city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇവിടെ വികസനം അന്യം; അഴിമതി കുന്നുകൂടുന്നു, വാഗ്ദാനങ്ങളൊക്കെയും ചവറ്റുകൊട്ടയില്‍; ഇത് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിന്റെ ദുരവസ്ഥ

സാദിഖ് കടപ്പുറം

(www.kasargodvartha.com 11.02.2018) പറഞ്ഞുവരുന്നത് മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിനെ കുറിച്ചാണ്. കാസര്‍കോട് നഗരത്തിന് മുക്കിനൂ താഴെ ഏകദേശം അഞ്ചുകിലോമീറ്ററിനുള്ളിനടുത്തായുള്ള ഭൂപ്രദേശം. നിരവധി രാഷ്ട്രീയ നേതാക്കള്‍ക്ക് ജന്മം നല്‍കിയ നാട്. പ്രകൃതി മനോഹരമായ അറബിക്കടലിന്റെ, തീരദേശം മനോഹരമായ കൃഷിഭൂമിയും കുന്നിന്‍മേല്‍ ഹരിത ശോഭ അണിഞ്ഞ പ്രകൃതി മനോഹരമായ നാട്. എന്നാല്‍ വികസനത്തിന്റെ കാര്യത്തില്‍ ഈ നാട് പിറകിലാണ്.

നാട് ശോഷിക്കുമ്പോള്‍ കൊഴുക്കുന്നത് അധികാര കസേരയില്‍ ഇരിക്കുന്നവരും അവരുടെ ശ്രുതി പാലകരായ നേതാക്കളും മാത്രമാണ്. പഞ്ചായത്തിന്റെ വികസന സ്വപനങ്ങള്‍ക്ക് മാറിമാറിവരുന്ന ഭരണസമിതികള്‍ തടയിടുന്ന അനുഭവങ്ങളാണുള്ളത്. പഞ്ചായത്തിലെ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ്. ഇവിടുത്തെ വികസനം എന്നുപറയാവുന്നത് സി പി സി ആര്‍ ഐ എന്ന കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിലൊതുങ്ങുന്നു. റെയില്‍വേക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഇവിടുത്തെ നൂറുകണക്കിനു കുടുംബങ്ങള്‍ക്ക് ഗതാഗത സൗകര്യമില്ലാത്തതിന്റെ ദുരിതം പറഞ്ഞറിയിക്കാനാവാത്തതാണ്. റെയില്‍വേക്ക് പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന കാര്‍ഷികഭൂമി ഗതാഗത സൗകര്യമില്ലാതെ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തത് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന കര്‍ഷകര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. റെയില്‍വെ നിരവധി സ്ഥലങ്ങളില്‍ അണ്ടര്‍ ബ്രിഡ്ജുകള്‍ നിര്‍മിച്ചുനല്‍കിയെങ്കിലും പഞ്ചായത്ത് പരിധിയില്‍ അതിനും ഇടമില്ല. പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് റെയില്‍വെ ട്രാക്ക് കടന്നുവേണം നഗരത്തിലെത്താന്‍.

പഞ്ചായത്തിന്റെ ഹൃദയഭാഗമായ ചൗക്കിയുടെ കഥ പറയാതിരിക്കുന്നതാണ് ഭേദം. ഉപയോഗശൂന്യമായ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിച്ചുനീക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി ടോയ്ലറ്റും ഫിഷ് മാര്‍ക്കറ്റും ഇല്ലാതാക്കുകയാണ് ചെയ്തത്. അത് പുതുക്കി നിര്‍മ്മിക്കുന്നതിന് ഇതുവരെയും നടപടിയായിട്ടില്ല. സ്പോണ്‍സേര്‍ഡ് ക്ലബുകളും വ്യക്തികളും പണം നല്‍കിയാല്‍ മാത്രമേ പഞ്ചായത്തിന് തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കാനാവുകയുള്ളൂവെന്നതാണ് അവസ്ഥ. വില്ലേജ് ഓഫീസിന്റെ പ്രശ്ന പരിഹാരത്തിന് എന്‍ വൈ എല്‍ പ്രക്ഷോഭം നടത്തുമ്പോള്‍ പ്രസ്ഥുത ആവശ്യം ചര്‍ച്ച ചെയ്യാന്‍ ഒരു യോഗം പോലും പഞ്ചായത്ത് വിളിച്ചു ചേര്‍ത്തില്ല. മാത്രമല്ല റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടിയും ഉണ്ടായിട്ടില്ല.

രണ്ട് വര്‍ഷത്തിനുള്ളില്‍ നിരവധി അഴിമതി ആരോപണങ്ങള്‍ ജനങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഈ സമയങ്ങളില്‍ നടത്തിയ എല്ലാ പ്രവര്‍ത്തിയിലും സമഗ്രമായ വിജിലന്‍സ് അേേന്വഷണം പാര്‍ട്ടി ആവശ്യപ്പെടുന്നു. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കണം. ഇതിന് ജനങ്ങളുടെ എല്ലാവിധ സഹായ സഹകരണങ്ങള്‍ ആവശ്യമാണ്. പല ആവശ്യങ്ങളുമായി പഞ്ചായത്ത് അധികൃതരുമായി സംസാരിച്ചപ്പോള്‍ എല്ലാം ശരിയാക്കാമെന്ന മുടന്തന്‍ ന്യായവുമായി രാഷ്ട്രീയ കസര്‍ത്ത് നടത്തുന്ന ഇവിടത്തെ ജനപ്രതിനിധികള്‍ ജനങ്ങളെ വട്ടം കറക്കുകയാണ്. ജനപക്ഷത്ത് നിന്ന് ഒരോ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ .വൈ.എല്‍ പോലുള്ള സംഘടനകള്‍ പ്രക്ഷോഭം പ്രഖ്യാപിച്ചാല്‍ ആവശ്യം അംഗീകരിക്കുന്ന പ്രവണത ജനങ്ങള്‍ തിരിച്ചറിയുന്നു.

മാലിന്യ പ്രശ്നം രൂക്ഷമായ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പരിധിയില്‍ അത് പരിഹരിക്കുന്നതിനുള്ള ഒരു നിര്‍ദേശം പോലും മുന്നോട്ടുവെക്കാനാകാത്തത് പിടിപ്പുകേടിന് ഒരു ഉദാഹരണമാണ്. കടകളില്‍ നിന്നുളള മാലിന്യങ്ങള്‍ അവരവര്‍ തന്നെ കത്തിച്ചുകളയാനുള്ള നിര്‍ദേശമാണ് നല്‍കുന്നത്. വീടുകളിലും മറ്റു അറവുശാലകളില്‍നിന്നുമുള്ള മാലിന്യങ്ങള്‍ കൊണ്ട് മൊഗ്രാല്‍ പുഴ നിറഞ്ഞുകവിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതോടെ ഇവിടം മാലിന്യപ്പുഴയായി മാറിയിട്ടുണ്ട്. പ്രകൃതി മനോഹരത വംശനാശം സംഭവിക്കുമ്പോള്‍ അതിനെതിരെ ഒരു പരിപാടിയും നടത്തുന്നില്ല. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി വോട്ടു നേടി അധികാരത്തില്‍ കയറി പഞ്ചായത്തിനകത്ത് ഭരണ പ്രതിപക്ഷത്തിരിക്കുന്നവര്‍ അഴിമതിയുടെ കാര്യത്തില്‍ ഭായ് ഭായി രാഷ്ട്രീയമാണ് കളിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ഒരു ബിസിനസ് കോക്കസ് കമ്പനി പോലെ പ്രവര്‍ത്തിക്കുന്നു. റോഡ് നിര്‍മാണവും കെട്ടിട നിര്‍മാണത്തിലുമെല്ലാം ജനങ്ങളെ വിഡ്ഡികളാക്കിയുള്ള ഭരണ- പ്രതിപക്ഷ സൗമനസ്യത്തില്‍ ജനങ്ങള്‍ കണ്ണുതുറക്കേണ്ടിയിരിക്കുന്നു.

ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകേണ്ട സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലും ഇക്കൂട്ടര്‍ കയ്യിട്ടുവാരി പദ്ധതിയെ താളംതെറ്റിച്ചു. തങ്ങള്‍ക്ക് ഇഷ്ടമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ പാവപ്പെട്ട ഗുണഭോക്താക്കള്‍ക്ക് അതിന്റെ ഗുണം ലഭിക്കാതെ പോകുന്നു. നല്ല വീടുള്ളവര്‍ക്ക് വീണ്ടും വീട് നല്‍കുന്ന മറിമായമാണ് ലൈഫ് പദ്ധതിയില്‍ നടക്കുന്നത്. രാഷ്ട്രീയക്കാരും ഇടനിലക്കാരും ഒത്തുകളിച്ച് അര്‍ഹതര്‍ക്ക് വീട് നിഷേധിക്കുന്ന സ്ഥിതിയാണുള്ളത്. ഭരണപക്ഷ പാര്‍ട്ടി ചോട്ടാ നേതാക്കളാണ് പല റോഡുകളുടെയും, കെട്ടിടങ്ങളുടെയും കാരാറുകാര്‍. അതുകൊണ്ട് തന്നെ അഴിമതി കുന്നുകൂടുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ മൊഗ്രാല്‍ പുത്തൂര്‍ വികസനരംഗത്ത് ഏറെ പിറകിലോട്ടുപോകും. വികസനത്തിനുവേണ്ടി കക്ഷി രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മയും പ്രവര്‍ത്തനവും സമരങ്ങളും ഉണ്ടായില്ലെങ്കില്‍ മൊഗ്രാല്‍ പുത്തൂരിന്റെ ദുസ്ഥിതിക്ക് മാറ്റമുണ്ടാകില്ല. ഇനിയും ഈ അവഗണനയും അഴിമതിയും തുടരുകയാണെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ നാഷണല്‍യൂത്ത് ലീഗ് നിര്‍ബന്ധിതമാകും.

(എന്‍ വൈ എല്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടാണ് ലേഖകന്‍)

ഇവിടെ വികസനം അന്യം; അഴിമതി കുന്നുകൂടുന്നു, വാഗ്ദാനങ്ങളൊക്കെയും ചവറ്റുകൊട്ടയില്‍; ഇത് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിന്റെ ദുരവസ്ഥ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Article, Mogral puthur, Development project, No Development in Mogral Puthur, Article
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia