പൊതുമരാമത്ത് റോഡ് വികസനത്തിന്റെ സര്‍വ്വകാല റെക്കോഡിലേക്ക്
Jun 25, 2013, 07:22 IST
പ്രതിഭാരാജന്‍
യു.ഡി.എഫ് സര്‍ക്കാര്‍ 3-ാം പിറന്നാളിന്റെ നിറവിലാണ്. ഇല്ലായ്മക്കിടയിലാണെങ്കിലും ഇതിന്റെ പ്രശോഭ കാസര്‍കോട് ജില്ലയിലും പ്രസരിക്കുന്നു എന്ന് വ്യക്തമാക്കുന്ന സംഭവങ്ങളുമായാണ് പോയവാരം കടന്നു പോയത്. കാസര്‍കോട് ജില്ല മനസ്സിലിട്ടു താലോലിച്ചിരുന്ന സ്വപ്ന പദ്ധതി ഇതാ നടപ്പിലാവുന്നു.
കാസര്‍കോടു നിന്നു തുടങ്ങി തെക്കോട്ട് സഞ്ചരിക്കുന്ന തീരദേശ ഹൈവേയുടെ സ്ഥലമെടുപ്പടക്കമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടു തന്നെ ഒരു ദശാബ്ദം പിന്നിട്ടു. കെ.എസ്.ടി.പി.യായിരുന്നു ഈ സ്വപ്ന പദ്ധതി ഏറ്റെടുത്തിരുന്നത്. അതു ജലരേഖയായെന്നു കരുതിയിടത്തു നിന്നുമാണ് റോഡ് വികസനപദ്ധതിയുടെ ഔപചാരിക ഉത്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചുകൊണ്ട് വടക്കേ മലബാറുകാരെ ആശ്വസിപ്പിച്ചത്. പദ്ധതി നടപ്പിലാക്കുന്നത് പുതുജീവന്‍ കൈവന്ന കെഎസ്പിടി തന്നെ. നാളെറെയായ് സ്വയം ശപിച്ചും തപിച്ചും കഴിഞ്ഞിരുന്ന ജില്ലക്കിത് തികച്ചും ആശ്വാസകരം തന്നെ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനൊടൊപ്പം എം.എല്‍.എ കെ.കുഞ്ഞിരാമനെ (ഉദുമ)കൂടി ആദരിക്കാതെ വയ്യ.
കാസര്‍കേട് പഴയ പ്രസ്‌ക്ലബ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കാഞ്ഞങ്ങാട്, പിലാത്തറ, പാപ്പിനിശ്ശേരി, തലശ്ശേരി വളവുപാറവരെയാണ് ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ട പദ്ധതിയുടെ ആദ്യഘട്ട സഞ്ചാരം. 2403 കോടി രൂപ ചെലവഴിച്ച് ഇത് പൂര്‍ത്തിയാക്കുന്നതോടെ വടക്കേ മലബാറിന്റെ യാത്രാക്ലേശത്തിന് ഒരു പരിധിവരെ പരിഹാരമാകും.
കേരളത്തിന്റെ, പ്രത്യേകിച്ച് വടക്കേ മലബാറിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ മാറ്റി നിര്‍ത്താനാവാത്ത സേവനമാണ് പൊതുമരാമത്ത് വകുപ്പും, മന്ത്രി ഇബ്രാഹിംകുഞ്ഞും അനുഷ്ടിച്ചിട്ടുള്ളത് എന്ന് പറയാനാകും നമുക്ക്. നാലരകോടി രൂപ മുടക്കി ചട്ടഞ്ചാല്‍ - ചെര്‍ക്കള റോഡ് നവീകരിക്കാനും ഇന്റര്‍ലോക്ക് സ്ഥാപിക്കാനും ഓവുചാല് പുനര്‍ നിര്‍മ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത് മന്ത്രിയായതിനു ശേഷം ഇബ്രാഹിം കുഞ്ഞ് ആദ്യമയി 2011 മെയ് മാസം ജില്ല സന്ദര്‍ശിച്ചപ്പോഴാണ്. അഴിമതിയെ ദൂരെ കളയാന്‍ ഇടതു പക്ഷം തുടങ്ങി വെച്ച ഇ-ടെന്ററുകളും ഇ-പേയ്‌മെന്റും നടപ്പില്‍ കൊണ്ടുവന്നതും അദ്ദേഹമാണ്. ഇടതു സര്‍ക്കാര്‍ പകുതിയില്‍ നിര്‍ത്തി അധികാരം ഒഴിഞ്ഞു പോയ പല വികസനപദ്ധതികളും ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാന്‍ ആ വകുപ്പിന് സാധിച്ചിട്ടുണ്ട് എന്ന് ശത്രുക്കള്‍ പോലും സമ്മതിക്കും.
കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ വിവാദ വകുപ്പുകളില്‍ പ്രഥമസ്ഥാനത്തായിരുന്നു പൊതുമരാമത്തും, ദേശീയപാതവികസനവും മറ്റും. മേല്‍വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിമാര്‍ സ്വജനപക്ഷപാതം കാട്ടിയെന്നും, സ്വന്തം പാര്‍ട്ടിക്കാരുടെ തുരുത്തുകളിലേക്ക് വികസനത്തെ കടത്തിക്കൊണ്ടു പോയെന്നുമുള്ള ആരോപണം അന്നത്തെ ഭരണപക്ഷ ചിന്തയില്‍ പോലും പോലും ഉയര്‍ന്ന് വന്നിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തിന്റെ പകുതിയില്‍ താഴെ മാത്രം പലവകുപ്പുകളും വിനിയോഗിച്ചപ്പോള്‍ നീക്കി വെച്ചതിന്റെ മൂന്ന് ഇരട്ടിതുകയാണ് ഇബ്രാഹിം കുഞ്ഞ് ചെലവഴിച്ചത്. ഇത് സര്‍വകാല റിക്കാര്‍ഡാണ്. അതിന്റെ തുടിപ്പുകളും പ്രസരിപ്പും ജനങ്ങളുടെ മുഖത്തും നടുറോഡിലും കാണാനാവും.
ഏറെ പഴി കേള്‍പ്പിച്ചിരുന്ന ശബരിമല റോഡടിനടക്കം ഇപ്പോള്‍ പുനര്‍ ജീവന്‍ വെച്ചിരിക്കുന്നു. സീസണിനു മുമ്പായി കഴിഞ്ഞ രണ്ടു തവണയും റോഡ് പണി തീര്‍ക്കാന്‍ വകുപ്പിനായി. പൊതുമരാമത്തിന്റെ സ്വന്തം അക്കൗണ്ടുകളിലുള്ള റോഡുകള്‍ക്ക് മാത്രമല്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ റോഡുകളും മുന്‍സിപ്പല്‍ - കോര്‍പറേഷന്‍ റോഡുകളും പൊതുമരാമത്തിന്റയും, സംസ്ഥാനത്തിന്റെ പൊതു ഫണ്ടുമുപയോഗിച്ച് നവീകരിക്കപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്തുടനീളം 8570 കി.മി. ഗ്രാമീണറോഡുകള്‍ ലോകബാങ്ക് സഹായത്തോടെ നവീകരിക്കപ്പെടും എന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് കാസര്‍കോട് വെച്ച് വിശദീകരിച്ചുകഴിഞ്ഞു. റോഡിനിരുവശവും കൈയ്യേറിയ ഭൂമി തിരിച്ചുപിടിക്കുന്നതിനും മന്ത്രിയുടെ ഇടപെടല്‍കൊണ്ട് സാധിച്ചു. 112 സ്ഥലങ്ങളിലായി 42 ഏക്കര്‍ ഭൂമി ഇങ്ങനെ സര്‍ക്കാര്‍ തിരിച്ചുപിടിച്ചതായും അതിന് മതിപ്പു വില 500 കോടി കവിയുമെന്നും കണക്കാക്കപ്പെടുന്നു. ഇത് വിപ്ലവകരമായ മുന്നേറ്റം തന്നെയാണ്.
നിര്‍മ്മിക്കപ്പെട്ടതും നിര്‍മ്മാണം പുരോഗമിക്കുന്നതുമായ റോഡുകളുടെ തകര്‍ച്ചക്കുള്ള സമയമാണ് കാലവര്‍ഷം. കരാറുകാരന്റെ കൃത്രിമനിര്‍മ്മാണവും അതില്‍ ഉദ്യോഗസ്ഥരുടെ കൂട്ടികൊടുപ്പുമാണ് റോഡ് തകരാനുള്ള മുഖ്യകാരണം. ഇത്തരം കറക്കുകമ്പനി വൃന്ദത്തിന്റെ അഴിമതി ചങ്ങല പൊട്ടിച്ചെറിയാന്‍ നികുതിദായകര്‍ ഒന്നിക്കേണ്ടിയിരിക്കുന്നു. റോഡ് നമ്മുടെ പൊതുസമ്പത്താണെന്ന അവബോധം ജനങ്ങളിലുണ്ടാകണം. എങ്കില്‍ മാത്രമേ വലിച്ചെറിയുന്ന മാലിന്യങ്ങളും നശിക്കാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും കൊണ്ട് ഓടകള്‍ നിറഞ്ഞ് ജലഗമനം തടസ്സപ്പെടുന്ന അവസ്ഥയില്‍ നിന്നും നമ്മുടെ പൊതുമരാമത്ത് സംവിധാനത്തെ രക്ഷിക്കാനാവു... അതിന് ജനം പൂര്‍ണ മനസ്സോടെ ഇടപ്പെട്ടേ തീരൂ.
നിര്‍മ്മാണത്തിലല്ല കാര്യം അതിന്റെ പരിപാലനമാണ് വിഷയം. നിര്‍മ്മിച്ച റോഡിന് കരാറുകാരനില്‍ നിന്നും ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ ഗ്യാരണ്ടി ഉറപ്പു വരുത്തുന്നതിനാവശ്യമായ നിര്‍ദ്ദശം സര്‍ക്കാര്‍ എടുത്തുകളഞ്ഞത് രക്ഷയായില്ല. കേന്ദ്രസര്‍ക്കാരിന്റെ ഗ്രാമീണ റോഡ് നിര്‍മ്മാണപദ്ധതിയില്‍ വരെ (പി.എം.ജി.എസ്) കരാറുകാരനാല്‍ അഞ്ച് വര്‍ഷത്തെ ഗ്യാരണ്ടി ഉറപ്പ് വരുത്തുന്നു. എടുത്തു കളഞ്ഞ ഈ നിബന്ധന വീണ്ടും തിരിച്ചു കൊണ്ടുവരണം. ഓരോ പ്രദേശത്തും റോഡു നിര്‍മ്മാണത്തില്‍ നേരിട്ടിടപെടാന്‍ പൊതുജനങ്ങളെ സജ്ജമാക്കുന്ന ജനകീയ കമ്മറ്റികള്‍ രൂപീകരിച്ച് ശ്രദ്ധിക്കാനും പരിപാലിക്കാനും ചുമതലകള്‍ നല്‍കണം.
Keywords: Article, Prathibha-Rajan, Minister V.K Ibrahim Kunhi, Road Work, Inauguration, UDF Government, KSTP, Kasaragod, Highway, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.