പ്രവാസ നൊമ്പരങ്ങള്‍
Jul 26, 2015, 12:18 IST
പുസ്തക പരിചയം/ ഇബ്രാഹിം ചെര്‍ക്കള
(www.kasargodvartha.com 26/07/2015) ഏത് ജീവജാലങ്ങള്‍ക്കും തന്റെ ആവാസകേന്ദ്രം വളക്കൂറുള്ളതും ജീവിക്കാന്‍ യോഗ്യവുമായിരിക്കണമല്ലോ? അത്തരം ഒരു അവസ്ഥാവിശേഷം കൈവരിക്കുമ്പോള്‍ സുഗമമായ ഒരു ജീവിതം കെട്ടിപ്പടുക്കപ്പെടുന്നു. ചിലപ്പോള്‍ ഒഴുക്കിന് എതിരെ നീന്തിയും ലക്ഷ്യം നേടേണ്ടിവരുന്നു. ജീവിതമായാലും അത് അടയാളപ്പെടുത്തുന്ന എഴുത്തായാലും ആഴത്തില്‍ വേരോട്ടമുണ്ടായാലേ അതില്‍ ഗുണവും മണവും ഉണ്ടാകൂ.
കുട്ടിയാനം മുഹമ്മദ്കുഞ്ഞി എന്ന എഴുത്തുകാരന്‍ പ്രവാസജീവിതത്തിനിടയിലെ പല കാഴ്ചകളും വായനക്കാരനുമായി പങ്കിടുകയാണ് പ്രവാസികളുടെ കാണാക്കഥകള്‍ എന്ന പുസ്തകത്തിലൂടെ. ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ മറന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം തീര്‍ത്ത മണല്‍ച്ചിതയില്‍ ചാടി സതി അനുഷ്ഠിക്കുന്ന ഒരുപറ്റം മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ പ്രവാസക്കുറിപ്പുകള്‍. സ്വയം അനുഭവിക്കുക എന്നത് പോലെ തന്നെ മറ്റു പലരുടെയും അവസ്ഥാന്തരങ്ങള്‍ അടുത്തറിയുകയും അത് വായനക്കാരന് അതേ അളവില്‍ അല്ലെങ്കില്‍ അതില്‍ക്കൂടുതല്‍ തീവ്രമായി അനുഭവിപ്പിക്കാന്‍ കഴിയുക എന്നതാണ് ഒരു സാഹിത്യകാരന്റെ വിജയവും കൃതിയുടെ സ്വീകാര്യതയും. ഇത് രണ്ടും പ്രാവര്‍ത്തികമാക്കാന്‍ പ്രവാസികളുടെ കാണാക്കഥകള്‍ എന്ന പുസ്തകത്തിന് സാധിച്ചു.
ഇതിലെ ഓരോ കഥകളും പ്രവാസി അല്ലാത്തവര്‍ക്ക് അത്ഭുതം പകരുമെങ്കില്‍ പ്രവാസികള്‍ക്ക് സ്വയം നൊമ്പരമായി തീരും. മുഹമ്മദ്കുഞ്ഞി സഹജീവിയുടെ ജീവിത സാഹചര്യങ്ങളോട് ഏറെ അടുത്ത് നിന്നു എന്നതാണ് ഈ കുറിപ്പിന്റെ വലിയ വിജയം. ഓരോ അനുഭവങ്ങള്‍ വിവരിക്കുമ്പോഴും താന്‍ എത്രമാത്രം ഈ കഥയിലെ ആളുകളുമായി ചേര്‍ന്നു നടന്നു എന്ന് അടയാളപ്പെടുത്തുന്നു. ഇതാണ് ഭാവനയായാലും യഥാര്‍ത്ഥ ജീവിതമായാലും ഒരു എഴുത്തുകാരന്‍ ചെയ്യേണ്ടതും. ദൂരെ നിന്നുകൊണ്ട് ഒരു വിവരണം രേഖപ്പെടുത്തുമ്പോള്‍ അത് വായനക്കാരനില്‍ ഉണ്ടാകുന്നത് ഒരു വാര്‍ത്താവായനയുടെ നിര്‍വ്വികാരത മാത്രമാണ്.
എന്നാല്‍ മുഹമ്മദ്കുഞ്ഞിയുടെ കുറിപ്പുകളില്‍ ഉടനീളം ജീവന്‍ തുടിക്കുന്ന വാക്കുകളും വര്‍ണ്ണങ്ങളും അനുഭവങ്ങളുടെ ചൂടും തണുപ്പും എല്ലാം വായനക്കാരനെ അനുഭവിപ്പിക്കുന്നു. നിഗൂഢതകളില്ലാത്ത പ്രവാസിയുടെ ജീവിതക്കാഴ്ചകള്‍ ഇതിലെ ഭാഷയും ആരോഹണാവരോഹണരൂപത്തില്‍ ജീവിതം തുഴഞ്ഞുനീക്കുന്ന ഒരു ശരാശരി മലയാളി ഗള്‍ഫുകാരനെ വായനക്കാരന് മുന്നില്‍ അവതരിപ്പിക്കുന്നു.
തൊഴില്‍തേടി അലയുന്നവരുടെ മരുപ്പച്ചയായി ഗള്‍ഫ് മണല്‍ക്കാട് മാറിയതോടെ ലോകത്തിന്റെ എല്ലാ തൊഴില്‍ അന്വേഷകരുടെയും രക്ഷാഭൂമിയായി അറബ്‌രാഷ്ട്രങ്ങള്‍. ഇവിടെ ജോലി നേടിയും ബിസിനസ്സ് സാമ്രാജ്യങ്ങള്‍ ഉയര്‍ത്തിയും പല നാട്ടുകാരും ജീവിതവിജയത്തിന്റെ പടവുകള്‍ കേറി. ഇതില്‍ വിജയിച്ചവരും പരാജയപ്പെട്ടവരും നിരവധിയാണ്. കുട്ടിയാനം മുഹമ്മദ്കുഞ്ഞിയുടെ കുറിപ്പില്‍ കടന്നുപോകുന്ന അധികപേരും വിധിയുടെ ദുര്‍മുഖങ്ങള്‍ കണ്ടു തേങ്ങുന്നവരാണ്. ഇത് പ്രവാസിയുടെ ജീവിതം അടുത്തറിഞ്ഞവര്‍ക്ക് സത്യമാണെന്ന് കണ്ടെത്താന്‍ കഴിയും.
ഈ കുറിപ്പില്‍ വരച്ച് കാണിക്കുന്ന പല നാട്ടുകാരുടെയും കാഴ്ചകള്‍ വായനക്കാരനെ കൗതുകമെന്നപോലെ തന്നെ കണ്ണുകള്‍ നനയിക്കുന്നതുമാണ്. നാളെയുടെ നല്ല നാളുകള്‍ക്കായി സ്വപ്നത്തേരിലേറി അലകടല്‍ താണ്ടി അക്കരെയെത്തിയവരില്‍ ചിലര്‍ സമ്പദ്‌സമൃദ്ധിയുടെ പടവുകള്‍ ചവിട്ടിക്കയറി ഉന്നതങ്ങളില്‍ വിഹരിക്കുമ്പോള്‍ മറ്റൊരു വിഭാഗം പ്രവാസത്തിന്റെ വിരഹനൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി രാപ്പകല്‍ പണിയെടുത്ത് സര്‍വ്വവും ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും പകുത്തുകൊടുത്ത് സ്വയം എരിഞ്ഞുതീരുന്നു.
കഠിനാദ്ധ്വാനം ചെയ്ത് ഉണ്ടാക്കുന്ന പണം നാട്ടിലെ നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ചിലവ് ചെയ്യപപ്പപ്പെടുന്ന പ്രവാസി പലപ്പോഴും ഭാവിയെപ്പറ്റി ചിന്തിക്കുന്നില്ല എന്ന സത്യം മുഹമ്മദ്കുഞ്ഞി അധിക കുറിപ്പുകളിലും ബോധ്യപ്പെടുത്തുന്നു. ആകാശത്തിനും ഭൂമിക്കുമിടയില്‍ കുരുങ്ങിപ്പോകുന്ന എത്രയെത്ര ജീവിതങ്ങളെയാണ് ഈ കുറിപ്പുകാരന്റെ അനുഭവങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്? ഉമ്മര്‍ഹാജിയും, താഹിറയും, ലക്ഷ്മിയും, ഗീവര്‍ഗ്ഗീസ് അങ്കിളും മൊയ്തുവും, സുനന്ദയും, ബാലേട്ടനും ഉണര്‍ത്തുന്ന ചിന്തകള്‍ പലതാണ്.
മുപ്പത്തിയഞ്ച് അധ്യായങ്ങളില്‍ പടര്‍ന്ന് കിടക്കുന്ന ജീവിത മുഹൂര്‍ത്തങ്ങള്‍ വായനക്കാരനെ ലോകത്തിന്റെ പല ഭാഗത്തേക്ക് യാത്രയാക്കുന്നു. ഓരോ അനുഭവവും അവതരിപ്പിക്കുന്ന പുതുമയും അവതരണ ഭംഗിയുമാണ് ഈ പുസ്തകത്തെ ഏറെ ആകര്‍ഷണമാക്കിയത്. നല്ലൊരു കഥാകൃത്തായ കുട്ടിയാനം മുഹമ്മദ്കുഞ്ഞി പ്രവാസക്കുറിപ്പില്‍ അനുഭവങ്ങള്‍ അടയാളപ്പെടുത്തുമ്പോഴും ഭാവനയും സങ്കല്‍പ്പവും ലളിതമായ പദപ്രയോഗങ്ങളും എല്ലാം ഈ കൃതിയുടെ നിര്‍മ്മിതിക്ക് ഒതുക്കവും ഓജസ്സും നല്‍കുന്നു. അനുഭവങ്ങള്‍ പറയുക എന്നതിന് പകരം അത് പരമാവധി വായനക്കാരെ അനുഭവിപ്പിക്കുക എന്ന കൗശലം, ഓരോ മുഖങ്ങള്‍ വരച്ചിടുമ്പോഴും ഉണ്ടാകുന്ന ചാതുര്യം വായിച്ചും കണ്ടും ഈ കുറിപ്പില്‍ ലയിക്കാന്‍ ഈ രചനാരീതി ഏറെ സഹായകമാണ്.
Keywords: Article, Ibrahim Cherkala, Book review, 'Pravasa Nombarangal' Book review.
Advertisement: