city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലെനിന്റെ ലൈന്‍ പിന്തുടരുന്ന പിണറായിയാണ് പാര്‍ട്ടിയുടെ കരുത്തെന്ന് സഖാക്കള്‍ ബ്രാഞ്ച് സമ്മേളനത്തില്‍

നേര്‍ക്കാഴ്ച്ചകള്‍/ പ്രതിഭാരാജന്‍

(www.kasargodvartha.com 26.09.2017)
ഉദുമ,പള്ളിക്കര,അജാനൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ബ്രാഞ്ചു സമ്മേളനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഒക്‌ടോബര്‍ ഒന്നിന് ചെമ്മനാട് തുടക്കം കുറിക്കും. ഒക്‌ടോബര്‍ എട്ടോടു കൂടി കാഞ്ഞങ്ങാട്ടെ സമ്മേളനങ്ങള്‍ അവസാനിക്കും. വിമര്‍ശനവും സ്വയം വിമര്‍ശനങ്ങളും ഏറ്റെടുത്ത് പതിവില്‍ കവിഞ്ഞ ആവേശത്തോടെയാണ് സമ്മേളനങ്ങള്‍ പര്യവസാനിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമയിലെ ജയം തോല്‍വിയെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷണം. പാര്‍ട്ടിയില്‍ നിന്നും ബാലറ്റുകള്‍ ഒലിച്ചു പോയിരുന്നു. 27 വര്‍ഷത്തിനു ശേഷം ഉദുമയിലെ പഞ്ചായത്ത് ഭരണവും കൈവിട്ടു പോയി. അധികാരമുള്ളപ്പോഴുള്ള കൈവിട്ട കളിയായിരുന്നു പരാജയ കാരണമെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. പാര്‍ലമെന്റ് മണ്ഡലത്തില്‍ പറയത്തക്ക മാറ്റത്തിന് അവസരം നല്‍കാതെ വോട്ടര്‍മാരുമായി പാര്‍ട്ടി പിറകോട്ടായിരുന്നു സഞ്ചരിച്ചത്. ഇന്ന് നേതൃത്വം ബ്രാഞ്ചു സമ്മേളനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ്.

കഴിഞ്ഞ സമ്മേളനം നിയമിച്ചവരല്ല ഇന്ന് ഉദുമ, പാലക്കുന്ന് ലോക്കലുകള്‍ ഭരിക്കുന്നത്. സമ്മേളനം തെരഞ്ഞെടുത്ത മധു മുതിയക്കാല്‍ ബാലസംഘത്തിന്റെ ഉപരിതല ചുമതലയിലേക്ക് പോയി. പകരം മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. ബാലകൃഷ്ണനെ സെക്രട്ടറിയാക്കുമെന്നാണ് കരുതിയതെങ്കിലും വന്നു ചേര്‍ന്നത് വി.ആര്‍.ഗംഗാധരന്‍. ഉദുമയിലെ സെക്രട്ടറി സന്തോഷ് പാര്‍ലമെന്റ് ലൈനിലേക്കു പോയി. പഞ്ചായത്തു പ്രസിഡണ്ടാവാന്‍ മോഹിച്ചപ്പോള്‍ വന്ന ഒഴിവിലേക്ക് മുമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് രണ്ടാമൂഴം പൂര്‍ത്തീകരിച്ച കെ.എ അഹമ്മദ് ഷാഫി പാര്‍ട്ടി സെക്രട്ടറിയായി. ഇവരുടെ നേതൃത്വത്തിലാണ് രണ്ടിടത്തും ബ്രാഞ്ചു സമ്മേളനങ്ങള്‍ നടക്കുന്നത്. ചെമ്മനാട് ഒഴികെ ഇത്തവണ പുതിയ സെക്രട്ടറിമാര്‍ വന്നേക്കും. വിഭാഗീയതകളില്ലാതെ നീങ്ങുകയാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും അര്‍ഹിക്കുന്ന മുന്‍ഗണന ലഭിക്കുന്നില്ലെങ്കിലും ഇതു പോലൊരു സമ്മേളനം സംഘടിപ്പിക്കാന്‍ ഇന്ത്യയില്‍ മറ്റേതു പാര്‍ട്ടിക്കും ആര്‍ജ്ജവം കാണില്ല. തൊട്ടു കൂട്ടാന്‍ പോലുമില്ലാ വി.എസ് പക്ഷം.

  ലെനിന്റെ ലൈന്‍ പിന്തുടരുന്ന പിണറായിയാണ് പാര്‍ട്ടിയുടെ കരുത്തെന്ന് സഖാക്കള്‍ ബ്രാഞ്ച് സമ്മേളനത്തില്‍

പിണറായിയുടെ ലൈനിലാണ് ഇവിടെ പാര്‍ട്ടി. പറഞ്ഞതു ചെയ്യും. ചെയ്യാത്തത് പറയില്ല. മാധ്യമ സിണ്ടിക്കേറ്റ് എന്ന് പിണറായി വിശേഷിപ്പിച്ച മുഖ്യധാരാ പത്രങ്ങള്‍ സര്‍ക്കാര്‍ നടത്തുന്ന വികസനങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. സൗത്ത് ഏഷ്യന്‍ വന്‍കരയിലെ ഇടതു പക്ഷത്തിന്റെ സമ്മേളനം തിരുവനന്തപുരത്ത് നടന്നതു പോലും പല മുഖ്യധാരാ പത്രങ്ങളും അറിഞ്ഞതു പോലുമില്ല. ഭരണത്തേയും പാര്‍ട്ടിയേയും  അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമവും വ്യാപകമാണ്. അതൊന്നും വകവെക്കാതെ പാര്‍ട്ടി വളരുകയാണ്. വിമര്‍ശനത്തിനു കാതോര്‍ക്കാതെ ശരിയെന്ന് തോന്നുന്നത് ചെയ്യുന്ന പിണറായിയോടൊപ്പമാണ് ഈ ഗ്രാമങ്ങള്‍. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി പാലക്കുന്നില്‍ വന്ന് പിണറായിയെ പരാമര്‍ശിച്ചതിന് സ്‌റ്റേജിലേക്ക് കല്ലേറു നടത്തിയതുള്‍പ്പെടെ നിരവധി കേസുകള്‍. അവയൊക്കെ പാര്‍ട്ടി തരണം ചെയ്തത് മൗനവും ക്ഷമയും കൈമുതലാക്കിയാണ്.

ഏതെങ്കിലും ഒരു വിപ്ലവ സിദ്ധാന്തത്തെ മുറുകെ പിടിക്കാതെ ഒരു വിപ്ലവ പ്രസ്ഥാനത്തേയും കരുപ്പിടിപ്പിക്കാന്‍ കഴിയില്ലെന്നു ഉറച്ചു വിശ്വസിച്ച ലെനിനെ പിന്‍പറ്റി പാര്‍ട്ടിയെ നയിച്ച പിണറായിയുടെ ആശയം ശ്വസിച്ചു വളര്‍ന്ന കമ്മ്യൂണിസ്റ്റുകാരാണിവിടെ. പത്രങ്ങള്‍ പലതുമെഴുതി ചെറുതാക്കാന്‍ നോക്കിയപ്പോഴൊക്കെ അവര്‍ ഒന്നിനു പത്തായി വളരുന്നു. കോഴിക്കോട് ആസ്ഥാനമായ ഒരു മുഖ്യധാരാ പത്രത്തിന്റെ പത്രാധിപരായ ഗോപാലകൃഷ്ണനെ നോക്കി മുമ്പ് പിണറായി പറഞ്ഞത് ഇവര്‍ക്ക് ആവേശമാണ്.

അന്ന് പിണറായി കോഴിക്കോട് മുതലക്കുളത്ത് പ്രസംഗിച്ചത് ഇങ്ങനെ. 'താനെന്താ കരുതിയത് ? നാല് എഴുത്ത് എഴുതിയാല്‍ സി പി എം ചടുപിടോന്ന് തകരുമെന്ന് കരുതിയോടോ ഗോപാലകൃഷ്ണാ ? താന്‍ ഏതുനാട്ടിലാണ് ജിവിച്ചത് ? എന്താണ് പാര്‍ട്ടിയെക്കുറിച്ച് ധരിച്ചത് ? കത്തിയും ബോംബുമായി നടക്കുന്നവരാണ് ഞങ്ങളെന്ന് താന്‍ എഴുതി. എടോ ഗോപാലകൃഷ്ണാ, കത്തി കണ്ടാല്‍ ഭയപ്പെടുന്നവരല്ല ഞങ്ങള്‍. ഒരുപാട് കത്തികള്‍ പല വഴിക്ക് വരുമ്പോള്‍ ആ വഴി നടന്നവരാണ് ഞങ്ങള്‍. മനസ്സിലാക്കൂ ഗോപാലകൃഷ്ണാ' ഇതുപറയുമ്പോള്‍ പിണറായിയില്‍ അഹങ്കാരത്തിന്റെയോ അവമതിയുടെയോ ലാഞ്ചന കടുകുമണിത്തൂക്കത്തിനു പോലുമുണ്ടായിരുന്നില്ലെന്ന തിരിച്ചറിവാണ് പിണറായിയെ നെഞ്ചേറ്റാന്‍ കാരണമാവുന്നത്. പത്രാധിപരായാല്‍ പത്രാധിപരുടെ സ്ഥാനത്തിരിക്കണം. തെറ്റിയാല്‍ അതു ഞങ്ങള്‍ അംഗീകരിക്കും. വീഴ്ച ചൂണ്ടിക്കാട്ടിയാല്‍ തിരുത്തും. ഇന്ന് ഇത് ഇവിടെ കുറിച്ചിടുമ്പോള്‍ കെ ഗോപാലകൃഷ്ണന്‍ ആ പത്രത്തിന്റെ പത്രാധിപ സ്ഥാനത്തില്ല. പത്രം ഉടമ യുഡിഎഫിലുമായി.
 
നവകേരള മാര്‍ച്ചില്‍ ചൊല്ലിയ ബക്കറ്റ് വെള്ളം എന്ന ഉറുദു കവിതയും , സഖാക്കളെ, ഇവിടെ ഉഷ ഉതുപ്പിന്റെ പരിപാടിയൊന്നുമല്ല നടക്കുന്നത്. ഇത് സി പി ഐ എമ്മിന്റെ സമ്മേളനം ആണ് എന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞതും ഇവിടെ പാര്‍ട്ടി അച്ചടക്കത്തിന്റെ ആവേശ സ്വരമായി മാറി.  പാര്‍ട്ടിയില്‍ നില്‍ക്കുമ്പോള്‍ മാത്രമേ ഒരു കമ്യൂണിസ്റ്റുകാരന് ശക്തിയുള്ളൂ ബക്കറ്റിലായാല്‍ അതില്‍ തിരമാലകളുയരില്ല എന്ന പാഠം ശംഖുമുഖത്തു നിന്നും കേട്ടു പഠിക്കുകയായിരുന്നു സഖാക്കള്‍.

പിണറായിയുടെ രാഷ്ട്രീയ ലൈന്‍ ലെനിന്റെതാണ്. കമ്മ്യൂണിസ്റ്റുകള്‍ക്ക് നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ ഇടം ലഭിക്കാത്ത സാഹചര്യം വന്നാല്‍ നിയമവിധേയവും നിയമവിരുദ്ധവുമായ രീതികളെ സമന്വയിപ്പിച്ചു നടപ്പിലാക്കാനാണ് ലെനിന്‍ പഠിപ്പിച്ചത്. അതിനു വിഘാതം സൃഷ്ടിക്കുന്നവരേയും, പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍, പെറ്റിബൂര്‍ഷ്വാ വിഭാഗം വിസര്‍ജ്ജിച്ചവ കഴുകിക്കളയാനും ഇല്ലായ്മ ചെയ്യാനുമാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ മുറക്കു ചേരാന്‍ ലെനില്‍ ആവശ്യപ്പെട്ടത്. ആ പ്രക്രിയ ഇവിടെ നടന്നു വരികയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ കഴിയുന്നതോടെ സംഘടനയില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ അകലും. പാര്‍ട്ടി കൂറേക്കൂടി കരുത്താര്‍ജ്ജിക്കും. വന്നു പെട്ട തെറ്റുകള്‍ തിരുത്തപ്പെടും. മാര്‍കിസ്റ്റ് -ലെനിസ്റ്റിന്റെ കാഴ്ച്ചപ്പാടില്‍ നിന്നു കൊണ്ട് വരാനിരിക്കുന്ന ലോക്കല്‍ സമ്മേളനങ്ങളെ നമുക്ക് നോക്കിക്കാണാം.
പ്രതിഭാരാജന്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, Pinarayi-Vijayan,  Pinarayi is the party's strength; Comrades.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia