city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രൗഢം, പ്രോജ്ജ്വലം പി എഫ് എല്‍ ഫുട്ബോള്‍ മാമാങ്കം

ഇംതിയാസ് എരിയാല്‍

(www.kasargodvartha.com 08.03.2020) പുത്തൂര്‍കാരുടെ ഫുട്ബോള്‍ സംഘാടനം ദുബൈയില്‍ പ്രശസ്തമാണ്. ടൂര്‍ണമെന്റിന്റെ നിലവാരവും പങ്കെടുക്കുന്ന താരങ്ങളും മാത്രമല്ല പി എഫ് എല്‍ ഫുടബോള്‍ മത്സരത്തെ വേറിട്ട് നിര്‍ത്തുന്നത്. മറിച്ച് ആ മത്സരത്തിന്റെ ആതിഥ്യമര്യാദ എങ്ങനെയാണെന്ന് കൂടി കാട്ടിത്തരുന്നുണ്ട് ഈ ഫുടബോള്‍ സംഘാടനം. കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ഓഗ്ബചെ മുഖ്യാതിഥിയായിരുന്ന പി എഫ് എല്‍ 2020 ടീമുകളുടെ ലൈനപ്പ് പ്രവചനാതീതമായിരുന്നു. അതുകൊണ്ട് തന്നെ ആദ്യറൗണ്ട് മുതല്‍ അരങ്ങേറിയ വാശിയേറിയ മത്സരങ്ങള്‍ കാണികളുടെ മനം കീഴടക്കി. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടം കാല്‍പന്തുകളിയുടെ വശ്യതയും മനോഹാരിതയും ചടുലതയും കാണികള്‍ക്കു പകര്‍ന്നു നല്‍കുന്നതായി. ആദ്യന്തം ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്ക് വിരാമം നല്‍കി ദുബൈയിലെയും ഇന്ത്യയിലെയും വന്‍ ക്ലബുകള്‍ക്ക് വേണ്ടി കളിക്കുന്ന താരങ്ങള്‍ അണിനിരന്ന ക്ലബുകളെ തറപറ്റിച്ച് ബാച്ച്ലേഴ്‌സ് പുത്തൂര്‍ യു ബി 7 പി എഫ് എല്‍ 2020 ന്റെ കപ്പില്‍ മുത്തമിട്ടു.

പ്രൗഢം, പ്രോജ്ജ്വലം പി എഫ് എല്‍ ഫുട്ബോള്‍ മാമാങ്കം

ടൂര്‍ണമെന്റിലുടനീളം നിര്‍ണായകമായ സാന്നിധ്യമായ ബാച്ചലേഴ്‌സ് പുത്തൂര്‍ ക്യാപ്റ്റന്‍ അക്കു പുത്തൂര്‍ മികച്ച ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. വിഗാന്‍സിന്റെ പ്രതിരോധ മതിലും ഗോളുകളില്‍ അവസാനിച്ച നീക്കങ്ങളിലൊക്കെ തന്റെ ടച്ച് പ്രകടിപ്പിച്ച വിഗാന്‍സിന്റെ ബ്ലാസ്റ്റേഴ്‌സ് താരം അക്കുസാട്ടെ മികച്ച പ്രതിരോധ താരമായി. എമര്‍ജിംഗ് പ്ലയറായ കാസര്‍കോടിന്റെ ഫുട്ബോള്‍ സെന്‍സേഷന്‍ വിഗാന്‍സിന്റെ തന്നെ ഷാനു മൊഗ്രാല്‍ പുത്തൂരിന്റെ ഫുട്ബോള്‍ ഭാവി എത്രത്തോളം സുരക്ഷിതമെന്ന് കാട്ടിത്തരുന്നു. ബാച്ച്ലേഴ്‌സിന്റെ പ്രകടനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ബ്രദേഴ്‌സ് വള്‍വക്കാട് താരം സാബിത്ത് ടൂര്‍ണമെന്റിലെ മികച്ച താരമാവുകയും അതൊക്കെ ലക്ഷ്യത്തിലെത്തിച്ച മലപ്പുറം അരീക്കോട് ജിന്‍ഷാദ് ടോപ് സ്‌കോറര്‍ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പ്രൗഢം, പ്രോജ്ജ്വലം പി എഫ് എല്‍ ഫുട്ബോള്‍ മാമാങ്കം

പ്രൗഢം, പ്രോജ്ജ്വലം പി എഫ് എല്‍ ഫുട്ബോള്‍ മാമാങ്കം

കളി തീരുമാനിച്ചത് മുതല്‍ സെമി ഫൈനല്‍ മത്സരം വരെ അതേ അച്ചടക്കത്തോടെയും കൃത്യതയോടെയും പ്രവര്‍ത്തിച്ചു കാണികളുടെ മനസ് നിറച്ച ഡിഫെന്‍സ് മൊഗര്‍ ഫെയര്‍ പ്ലേ പുരസ്‌കാരത്തിനര്‍ഹരായി. പ്രതികൂല പ്രത്യേക സാഹചര്യത്തിലും ബുസ്താന്‍ ആംബിഗ്രീസ് പെര്‍ഫ്യൂംസ് സ്റ്റേഡിയം ജനനിബിഢമായിരുന്നു.

പ്രൗഢം, പ്രോജ്ജ്വലം പി എഫ് എല്‍ ഫുട്ബോള്‍ മാമാങ്കം

Keywords:  Article, Gulf, Sports, Tournament, Football, fest, Kerala blasters, PFL Football fest story by Imthiyas Eriyal

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia