സ്നേഹ റസൂല്‍ കാലത്തിന്റെ വെളിച്ചം...
Dec 23, 2015, 08:55 IST
മുഹമ്മദ് ജസീറുദ്ദീന്‍
സഅദിയ്യ ഇംഗ്ലീഷ് മീഡീയം സ്കൂള്‍, ദേളി
(www.kasargodvartha.com 23/12/2015) ലോകത്തിനുമേലുദിച്ച കാരുണ്യത്തിന്റെ വെളിച്ചമായിരുന്നു പ്രവാചകന് മുഹമ്മദ് നബി. അറിവിന്റെയും കാരുണ്യത്തിന്റെയും അനുഭവങ്ങളായിരുന്നു ഇസ്ലാം. ഒരു ജനതയോട് ആദ്യമായി ഇസ്ലാം ആവശ്യപ്പെട്ടത് തന്നെ വായിക്കാനായിരുന്നു. നിങ്ങളെ രക്തത്തുള്ളികളില്‍ നിന്ന് സൃഷ്ടിച്ചതിനെ കുറിച്ച് ഓര്‍മിക്കുവാനും അഥവാ നിങ്ങളിലേക്ക് തന്നെയുള്ള ജ്ഞാന തൃഷ്ണയെ ഉണര്ത്താനുമായിരുന്നു ഇസ്ലാം ശ്രമിച്ചത്.
ലോകം മറ്റൊരര്‍ത്ഥത്തില്‍ ഇസ്ലാമിനെയും പ്രവാചകനെയും വായിക്കുന്ന കാലത്തും തിരുനബിയുടെ സ്നേഹ പ്രചാരണം കാലികമായി തന്നെ തുടരുകയാണ്. കൊച്ചുകൊച്ചു കാര്യങ്ങളുടെ പേരില്‍ തര്‍ക്കിച്ചിരുന്ന ജനതയോട് സ്നേഹത്തോടെയും സഹവര്‍ത്തിത്വത്തോടെയും വര്‍ത്തിക്കാനാണ് പ്രവാചകര്‍ ആവശ്യപ്പെട്ടത്.
പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പേ മക്കയിലെ ജനങ്ങളുടെ സ്വത്ത് സൂക്ഷിപ്പുകാരനും മധ്യസ്ഥനും മുഹമ്മദ് നബിയായിരുന്നു. ഹജറുല്‍ അസ് വദ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്ക പരിഹാരത്തിന് പ്രവാചകര്‍ സ്വീകരിച്ച രീതി ഏറെ ശ്ലാഘിക്കപ്പെട്ടതുമാണ്. നിങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ഓര്‍മപ്പെടുത്തുകയും ഒരുമയുടെ മഹത്വം കുലമഹത്വത്തേക്കാള് വലുതാണെന്ന് കാണിക്കുകയുമായിരുന്നു ഹജറുല്‍ അസ് വദ് സംഭവത്തില്‍ പ്രവാചകര്‍ ചെയ്തത്. എല്ലാ കുലത്തിലും പെട്ടവര്‍ പിടിച്ച ശീലയില്‍ ഹജറുല്‍ അസ് വദ് സ്ഥാപിച്ച് അത് എല്ലാവരും ചേര്‍ന്നുയര്‍ത്തി ശില സ്ഥാപിക്കുക വഴി എല്ലാ ഗോത്രക്കാരെയും വര്‍ഗക്കാരെയും പരിഗണിച്ചുള്ള രീതി ലോകത്തിന് മാതൃകയാകും വിധം പഠിപ്പിക്കാനും പ്രവാചകര്‍ക്ക് സാധിച്ചു.
പിന്നീടങ്ങോട്ട് എല്ലായിടത്തും അല്‍ അമീനെന്ന വിളിപ്പേരില്‍ പ്രസിദ്ധി ആര്‍ജിക്കും വിധമായിരുന്നു പ്രവാചകരുടെ ജീവിതം. യുവത്വത്തിന്റെ പ്രസരിപ്പും ഊര്‍ജവും അനാഥര്‍ക്കും അബലര്‍ക്കും വിധവകള്‍ക്കുമായി അവിടുന്ന് മാറ്റി വെച്ചു പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാനും സങ്കടപ്പെടുന്നവരുടെ വേപഥു തുടക്കാനും അവിടുത്തെ സാനിധ്യമുണ്ടാകുമായിരുന്നു. പ്രവാചകത്വം ലഭിച്ച് പേടിച്ച് വിറച്ച് വീട്ടിലെത്തിയ പ്രവാചകരോട് പ്രിയതമ ഖദീജ പറഞ്ഞതും നിങ്ങളെ അല്ലാഹു കൈവിടില്ല കാരണം അങ്ങ് അഗതികളുടെ സംരക്ഷകനല്ലെ എന്നായിരുന്നല്ലോ.
എലിസബത്തന് പുവര്‍ ലോ വരുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ അനാഥ സംരക്ഷണം സാമൂഹ്യ ബാധ്യതയാണെന്നും അവര്‍ക്ക് പറുദീസയില്‍ എനിക്കൊപ്പം വിരാജിക്കാമെന്നും പ്രവാചകര്‍ ഓര്‍മപ്പെടുത്തുകയുണ്ടായി. പ്രവാചകര്‍ അനാഥ സംരക്ഷണത്തിന് നല്കിയ പ്രാധാന്യമായിരിക്കണം ലോകം അനാഥരെ മദീന ബച്ചോം(പ്രവാചകന്റെ കുട്ടികള്‍) എന്ന് വിളിക്കുകയുണ്ടായി. അനാഥരെയും അഗതികളെയും വിധവകളെയും സംരക്ഷിക്കുവാനും അടിമകളെ മോചിപ്പിക്കുവാനും നിരന്തരമായി ഇസ്ലാം ലോകത്തോട് ആവശ്യപ്പെട്ടു
ജന്മ നാട്ടില്‍ സഹിക്കാനാകാത്ത പീഡന പര്‍വ്വം നേരിട്ടിട്ടും തിരിച്ചടിക്കാതെ പാലായനം നടത്തി അവിടെയും ജീവിക്കാനനുവദിക്കാതെ പ്രയാസപ്പെടുത്തിയവരോട് പോലും തിരുനബി മാപ്പ് നല്കുകയാണുണ്ടായത്.
മക്കാ വിജയത്തിന്റെ ദിവസം ഖൂറൈശികള് പേടിച്ചരണ്ട് കഴിയുമ്പോള്‍ പ്രവാചകര്‍ അവരോട് പറഞ്ഞത് ഇന്ന് പ്രതികാരത്തിന്റെ ദിനമല്ല. മറിച്ച് സ്വാതന്ത്ര്യത്തിന്റെ ദിനമാണ്. സ്വതന്ത്ര്യരായി നിങ്ങള്‍ക്ക് മടങ്ങാമെന്നാണ്. പിതൃവ്യന്റെ കരള്‍ പറിച്ചവര്‍ക്കും തന്റെ കഴുത്തില്‍ ഒട്ടകകുടല് ചാര്ത്തിയവര്ക്കും അവിടുന്ന് സ്നേഹം പകര്‍ന്നു. വാളെടുക്കാന്‍ ശ്രമിച്ച അനുചരരോട് വാളുകള്‍ താഴ്ത്തിയിടാന്‍ ഓര്‍മപ്പെടുത്തി കറുത്തവര്‍ഗക്കാരനായ ബിലാലിനോട് ബാങ്ക് വിളിക്കാന്‍ ആവശ്യപ്പെട്ട് ലോകത്തെ ഉച്ചനീചത്വങ്ങളോടും അസഹിഷ്ണുതയോടും അടിമത്വത്തോടും സമരസപ്പെടാന്‍ ഞങ്ങളില്ലെന്ന പ്രഖ്യാപനമാണന്ന് അവിടുന്ന് മുഴക്കിയത്.
ലോകവസാന ദിനത്തിലാണെങ്കിലും നിങ്ങളുടെ കൈയ്യിലെ ഒരു വിത്ത് നടാന്‍ ശ്രമിക്കണമെന്നും നടുക്കടലില്‍ പോലും വെള്ളം ദുര്‍വ്യയം ചെയ്യരുതെന്നും പറഞ്ഞ പ്രവാചകനെക്കാള്‍ വലിയ പ്രകൃതി സ്നേഹിയെ നമുക്കെവിടെ നിന്നാണ് ദര്‍ശിക്കാനാവുക. പാല്കറന്നെടുക്കുന്നവര് അകിട് വേദനിക്കാതിരിക്കാന്‍ നഖം വെട്ടണമെന്നും കുട്ടിയെയും തള്ളയെയും വേര്‍പിരിക്കരുതെന്നും പറഞ്ഞ പ്രവാചകരില്‍ ഉത്തമരായ മൃഗസ്നേഹിയേയും നമുക്ക് ദര്‍ശിക്കാനാകും. മാതാവിന്റെ കാല്കീഴിലാണ് സ്വര്‍ഗമെന്ന് ഓര്പ്പെടുത്തുക വഴി ലോകത്തോട് അവിടുന്ന് പഠിപ്പിച്ചത് സ്ത്രീത്വത്തിന്റെ അനന്യമായ മാഹാത്മ്യതയെ കുറിച്ചായിരുന്നു. തീണ്ടാരിയായി പുറത്തിരുത്തേണ്ടവളല്ല പെണ്ണെന്നും നിങ്ങളില്‍ ഉത്കൃഷ്ടര്‍ സ്ത്രീകളോട് നല്ല നിലയില്‍ വര്ത്തിക്കുന്നവരുമെന്നും അവിടുന്ന് ഓര്‍മപ്പെടുത്തി.
പറഞ്ഞ് തീര്‍ക്കാനാവാത്ത മാതൃകയാണ് മുത്ത് നബി. അവിടുന്ന് ലോകത്തോട് പറഞ്ഞതും ആ ജീവിതത്തെ അനുധാവനം ചെയ്യാനാണ്. ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കാതെ വിനയാന്വിതനായി നടന്ന് അനുചരരുടെ സുഖത്തിലും ദുഃഖത്തിലും അവര്‍ക്കൊപ്പം ചേര്‍ന്ന് പട്ടിണി കിടന്നും വയറൊട്ടിയും അവര്‍ക്കൊപ്പം ചേര്‍ന്ന് എങ്ങിനെയാവണം ഒരുത്തമ മാനവനെന്ന് ലോകത്ത് ജീവിച്ച് കാണിച്ചാണ് അവിടുന്ന് തന്റെ ജീവിതത്തെ അടയാളപ്പെടുത്തിയത്. മാനവീകതയുടെ കരുണയുടെ സ്നേഹത്തിന്റെ സഹവര്ത്വത്തിന്റെ പാരസ്പര്യത്തിന്റെ ഇടം സൃഷ്ടിച്ച ആ മഹാപാത പിന്തുടരാനുള്ള പ്രചോദനമാവട്ടെ ഈ റബീഉല്‍ അവ്വല്‍. പഠിക്കുംതോറും വികസിക്കുന്ന, അറിയും തോറും ആഴമേറുന്ന അവിടുത്തെ ജീവിതം പഠിക്കുകയും അനുവര്‍ത്തിക്കുകയാണ് ലോകത്തിന് സ്വീകരിക്കാവുന്ന ഏറ്റവും അഭിലഷണീയമായ വഴി. നമുക്കവിടുത്തെ പഠിക്കാം...

Keywords: Article, Meelad un Nabi, Rabiul Avval, Mohammed (S), Prophet Mohammed Nabi the light for the world.