ഡോ. സത്താറിന്റെ 'പുലര്‍കാല കാഴ്ചകള്‍' പൊള്ളുന്ന ജീവിത യാത്രയുടെ നേര്‍സാക്ഷ്യം
Jun 16, 2020, 20:54 IST
പുസ്തക പരിചയം/ എരിയാല്‍ ഷരീഫ്
(www.kasargodvartha.com 16.06.2020) കോവിഡ് കാലത്ത് വീട്ടിനകത്തുള്ളയിരിപ്പില് വായനയ്ക്കായി സുഹൃത്തും കാസര്‍ക്കോട് സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെ ശ്വാസകോശ രോഗവിഭഗ്ദനുമായ ഡോ. അബ്ദുല്‍ സത്താറിന്റെ 'പുലര്‍കാല കാഴ്ചകള്‍' എന്ന പുസ്തകം കൈയിലെത്തിയത്. തന്റെ ജീവിതയാത്രയില്‍ കണ്ട നേര് സത്യങ്ങളുടെ അനുഭവ വിവരണങ്ങളടങ്ങിയ 23 ഓളം ലേഖനങ്ങള്‍. ഒറ്റയിരിപ്പില്‍ വായനയ്ക്ക് സുഖം നല്‍കുന്നതാണ് ഓരോ അധ്യായവും. പലതും കവിത പോലെ മനോഹരവും! പച്ചയായ ജീവിത സത്യങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് വിമര്‍ശനത്തിന്റെ ഒളിയമ്പുകള്‍ പായിക്കാനും ഡോ.സത്താര്‍ ശ്രമം നടത്തിയിട്ടുണ്ട്.
നന്മയും തിന്മയും സങ്കടവും പരിഭവവും സമ്മേളിക്കുന്ന മിക്ക കുറിപ്പുകളും സത്താറിലെ നല്ലൊരു എഴുത്തുകാരന്റെ പിറവി കൂടിയാണിതെന്ന് ഓര്‍മിപ്പിക്കുന്നു. ആരോരുമില്ലാത്ത മുത്തുവിന്റെ മരണവിവരമറിഞ്ഞ് ഒരു കൂട നിറയെ പുക്കളുമായി വന്ന സ്ത്രീ വാര്‍ഡ് കൗണ്സിലറാണെന്നറിഞ്ഞപ്പോള് ഈ ആസുരകാലത്തും നന്മ വറ്റിയിട്ടില്ലെന്ന ചിത്രം കണ്ടു. വസ്തുവിന്റെ പോക്കുവരവ് രേഖയ്ക്കായി വില്ലേജ് ഓഫീസിലേക്കുള്ള നിരന്തര യാത്ര ഒരു പൗരന്റെ ദയനീയത വരച്ച് കാട്ടി.
'ആട് ജീവിതം ഓര്‍മ്മിപ്പിക്കുന്ന മദീനയിലെ സുഹൃത്തായ സുഡാനിയുടെ സങ്കടവും ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് രക്ഷനേടാനായി എന്നും പുലര്‍കാലത്ത് വിദ്യാലയ മുറ്റത്ത് വ്യായാമാഭ്യാസം പതിവാക്കിയവരുടെ നെട്ടോട്ടവും 'പുലര്‍കാലത്തിന്റെ നല്ലൊരു കാഴ്ചയായി. ഡോ. സത്താറിന്റെ രചനകള്‍ നമ്മള്‍ക്കുള്ളിലെ തിന്മകള്ക്കെതിരെയുള്ള മൗനത്തെ ചോദ്യം ചെയ്യലായും മാറുന്നുണ്ടെന്ന എന്‍ പി ഹാഫിസ് മുഹമ്മദിന്റെ വിലയിരുത്തല്‍ തികച്ചും ഉചിതം. ഒരു ഡോക്ടര്‍ക്കും ഒരു രോഗിയുടെ ആയുസ് നീട്ടിക്കൊടുക്കാനോ മരണം മാറ്റിവെക്കുവാനോ സാധ്യമല്ലെന്ന സത്യമറിയുന്നവരാണ് നാമ്മെങ്കിലും പലര്‍ക്കും പ്രിയപ്പെട്ടവരുടെ മരണം ഉള്‍ക്കൊള്ള നാവതെ മൃതദേഹം മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ നേര് ചിത്രമാണ് ദിനേന നിരത്തിലുടെ സൈറണ്‍ മുഴക്കി ചീറിപ്പായുന്ന ആംബുലന്‍സുകള്‍ എന്ന സത്യം പറയാനും 'ഒരു ഡോക്ടറുടെ സങ്കടത്തില്‍ 'അദ്ദേഹം കുറിച്ചിടുന്നു. അഗതികളുടെ അമ്മ മദര്‍ തെരേസ മരണമുറപ്പിച്ച മനുഷ്യരെ മരിക്കുന്നതിന് മുമ്പ് പുഞ്ചിരിപ്പിക്കാനാണ് ശ്രമിച്ചത്.
പുലര്‍കാല കാഴ്ചയിലെ അവസാന ഭാഗത്ത് മദീനയിലേക്കുള യാത്രകുറിപ്പില്‍ മരണം മുഖാമുഖം കണ്ട കാര്‍ യാത്ര ചില ചിന്തകള്‍ ഉണര്‍ത്തുന്നതാണ്. മനുഷ്യ ജീവിതത്തെ ആത്മാവിന്റെ യാത്രയായിട്ടാണ് സൂഫികള്‍ കാണുന്നത്. ദൈവത്തെ അന്വേഷിച്ചു പോവുന്ന സുഫി, സ്വയം യാത്രികര്‍ എന്ന് വിളിക്കുന്നു. സത്താറിന് മദീനയിലേക്കുള്ള യാത്ര ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെയുള്ള യാത്രയായി അനുഭവപ്പെട്ടുവെന്ന് ലേഖകന്‍ എഴുതുന്നു. ഏല്ലാം ദൈവ വഴിയിലാവുമ്പോള് നാം അറിയാതെ ഇങ്ങനെ പറഞ്ഞ് പോകും 'തികച്ചും ഉചിതം'.
നാമിത്രയും കാലം കാണാതെ പോയ ജീവിതത്തിന്റെ പച്ചപ്പുകളെ, ആ കുലതകളെ ഡോക്ടര്‍ തന്റെ വരികളിലൂടെ നമ്മുടെ മുന്നില്‍ വെളിപ്പെടുത്തുമ്പോള്‍ എഴുത്തുകാരനൊപ്പം വായനക്കാരനും ആസ്വാദനത്തിന്റെ പുതിയ മേച്ചില്പുറങ്ങള് തൊടുന്നു. ജീവിതത്തിനും മരണത്തിനുമിടയില്‍ ഇനിയും ഒരുപാടനുഭവങ്ങള്‍ ഡോക്ടര്‍ സത്താറിന് കുറിക്കാനുണ്ടെന്ന് 'പുലര്‍കാല കാഴ്ചകള്‍' നമ്മെ ബോധ്യപ്പെടുത്തുന്നു. നല്ലൊരു ചികിത്സകനായ ഡോക്ടര്‍ സമൂഹത്തിന്റെ രോഗാതുരത കാണുന്നു എന്നത് നമ്മെ ഏറെ അതിശയിപ്പിക്കുന്നു.
Keywords: COVID-19, hospital, Book, Article, kasaragod, Kerala, Pularkala Kazhchakal book experience by Eriyal Shareef