city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാ­പാ­രി­ക­ളു­ടെ ജ­ന­സേവ­നം ഇ­ങ്ങ­നെ...

രു രാ­ഷ്ട്രീ­യ സംഘ­ട­നയ­ല്ലെ­ങ്കിലും കേ­ര­ള വ്യാ­പാ­രി വ്യ­വ­സാ­യി ഏ­കോ­പ­ന സ­മി­തി വി­ചാ­രി­ച്ചാലും ന­മ്മു­ടെ നാ­ട്ടില്‍ ചി­ല­തൊ­ക്കെ ന­ടക്കും എ­ന്ന് തെ­ളി­യി­ക്കു­ക­യാ­യി­രു­ന്നു ക­ഴി­ഞ്ഞ ദിവ­സം കാ­സര്‍­കോ­ട്ട് ന­ട­ന്ന സം­ഘ­ട­ന­യു­ടെ ജില്ലാ സ­മ്മേ­ളനം. റോ­ഡ് മുട­ക്കി പ്ര­കട­നം ന­ട­ത്താനും പട­ക്കം പൊ­ട്ടി­ച്ച് ധൂര്‍­ത്ത് കാ­ണി­ക്കാനും സ­മ്മേ­ളി­ച്ച് ക­രു­ത്ത് തെ­ളി­യി­ക്കാ­നും വ്യാ­പാ­രി­കളും ഒട്ടും പി­റ­കി­ലാ­യി­ക്കൂ­ടല്ലോ. ഒ­രാ­ഴ്­ച­യോ­ളം വൈ­വി­ധ്യ­മാര്‍­ന്ന അ­നു­ബ­ന്ധ പ­രി­പാ­ടി­ക­ളോ­ടെ ന­ട­ന്ന സ­മ്മേ­ള­ന­ത്തി­ന്റെ സ­മാ­പ­ന ദി­വ­സ­മാ­യി­രു­ന്നു കാസര്‍­കോ­ട്ട് പ്ര­ക­ട­നവും ആ­യി­ര­ങ്ങള്‍ പ­ങ്കെ­ടു­ത്ത പൊ­തു സ­മ്മേ­ള­നവും ന­ട­ന്ന­ത്.

വ്യാ­പാ­രി­ക­ളു­ടെ ജ­ന­സേവ­നം ഇ­ങ്ങ­നെ...ന­ഗ­ര­ത്തി­ന്റെ പ­ല ഭാ­ഗ­ങ്ങ­ളില്‍ നി­ന്നാ­യി ആ­രം­ഭി­ച്ച് പ്രധാ­ന നി­ര­ത്തു­ക­ളി­ലൂ­ടെ­യൊ­ക്കെ സ­ഞ്ച­രിച്ച്, മ­ണി­ക്കൂ­റു­ക­ളോ­ളം ഗ­താ­ഗ­ത ത­ട­സ്സ­മു­ണ്ടാ­ക്കി­യാ­ണ് പ­ടു­കൂ­റ്റന്‍ പ്ര­കട­നം ക­ടന്നു­പോ­യത്. നാ­ല് ഒ­ട്ട­ക­ങ്ങളും അ­തി­ന്റെ പുറ­ത്ത് നാ­ല് ആ­ളു­ക­ള്‍ ഇ­രുന്നും പ്ര­കട­ന­ത്തി­ന് ശ­ക്തി പ­കര്‍­ന്നു. നി­ശ്ച­ല ദൃ­ശ്യ­ങ്ങളും വ­നി­ത­ക­ളു­ടെ ചെ­ണ്ട മേ­ളവും പ്ര­ക­ട­ന­ത്തി­ന് പൊലി­മ വര്‍­ദ്ധി­പ്പിച്ചു. എല്ലാം രാ­ഷ്ട്രീ­യ­ക്കാര്‍ ചെ­യ്യുന്ന­ത് പോ­ലെ­ത്ത­ന്നെ. രാ­ഷ്ട്രീ­യ­ക്കാര്‍ ചെ­യ്യാ­ത്ത ഒ­രു കാര്യം കൂ­ടി വ്യാ­പാ­രി­കള്‍ ചെ­യ്തു. സ­മ്മേ­ള­ന ദിവ­സം ജില്ല മു­ഴു­വന്‍ വ്യാപാ­ര സ്ഥാ­പ­ന­ങ്ങള്‍ സ്വ­മ­ന­സ്സാ­ലെ അ­ട­ച്ചി­ടു­ക­യോ, അ­ട­പ്പി­ക്കു­കയോ ചെ­യ്തു. ഹോ­ട്ട­ലു­കള്‍ പോലും തു­റ­ക്കാ­ന­നു­വ­ദി­ച്ചില്ല. ശ­ക്തി അ­ങ്ങ­നെയും കൂ­ടി അ­വര്‍ ന­മു­ക്ക് കാ­ട്ടി­ത്തന്നു. കാസര്‍­കോ­ട് ന­ഗ­ര­ത്തില്‍ മാത്രം സ­മ്മേ­ള­ന­ക്കാര്‍­ക്ക് ദാ­ഹ­മ­ക­റ്റാനും വി­ശ­പ്പ­ട­ക്കാനും ഹോ­ട്ട­ലു­കള്‍ തു­റ­ക്കാന്‍ അ­നു­വാ­ദം നല്‍കി. സാ­ധാ­ര­ണ ഹര്‍­ത്താല്‍ ദി­ന­ങ്ങ­ളില്‍ ക­ട­ക­ള­ട­പ്പി­ക്കു­ന്ന­തി­നെ­തിരെയും ജ­ന­ങ്ങ­ളു­ടെ ദു­രി­ത­ങ്ങ­ളെ­ക്കു­റിച്ചും സ­ഞ്ചാ­ര­സ്വാ­ത­ന്ത്ര­ത്തെ­ക്കു­റിച്ചും വാ­ചാ­ല­രാ­വു­ന്ന വ്യാ­പാ­രി­ക­ളാ­ണ് ഹോ­ട്ട­ലി­നെ ആ­ശ്ര­യി­ക്കു­ന്ന­വ­രെ­യൊക്കെ പ­ട്ടി­ണി­ക്കി­ട്ടും മ­ണി­ക്കൂ­റു­ക­ളോ­ളം ഗ­താ­ഗ­ത സ്­തംഭ­നം സൃ­ഷ്ടിച്ചും സ­മ്മേള­നം ആ­ഘോ­ഷി­ച്ചത്.

വ്യാ­പാ­രി­കള്‍ ന­മ്മു­ടെ നാ­ട്ടില്‍ ഒ­രു നിര്‍ണാ­യക ശ­ക്തി ത­ന്നെ­യാണ്. അ­വ­രു­ടെ സേ­വ­ന­ങ്ങള്‍ കുറ­ച്ച് കാ­ണി­ക്കു­ന്നില്ല. അ­വ­രു­ടെ അ­വ­കാശ പോ­രാ­ട്ട­ങ്ങ­ളെയും ശ­ക്തി പ്ര­ക­ട­ന­ത്തെയും നി­ന്ദി­ക്കു­ന്നു­മില്ല. ക­ട­കള്‍ അ­ട­പ്പിച്ചും വ­ഴി ത­ട­സ­പ്പെ­ടു­ത്തിയും ആ­ളു­ക­ളു­ടെ ചെ­വി പൊ­ട്ടു­മാ­റ് പ­ട­ക്കം പൊ­ട്ടിച്ചും വേ­ണ­മാ­യി­രുന്നോ ഈ ക­രു­ത്ത് കാ­ട്ടല്‍ എ­ന്ന കാ­ര്യ­ത്തി­ലാ­ണ് വി­യോ­ജി­പ്പു­ള്ളത്. കാസര്‍­കോ­ട് ജില്ല­യി­ലെ പ­തി­നൊ­ന്നോ­ളം പ­ഞ്ചാ­യ­ത്തു­കള്‍ എന്‍­ഡോ­സള്‍­ഫാന്‍ ബാധി­ത മേ­ഖ­ല­യാ­ണ്. നി­രവ­ധി ആ­ളു­കള്‍ ഇപ്പോഴും അ­വി­ട­ങ്ങ­ളില്‍ മ­രി­ച്ചു­ജീ­വി­ക്കു­ന്നു. അ­വ­രില്‍ ആര്‍­ക്കെ­ങ്കിലും എ­ന്തെ­ങ്കിലും ചെ­യ്­തു­കൊ­ടു­ക്കാന്‍ വ്യാ­പാ­രി സംഘ­ട­ന ത­യ്യാ­റാ­യ­താ­യി കേ­ട്ടി­ട്ടില്ല. ന­മ്മ­ള­റി­യാ­തെ എ­ന്തെ­ങ്കിലും ചെ­യ്­തില്ല എ­ന്ന് പ­റ­യാനും വ­യ്യ. അ­റി­ഞ്ഞിട­ത്തോ­ളം ഒ­രു രോ­ഗി­ക്ക് മ­രു­ന്നു­വാ­ങ്ങാ­നു­ള്ള സ­ഹാ­യം പോലും ല­ക്ഷ­ങ്ങ­ള്‍ പൊ­ടി­ച്ച് ന­ടത്തി­യ സ­മ്മേളനവുമായി ബന്ധപ്പെട്ട് നല്‍കിയിട്ടില്ല.

എന്‍­ഡോ­സള്‍­ഫാന്‍ ദു­രി­ത­ബാ­ധി­ത­രെയും പാ­വ­ങ്ങ­ളെയും സ­ഹാ­യി­ക്കാന്‍ വി­ദേശ­ത്ത് ക­ഷ്ട­പ്പെ­ട്ട് പ­ണി­യെ­ടു­ക്കു­ന്ന­വര്‍ വ­രെ ത­ങ്ങ­ളാ­ലാ­വു­ന്ന സ­ഹാ­യം ചെ­യ്യു­മ്പോള്‍ ത­ങ്ങ­ളു­ടെകണ്‍­മു­മ്പില്‍ പി­ട­യു­ന്ന മ­നു­ഷ്യ­ജീ­വിക­ളെ വി­സ്­മ­രി­ച്ചു­കൊ­ണ്ടാ­ണ് വ്യാ­പാ­രി­ക­ളു­ടെ സ­മ്മേ­ള­ന മാ­മാ­ങ്കം എ­ന്നതും ശ്ര­ദ്ധി­ക്കേ­ണ്ട ഒ­രു സം­ഗ­തി­യാണ്. സ­മാ­പ­ന­ത്തോ­ട­നു­ബ­ന്ധി­ച്ച് ആ­കാശ­ത്ത് വി­സ്മ­യം സൃ­ഷ്ടി­ച്ച് മ­ണി­ക്കൂ­റു­ക­ളോ­ളം പൊ­ട്ടി­ച്ചു­ക­ള­ഞ്ഞ പ­ട­ക്ക­ത്തി­ന്റെ പ്ര­കമ്പ­നം ഇ­പ്പോ­ഴും ന­ഗ­ര­വാ­സി­ക­ളു­ടെ കാ­തു­ക­ളില്‍ നിന്നും മാ­റി­യി­ട്ടില്ല. ഈ പട­ക്കം പൊ­ട്ട­ലി­ന്റെ ശ­ബ്ദം കേ­ട്ട ഏ­തെ­ങ്കിലും എന്‍­ഡോ­സള്‍­ഫാന്‍ രോ­ഗി­കള്‍ അ­തി­ന്റെ പ­ണ­ത്തില്‍ ഒ­രം­ശം ത­ങ്ങള്‍­ക്ക് ത­ന്നി­രു­ന്നു­വെ­ങ്കില്‍ എ­ന്നു ആ­ശിച്ചു­പോ­യാല്‍ അവ­രെ കു­റ്റം പ­റ­യാന്‍ പറ്റുമോ? സാധാരണ സമ്മേളനങ്ങളില്‍ കണ്ടു വരാത്തരീ­തി­യില്‍ അത്യാര്‍ഭാടമായി ന­ടത്തി­യ സ­മ്മേ­ള­ന­മാ­യ­തു­കൊ­ണ്ടാ­ണ് ഇങ്ങ­നെ ചോ­ദി­ച്ചു­പോ­വുന്നത്. എ­ന്നു­വെ­ച്ച് നാ­ട്ടി­ലെ എന്‍­ഡോ­സള്‍­ഫാന്‍ ഇ­രക­ളെ മൊ­ത്തം സ­ഹാ­യി­ക്കേണ്ട­ത് വ്യാ­പാ­രി­ക­ളു­ടെ ഉ­ത്ത­ര­വാ­ദി­ത്ത­മാ­ണെ­ന്നല്ല പ­റ­ഞ്ഞു­വ­രു­ന്നത്.വ്യാ­പാ­രി­കള്‍­ക്കും ജില്ലാ സ­മ്മേ­ള­ന­വുമാ­യി ബ­ന്ധ­പ്പെ­ട്ട ചി­ല സ­ഹാ­യങ്ങള്‍ ചെ­യ്യാ­മാ­യി­രു­ന്നു എ­ന്നാ­ണ് സൂ­ചി­പ്പി­ച്ചു­വ­ന്നത്.

സ­മ്മേ­ള­നം സം­ഘ­ടി­പ്പി­ക്കാന്‍ മാ­ത്ര­മാ­യി 30ലക്ഷ­ത്തോ­ളം രൂ­പ­ ചെ­ല­വ­ഴി­ച്ച­താ­യാണ് സംഘ­ട­ന­യു­ടെ അ­നൗ­ദ്യോഗി­ക ക­ണക്ക്. എ­ന്നാല്‍ യൂ­ണി­റ്റ് ത­ല­ത്തില്‍ നി­ന്നും സ­മ്മേ­ള­ന­ത്തി­ന് എ­ത്തേ­ണ്ട വാ­ഹ­ന­യാ­ത്രാ ചെ­ലവ്, വാ­ദ്യ­മേളം, ഫ്ലക്‌സ്, നി­ശ്ച­ല­ദൃശ്യം തുട­ങ്ങി എല്ലാ ചി­ലവും കൂ­ടു­മ്പോള്‍ സ­മ്മേ­ള­ന ചെല­വ് ഒ­രു കോ­ടി ക­വി­യു­മെ­ന്നാ­ണ് സം­ഘ­ട­നാ നേതാക്കള്‍ ത­ന്നെ പ­റ­യു­ന്നത്. ധൂര്‍­ത്തി­ന്റെ കൂ­ത്ത­ര­ങ്ങാ­യി മാറി­യ സ­മ്മേ­ള­ന­ത്തി­ന്റെ യ­ഥാര്‍­ത്ഥ കണ­ക്ക് എന്തു തന്നെയായാലും ഒ­രു കാര്യം ഉ­റ­പ്പി­ച്ചു പ­റ­യാം, സം­ഘാ­ട­ക­രു­ടെ കൈ­യ്യില്‍ നിന്നും ഒ­രു­പൈസ പോലും ചെ­ല­വാ­യി­ല്ലെ­ന്ന്. സ­മ്മേ­ള­ന­ചെ­ല­വി­ന് സം­ഘ­ട­നാംഗ­ങ്ങള്‍ നിര്‍­ബ­ന്ധ­മായും നല്‍­കേ­ണ്ട മി­നി­മം തു­ക 150 രൂ­പ­യാണ്. ഇ­ത്­കൂ­ടാ­തെ ഇ­ടത്ത­രം വ്യാ­പാ­രി­കളും പ്ര­മാ­ണി­മാരാ­യ വ്യാ­പാ­രി­ക­ളും 5000രൂ­പ മു­തല്‍ ഒ­രു ല­ക്ഷം രൂ­പ വ­രെ സം­ഭാ­വ­ന നല്‍­കി­യി­ട്ടു­ണ്ടെ­ന്നാ­ണ് അ­റി­യു­ന്നത്. ഇ­ത്ര­യൊ­ക്കെ പി­രി­ച്ചിട്ടും സാധാര­ണ ജ­ന­ങ്ങ­ളു­ടെ ഉ­ന്ന­മ­ന­ത്തിനായോ പൊ­തു­ആ­വ­ശ്യാര്‍­ത്ഥമോ ഒ­രു ന­യാ­പൈസ പോലുമോ സം­ഘട­ന ചെ­ല­വാ­ക്കി­യില്ല.

വ്യാ­പാ­രി­ക­ളു­ടെ ജ­ന­സേവ­നം ഇ­ങ്ങ­നെ...പ്ര­ത്യ­ക്ഷ­മായും പ­രോ­ക്ഷ­മായും ത­ങ്ങള്‍ എത്രയോ ആ­യി­ര­ങ്ങള്‍­ക്ക് തൊ­ഴിലും ഉ­പ­ജീ­വ­ന­മാര്‍­ഗ­ങ്ങളും നല്‍­കു­ന്നു­വെന്നും നാ­ടി­ന്റെ ന­ട്ടെല്ല് വ്യാ­പാ­രി­ക­ളാ­ണെന്നും മ­റ്റും മേനി പറയുന്ന ഏ­കോ­പ­ന സ­മി­തി വ്യാപാ­ര രംഗ­ത്തെ ക­രി­ഞ്ച­ന്തയും കൊ­ള്ള­ലാ­ഭ­മെ­ടു­ക്കലും മാ­യം ചേര്‍­ക്കലും നി­കു­തി­വെ­ട്ടിപ്പും മറ്റും ത­ട­യാന്‍ ഒ­രു ചെ­റു­വി­രല്‍ പോലും അ­ന­ക്കി­യതായോ വ്യാ­പാരി­കള്‍­ക്കി­ട­യില്‍ അ­തി­നെ­തി­രെ ഒ­രു ബോ­ധ­വല്‍ക്ക­ര­ണ ക്ലാ­സ് ന­ട­ത്തി­യതായോ അ­റി­വില്ല. സം­ഘ­ട­ന­യു­ടെ ത­ല­പ്പ­ത്തു­ള്ള­വര്‍ സ­മ്മേ­ള­ന­ത്തേയും ഒ­രു ക­ച്ച­വ­ട­മാ­ക്കു­ക­യാ­യി­രുന്നു.

ഒ­രു സം­ഘ­ടന­ക്ക് അ­വകാശ ബോ­ധം മാ­ത്ര­മു­ണ്ടാ­യാല്‍ പോ­രെന്നും ത­ങ്ങള്‍ ജീ­വി­ക്കു­ന്ന സ­മൂ­ഹ­ത്തോ­ട് ചി­ല ബാ­ധ്യ­ത­കള്‍ നി­റ­വേ­റ്റാ­നു­ണ്ടെ­ന്ന തി­രി­ച്ച­റിവും വേ­ണ്ടി­യി­രി­ക്കു­ന്നു. സാ­മൂഹ്യ­ബോ­ധം പു­ലര്‍­ത്താന്‍ അ­വര്‍­ക്ക് അ­ത്ര താല്‍­പ­ര്യ­മില്ല എ­ന്നാ­ണ് കാസര്‍­കോ­ട്ടു­ന­ട­ത്തി­യ സ­മ്മേ­ള­ന ധൂര്‍­ത്ത് വ്യ­ക്ത­മാ­ക്കു­ന്നത്. സമീ­പ ഭാ­വി­യില്‍ ത­ന്നെ ഈ സം­ഘ­ട­നയും വോ­ട്ട് ക­ച്ച­വ­ട­ത്തി­ലേക്കും അ­ധികാ­ര രാ­ഷ്ട്രീ­യ­ത്തി­ലേക്കും നീ­ങ്ങു­മെ­ന്നാ­ണ് ഇ­പ്പോഴ­ത്തെ സ്ഥി­തി­വെച്ചു­നോ­ക്കു­മ്പോള്‍ വ്യ­ക്ത­മാ­വു­ന്നത്.

-രവീന്ദ്രന്‍ പാടി 

Keywords:  KVVES, Article, kasaragod, Road, Police, Strike, Endosulfan, Raveendran Padi, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia