Kalaripayattu | വട്ടേന്‍തിരിപ്പ്: കളരിപ്പയറ്റിലെ പയ്യന്നൂര്‍ പെരുമ
Oct 31, 2023, 17:58 IST
-ചന്ദ്രന്‍ മുട്ടത്ത്
(KasargodVartha) ഉത്തര മലബാറിലെ പ്രശസ്തമായ കളരിമുറയാണ് വട്ടേന്‍തിരിപ്പ്. പയ്യന്നൂര്‍ കളരി പാരാമ്പര്യത്തിലുള്ള ഈ സമ്പ്രദായിക കളി പരിശീലിക്കാനായി വിദേശികളും സ്വദേശികളും പയ്യന്നൂരിലെത്തുന്നുണ്ട്. പയ്യന്നൂര്‍ യോദ്ധാക്കളരി സംഘത്തില്‍ നിന്നാണ് പെരുമയുടെ കളരി അഭ്യാസങ്ങള്‍ പരിശീലിപ്പിക്കുന്നത്. പ്രാചീന സംസ്‌കാരത്തിന്റെ ആയോധനകലയായ കളരിപ്പയറ്റില്‍ അറിവിന്റെ ജനകീയവല്‍കരണം വഴി പയ്യന്നൂര്‍ യോദ്ധാ കളരി അക്കാദമി പുത്തന്‍ സാദ്ധ്യതകള്‍ കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. നിരവധി സിനിമ - നാടക കലാകാരന്‍മാരും ഗവേഷകരും പയ്യന്നൂര്‍ കളരിയില്‍ നിന്നും പരിശീലനം നേടി ഈ കലയെ ജനകീയമാക്കിട്ടുണ്ട്.
കേരളത്തില്‍ മറ്റു കളരിത്തറകളിലൊന്നും കാണാത്ത അത്യപൂര്‍വ്വമായ മലക്കങ്ങള്‍, മെയ്യഭ്യാസമുറകള്‍, അടവുകള്‍, മര്‍മ്മപ്രയോഗങ്ങള്‍ എന്നിവയെല്ലാമാണ് യോദ്ധാക്കളരിയില്‍ നിന്നും പരിശീലിപ്പിക്കുന്നത്. അരങ്ങിന് ചവിട്ട്, അരുവത്തെപ്പയറ്റ്, അങ്കത്താരി, അങ്കക്കളരി എന്നിവയിലെ സവിശേഷതകള്‍ വടക്കന്‍ കളരിയെ ആകര്‍ഷകമാക്കുന്നുണ്ട്. മെയ്യഭ്യാസത്തിന്റെ മര്‍മ്മം മലക്കങ്ങളാണ്. വാള്‍, ഉറുമി പയറ്റല്‍ എന്നിവയില്‍ നിന്നും പ്രത്യേക മലക്കങ്ങളിലൂടെ രക്ഷപ്പെടാനുള്ള വിദ്യ ഈ കളരി അഭ്യാസത്തിലൂടെ സാദ്ധ്യമാകുന്നു.
വ്യായാമത്തിലൂടെ ശരീരം ചുരുക്കാനും വികസിപ്പിക്കാനുമുള്ള വിദ്യകളുണ്ട്. തക്കല്‍, തെരുക്കല്‍, ഒത്തിക്കൂട്ടല്‍, മിന്നടിയേറ്റല്‍ എന്നിവയിലൂടെയാണ് മലക്കത്തിന്റെ ഉയര്‍ന്ന പരിശീലന പാഠങ്ങളിലെത്തുന്നത്. കളരിയിലെ പ്രാഥമിക പഠനം പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് മൂന്നുവര്‍ഷത്തെ പഠന പരിശീലനമെങ്കിലും വേണം. ആരോഗ്യത്തിനും സ്വയം രക്ഷയ്ക്കുമായി പെണ്‍കുട്ടികളും സജീവമായി കളരി പരിശീലിക്കാനെത്തുന്നുണ്ട്. അന്താടക്കം, കോക്കോയ്, പ്ലാടിച്ചം എന്നീ അപൂര്‍വ്വതരം മലക്കങ്ങള്‍ കളരികളില്‍ നിന്നും അപ്രത്യക്ഷമാവുകയാണ്. പ്രാചീനമായി കളരികളിലുണ്ടായിരുന്ന ഇത്തരം മലക്കങ്ങള്‍ തനതുചിട്ടയോടെ പുതിയ തലമുറയിലേക്കു പകരാന്‍ യോദ്ധാ കളരി അക്കാദമിയില്‍ നിന്നും പരിശീലിപ്പിക്കുന്നുണ്ട് .
അനൂരിലെ കല്ലിടില്‍ കളരിയില്‍ നിന്നും പൂവാട്ടു ഗുരുക്കളുടെ ശിക്ഷണം ലഭിച്ച ആനിടില്‍ കിഴക്കിനകത്ത് കമ്മാരന്‍ ഗുരുക്കളാണ് വട്ടേന്‍ തിരിപ്പ് സമ്പ്രദായം പ്രചാരത്തില്‍ കൊണ്ടുവന്നത്. അനൂര്‍ ചൂവ്വാട്ട വലിയവീട്, കല്ലിടില്‍ വലിയവീട്, ആനിടില്‍ പടിഞ്ഞാറ്റ, പയ്യന്നൂര്‍ മുണ്ടിയത്ത്, കേളോത്ത് കരിപ്പത്ത്, പുതിയപറമ്പത്ത് എന്നീ തറവാടുകളാണ് പയ്യന്നൂരിലെ പ്രസിദ്ധകളരികള്‍. കടത്തനാടന്‍ സമ്പ്രദായത്തില്‍ നിലനില്ക്കുന്ന കൈകുത്തി പയറ്റ് വട്ടേന്‍തിരിപ്പിലുണ്ട്. മെയ് വഴക്കം, വേഗം, കരുത്ത് എന്നിവ കൈകുത്തിപ്പയറ്റിലൂടെ ലഭിക്കുന്നു. വടക്കന്‍ രീതിയില്‍ അറപ്പകൈ സമ്പ്രദായത്തിന് ഏറെ പ്രചാരമുണ്ട്. കോഴിക്കോട് പയ്യനാടന്‍, വടകര മേപ്പയൂരിലെ തുളുനാടന്‍ എന്നീ സമ്പ്ര ദായങ്ങളില്‍ ആക്രമണ പ്രത്യാക്രമണ മുറകള്‍ക്കാണ് പ്രാധാന്യം കല്‍പിക്കുന്നത്.
വട്ടേന്‍തിരിപ്പ് സമ്പ്രദായപ്രകാരം വൃത്താകൃതിയിലുള്ള കളിയാണ് പരിശീലിപ്പിക്കുന്നത്. കുമ്മണാര്‍കളരി, കരിന്തളംകളരി, കീഴൂര്‍ ശാസ്താംകളരി, കുമ്പളകളരി എന്നിവയെല്ലാം പഴയ കാലത്ത് വടക്കേ മലബാറില്‍ പേരുകേട്ട കളരികളായിരുന്നു. ഉത്തര മലബാറിലുണ്ടായിരുന്ന പതിനെട്ടോളം കളരി തറകളില്‍ മിക്കതും ഇന്ന് നാമാവശേഷമായി മാറിയിരിക്കയാണ്. പഴയ കളരിയുടെ പ്രതാപമായി ഇത്തരം കളരിത്തറകളില്‍ അന്ന് ഉപയോഗിച്ചിരുന്ന വാളും പരിചയും കാണാനുണ്ട്. കീഴൂര്‍ ശാസ്താതാവീശ്വര ക്ഷേത്രത്തില്‍ ഇന്നും നേര്‍ച്ചയായി വാളും പരിചയുമാണ് നല്‍കി വരുന്നത്. പുതിയ തലമുറ യുടെ താത്പര്യക്കുറവ് ഇന്ന് പല കളരിത്തറകളിലും വെളിച്ചം നഷ്ടപ്പെടുത്തിയിട്ടുണ്ട്.
യോദ്ധാ കളരി അക്കാദമിയില്‍ അഞ്ച് മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് ചെറുഗ്രൂപ്പുകളുണ്ടാക്കിയാണ് പരിശീലനം. പരിയാരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ മെഡിക്കല്‍ എന്റമോളജി ലക്ചററായി ജോലി ചെയ്യുന്ന ഡോ. എ കെ വേണുഗോപാലന്റെ ശിക്ഷണത്തിലാണ് കുട്ടികള്‍ കളരിപ്പയറ്റ് അഭ്യസിച്ചുവരുന്നത്. വട്ടേന്‍തിരിപ്പ് സമ്പ്രദായത്തിലുള്ള കളരിപ്പയറ്റിലെ അറപ്പ സമ്പ്രദായത്തിലും, തെക്കന്‍ മദ്ധ്യകേരള സമ്പ്രദായങ്ങളിലും പ്രശസ്തിതി നേടിയ കളരി ആശാന്‍ കൂടിയാണ് വേണുഗോപാലന്‍. കണ്ണൂര്‍ ജില്ലയിലെ കളരിഗുരുക്കന്മാരുടെ കളരി ചികിത്സാനുഭവങ്ങള്‍ ക്രോഡീകരിക്കുകയും ഇതു സംബന്ധിച്ച് 'കളരിചികിത്സയുടെ കൈവഴികള്‍', കളരിപ്പയറ്റ്, വട്ടേന്‍ തിരിപ്പ് സമ്പ്രദായം (മെയ്യഭ്യാസമുറകള്‍) എന്നീ ഗവേഷണ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
പഴയകാലത്ത് രാജാക്കന്മാര്‍ തമ്മിലുള്ള കുടിപ്പകയും തര്‍ക്കങ്ങളും തീര്‍ക്കാനാണ് കളരിപ്പയറ്റ് നടത്തിവന്നിരുന്നത്. അങ്കം വെട്ടിലൂടെ വിര്യവും അഭ്യാസ പാടവവും കാട്ടി അധികാര ശക്തി കാണിച്ചിരുന്ന ചരിത്രം ഇന്നത്തെ കളരിക്കില്ല. ആരോഗ്യകരമായ മെയ് വഴക്കത്തിനും സ്വയംരക്ഷയ്ക്കായുള്ള ആയോധനമുറകള്‍ പരിശീലിക്കുവാനുമാണ് ഇന്ന് യുവസമൂഹം കളരികളിലെത്തുന്നത്. ചെറുപ്രായത്തില്‍ത്തന്നെയുള്ള കളിരിപഠനം കൈ മെയ് വഴക്കത്തിന് ശക്തിപകരും. ചടുലചലനം കൊണ്ട് ശരീരവും മനസ്സും ഉണര്‍ന്നു പ്രവര്‍ത്തിപ്പിക്കുക വഴി ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വട്ടേന്‍തിരിപ്പ് ക്രമപ്പെടുത്താനാകും.
പരിഷ്‌കൃതസമൂഹത്തിന്റെ ജീവിതശൈലിയില്‍ കാണുന്ന അലസതയും വ്യായാമക്കുറവും ശരീരത്തിലെ ഭൂരിഭാഗം കോശങ്ങളുടെയും പ്രവര്‍ത്തനം മന്ദീഭവിപ്പിച്ച് രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഈ ദുര്‍ഗതി ഇല്ലാതാക്കാന്‍ നമ്മുടെ വിശിഷ്ട കലയായ കളരിപ്പയറ്റ് പരിശീലിക്കാന്‍ ഓരോരുത്തരും താത്പര്യം കാണിക്കേണ്ടതുണ്ട്. വട്ടേന്‍തിരിപ്പ് സമ്പ്രദായത്തിലെ മലക്കം, ദായം എന്നിവ നമ്മുടെ അനുഷ്ഠാനകലകളെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.
തെയ്യം, പൂരക്കളി, കോല്‍ക്കളി, പരിചമുട്ടുകളി എന്നീ കലാരൂപങ്ങള്‍ പരിശോധിച്ചാല്‍ കളരിയുടെ എണ്ണമറ്റ ചുവടുവയ്പുകള്‍ കാണാനാകും. കതിവന്നൂര്‍വീരന്‍, കുടി വീരന്‍, വൈരജാതന്‍ തെയ്യങ്ങളുടെ ഉറുമിവീശല്‍, വാള്‍പ്പയറ്റ് എന്നിവയിലും കളരിയുടെ മേല്‍ക്കൈ ദൃശ്യമാകുന്നു. പൂരക്കളിയിലും ഇതിനോടനുബന്ധിച്ചുള്ള മെയ്യഭ്യാസപ്രകടനങ്ങളിലും കളിയെ സൗന്ദര്യവല്‍കരിക്കുന്നത് കളരിയിലെ ചുവടുവയ്പുകള്‍ തന്നെ. കളരിപരിശീലനം വഴി നൃത്തപഠനം എളുപ്പമാകാനാകുമെന്ന് പൂര്‍വ്വികര്‍ നേരത്തേതന്നെ കണ്ടെത്തിയിട്ടുണ്ട്. ശരീരവഴക്കം ലഭിക്കാന്‍ കരളരിപോലെയുള്ള മറ്റൊരു കല വേറെയില്ല. നൃത്തത്തിന് ആവശ്യമായ പല ചുവടുകളും നമ്മുടെ ആയോധനകലയിലുണ്ടെന്നുള്ള സത്യം നാം ഇനിയും മനസ്സിലാക്കിയിട്ടില്ല.
നമ്മുടെ സാംസ്‌കാരിക ജീവിതത്തിന്റെ ശക്തിസ്രോതസ്സുകളായ തനതു കലാരൂപങ്ങള്‍ അഭ്യസിക്കുവാന്‍ അന്യദേശക്കാരും രാജ്യക്കാരുമാണ് ഏറെ താത്പര്യം കാണിക്കുന്നത്. ഇതിന് ഒരു പരിഹാരം കാണണമെങ്കില്‍ സമൂഹത്തിന്റെ ഇന്നുള്ള വീക്ഷണഗതി മാറേണ്ടിയിരിക്കുന്നു.

Keywords: Kalaripayattu, Payyanur, Martial arts, Culture, Chandran Muttath, Pride of Payyanur in Kalaripayattu.
< !- START disable copy paste -->