വര്‍ണ്ണവെറി: ചരിത്രത്തിലേക്കൊന്ന് തിരിഞ്ഞു നോക്കാം
Jun 9, 2020, 20:24 IST
ശാക്കിര്‍ മുണ്ടോള്‍
(www.kasargodvartha.com 09.06.2020) എനിക്ക് ശ്വാസംമുട്ടുന്നു.....
ഫ്ളൂയിഡിന്റെ അവസാനവാക്കേറ്റെടുത്തു അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വര്‍ണ്ണവെറിക്കെതിരെയുള്ള പ്രക്ഷോഭം.
ഈ സന്ദര്‍ഭത്തില്‍ ചരിത്രത്താളുകളില്‍ ഇടം കുറഞ്ഞതും വളരെ ചുരുക്കം പേര്‍ക്കുമാത്രം ഓര്‍മയുള്ളതുമായ ചരിത്രം ലോകം ചര്‍ച്ച ചെയ്യുകയാണ്.
തന്റെ 14-ാംവയസില്‍ കറുത്തവനായത് കൊണ്ടുമാത്രം നീതിനിഷേധിച്ച ജോര്‍ജ് സ്റ്റിന്നി എന്ന ബാലന്റെ ചരിത്രം..
1944 മാര്‍ച്ച് 24 ന്റെ സായാഹ്നത്തില്‍ മെയ്പോസ് പൂക്കള്‍ ശേഖരിക്കുനതിനായി ബെറ്റിജുന്‍ എന്ന 11കാരിയും മേരി എമ്മ എന്ന ഏഴ് വയസ്സുകാരിയും അക്കാലത്ത് കറുത്തവര്‍ഗക്കാര്‍ മാത്രം താമസിച്ചുവന്നിരുന്ന അല്‍കോളോ പട്ടണത്തിലെത്തി. അവിടെവെച്ചവര്‍ നിഷ്‌കളങ്കനായ ഒരു 14കാരനെ കണ്ടുമുട്ടി. പൂക്കള്‍ എവിടെകിട്ടുമെന്നു തിരക്കി. അറിയില്ലെന്ന മറുപടിയും. ഈ സമയം തടികയറ്റിവന്ന ഒരു ട്രക്ക് അതുവഴി കടന്നുപോവുകയും ചെയ്തു.
പിറ്റേദിവസംവരെ വീട്ടിലെത്താത്ത മക്കളെത്തിരക്കി എത്തിയ മാതാപിതാക്കള്‍ക്ക് കണ്ടതോ തലതകര്‍ന്ന ചേതനയറ്റ ശരീരങ്ങള്‍. കൊലപാതകം ആള്‍ക്കോ പട്ടണത്തെ ഇളക്കിമറിച്ചു. ജനരോഷം കത്തിപ്പടർന്നു.കുട്ടികളെ അവസാനമായി കണ്ടതും സംസാരിച്ചതുമെന്ന നിലയ്ക്ക് ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് കുറ്റസമ്മതം നടത്തിയെന്നും എച്ച്. എസ് ന്യൂമാന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ അറിയിച്ചു.
സ്റ്റിന്നിയുടെ മാതാപിതാക്കള്‍ നാടുവിട്ടോടി. അവസാനം വെള്ളക്കാരായ ജൂറി സ്ടിന്നി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 1944 ജൂണ്‍ 16ന്` വധശിക്ഷ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. വൈദ്യുതികസേരയില്‍ നേരാംവണ്ണം ബന്ധിപ്പിക്കാന്‍ പോലും പറ്റാതെ, ബൈബിള്‍ മുറുകെപ്പിടിച്ചുകരഞ്ഞ ആ കുഞ്ഞു ശരീരത്തില്‍ 2,400 വാട്ട്സ് വൈദ്യതി പ്രവഹിപ്പിച്ചു. നാലു മിനുറ്റുകള്‍ക്കകം ബാലന്‍ ലോകത്തോട് വിടപറഞ്ഞു.
ചില അസ്വാഭാവികത തോന്നിയതിനാല്‍ 2014ല്‍ കേസ് വീണ്ടും പുനര്‍വിചാരണക്കെടുത്തു. സ്റ്റിന്നിക്ക് യാതൊരു നിയമ പരിരക്ഷയും കിട്ടിയില്ലെന്നും പോലീസ് മര്‍ദ്ദനത്തിലൂടെ ആണ് കുറ്റസമ്മതം നടത്തിയതെന്നും കോടതി കണ്ടെത്തി .
2014 ഡിസംബര്‍ 17 ന് ജഡ്ജ് ജോര്‍ജ് കമേര്‍ മുള്ളര്‍ വികാരനിര്‍ഭരമായി 1944ലെ വിധി തിരുത്തികൊണ്ട് സ്റ്റിന്നി കുറ്റക്കാരനല്ലെന്ന് വിധി പുറപ്പെടുവിച്ചു. നീണ്ട 70 വര്‍ഷം വേണ്ടി വന്നു വര്‍ണവെറിയാൽ കൊല്ലപ്പെട്ട ആ 14കാരന് മണ്ണിനടിയില്‍നിന്നും നീതി ദേവിയുടെ വിധി കേള്‍ക്കുവാന്‍!
Keywords: Article, World, racism: Let's go back to history