് അവര്‍ക്കെല്ലാം ദക്ഷിണയും, ഓണക്കോടിയും, സദ്യയും നല്‍കാന്‍ പണമെവിടെ എന്നു ചോദിച്ചപ്പോള്‍ ഒരു കുടുക്ക ഭണ്ഡാരമുണ്ടത്രെ. അച്ചനും മക്കളും മിച്ചം വരുന്ന പണം അതില്‍ നിക്ഷേപിക്കും. ഉത്രാട തലേന്ന് അതു തുറക്കും. ഇങ്ങനെ സദ്യ ഒരുക്കുന്നത് ഇത് മുന്നാം തവണയാണത്രെ. മരിക്കുന്നതു വരെ തുടരാണ് ആഗ്രഹം.

നിരവധി വ്യക്തിത്വങ്ങളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും കണ്‍പാര്‍ത്ത നാടാണ് കാഞ്ഞങ്ങാട്. ഈ തെരുവു പുത്രന്‍ പൂവിത്ത് വില്‍പ്പനയുടെ ഫലമായി കിട്ടുന്ന തുകയ്ക്കുള്ള ദാനധര്‍മ്മത്തിനോടൊപ്പം എത്തില്ല മറ്റൊന്നും. പൂവിത്ത് വില്‍പ്പനയും ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാണ്.

തെരുവില്‍ ഓണസദ്യ വിളമ്പിയ രവിയെ കുറിച്ച് നിങ്ങളും അറിയണം

Keywords:  Article, Onam-celebration, Prathibha-Rajan, helping hands, Coins, Ravi, Tamilnadu, Kasargod, Kanhangad, Hospital, Street.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia