city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണ് തുറക്കണം: ഇനിയൊരു ദുരന്തത്തിന് മുമ്പേ

ശാഹുൽ ഹമീദ് കലനാട് 

(www.kasargodvartha.com 30.03.2020) മരണമോ ആത്മഹത്യയോ സംഭവിച്ചാലേ അധികാരികളുടെ കണ്ണ് തുറക്കൂ എന്ന് പല കാലങ്ങളിലും നമ്മൾ കണ്ടതാണ്. പ്രത്യേകിച്ച് കാസർകോട് ജില്ലയിൽ. ആരോഗ്യമേഖലയിൽ സർക്കാർ സംവിധാനങ്ങൾ മറ്റു ജില്ലകളെ അപേക്ഷിച്ച് തുലോം കുറവാണ്. എന്നാൽ ഇവിടുത്തുകാർക്ക് ആധുനിക ചികിൽസാ സൗകര്യങ്ങളുള്ള മംഗലാപുരം അധികം ദൂരമല്ലാത്തതിനാൽ പരാതികളോ പരിഭവങ്ങളോ പറയാറില്ല. പിന്നോക്ക ജില്ല എന്ന പേര് മാറ്റിയെടുക്കുമെന്ന് രാഷ്ട്രിയക്കാർ പലയാവർത്തി പറഞ്ഞ് നടക്കാറുണ്ട്. പിന്നോക്ക ജില്ലയായി കാണാൻ തന്നെയാണ് ഇവർക്ക് താല്പര്യവും. ഒച്ചിഴയും വേഗത്തിൽ നീങ്ങിയ ഉക്കിനടുക്കത്തെ മെഡിക്കൽ കോളേജ് കോവിഡ് വന്നപ്പോൾ ശരവേഗത്തിൽ ഉയർന്നതെങ്ങനെ.?സാങ്കേതികം പറഞ്ഞ് മുടക്കിയവർക്ക് മുഖ്യമന്ത്രി ഉത്തരവിട്ട് മണിക്കുറുകൾക്കുള്ളിൽ വൈദ്യുതി എത്തിക്കാനായതെങ്ങനെ..? ഭരിക്കുന്ന സർക്കാർ വിചാരിച്ചാൽ എന്തും എളുപ്പത്തിൽ നടത്താൻ സാധിക്കും.

രോഗം വന്നവരെ ചികിൽസിക്കാൻ നല്ല കഴിവുള്ള ഡോക്ടറുമാരും ഹോസ്പിറ്റലുകളും നമ്മുടെ നാട്ടിലുണ്ട്.ഇവരിൽ ചിലർ മംഗലാപുരത്താണ് ഹോസ്പിറ്റൽ സൗധങ്ങൾ പണിത് വിലപേശി കച്ചവടം നടത്തുന്നത്. ആരോഗ്യമേഖലയിലെ അപര്യാപ്തത  ഡോക്sർമാർ മുൻകൈ എടുത്ത് ( രാഷ്ട്രീയക്കാരെ വിശ്വാസമില്ല) നിരന്തരം സർക്കാറിൽ സമ്മർദം ചെലുത്തിയാൽ ഇവിടത്തെ പ്രശ്നം പരിഹരിക്കാൻ പറ്റുന്നതേ ഉള്ളൂ. ജില്ലയിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഒത്തു ചേർന്നാൽ സഹകരണാടിസ്ഥാനത്തിൽ എല്ലാ ആധൂനിക സംവിധാനങ്ങൾ സജ്ജീകരിച്ച അന്താരാഷ്ട്ര ആശുപത്രി കാസർകോട് ജില്ലക്കകത്തുണ്ടാക്കാനുള്ള ശ്രമങ്ങളുണ്ടാവണമെന്നു ചർച്ച ചെയ്തു തുടങ്ങിയിരിക്കുന്നു. ഇഴഞ്ഞു നീങ്ങുന്ന കാസര്‍കോട് മെഡിക്കൽ കോളേജ് ഭാവിയിൽ വന്നുചേരുമെങ്കിലും ജില്ലയിലെ ആഭ്യന്തര ആവശ്യങ്ങൾക്ക് മതിവരുകയില്ല. ജില്ലയിലെ രോഗികൾക്ക് ഒരാശ്രയമായിരുന്നു മംഗലാപുരം കർണ്ണാടകത്തിലെ പല ആശുപത്രികളും. പൗരത്വ പ്രശ്നകാര്യത്തിലും കൊറോണ വൈറസ് മഹാമാരിയിലും മംഗലാപുരത്തേക്ക് വടക്കൻ കേരളത്തിൽ നിന്നു പോകാൻ പറ്റാത്ത അവസ്ഥയിലും. അതിനാൽ ഇനി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും പൊതു സമൂഹവും ഏറ്റവും പ്രഥമ പരിഗണന കാസർകോടിലെ ആതുരശുഷയിലെ കാര്യത്തിലുണ്ടാവണമെന്നും ഇതിനു ജില്ലാ പഞ്ചായത്തിന്റെ നേതൃത്വം അനിവാര്യവുമാണ്. ജില്ലയിലെ പഞ്ചായത്തുകളും നഗരസഭകളും ഈ സദുദ്ദേശത്തിനു മുന്നിട്ടിറങ്ങുകയു വേണം.

കണ്ണ് തുറക്കണം: ഇനിയൊരു ദുരന്തത്തിന് മുമ്പേ


Keywords:  Article, Top-Headlines, Trending, COVID-19, Please open the eye; Article by Shahul Hameed Capitol
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia