ഒപ്പുമരം ഇനി ഓർമ മരം
Jan 23, 2022, 14:59 IST
/ കുട്ടിയാനം മുഹമ്മദ് കുഞ്ഞി
(www.kasargodvartha.com 23.01.2022) ഒരുപാട് സുപ്രധാന സമരങ്ങൾക്ക് വേദിയായിരുന്ന കാസർകോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് ദേശീയ പാതയോട് ചേർന്ന് തലയുയർത്തിനിൽക്കുന്ന ഒപ്പുമരം (പൂമരം) ഇനി ഏറെ നാളുകളൊന്നും ബാക്കിയുണ്ടാവില്ല. നാഷണൽ ഹൈവേ ആറുവരിയാക്കി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി സ്ഥലമെടുപ്പ് നടത്തിയതോടെ ഇനി ഏതാനും ദിവസങ്ങൾക്കകം തന്നെ ഈ മരത്തിനും കോടാലി വീഴും. ഗോവയിലെ കരാറുകാരനായിരുന്ന ഒരാൾ തൻ്റെ വീട്ടുജോലിക്ക് വേണ്ടി കൊണ്ടുവന്ന കർണാടക കൊടക് അയ്യങ്കേരിയിലെ നിർധന കുടുംബത്തിൽ പെട്ട മൊയ്തു - ആയിഷ ദമ്പതികളുടെ മകളായ സഫിയ എന്ന പെൺകുട്ടിയുടെ തിരോധനത്തെ തുടർന്ന് കാസർകോട്ടെ മനുഷ്യ സ്നേഹികളായ ഒരു കൂട്ടം പൊതുപ്രവർത്തകർ 'സഫിയ എവിടെ?' എന്ന ബാനറുമായി നീതിക്ക് വേണ്ടി 2009-ൽ ഈ മരച്ചുവട്ടിൽ നടത്തിയ സമരത്തോടെയായിരുന്നു തുടക്കം കുറിച്ചത്.
അതിന്ന് ശേഷം ഈ തണൽ പൂമരച്ചോട്ടിൽ ചെറുതും വലുതുമായ നൂറുക്കണക്കിന്ന് സമരങ്ങളാണ് നടന്നിട്ടുള്ളത്. പ്ലാന്റേഷൻ കോർപ്പറേഷൻ്റെ കശുമാവിൻ തോട്ടങ്ങളിൽ എൻഡോസൾഫാൻ എന്ന മാരക വിഷം ചീറ്റിയടിച്ചതിനെ തുടർന്ന് തോട്ടം മേഘലകളിലെ ജനങ്ങൾക്ക് പലതരത്തിലുള്ള മാറാരോഗങ്ങൾ പിടിപെടാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന ആരോഗ്യ പ്രവർത്തകരുടെ സംശയങ്ങൾക്ക് വാണിനഗറിലെ ഡോ. വൈ എസ് മോഹൻകുമാറാണ് ഇത് എൻഡോസൾഫാൻ തളിക്കുന്നതിൻ്റെ വിപത്താണെന്നതിലേക്ക് വിരൽ ചൂണ്ടിയത് ഇക്കാര്യം ശ്രീപെഡ്രെയുമായി പങ്കുവെച്ചു.
പ്ലാന്റേഷൻകാർ തങ്ങളുടെ പറങ്കിമാവിൻ പൂക്കൾ വാടാതിരിക്കാൻ വേണ്ടി തളിക്കുന്ന മരുന്നാണെന്ന് ഇവർ ഉറപ്പിച്ച ശേഷമാണ് പുറം ലോകത്തോട് വിളിച്ചു പറഞ്ഞതും ഇതിനെതിരെയുള്ള നീക്കങ്ങൾ ആരംഭിക്കുന്നതും. ഇതോടെ എൻഡോസൾഫാൻ കീടനാശിനിക്കെതിരെ നാട്ടുകാർ ഒറ്റയായും തെറ്റയായും പ്രതിഷേധിക്കാൻ തുടങ്ങി. പുഞ്ചിരി മുളിയാറിന്റെ ചുണക്കുട്ടികളായ കെ.ബി.മുഹമ്മദ് കുഞ്ഞി, ബി.സി. കുമാരൻ, ബി.അഷ്റഫ്, അബ്ബാസ് മുതലപ്പാറ തുടങ്ങിയവർ മുതലപ്പാറയിലെ പ്ലാൻ്റേഷൻ ആസ്ഥാനത്തിനടുത്ത് വെച്ച് കശുമാവുകൾക്ക് തളിക്കാൻ ലായനി തയ്യാറാക്കി പറന്നുയരുന്ന ഹെലികോപ്റ്റർ തടഞ്ഞു. ഇതോടെ ആരംഭിച്ച എൻഡോസൾഫാൻ വിരുദ്ധ സമരം തുടർന്ന് പെരിയയിൽ ലീലാകുമാരി അമ്മയും എൻമകജെ, പെർള, ചീമേനി തുടങ്ങി. ജില്ലയുടെ പല ഭാഗങ്ങളിലും പ്ലാന്റേഷൻകാർക്കെതിരെ ശക്തമായ നീക്കങ്ങളാണുണ്ടായത്.
ഇത് ജില്ല മുഴുവൻ വ്യാപകമായതോടെ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകരും ജനനേതാക്കളും സാംസ്കാരിക രംഗത്തുള്ളവരും ഇരകളോടൊപ്പം ചേരാൻ ജില്ലയിലെത്തി സമരത്തിൽ പങ്കാളികളായി. സമരം ശക്തിപെടുത്താൻ ഒരു പൊതു വേദിക്ക് രൂപം നൽകിയ എൻഡോസൾഫാൻ പ്രതിഷേധ കൂട്ടായ്മയായ 'എൻവിസാജ്' ൻ്റെ നായകൻ കൂടിയായ പ്രൊഫ. എം എ റഹ്‌മാൻ മാഷാണ് ഈ തണൽമരത്തിന്ന് ഒപ്പു മരമെന്ന പേരു നൽകിയത്.

സമരത്തിന്ന് കരുത്ത് പകരാനും എല്ലാവർക്കും എളുപ്പത്തിൽ എത്തിച്ചേരാനുള്ള ഒരു സ്ഥലമായി പുതിയ ബസ് സ്റ്റാൻ്റിലെ ഈ തണൽ മരച്ചോട്ടിലാണെന്ന് മനസ്സിലാക്കിയാണ് ഇവിടെ ഇതിനായി ബന്ധപ്പെട്ടവർ തെരഞ്ഞെടുത്തത്. ലോകത്തിൻ്റെ പല ഭാഗങ്ങളിലും എൻ്റോസൾഫാൻ എന്ന കീടനാശിനി മനുഷ്യരടക്കമുള്ള ജീവജാലങ്ങൾക്കും വൻ ദുരിതങ്ങളാണ് വരുത്തുന്നതെന്ന് മനസ്സിലാക്കി അതിൻ്റെ ഉപയോഗം നിർത്തൽ ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും ഈ കുത്തക ഭീമൻമാർ ഇത് നിർത്താൻ കൂട്ടാക്കാതെ തുടരുകയായിരുന്നു.
2011 ൽ നടന്ന സ്റ്റോക്ക് ഹോം കൺവെൻഷനിലൂടെ ആഗോളാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിരോധനം പോലും നടപ്പിൽ വരുത്താൻ കൂട്ടാക്കാതെ മരുന്നു തളി തുടർന്നു കൊണ്ടേയിരുന്നപ്പോഴാണ് ഇങ്ങനെ ഒരാശയവുമായി മനുഷ്യാവകാശ പ്രവർത്തകർ നീങ്ങിയതും സമരത്തിന്ന് ജനകീയ സ്വഭാവം കൈവരുന്നതും. സമരപ്പന്തലിലെത്തിയവർ മരത്തിൽ കെട്ടിയ വെള്ളത്തുണിയിൽ ഒപ്പു ചാർത്തി തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തുകയും, മരക്കൊമ്പിൽ തൂക്കിയിട്ട തപ്പാൽ പെട്ടിയിൽ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും എഴുതി പോസ്റ്റ് ചെയ്യാനുള്ള അവസരങ്ങളുമെല്ലാം ഇവിടെയെത്തുന്നവർ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താനുണ്ടായ അവസരങ്ങൾ ഉപയോഗിച്ചു. വാർത്താ മാധ്യമങ്ങളുടെ മുഖ്യ വിഷയമായി എൻ്റോസൾഫാൻ വിരുദ്ധ സമരമായി മാറി. ഇതോടൊപ്പം തന്നെ പ്രമുഖ പരിസ്ഥിതി പ്രവർത്തകരും എഴുത്തുകാരുമായ എം.എ.റഹ്മാൻ മാഷും, അംബികാസുതൻ മാഷും, നാരായണൻ പേരിയ മാഷുമൊക്ക കാര്യങ്ങളുടെ ഗൗരവം പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും ലോകത്തിന്ന് മുമ്പിൽ വിവരിച്ചു കൊടുക്കുകയും ചെയ്തു.
ഇതേ തുടർന്ന് എം.ടി വാസുദേവൻ നായർ, സുകതകുമാരി ടീച്ചർ, ആനി രാജ, വി.എസ്.അച്ചുതാനന്ദൻ, വി.എം.സുധീരൻ അടക്കമുള്ള പ്രമുഖ നേതാക്കളും സാഹിത്യകാരന്മാരുമടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങളെല്ലാം ഈ ഒപ്പു മരച്ചുവട്ടിലെത്തി ഒപ്പു ചാർത്തുമ്പോൾ അന്ന് അതിൽ ഭാഗഭാക്കാവാനുള്ള അവസരം എനിക്കും കിട്ടിയതിൽ ഇപ്പോൾ അഭിമാനം തോന്നുന്നു. ഏറ്റവും കൂടുതൽ കാലം ഒപ്പുമരച്ചോട്ടിൽ നടന്ന നീണ്ട ഒരു സമരമായിരുന്നു ചെമ്പിരിക്ക-മംഗലാപുരം ഖാസിയായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ മരണം. ചിലരുടെ താല്പര്യങ്ങൾക്ക് വേണ്ടി സി.എം അബ്ദുല്ല മൗലവിയുടെ മരണത്തെ ആത്മഹത്യയാക്കി തള്ളാനുള്ള ശ്രമങ്ങൾക്കെതിരെ അന്നു തന്നെ ഇത് കൊലപാതകമാണെന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്നുമാവശ്യപ്പെട്ട് ഖാസിയാരുടെ കുടുംബക്കാരും നാട്ടുകാരും, ഒരു കൂട്ടം പൊതുപ്രവർത്തകരു സംശയം പ്രകടിപ്പിക്കുകയും ഇ അബ്ദുല്ല കുഞ്ഞി, ശാഫി ചെമ്പിരിക്ക തുടങ്ങിയവർ മുൻകൈയ്യെടുത്ത് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി.ഓഫീസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു.
സഫിയ സമത്തിൽ അമ്പലത്തറ കുഞ്ഞികൃഷ്ണനോടൊപ്പം നിന്ന് പൊരുതിയ കെ പി .കെ .മുഹമ്മദ്, ബഷീർ വെള്ളിക്കോത്ത്, ഇ.അബ്ദുല്ല കുഞ്ഞി, ഹമീദ് കുണിയ തുടങ്ങിയ ഞാനടക്കമുള്ള വിവിധ സംഘടനാ പ്രതിനിധികൾ നടത്തിയ മാർച്ചിന്ന് ശേഷം ഖാസി സംയുക്ത സമരസമിതിസമരത്തിനിറങ്ങിയതും, ഇതേ ദൗത്യം ഏറ്റെടുത്തു കൊണ്ട് ഖാസി ആക്ഷൻ കമ്മിറ്റി ഇവിടെ ഏറെക്കാലം നിരാഹാരമുൾപ്പെടേയുള്ള സമരങ്ങൾ സംഘടിപ്പിച്ചതും ഈ ഒപ്പുമരച്ചുവട്ടിൽ തന്നെയായിരുന്നു. 2018 ഒക്ടോബർ പത്ത് മുതൽ 2021 ജനുവരി വരെയുള്ള നീണ്ട 441 ദിവസം തുടർച്ചയായി നടന്ന ഖാസി സമരത്തിന്ന് നേതൃത്വം നൽകിയ അബൂബക്കർ ഉദുമ എന്ന സമരനായകൻ്റെ മരണത്തെ തുടർന്ന് ഉബൈദുല്ലാ കടവത്ത് സമരം ആവേശത്തോടെ തുടർന്നെങ്കിലും ലോക്ക് ഡൗൺ കാലത്തെ പ്രശ്നങ്ങളും ഒപ്പുമരത്തിൻ്റെ നാള് കുറിച്ചതും കാരണം ഖാസിയാരുടെ മരണം നടന്ന ചെമ്പിരിക്ക കട്ടക്കകല്ലിനടുത്തേക്ക് തന്നെ മാറ്റിയിരിക്കയാണ്. കാസർകോട്ടുകാരുടെ നിർണ്ണായകമായ പല പ്രശനങ്ങൾക്കും പരിഹാരം കാണാൻ പറ്റാതെ വരുമ്പോൾ ഒപ്പുമരച്ചുവട്ടിൽ വന്നിരുന്നു അധികൃതരോടും,ജനങ്ങളോടും വിളിച്ചുപറയുക എന്ന നാട്ടുകാരുടെ ഒരു പതിവ് രീതിയാണ് ഒപ്പുമരം ഇല്ലാതാകുന്നതോടെ നമുക്ക് നഷ്ടമാകുന്നത്.
< !- START disable copy paste -->

Keywords: Kasaragod, Kerala, Remembering, Tree, Siganture, Protest, National highway, Endosulfan, Endosulfan-victim, Article, 'Oppu maram' in memory.