city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളുമായി രനീഷ്

റഹീം കല്ലായം പൈക്ക

(www.kasargodvartha.com 20.09.2017) കലാകാരന്റെ മനസ്സിലെ സ്ഥായിഭാവത്തിന്റെ ആവിഷ്‌കാരമാണ് കലാരൂപം. കലാരൂപവും അയാളുടെ മനസിലെ ഭാവവും താരതമ്യത്തിനപ്പുറത്താണ്. ബൗദ്ധിക ചിന്താ തലത്തില്‍ മാത്രമാണ് ഇതിന്റെ ലാവണ്യാനുഭൂതി ഉണ്ടാവുന്നത്. ദാരുശില്‍പകലയില്‍ വിസ്മയം തീര്‍ക്കുകയാണ് നമ്മുടെ സ്വന്തം ഡോ. രനീഷ് അര്‍ലടുക്ക. കേരളത്തിലെയും കര്‍ണാടകയിലെയും പല ക്ഷേത്രങ്ങളിലും മുസ്ലിം പള്ളികളിലും ചര്‍ച്ചുകളിലുമൊക്കെ രനീഷിന്റെ കൊത്തുപണികള്‍ അത്ഭുതം സൃഷ്ടിച്ചുകഴിഞ്ഞു. പൈക്കയ്ക്ക് തൊട്ടടുത്ത ഗ്രാമമായ അര്‍ലടുക്കയിലാണ് ഈ കലാകാരന്‍.

ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളുമായി രനീഷ്

പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി കയറുമ്പോഴും തന്റെ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് രനീഷ്. മരം കൊണ്ടുള്ള ശില്‍പം, പാരമ്പര്യ ശില്‍പ നിര്‍മാണം തുടങ്ങിയവയ്ക്ക് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തമിഴ് ഇന്റര്‍നാഷണല്‍ യൂണിവേസ്റ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചതോടുകൂടി രനീഷിന്റെ ശില്‍പചാരുത ലോകമെങ്ങും അറിഞ്ഞു കഴിഞ്ഞു. സൂചിയും ബ്ലേഡും കൊണ്ട് ഏറ്റവും ചെറിയ പെന്‍സില്‍ മുനയുടെ അറ്റത്ത് മയിലും, സര്‍പ്പവും, താക്കോലും, കുളിക്കുന്ന സോപ്പ് കൊണ്ട് നിര്‍മിച്ച മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ ശില്‍പവും കൗതുകം നിറഞ്ഞതാണ്.

ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളുമായി രനീഷ്

ഗ്രാമത്തില്‍ നിന്ന് സ്വയം പഠിച്ച കരവിരുത് കൈമുതലാക്കിയ രനീഷ് കൊത്തുകലയില്‍ വിസ്മയം തീര്‍ത്തിരിക്കുന്നു. ക്ഷേത്രമുഖയാമം കിംപുരുഷ, വ്യാളി, രാശിചക്രം ക്ഷേത്രവാതില്‍, മസ്ജിദ് വാതിലുകള്‍, മെഴുക് ശില്‍പങ്ങള്‍, മരത്തില്‍ കൊത്തിയെടുത്ത പത്തടി നീളമുള്ള ഗീതോപദേശ ശില്‍പം എന്നിവ നിര്‍മിക്കുന്നതില്‍ അഗ്രഗണ്യനാണ്. ക്ഷേത്രശില്‍പ നിര്‍മാണത്തിലാണ് രനീഷിന്റെ വൈദഗ്ധ്യം. കേരളത്തിലും കര്‍ണാടകയിലും നൂറോളം ക്ഷേത്രങ്ങളില്‍ നമസ്‌കാര മണ്ഡപങ്ങള്‍ ഉള്‍പെടെ ചെയ്തുകഴിഞ്ഞു. ചര്‍ച്ചുകളിലും രനീഷിന്റെ കൈയ്യൊപ്പ് കാണാം.


ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളുമായി രനീഷ്
വിശുദ്ധ ചവറാച്ചന്‍, സത്യസായിബാബ, മാതാ അമൃതാനന്ദമയി, വയലാര്‍ തുടങ്ങിയവരുടെ രൂപങ്ങള്‍ മരത്തില്‍ കൊത്തിയെടുത്തിട്ടുണ്ട്. മരവൃത്തത്തില്‍ ചെയ്ത എലിസബത്ത് രാജ്ഞിയുടെ രൂപം വിദേശ പ്രദര്‍ശനങ്ങളില്‍ ശ്രദ്ധേയമായി കഴിഞ്ഞു. മരത്തില്‍ കൊത്തിയെടുത്ത സരസ്വതി ശില്‍പത്തിന് ഫെയ്‌സ് ബുക്കില്‍ ലഭിച്ച ലൈക്ക് ഒന്നര ലക്ഷം കവിഞ്ഞു. വരയും വര്‍ണനയും കൊണ്ട് ജനഹൃദയം കവര്‍ന്ന കൃഷ്ണന്‍ മാഷ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരച്ച വെട്ടിനിരത്തപ്പെട്ട വനത്തില്‍ മുട്ടയിടാന്‍ കൂടില്ലാത്ത കിളി മരക്കുറ്റിയുടെ പ്രതലത്തില്‍ മുട്ടയിടുന്ന ശില്‍പം അതേപടി നിര്‍മിച്ചതും ശ്രദ്ധേയമാണ്.

മാഷിനെ കാസര്‍കോട് പൗരാവലി ആദരിച്ചത് ഈ ശില്‍പം നല്‍കിയാണ്. വേദിയില്‍ കൃഷ്ണന്‍ മാഷ് രനീഷിനെ അനുമോദിക്കുകയും ചെയ്തു. പാരമ്പര്യമായി കിട്ടിയ ആശാരി പണിയില്‍ നിന്നുമാണ് രനീഷ് ദാരുശില്‍പിയാകുന്നത്. നിത്യവൃത്തിക്കായി കൊത്തുപണി ഉപാധിയാക്കിയ ഇദ്ദേഹത്തിന്റെ കരവിരുത് ആരെയും വിസ്മയിപ്പിക്കുന്നതാണ്. ജീവിച്ചിരിക്കുന്നവരെപോലും മരത്തില്‍ കൊത്തിയെടുക്കാന്‍ കഴിവുള്ള രനീഷിന്റെ കലാസൃഷ്ടി ഇനിയും വരാനിരിക്കുന്നു.

ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളുമായി രനീഷ്ഒരുപാട് പള്ളികളില്‍ മിമ്പര്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ രനീഷ് സന്തുഷ്ടനാണ്. ഇപ്പോള്‍ അമേരിക്കയിലേക്ക് വേണ്ടി ഒരു സൃഷ്ടിയുടെ പണിപ്പുരയിലാണ് ഈ യുവ ശില്‍പി. ബേക്കല്‍ കോട്ടയുടെ തീരത്ത് കേരള ലളിതകലാ അക്കാദമിയും, കേരള സാംസ്‌കാരിക വകുപ്പും ചേര്‍ന്നുനടത്തിയ ദേശീയ ദശദിന ദാരുശില്‍പ ക്യാമ്പില്‍ രാജ്യത്തെ 15 ശില്‍പികളില്‍ ഒരാളാവാന്‍ സാധിച്ചത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി കാണുന്നു എന്നു പറഞ്ഞ രനീഷ് ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ടന്ന് ഓര്‍മിപ്പിക്കുന്നു.

പിതാവ് രാഘവന്‍ ആചാരി, മാതാവ് ചിത്ര രാഘവന്‍, ഭാര്യ സൗമ്യ രനീഷ്, മകള്‍, രാഗപ്രിയ, സഹോദരന്‍ രജീഷ് എന്നിവരടങ്ങുന്നതാണ് രനീഷിന്റെ കുടുംബം.

ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളുമായി രനീഷ്
ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളുമായി രനീഷ്
ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളുമായി രനീഷ്
ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളുമായി രനീഷ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Article, Featured, Youth, Paika, Artist, Raneesh Arladukka, Raheem Kallayam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia