city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദിവസം തോറും വിലമാറ്റം വയ്യ: പമ്പുടമകളുടെ സമരം 11ന്

നേര്‍ക്കാഴ്ച്ചകള്‍/ പ്രതിഭാരാജന്‍

(www.kasargodvartha.com 05.07.2017) വാഹനമുള്ളവര്‍ക്ക് പമ്പുകളെ ഒഴിവാക്കാനാകില്ല. അരിയില്ലെങ്കില്‍ വേണ്ട, പെട്രോളില്ലാതെ എങ്ങനെ ജീവിക്കും? ഇനി മുതല്‍ ഇന്ധന വില ദിവസേന മാറുന്നു. പുതിയ നിയമമനുരിച്ച് ഓരോ ദിവസവും പുലരുന്നത് ഓരോ വില വെച്ചായിരിക്കും. മിക്കവരും വില നിലവാരം അറിയുന്നത് തന്നെ പമ്പിലെത്തിയതിന് ശേഷം മാത്രമായിരിക്കും. ഉപഭോക്താവിനെ മാത്രമല്ല, ഇത് പമ്പുടമകളേയും ദുരിതത്തിലാക്കും. ഒരു തരം ചൂതുകളിയായി ഇന്ധന വില്‍പന മാറുകയാണ്.

ദിവസം തോറും വിലമാറ്റം വയ്യ: പമ്പുടമകളുടെ സമരം 11ന്

പെട്ടെന്ന് വില കൂടിയാല്‍ സ്റ്റോക്കുള്ളവന് ലക്കി. കുറഞ്ഞാല്‍ കുത്തുപാള. മുച്ചീട്ടു കളിക്കു തുല്യമായി മാറുകയാണ് മാന്യമായി നടന്നു പോന്നിരുന്ന ചെറുകിട ഇന്ധന വ്യാപാരം. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഇടത്തരം പമ്പുകള്‍ അടച്ചു പൂട്ടേണ്ടി വന്നേക്കും. പൂട്ടിയാല്‍ സാധാരണക്കാരും ഗ്രാമവാസികളുമായിരിക്കും ഏറെ കഷ്ടപ്പെടുക. ഈ മാസം 16-ാം തീയ്യതി മുതല്‍ വില ദിവസേന മാറുമെന്ന പ്രഖ്യാപനം വന്നു. സ്വയം വില മാറുന്ന ഈ സംവിധാനത്തിന്റെ ഓമനപ്പേര് ഓട്ടോമേഷന്‍ എന്നാണ്. കാലത്ത് തൊഴിലാളികള്‍ വന്ന് പമ്പ് തുറക്കുന്ന പഴയ സ്ഥിതി ഇനി പറ്റില്ല. മുതലാളി ആദ്യമെത്തണം. റിമോര്‍ട്ട് മുതലാളിയുടെ പക്കലായിരിക്കുമല്ലോ. റിമോര്‍ട്ട് ഉപയോഗിച്ച് മീറ്റര്‍ വില തിരുത്തി രേഖപ്പെടുത്തണം. പമ്പുകളില്‍ നിന്നും അകലെ താമസിക്കുകയാണ് മുതലാളി എങ്കില്‍ ഇനി മുതല്‍ അതു പറ്റില്ല. പമ്പില്‍ തന്നെയോ, അഥവാ തൊട്ടടുത്ത് വാടകയ്ക്ക് മുറിയെടുത്തോ കഴിയേണ്ടി വരും. ആദ്യം മുതലാളി പിന്നെ തൊഴിലാളി എത്തിയാല്‍ മതി.

ചെറുകിട പമ്പുടമ ഒരിക്കല്‍ ഇന്ധനത്തിനു ഓഡര്‍ നല്‍കുമ്പോള്‍ 12,000 ലീറ്ററിന് ഒരുമിച്ചാണ് ഓഡര്‍ നല്‍കുക. ചില പമ്പുകള്‍ക്ക് ഇതൊരാഴ്ചയിലധികം സമയമെടുത്താലേ വീറ്റു തീരുകയുള്ളു. അതിനിടയില്‍ വിലയില്‍ ഏറ്റക്കുറച്ചലുകള്‍ വന്നാല്‍ ലാഭം നഷ്ടത്തിലേക്കു കൂപ്പു കുത്തിയെന്നിരിക്കും. തിരിച്ചുമാവാം. പെട്രോള്‍ കച്ചവടവും മോഹക്കച്ചവടമായി മാറുകയാണ്. ഒരു തരം മുച്ചീട്ടു കളി. ഇപ്പോള്‍ തന്നെ കൂടിയ വിലക്ക് വാങ്ങിയ പെട്രോളിനു കഴിഞ്ഞ 15 ദിവസത്തിനകം നാലു രൂപയും ഡീലിനു മൂന്നു രൂപായും വെച്ച് കുറഞ്ഞു. ഉടമസ്ഥന്റെ കീശ കാലിയായി. ബാങ്ക് ഒ ഡി എടുത്ത് വ്യാപാരം നടത്തുന്നവരാണ് മിക്കവരും. നഷ്ടം സഹിച്ചും, സുരക്ഷിതത്വമില്ലാതെയും ചൂതു കളിച്ച് ലാഭം കൊയ്യുന്ന പണി തങ്ങള്‍ക്കാവില്ലെന്നാണ് പമ്പുടമകള്‍ പറയുന്നത്. അവര്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്. 11ന് പമ്പുകള്‍ അടഞ്ഞു കിടക്കും.

വില വ്യത്യാസത്തിലെ അപാകതകള്‍ പരിഹരിക്കുക, ചെറുകിട പമ്പുടമകള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, ജി എസ് ടിയില്‍ ഉള്‍പെടുത്തി വില ഏകീകരണ സംവിധാനം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി ഒമ്പത് മുതല്‍ 11 വരെ കമ്പനിയില്‍ നിന്നും ഇന്ധനം വാങ്ങില്ലെന്ന് അവര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് അറിയിച്ചിട്ടുണ്ട്. 11നാണ് സംസ്ഥാന വ്യാപകമായ അടച്ചിടല്‍ സമരം. ഡീലേര്‍സ് അസോസിയേഷന്റെ ജില്ലാ ഭാരവാഹികള്‍ പ്രസിഡണ്ട് മൂസ ബി ചെര്‍ക്കള, ജനറല്‍ സെക്രട്ടറി എം രാധാകൃഷ്ണന്‍, ട്രഷറര്‍ മഞ്ചുനാഥ കമ്മത്ത്, ലക്ഷ്മി നാരായണ പ്രഭു നീലേശ്വരം, ലക്ഷ്മി നാരായണന്‍ കാസര്‍കോട് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Petrol Pump, Strike, Article, Prathibha-Rajan, Kasaragod, Nerkazhchakal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia