city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി എ ഉസ്താദ്: ആ സൂര്യതേജസും മറഞ്ഞു

അനുസ്മരണം/ ഇബ്രാഹിം ഫൈസി ജെഡിയാര്‍

(www.kasargodvartha.com 14.12.2018) പ്രമുഖ പണ്ഡിതനും സൂഫിവര്യനും നിരവധി ത്വരീഖത്തുകളുടെ ശൈഖുമായിരുന്ന പള്ളങ്കോട് ഉസ്താദ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ശൈഖുനാ പി എ ഉസ്താദിന്റെ നിര്യാണം മത വൈജ്ഞാനിക രംഗത്ത് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. തന്റെ ജീവിതം മുഴുവനും ദര്‍സീ രംഗത്ത് മാത്രമായിരുന്നു അദ്ദേഹം ചിലവഴിച്ചത്. ഏത് സാധാരണക്കാരനും മനസിലാക്കാന്‍ സാധിക്കുന്ന ക്ലാസായിരുന്നു അദ്ദേഹത്തിന്റേത്.

ഏത് വിഷയവും അനായാസം തന്റെ മുതഅല്ലിമീങ്ങള്‍ക്ക് മനസിലാക്കി കൊടുക്കാനുള്ള കഴിവ് ഒന്നുവേറെ തന്നെയായിരുന്നു. ആ മഹാന്റെ ഒരു ക്ലാസില്‍ സംബന്ധിച്ചാല്‍ എത്രയോ വര്‍ഷങ്ങള്‍ ഓതിപ്പഠിച്ചാല്‍ ലഭിക്കുന്ന നിര്‍വൃതിയായിരുന്നു അനുഭവപ്പെടാറുള്ളത്. ഏത് വിഷയമാണ്  സബ്ഖ് എടുക്കുന്നതെങ്കിലും എല്ലാ ഫന്നുകളിലേക്കും കയറിച്ചെന്ന് സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഇടവരുത്താത വിധം ഹല്ല് അഴിച്ച് മനസിലാക്കി കൊടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് വേറിട്ടതായിരുന്നു. നെല്ലിക്കുന്നില്‍ ദര്‍സ് നടത്തിയിരുന്ന കാലത്ത് തന്റെ സ്ഥിരം മുതഅല്ലിമീങ്ങള്‍ക്ക് പുറമെ ക്ലാസില്‍ ഇരിക്കാനും ഖാരിജാത്തുകള്‍ എഴുതി എടുക്കാനും പരിസര പ്രദേശങ്ങളിലെ നിരവധി പണ്ഡിതന്മാര്‍ വരാറുണ്ടായിരുന്നു.

മുതഅല്ലിമീങ്ങളെ അദ്ദേഹം തര്‍ബിയത്ത് ചെയ്യുന്ന ശൈലി കണ്ട് പലരും അത്ഭുപ്പെടാറുണ്ടായിരുന്നു. ശിഷ്യന്മാരെ ജീവനു തുല്യം സ്‌നേഹിച്ച വ്യക്തിയായിരുന്നു പി എ ഉസ്താദ്. അവര്‍ക്ക് എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുമ്പോള്‍ അദ്ദേഹത്തിലും അത് പ്രകടമായിരുന്നു. ഉസ്താദിന്റെ മുന്നിലേക്ക് വരുന്നവര്‍ എത്ര നിസാര പ്രശ്‌നങ്ങളാണെങ്കിലും അത് ക്ഷമാപൂര്‍വ്വം കേള്‍ക്കാനും പരിഹാരം നിര്‍ദേശിക്കാനും സമയം കണ്ടെത്തുമായിരുന്നു. ഉസ്താദിന്റെ മന്ത്രം രോഗശമനത്തിന് പലര്‍ക്കും കാരണമായിട്ടുണ്ട്. പ്രശസ്തി ഒട്ടും ആഗ്രഹിച്ചിരുന്നില്ല. എല്ലാ  പണ്ഡിതന്മാരോടും പ്രത്യേകിച്ച് സയ്യിദുമാരോടും അങ്ങേയറ്റം ആദരവും ബഹുമാനവും അദ്ദേഹത്തില്‍ പ്രകടമായിരുന്നു.

നീണ്ട അമ്പത് വര്‍ഷത്തെ ദര്‍സീ രംഗത്ത് അദ്ദേഹം സമുദായത്തിന് സമര്‍പ്പിച്ചത് നിരവധി മഹാ പണ്ഡിതരെയാണ്. ഒരുപാട് ഫൈസി, ബാഖവി, സഅദി, മദനി, നിസാമി, ദാരിമിമാരും അവസാനമായി ആ മഹാന്‍ തന്നെ നിരവധി ഹനീഫി പണ്ഡിതന്മാരെയും സമര്‍പ്പിച്ചത് മാത്രമാണ് ശൈഖുനയുടെ സമ്പത്ത് എന്ന് പറയുന്നത്. ദര്‍സീ രംഗത്തായി മരിക്കമെന്ന അഭിലാഷം പൂവണിയുന്നതായിരുന്നു അദ്ദേഹത്തിന്റെ വേര്‍പാട്.

പി എ ഉസ്താദ്: ആ സൂര്യതേജസും മറഞ്ഞു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Remembrance, P A Usthad No more
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia